Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

25 വർഷത്തെ കാലയളവിൽ പ്രദീപ് ശർമ്മ വെടിയുണ്ടക്കിരയാക്കിയത് മുംബൈ അധോലോകത്തെ 113 ഗുണ്ടകളെ; അധോലോകത്തെ മെരുക്കുന്നതിനൊപ്പം അവിഹിത സമ്പാദ്യം വളർന്നത് 3000 കോടിയോളം; അധോലോകത്തിന്റെ 'അന്തകൻ' പ്രദീപ് ശർമ്മ വീണ്ടും പൊലീസായി

25 വർഷത്തെ കാലയളവിൽ പ്രദീപ് ശർമ്മ വെടിയുണ്ടക്കിരയാക്കിയത് മുംബൈ അധോലോകത്തെ 113 ഗുണ്ടകളെ; അധോലോകത്തെ മെരുക്കുന്നതിനൊപ്പം അവിഹിത സമ്പാദ്യം വളർന്നത് 3000 കോടിയോളം; അധോലോകത്തിന്റെ 'അന്തകൻ' പ്രദീപ് ശർമ്മ വീണ്ടും പൊലീസായി

മറുനാടൻ ഡെസ്‌ക്

മുംബൈ: ദാവൂദ് ഇബ്രാഹിമും ഛോട്ടാ ഷക്കീലുമൊക്കെ നിറഞ്ഞു നിന്ന മുംബൈ അധോലോകത്തെ കുടുകുടാ വിറപ്പിച്ച ഒരു ഉദ്യോഗസ്ഥനുണ്ടായിരുന്നു. എൻകൗണ്ടർ സ്‌പെഷ്യലിസ്റ്റ് പ്രദീർ ശർമ്മ. ഒരു കാലത്ത് മാധ്യമങ്ങൾ ഹീറോയാക്കി വാഴിച്ച പ്രദീപ് അഴിമതിക്കാരനും അധോലോകത്തിന്റെ പാവയുമായിരുന്നു എന്ന് വ്യക്തമായത് വൈകിയാണ്. ഇതോടെ സർവീസിൽ നിന്നും പുറത്താക്കിയ പ്രദീപ് ശർമ്മ വീണ്ടും മഹാരാഷ്ട്ര പൊലീസ് സർവീസിൽ തിരികെ പ്രവേശിച്ചു.

മുംബൈ അധോലോകത്തെ ഒരുകാലത്ത് വിറപ്പിച്ചിരുന്ന ഏറ്റുമുട്ടൽ വിദഗ്ധനാണ് പ്രദീപ് ശർമ്മ.അധോലോക ഗുണ്ടാ സംഘങ്ങളിലെ 113 പേരെ 25 വർഷത്തിനിടെ വധിച്ച പ്രദീപ് ശർമയെ ഒൻപതു വർഷങ്ങൾക്കു ശേഷമാണ് സേനയിലേക്ക് തിരിച്ചെടുക്കുന്നത്. അതേസമയം, പ്രദീപിന്റെ ഔദ്യോഗിക സ്ഥാനം എന്തായിരിക്കുമെന്ന് സർക്കാർ ഇതുവരെ വ്യക്തമായിട്ടില്ല. വ്യാജ ഏറ്റുമുട്ടലുകൾക്കും മിടുക്കനാണ് അദ്ദേഹം.

അധോലോക ബന്ധവും അവിഹിത സമ്പാദ്യവും ആരോപിച്ചാണു 2008ൽ പ്രദീപ് ശർമയെ മഹാരാഷ്ട്ര പൊലീസിൽ നിന്നും പുറത്താക്കിയത്. 3000 കോടി രൂപയോളമാണ് ശർമയുടെ സമ്പാദ്യമെന്നും റിപ്പോർട്ടുണ്ടായിരുന്നു. സർവീസിൽനിന്ന് പുറത്തായതിനു പിന്നാലെ 2006 ലെ ലഖൻ ഭയ്യ വ്യാജ ഏറ്റുമുട്ടൽ കേസിൽ കുടുങ്ങി 2010 ൽ ഇദ്ദേഹത്തെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. എന്നാൽ 2013 ജൂലൈയിൽ മുംബൈ കോടതി ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കി. ഇതിനുപിന്നാലെ സർവീസിൽ തിരികെ പ്രവേശിക്കുന്നതിനുള്ള ശ്രമത്തിലായിരുന്നു പ്രദീപ് ശർമ.

ഗുണ്ടാത്തലവന്മാരും അധോലോക സംഘാംഗങ്ങളുമായുള്ള നേർക്കുനേർ ഏറ്റുമുട്ടലിലൂടെയാണു പ്രദീപ് ശർമ പേരെടുത്തത്. ഒരുകാലത്ത് ഇദ്ദേഹം അധോലോകത്തിനു പേടിസ്വപ്നമായിരുന്നു. ഏറ്റുമുട്ടി കീഴ്പ്പെടുത്തൽ എളുമല്ലെന്നു കണ്ടെത്തിയ അധോലോക സംഘം, ഇതേത്തുടർന്ന് അദ്ദേഹത്തെ പാട്ടിലാക്കാനുള്ള നീക്കം നടത്തി. ഈ നീക്കത്തിൽ അദ്ദേഹം കുടുങ്ങിയെന്നായിരുന്നു പൊലീസ് വിലയിരുത്തൽ.

ദാവൂദിനെയും വിറപ്പിച്ച ഉദ്യോഗസ്ഥനായിരുന്നു പ്രദീപ് ശർമ്മ. ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായിയും ഷാർപ്പ് ഷൂട്ടറുമായ സാദിഖ് കാല്യയെ 1999 ൽ ദാദറിൽ വച്ചുണ്ടായ ഏറ്റുമുട്ടലിൽ വെടിവച്ചു വീഴ്‌ത്തിയത് അദ്ദേഹാണ്. സുഭാഷ് താക്കൂർ സംഘത്തിലെ റഫിഖ് ഡബ്ബാവാലയെ 2001 ൽ വെടിവച്ചിട്ട പ്രദീപ്, ഛോട്ടാ രാജൻ സംഘത്തിലെ വിനോദ് മത്കറെയും വെടിവച്ചു കൊന്നിട്ടുണ്ട്.

'ടൈം മാഗസിനി'ൽ പ്രത്യക്ഷപ്പെടാൻ ഭാഗ്യം സിദ്ധിച്ച അപൂർവം പൊലീസ് ഓഫിസർമാരിൽ ഒരാളാണു പ്രദീപ്. ഇരകളുടെ എണ്ണത്തിൽ ശർമയ്ക്കു തൊട്ടുപിന്നാലെ 82 പേരെ വകവരുത്തിയ റെക്കോർഡുമായി എസ്‌ഐ ദയാ നായ്ക്കുണ്ട്. ഇൻസ്പെക്ടർ പ്രഫുൽ ഭോസ്ലെ 77 പേരെയും രവീന്ദ്ര ആംഗ്രെ 51 പേരെയും വിജയ് സാലസ്‌കർ 40 പേരെയും വകവരുത്തിയിട്ടുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP