Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മറിയ പിഴച്ചുണ്ടായ തന്തയ്ക്കു പിറക്കാത്തവനെ വങ്കന്മാർ ദൈവമെന്നു വാഴ്‌ത്തിയെന്ന പോസ്റ്റർ മഹാരാജാസിന്റെ ചുവരുകളിൽ പ്രത്യക്ഷപ്പെട്ടത് എങ്ങനെ? സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ അതിർവരമ്പുകൾ ലംഘിക്കപ്പെട്ട വികല സൃഷ്ടികൾ: കുരീപ്പുഴയുടെ കവിതാശകലങ്ങൾ യഥാർഥ പോസ്റ്ററുകളിൽ ചിലതു മാത്രം

മറിയ പിഴച്ചുണ്ടായ തന്തയ്ക്കു പിറക്കാത്തവനെ വങ്കന്മാർ ദൈവമെന്നു വാഴ്‌ത്തിയെന്ന പോസ്റ്റർ മഹാരാജാസിന്റെ ചുവരുകളിൽ പ്രത്യക്ഷപ്പെട്ടത് എങ്ങനെ? സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ അതിർവരമ്പുകൾ ലംഘിക്കപ്പെട്ട വികല സൃഷ്ടികൾ: കുരീപ്പുഴയുടെ കവിതാശകലങ്ങൾ യഥാർഥ  പോസ്റ്ററുകളിൽ ചിലതു മാത്രം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മഹാരാജാസ് കോളേജിൽ ഉയർന്ന പോസ്റ്റർ വിവാദവുമായി ബന്ധപ്പെട്ടു സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ അതിർവരമ്പുകൾ ലംഘിക്കപ്പെട്ട വികലസൃഷ്ടികൾ മാത്രം. കുരീപ്പുഴ ശ്രീകുമാറിന്റെ കവിതാശകലങ്ങൾ ചുവരുകളിൽ പതിപ്പിച്ചിട്ടുള്ള നിരവധി പോസ്റ്ററുകളിൽ ചിലതു മാത്രമാണെന്നതാണു പുറത്തുവരുന്ന വിവരങ്ങൾ.

കുരീപ്പുഴയുടെ കവിത പോസ്റ്റർ ആക്കിയതുകൊണ്ടാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത് എന്നാണ് ഒരു ഭാഗത്തിന്റെ വാദം. എന്നാൽ, മറ്റൊരു വാദം ചുവരു വൃത്തികേടാക്കിയതുകൊണ്ടാണു കേസ് എന്ന തരത്തിലാണ്. എസ്എഫ്‌ഐ പറയുന്നതു മതവിദ്വേഷം പുലർത്തുന്ന വാട്‌സ്ആപ് സന്ദേശങ്ങൾ കാരണമാണ് എന്നാണ്. വിഷയത്തിൽ കോളേജ് വിദ്യാർത്ഥികൾക്കെതിരെ നിയമനടപടികൾ വരികയും ചെയ്തിട്ടുണ്ട്.

ആരാണ്, എന്താണ്, എന്തിനാണ് ഇതൊക്കെ ചെയ്തത് എന്ന തരത്തിൽ ആകെ ആശയക്കുഴപ്പം നിലനിൽക്കുന്നതിനിടെയാണു വിദ്യാർത്ഥികൾക്കെതിരായുള്ള ഒരു പരാതി പിൻവലിക്കുന്നതായി മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ വ്യക്തമാക്കിയിരിക്കുന്നത്. ചുവർ ചിത്രങ്ങൾ വരച്ചതിനുള്ള പരാതിയാണു പിൻവലിച്ചിരിക്കുന്നത്. അതേസമയം, പൊതുമുതൽ നശിപ്പിച്ചെന്ന പരാതിയുമായി മുന്നോട്ടു പോകുമെന്നും പ്രിൻസിപ്പൽ അറിയിച്ചിട്ടുണ്ട്. ബോധപൂർവം മതസൗഹാർദം തകർക്കുന്ന വിധത്തിലേക്കു വിവാദത്തിന്റെ സ്വഭാവം മാറ്റാനുള്ള ശ്രമം നടക്കുന്നതായാണു പുറത്തുവരുന്ന വിവരം. വിദ്യാർത്ഥികൾക്കെതിരായ നടപടികൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് എസ്എഫ്‌ഐ പ്രിൻസിപ്പലിനെ ഉപരോധിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണു വിദ്യാർത്ഥികൾക്കെതിരെ ചുവർ ചിത്രങ്ങൾ വരച്ചതിനല്ല കേസെടുത്തതെന്നു പ്രിൻസിപ്പലും പൊലീസും അറിയിച്ചത്.

കവി കുരീപ്പുഴ ശ്രീകുമാറിന്റെ കവിത ഉൾപ്പെടെയുള്ളവ ചുവരിലെഴുതിയ സംഭവവുമായി ബന്ധപ്പെട്ട പരാതിയിൽ തുടർന്നുള്ള നിയമനടപടികളിൽനിന്ന് പിന്മാറുന്നതായി മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ അറിയിച്ചത് എസ്എഫ്‌ഐ പ്രവർത്തകർ ഉപരോധിച്ചതിനെത്തുടർന്നു നടത്തിയ ചർച്ചയിലാണ്. 16ന് രണ്ടു വിദ്യാർത്ഥികൾ കോളേജിൽ കയറി ചുവരെഴുതിയെന്നാരോപിച്ച് നൽകി പരാതിയുടെ നിയമനടപടികളിൽനിന്നാണ് പിന്മാറുന്നത്. ക്യാമ്പസിലെ ചുവരെഴുത്തിന് വിലക്കില്ലെന്നും പ്രിൻസിപ്പൽ അറിയിച്ചു. അതേസമയം പൊതുമുതൽ നശിപ്പിച്ചതുമായി ബന്ധപ്പെട്ടു നൽകിയ പരാതിയിൽ നിയമനടപടി തുടരും. ഇതിന് അറസ്റ്റിലായ അഞ്ചു വിദ്യാർത്ഥികളെ കഴിഞ്ഞദിവസം റിമാൻഡ് ചെയ്തിരുന്നു. മഹാരാജാസ് കോളേജ് ക്യാമ്പസിൽ ചുവരെഴുത്തിനും ചുവർചിത്ര രചനയ്ക്കുമുള്ള സ്വാതന്ത്ര്യം അനുവദിക്കണമെന്നും ഇതിന്റെ പേരിൽ വിദ്യാർത്ഥികൾക്കെതിരായ പരാതി പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് എസ്എഫ്‌ഐ പ്രവർത്തകർ ബുധനാഴ്ച പ്രിൻസിപ്പൽ ഡോ. എൻ എൽ ബീനയെ ഉപരോധിച്ചത്. പകൽ 11ന് കോളേജ് സെമിനാർ ഹാളിനു മുന്നിലായിരുന്നു ഉപരോധം. പെൺകുട്ടികളടക്കം ഇരുന്നൂറോളം പ്രവർത്തകർ പങ്കെടുത്തു. വൈകിട്ട് അഞ്ചുവരെ ഉപരോധം നീണ്ടു.

സോഷ്യൽ മീഡിയയിലും ഈ വിവാദം കത്തിക്കയറുകയാണ്. യേശു മറിയ പിഴച്ചുണ്ടായ സന്തതിയാണെന്നും തന്തയ്ക്കു പിറക്കാത്തവനെ വങ്കന്മാർ ദൈവമെന്നു വാഴ്‌ത്തിയെന്നും അവൻപോലും അറിയാത്തൊരു ചരിത്രവും കൊടുത്തുവെന്നും ചുവരിൽ കുറിച്ചതാണ് ഏറ്റവുമൊടുവിലായി പുറത്തുവന്നത്. ഈ ചുവർചിത്രവും വലിയ ചർച്ചാവിഷയമായിരിക്കുകയാണ്.

ഒരു മതത്തിൽ വിശ്വസിക്കുന്നവർക്കു കടുത്ത മാനസിക സംഘർഷം ഉണ്ടാക്കുന്ന തരത്തിലാണു ഈ വാചകങ്ങൾ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്. മതബിംബത്തെ അവഹേളിക്കുന്നത് കടുത്ത പ്രയാസംതന്നെയാകും കോളേജിൽ എത്തുന്ന വിശ്വാസികളായ കുട്ടികൾക്കുണ്ടാക്കുക.

ഇപ്പോൾ നിയമനടപടികൾക്കു വിധേയമായ വിദ്യാർത്ഥികൾക്ക് ഈ പോസ്റ്ററുമായി ബന്ധമില്ലെന്ന വിവരവും പുറത്തുവരുന്നുണ്ട്. ഒരുമാസം മുമ്പേ കാംപസിൽ പതിച്ച പോസ്റ്ററുകളുടെ പേരിലാണ് ഇപ്പോൾ റിമാൻഡ് നടന്നത്. എന്നാൽ, യേശുവിനെക്കുറിച്ചുള്ള പരാമർശമുള്ള പോസ്റ്റർ പ്രത്യക്ഷപ്പെട്ടത് അടുത്തിടെ എന്നാണു വിവരം. അതുകൊണ്ടു തന്നെ മനഃപൂർവം പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ വേണ്ടി ആരൊക്കെയോ ചെയ്ത ഗൂഢാലോചനയുടെ ഫലമായാണ് ഇത്തരത്തിലൊരു പോസ്റ്ററിന്റെ പിറവി എന്നുതന്നെ വേണം കരുതാൻ. മതവിദ്വേഷമുണ്ടാക്കാൻ ബോധപൂർവമുള്ള ശ്രമത്തിന്റെ ഭാഗമായുള്ള നീക്കങ്ങൾ കടുത്ത വിമർശനം തന്നെയാണു സോഷ്യൽ മീഡിയയിൽ നിന്നും ഏറ്റുവാങ്ങുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP