Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പെരുമ്പാവൂരിൽ പന്നിയിറച്ചി കിട്ടുമെന്ന് വ്യക്തമാക്കി നഗരസഭാ ചെയർപേഴ്‌സൺ; നഗരഭയ്ക്ക് അറവുശാലയില്ലെന്നും വ്യവസ്ഥകൾ പാലിച്ച് നടത്തുന്ന കശാപ്പുശാലകളിൽ വിൽക്കുന്നുണ്ടെന്നും വെളിപ്പെടുത്തൽ; ഇത് തെറ്റാണെന്ന് വ്യക്തമാക്കി നാട്ടുകാരും രംഗത്ത്; സോഷ്യൽ മീഡിയ ചർച്ചചെയ്ത പെരുമ്പാവൂരിലെ പന്നിയിറച്ചിക്കഥയുടെ പൊരുൾതേടി മറുനാടൻ

പെരുമ്പാവൂരിൽ പന്നിയിറച്ചി കിട്ടുമെന്ന് വ്യക്തമാക്കി നഗരസഭാ ചെയർപേഴ്‌സൺ; നഗരഭയ്ക്ക് അറവുശാലയില്ലെന്നും വ്യവസ്ഥകൾ പാലിച്ച് നടത്തുന്ന കശാപ്പുശാലകളിൽ വിൽക്കുന്നുണ്ടെന്നും വെളിപ്പെടുത്തൽ; ഇത് തെറ്റാണെന്ന് വ്യക്തമാക്കി നാട്ടുകാരും രംഗത്ത്; സോഷ്യൽ മീഡിയ ചർച്ചചെയ്ത പെരുമ്പാവൂരിലെ പന്നിയിറച്ചിക്കഥയുടെ പൊരുൾതേടി മറുനാടൻ

പ്രകാശ് ചന്ദ്രശേഖർ

പെരുമ്പാവൂർ: 'പെരുമ്പാവൂർ നഗരപരിധിയിൽ പന്നിവെട്ടില്ല, പക്ഷേ ഇറച്ചി വിൽപനയുണ്ട്. ഇത് ഉപയോഗിക്കുന്ന ചില പരിചയക്കാരോട് ചോദിച്ചപ്പോൾ അവർക്കൊക്കെ പന്നിയിറച്ചി ലഭിക്കുന്നുണ്ടെന്നാണ് പറഞ്ഞത്. ഏത് സ്ഥാപനത്തിൽ നിന്നാണെന്ന് കൃത്യമായി ചോദിച്ചറിഞ്ഞില്ല. നഗപരിധിയിൽ പന്നിയിറച്ചി വിൽപ്പനയ്ക്ക് ഇതുവരെ നിരോധനം ഏർപ്പെടുത്തിയിട്ടുമില്ല' പെരുമ്പാവൂരിലെ പന്നിയിറച്ചി ലഭ്യതയെക്കുറിച്ച് ആരാഞ്ഞപ്പോൾ നഗരസഭ ചെയർപേഴ്‌സൺ സതീ ജയകൃഷ്ണന്റെ പ്രതികരണം ഇങ്ങിനെ.

ഇന്നലെ സാമൂഹിക മാധ്യമങ്ങളിൽ നടന്ന ചർച്ചകളുടെയും വാദപ്രതിവാദങ്ങളുടെയും നിജസ്ഥിതി കണ്ടെത്തുന്നതിന്റെ ഭാമായിട്ടാണ് ഇക്കാര്യര്യത്തിൽ നഗരസഭാ അധ്യക്ഷയിൽ നിന്നും മറുനാടൻ വിവരശേഖരണം നടത്തിയത്. പെരുമ്പാവൂരിൽ പന്നിയിറച്ചി നിരോധനമുണ്ടോ..? പോർക്ക് ഫെസ്റ്റുമായി ഈ വഴിയൊന്ന് വരുമോ..? എന്നിങ്ങനെയെല്ലാം ചോദ്യമുയർത്തി നവമാധ്യമങ്ങളിൽ ചർച്ച കൊഴുക്കുന്ന സാഹചര്യത്തിലാണ് മറുനാടൻ ഇക്കാര്യം അന്വേഷിച്ചത്.

നഗരസഭക്ക് അറവുശാലയില്ലെന്നും അതിനാൽ മൃഗങ്ങളെ കശാപ്പുശാല നടത്തിപ്പുകാർ വ്യവസ്ഥകൾ പാലിച്ച് അറുത്ത് വിൽപ്പന നടത്തിവരികയാണെന്നും ചെയർപേഴ്‌സൺ വ്യക്തമാക്കി. എന്നാൽ ഇത് വിശ്വാസിക്കുന്നില്ലെന്നാണ് മദ്ധ്യമ പ്രവർത്തകനായ റഷീദ് മല്ലശ്ശേരിയുടെ പക്ഷം. പെരുമ്പാവൂരിൽ പന്നിയിറച്ചി കിട്ടില്ല. അക്കാര്യം ഉറപ്പാണ്. ഞാനടക്കമുള്ള നാട്ടുകാരിൽ ഭൂരിപക്ഷം പേർക്കും താൽപര്യമില്ല. വാങ്ങുന്നവരും ഭക്ഷിക്കുന്നവരും കുറവാണ്. അതുകൊണ്ട് തന്നെ ഇവിടുത്തെ കശാപ്പുശാലകളിലോ മത്സ്യ-മാംസ സ്റ്റാളുകളിലോ ഇത് വിൽക്കുന്നുമില്ല. റഷീദ് വ്യക്തമാക്കി.

തൊട്ടടുത്ത പഞ്ചായത്തുകളിൽ നിരവധി കശാപ്പുശാലകളിൽ ഇത് സുലഭമായി ലഭിക്കുന്നുണ്ടെന്നും നഗരപരിധിയിലെ തൽപരരായ താമസക്കാർ വാങ്ങുന്നുണ്ടെന്നുമായിരുന്നു ഇത് സംമ്പന്ധിച്ച് ചാനൽ പ്രവർത്തകനായ രമേഷ്‌കുമാറിന്റെ വിവരണം. മറുനാടൻ നടത്തിയ അന്വേഷണത്തിൽ പെരുമ്പാവൂരിലെ സ്ഥാപനങ്ങളിൽ പരസ്യമായ പന്നിയിറച്ചി വിൽപനയില്ലെന്ന് സ്ഥിരികരിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്.

നഗരത്തിലെ ഭൂരിപക്ഷം വ്യാപാരസ്ഥാപനങ്ങളും മത്സ്യ-മാംസ മാർക്കറ്റും മറ്റും പന്നിയിറച്ചി നിഷിദ്ധമായി കരുതുന്നവരുടെ ഉടമസ്ഥതയിലാണ് പ്രവർത്തിക്കുന്നത്. അതിനാൽ പന്നിയിറച്ചി ഇവരുടെ സ്ഥാപനങ്ങളുടെ നാലയലത്ത് പോലും അടിപ്പിക്കാറില്ല. ഇതര മതവിഭാഗക്കാർ നടത്തിവരുന്ന നാമമാത്രമായ നഗരപരിധിയിലെ സ്ഥാപനങ്ങളിലും പന്നിയിറച്ചി വിൽക്കാറില്ല. ഈ മത വിഭാഗവുമായി പിണങ്ങിയാൽ തങ്ങളുടെ കച്ചവടം പൊളിയുമെന്ന ഭയമാണ് ഇക്കൂട്ടരുടെ ഈ തീരുമാനത്തിന് പിന്നിലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

നേരത്തെ ഇവിടെ ഏ എം റോഡിലും എം സി റോഡിലും തുടങ്ങിയ സൂപ്പർ മാർക്കറ്റുകൾ പൂട്ടാൻ കാരണമായത് പന്നിയിറച്ചിയുടെ വിൽപ്പനയായിരുന്നെന്നാണ് പരക്കെ പ്രചരിച്ചിട്ടുള്ള വിവരം. പന്നിയിറച്ചി വിൽക്കുന്നുണ്ടെന്ന് പ്രചാരണം ശക്തമായതോടെ നഗരവാസികൾ ഇവിടേക്ക് തിരിഞ്ഞു നോക്കാതാകുകയും നഷ്ടം നേരിട്ടതോടെ ഉടമകൾ സ്ഥാപനം പൂട്ടി സ്ഥലം വിടുകയായരുന്നെന്നുമാണ് അന്വേഷണത്തിൽ ലഭ്യമായ വിവരം.

വർഷങ്ങൾക്ക് മുമ്പ് പെരുമ്പാവൂർ ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിന് സമീപത്ത് പശുവിനെ അറുത്തതിനെ ചൊല്ലി ഇരുമത വിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായെങ്കിലും കോൺഗ്രസ്സ് നേതാവ് ടിച്ച് മുസ്തഫ അടക്കമുള്ള പ്രമുഖർ പങ്കെടുത്ത സർവ്വ കക്ഷി യോഗത്തിൽ വിഷയം ഒത്തുതീർപ്പായി. വിശ്വാസത്തേ പരസ്പരം ബഹുമാനിക്കാനും തെറ്റുകുറ്റങ്ങൾ പൊറുക്കാനും ഇരു മതവിഭാഗങ്ങളും തയ്യാറായതോടെയാണ് വിവാദമായ സംഭവം സാമാധനപരാമായി പരിഹരിക്കാൻ കഴിഞ്ഞത്. ഈ നില തുടരുന്നതിനാൽ ഇവിടെ ഇറച്ചി വിവാദം കാര്യമായി ഏശില്ലന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP