Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തേജസ് പത്രത്തിന് പിആർഡി പരസ്യം നൽകേണ്ടെന്ന് തീരുമാനിച്ചത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശത്തെ തുടർന്ന്; പത്രം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതെന്ന കേന്ദ്ര റിപ്പോർട്ടിനെ അംഗീകരിച്ച് സംസ്ഥാന സർക്കാർ; പരസ്യം നിഷേധമല്ല, നടപടിയാണ് വേണ്ടതെന്ന ആവശ്യം ശക്തം

തേജസ് പത്രത്തിന് പിആർഡി പരസ്യം നൽകേണ്ടെന്ന് തീരുമാനിച്ചത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശത്തെ തുടർന്ന്; പത്രം തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതെന്ന കേന്ദ്ര റിപ്പോർട്ടിനെ അംഗീകരിച്ച് സംസ്ഥാന സർക്കാർ; പരസ്യം നിഷേധമല്ല, നടപടിയാണ് വേണ്ടതെന്ന ആവശ്യം ശക്തം

അരുൺ ജയകുമാർ

തിരുവനന്തപുരം: തേജസ് ദിനപത്രത്തിന് പരസ്യങ്ങൾ നൽകേണ്ടന്ന തീരുമാനം സംസ്ഥാന സർക്കാർ കൈക്കൊണ്ടത് കേന്ദ്ര നിർദ്ദേശത്തെ തുടർന്ന്. തേജസിന് വിനയായത് കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്റെ കത്താണ്. തേജസിലെ പ്രസിദ്ധീകരണങ്ങളും വാർത്തകളും മുഖപ്രസംഗങ്ങളും വർഗ്ഗീയത പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ളതാണെന്നും ചൂണ്ടിക്കാണിച്ചാണ് സർക്കാർ തേജസിന് നൽകിയിരുന്നു പരസ്യങ്ങൾ തടയാൻ തീരുമാനിച്ചിരിക്കുന്നത്. മതവിദ്വേഷം വളർത്തുന്ന രീതിയിലും സാമുദായിക സൗഹാർദ്ദം തകരുന്ന രീതിയിലും വാർത്തകൾ പ്രചരിപ്പിച്ചതുകൊണ്ടാണ് പരസ്യം പിൻവലിച്ചതെന്നാണ് സർക്കാർ നൽകുന്ന വിശദീകരണം.

2009 നവംബറിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നൽകുന്ന പരസ്യങ്ങൾ പിൻവലിച്ചത്. 2012 ജൂലൈയിൽ സംസ്ഥാന ഇന്റലിജൻസ് വിഭാഗം അഡീഷണൽ ഡിജിപി സംസ്താന സർക്കാറിന് നൽകിയ കത്തിലും തേജസിന് പരസ്യം നൽകുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. പത്രധർമ്മത്തിന് വിരുദ്ധമായതും തീവ്രാദത്തെ പ്രോത്സാഹിക്കുന്നതും രാജ്യത്ത് മതവിഷ്വേം വളർത്തുന്നതും സാമുദായിക സൗഹാർദ്ദം തകർക്കുന്നതുമായ രീതിയിൽ പ്രവർത്തിക്കുന്ന പത്രത്തിന് സർക്കാർ പരസ്യം നിഷേധിക്കുന്നത് തെറ്റാണെന്ന് കരുതുന്നില്ലെന്നാണ് വിഷയത്തെക്കുറിച്ച് നിയമസഭയിലുൾപ്പടെ സർക്കാർ വ്യക്തമാക്കിയ നയം.

അതേസമയം സർക്കാർ തീരുമാനത്തിനെതിരെ കാമ്പെയിനുമായി രംഗത്തെത്തിയിരിക്കുകയാണ് തേജസ് പത്രവും. തങ്ങൾക്കെതിരെയുള്ള ആരോപണങ്ങൾ ശരിയല്ലെ്‌നനാണ് തേജസിന്റെ പക്ഷം. നിക്ഷപക്ഷമായ പത്രപ്രവർത്തനമാണ് നടത്തിയിട്ടുള്ളതെന്നും മതസ്പർധയും വിദ്വേഷവും വളർത്തുന്ന രീതിയിൽ വാർത്തകളോ മുഖപ്രസംഗങ്ങളോ മനഃപൂർവ്വം നൽകിയിട്ടില്ലെന്നതാണ് മാനേജ്‌മെന്റിന്റെ പക്ഷം.പരസ്യം നൽകേണ്ടതില്ലെന്ന സർക്കാറിന്റെ നിലപാട് ബാലിശമാണെന്നാണ് മാനേജ്‌മെന്റിന്റെ പ്രതികരണം.

തേജസിന് മാത്രം പരസ്യം നിഷേധിച്ചതിൽ പ്രതിഷേധിച്ച് അഡ്വക്കേറ്റ് ജയശങ്കർ ഉൾപ്പടെയുള്ളവർ രംഗതെത്തിയിട്ടുണ്ട്. സർക്കാർ ചെയ്യേണ്ടത് പരസ്യം നിഷേധിക്കുകയല്ല മറിച്ച് നടപടിയെടുക്കുകയാണ് വേണ്ടത് എന്നാണ്. തേജസ് പത്രത്തിന് മാത്രം പരസ്യം നിഷേധിക്കുന്ന സർക്കാർ നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്നും ഇത് വിവേചനമാണെന്നും രാഷ്ട്രീയ അഡ്വ. എ ജയശങ്കർ അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ അഖണ്ഡതയെ തകർക്കുന്ന വിധത്തിൽ വാർത്തകൾ വന്നിട്ടുണ്ടെങ്കിൽ അതിനെതിരേ സർക്കാർ നടപടി സ്വീകരിക്കുകയാണ് ചെയ്യേണ്ടത്. അല്ലാതെ പരസ്യം നിഷേധിക്കലല്ല അതിനുള്ള പോംവഴി.

തേജസ് തുടങ്ങിയതുമുതൽ ഈ പത്രത്തിന്റെ സ്ഥിരം വായനക്കാരനാണ് താനെന്നും. രാജ്യത്തിന്റെ അഖണ്ഡതയെയോ പരമാധികാരത്തെയോ ചോദ്യം ചെയ്യുന്ന വിധത്തിൽ വാർത്തകളോ ലേഖനങ്ങളോ വന്നതായി തനിക്ക് കാണാൻ കഴിഞ്ഞിട്ടില്ലെന്നും ജയശങ്കർ പറയുന്നു. എന്നുമാത്രമല്ല ഇക്കാര്യങ്ങളിൽ വളരെ ജാഗ്രതയും സൂക്ഷ്മതയും പുലർത്തി വാർത്ത നൽകുന്ന പത്രമാണ് തേജസ് എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

മറ്റു പല പത്രങ്ങളിലും പലപ്പോഴും സമുദായ സ്പർധ വളർത്തുന്ന വിധത്തിലുള്ള വാർത്തകൾ വരുമ്പോഴും തേജസ് അത്തരത്തിൽ ഒരു വാർത്തയും പ്രസിദ്ധീകരിച്ചിട്ടില്ലെന്നു തന്നെയാണ് താൻ മനസ്സിലാക്കിയിട്ടുള്ളത്.ആർഎസ്എസ് നേതൃത്വം നൽകുന്ന ജന്മഭൂമിക്കും ജമാത്തെ ഇസ്ലാമിയുടെ നേതൃത്വത്തിലുള്ള മാദ്ധ്യമം പത്രത്തിനുംവരെ സർക്കാർ പരസ്യം നൽകുമ്പോൾ തേജസിനെ മാറ്റി നിർത്തുന്നതിന്റെ അർഥം തനിക്ക് മനസ്സിലാവുന്നില്ലെന്നും.സർക്കാർ പരസ്യം പത്രങ്ങൾക്കുള്ള അവകാശം പോലെയായി മാറിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ തേജസിനു മാത്രമായി സർക്കാർ പരസ്യം നിഷേധിക്കുന്നത് തെറ്റായ നിലപാടാണെന്നും അഡ്വ. ജയശങ്കർ കൂട്ടിച്ചേർത്തു.

എന്തടിസ്ഥാനത്തിലാണ് തേജസ് രാജ്യദ്രോഹപരമായ ലേഖനങ്ങളും റിപോർട്ടുകളും പ്രസിദ്ധീകരിക്കുന്നതെന്ന് പറഞ്ഞതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് എഴുത്തുകാരിയായ ജെ ദേവികയുപം ആവശ്യപ്പെട്ടു. നിയമസഭയിൽ ഇത്തരമൊരു പ്രസ്താവന മുഖ്യമന്ത്രിയായ വ്യക്തി നടത്തുമ്പോൾ അത് ചില വസ്തുതകളുടെ അടിസ്ഥാനത്തിലായിരിക്കുമെന്നാണ് ഒരു സാമാന്യപൗരയെന്ന നിലയ്ക്ക് ഞാൻ കരുതുന്നത്. അങ്ങനെയെങ്കിൽ അതേത് വസ്തുതകളാണെന്ന് അദ്ദേഹം വ്യക്തമാക്കണം. മാത്രമല്ല, അവ എവിടെനിന്ന് ശേഖരിക്കപ്പെട്ടെന്നും അറിയണം. കൂടാതെ ഏതെങ്കിലും ഒരു പത്രത്തെ സാമ്പത്തികമായി ശോഷിപ്പിച്ച് ഇല്ലാതാക്കാനുള്ള നീക്കത്തെ ന്യായീകരിക്കുന്ന ഏത് നിയമമാണ് നിലവിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കണമെന്നും അവർകൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP