Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പോത്തീസിന്റെ കലൂരിലുള്ള നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നുവീണത് തെളിയിക്കുന്നത് കെട്ടിടനിർമ്മാണങ്ങളിലെ വ്യാപക ക്രമക്കേട്. കൊച്ചി മെട്രോ പില്ലറുകൾക്ക് മീറ്ററുകൾ മാത്രം അകലെ ഒമ്പത് മീറ്റർ താഴ്ച; പൈലിംഗിലെ അപാകത മെട്രോ പില്ലറുകളെ ബാധിക്കുമോയെന്ന ആശങ്ക ശക്തം; ഭൂകമ്പം വന്നാലും ഒന്നും സംഭവിക്കില്ലെന്ന് വിശദീകരിച്ച് കെഎംആർഎൽ; പൊളിഞ്ഞ് വീണത് എന്തു ചെയ്താലും ആരും ചോദിക്കില്ലെന്ന ധാർഷ്ട്യത്തിൽ കെട്ടിഉയർത്തിയ കെട്ടിടം

പോത്തീസിന്റെ കലൂരിലുള്ള നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നുവീണത് തെളിയിക്കുന്നത് കെട്ടിടനിർമ്മാണങ്ങളിലെ വ്യാപക ക്രമക്കേട്. കൊച്ചി മെട്രോ പില്ലറുകൾക്ക് മീറ്ററുകൾ മാത്രം അകലെ ഒമ്പത് മീറ്റർ താഴ്ച; പൈലിംഗിലെ അപാകത മെട്രോ പില്ലറുകളെ ബാധിക്കുമോയെന്ന ആശങ്ക ശക്തം; ഭൂകമ്പം വന്നാലും ഒന്നും സംഭവിക്കില്ലെന്ന് വിശദീകരിച്ച് കെഎംആർഎൽ; പൊളിഞ്ഞ് വീണത് എന്തു ചെയ്താലും ആരും ചോദിക്കില്ലെന്ന ധാർഷ്ട്യത്തിൽ കെട്ടിഉയർത്തിയ കെട്ടിടം

ആർ പീയൂഷ്

കൊച്ചി: കൊച്ചി മെട്രോയെ തന്ന ആശങ്കയിലാക്കുന്നതാണ് പോത്തീസ് കെട്ടിടത്തിന്റെ തകർന്ന് വീഴൽ. മെട്രോയുടെ ഉറപ്പിനെ ബാധിക്കുന്ന തരത്തിലെ നിർമ്മാണ പ്രവർത്തനത്തിന് അനുമതിയുണ്ടായിരുന്നോ എന്ന് കൊച്ചി കോർപ്പറേഷനും സ്ഥിരീകരിക്കാനാകുന്നില്ല. ഇതോടെ കെട്ടിട നിർമ്മാണം തീർത്തും അനധികൃതമാണെന്ന സംശയം ഉയരുകയാണ്. അതിനിടെ അശാസ്ത്രീയ മാർഗ്ഗങ്ങളാണ് നിർമ്മാണത്തിന് സ്വീകരിച്ചതെന്ന് കോർപ്പറേഷനിലെ തന്നെ മുതിർന്ന സിവിൽ എഞ്ചിനിയർ മറുനാടനോട് പറഞ്ഞു. കൊച്ചി മെട്രോയോട് ചേർന്ന് നടക്കാൻ പാടില്ലാത്തതാണ് നടന്നത്. വിവാദമാകാതിരിക്കാൻ എങ്ങനേയും കെട്ടിടം താങ്ങി നിർത്താനും പോത്തീസ് മാനേജ്‌മെന്റ് ശ്രമിച്ചുവെന്നും വ്യക്തമായി കഴിഞ്ഞു.

നഗ്നമായ നിയമ ലംഘനമാണ് കൊച്ചിയിൽ നടന്നത്. കൊച്ചി മെട്രോ പില്ലറുകൾക്ക് മീറ്ററുകൾ മാത്രം അകലെ ഒമ്പത് മീറ്റർ താഴ്ചയിലായിരുന്നു മെട്രോയുടെ അടുത്ത് പോത്തീസ് കെട്ടിടം നിർമ്മിച്ചത്. ഇത് മെട്രോയുടെ തൂണുകളെ പോലും ബാധിക്കുന്ന തരത്തിലാണ്. വലിയ താഴ്ചയിലേക്ക് അതിശക്തമായ പൈലിംഗും നടന്നു. സമാനമായ രീതിയിലാണ് കൊച്ചിയിലെ മിക്കവാറും കെട്ടിടങ്ങളും ഉയരുന്നത്. കഴിഞ്ഞ ദിവസം കൊച്ചിയിൽ അപ്രതീക്ഷിത മഴ എത്തിയിരുന്നു. ഇതുണ്ടായിട്ടും കെട്ടിട നിർമ്മാണ പണിയോ മണ്ണെടുക്കലോ മാറ്റിയില്ല. ഇതും അപകടത്തിന് കാരണമായി. കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ വമ്പൻ കമ്പനികൾക്ക് വേണ്ടി കണ്ണടയ്ക്കുന്ന ഉദ്യോഗസ്ഥ സമീപനമാണ് ഇവിടെ ചർച്ചയാകുന്നത്.

പോത്തീസ് കെട്ടിടത്തിലെ പൈലിംഗിലെ അപാകതകൾ കൊച്ചി മെട്രോയേയും ബാധിക്കുമെന്നാണ് ആശങ്ക. ഈ സാഹചര്യത്തിലാണ് കെട്ടിടം വീണയുടൻ സർവ്വീസുകൾ നിർത്തി വച്ചത്. പ്രാഥമിക പരിശോധനയിൽ പ്രശ്‌നമില്ലെന്നാണ് പുറത്തു വരുന്ന വിവരം. എന്നാൽ കൊച്ചി മെട്രോയിൽ സുരക്ഷാ ഓഡിറ്റ് നടത്തേണ്ട സാഹചര്യവും ഉണ്ടായി. സർവ്വീസുകൾ പലതും വേണ്ടെന്ന് വച്ചതുകൊച്ചി മെട്രോയ്ക്ക് ലക്ഷങ്ങളുടെ നഷ്ടവും ഉണ്ടാക്കി. ഇതിനൊപ്പം വമ്പൻ ഗതാഗത കുരുക്കും പോത്തീസിന്റെ കെട്ടിടം തകർന്നത് മൂലം കൊച്ചിയിൽ ഉണ്ടായി. പോത്തീസിനെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമാണ്. എന്നാൽ വസ്ത്ര നിർമ്മാണ ശാലയ്‌ക്കെതിരെ ചെറുവിരൽ അനക്കാൻ ആരും തയ്യാറാകില്ലെന്നാണ് വിലയിരുത്തൽ.

കൊച്ചി മെട്രോയുടെ കലൂരിനും ലിസി ആശുപത്രി സ്റ്റേഷനും ഇടയിലുള്ള ട്രാക്കിനു സമീപമാണു കെട്ടിടം ഇടിഞ്ഞു താഴ്ന്നത്. മെട്രോ തൂണുകൾക്കു തകരാർ സംഭവിച്ചിട്ടില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. ഭൂകമ്പം വന്നാലും കെട്ടിടത്തിന് ഒന്നും സംഭവിക്കില്ലെന്നാണ് അവർ പറയുന്നത്. ഇതും വമ്പൻ കമ്പനിയെ രക്ഷിക്കാനുള്ള ശ്രമമാണെന്ന വിമർശനം സജീവമാണ്.

ഇന്നലെ രാത്രി ഒമ്പതരയോടെയാണ് കൊച്ചിയിൽ നിർമ്മാണത്തിലിരുന്ന പ്രമുഖ വസ്ത്രവ്യാപാര സ്ഥാപനമായ പോത്തീസിന്റെ കെട്ടിടം നിലംപതിച്ചത്. പാർക്കിംഗിനായി മൂന്ന് നിലകളാണ് ഒമ്പതുമീറ്റർ താഴ്ചയിൽ നിർമ്മിച്ചിരുന്നത്. ഇതിനായി വൻ തോതിൽ മണ്ണുനീക്കുകയും ചെയതു. ഇതോടെ ഭൂമിയുടെ ഉറപ്പ് നഷ്ടപ്പെട്ടതാണ് അപകടകാരണമായി വിലയിരുത്തപ്പെടുന്നത്. മെട്രോയുടെ പില്ലറുകളിൽ നിന്ന് പത്തുമീറ്ററിൽ താഴെ മാത്രം അകലത്തിൽ ഇത്തരമൊരു നിർമ്മാണത്തിന് അനുമതി നൽകിയത് ക്രമക്കേടാണെന്ന ആക്ഷേപമാണ് ഇപ്പോഴുയരുന്നത്. അണ്ടർഗ്രൗണ്ട് വൈദ്യുതി ലൈനും വാട്ടർ അഥോറിറ്റി പൈപ്പുകളും തകരുകയും ചെയ്തിരുന്നു.

പാർക്കിംഗിനായി മൂന്ന് നിലകളാണ് ഒമ്പതുമീറ്റർ താഴ്ചയിൽ നിർമ്മിച്ചിരുന്നത്. ഇതിനായി വൻ തോതിൽ മണ്ണുനീക്കുകയും ചെയതു. ഇതോടെ ഭൂമിയുടെ ഉറപ്പ് നഷ്ടപ്പെട്ടതാണ് അപകടകാരണമായി വിലയിരുത്തപ്പെടുന്നത്. കൊച്ചി മെട്രോയുടെ പില്ലറുകളിൽ നിന്ന് പത്തുമീറ്ററിൽ താഴെ മാത്രം അകലത്തിൽ ഇത്തരമൊരു നിർമ്മാണത്തിന് അനുമതി നൽകിയത് ക്രമക്കേടാണെന്ന ആക്ഷേപമാണ് ഇപ്പോഴുയരുന്നത്. മണ്ണിടിച്ചിൽ തുടരാനുള്ള സാധ്യതയുള്ളതിനാൽ ഇതുവഴിയുള്ള വാഹനഗതാഗതം പുനഃസ്ഥാപിച്ചിട്ടില്ല. അനുമതി പ്രകാരമാണോ നിർമ്മാണം നടന്നതെന്ന് കാര്യത്തിൽ ഉറപ്പില്ലെന്ന് കൊച്ചി മേയർ സൗമിനി ജെയിൻ പറയുന്നതിൽ നിന്നുതന്നെ കൊച്ചിയിലെ കെട്ടിട നിർമ്മാണങ്ങൾ നിരീക്ഷിക്കാൻ കാര്യക്ഷമമായ ഒരു സംവിധാനവുമില്ലെന്ന് വ്യക്തമാകുന്നു.

മെട്രോ പില്ലറുകൾക്ക് അപകടമില്ലെന്ന് അധികൃതർ പറയുമ്പോഴും സർവീസുകൾ താൽക്കാലികമായി നിർത്തിവയ്ക്കേണ്ടിവന്നു. തലനാരിഴയ്ക്കാണ് മെട്രോ പില്ലറുകൾ തകർച്ചയിൽ നിന്ന് രക്ഷപ്പെട്ടത്. പൈലിംഗിന്റെ അപാകതയാണ് അപകടകാരണമെന്നാണ് സ്ട്രക്ചറൽ വിഭാഗം പറയുന്നത്. അപകടസാധ്യതയെക്കുറിച്ച് വൈകിട്ടോടെ സൂചന ലഭിച്ചിരുന്നതിനാൽ തൊഴിലാളികളെ മുഴുവനായി കെട്ടിടത്തിൽ നിന്ന് ഒഴിപ്പിച്ചതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP