Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാസ്റ്റർ നടത്തുന്ന ഹോസ്റ്റലിൽ പെൺകുട്ടികൾക്ക് അഡ്‌മിഷൻ കിട്ടണമെങ്കിൽ ഗർഭപരിശോധന നിർബന്ധം; കൗമാരക്കാരെ അപമാനിക്കുന്ന നടപടി വിവാദത്തിൽ

പാസ്റ്റർ നടത്തുന്ന ഹോസ്റ്റലിൽ പെൺകുട്ടികൾക്ക് അഡ്‌മിഷൻ കിട്ടണമെങ്കിൽ ഗർഭപരിശോധന നിർബന്ധം; കൗമാരക്കാരെ അപമാനിക്കുന്ന നടപടി വിവാദത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: പാസ്റ്റർ നടത്തുന്ന അനാഥാലയത്തിന്റെ ഹോസ്റ്റലിൽ പെൺകുട്ടികൾക്ക് അഡ്‌മിഷൻ കിട്ടണമെങ്കിൽ ഗർഭപരിശോധന നിർബന്ധമാക്കിയത് വിവാദമാകുന്നു. കോട്ടയത്തെ അരീപ്പറമ്പ് ചിൽഡ്രൻസ് ഇന്റർനാഷണൽ വില്ലേജിൽ അഡ്‌മിഷൻ ലഭിക്കണമെങ്കിലാണ് ഗർഭിണിയല്ലെന്ന് ഡോക്ടറുടെ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഏർപ്പെടുത്തിയത്. കൗമാരക്കാരികളായ പെൺകുട്ടികൾക്ക് ഗർഭപരിശോധന നടത്തുന്ന അനാഥാലയ അധികൃതരുടെ നീക്കത്തിൽ മാതാപിതാക്കൾക്കിടയിൽ പ്രതിഷേധമുണ്ട്.

പാവപ്പെട്ട മലയാളി പെൺകുട്ടികൾക്ക് വിദ്യാഭ്യാസ സഹായവും താമസ സൗകര്യവും ഒരുക്കുകയാണ് ചിൽഡ്രൻസ് വില്ലേജ് ചെയ്യുന്നത്. അനാഥരായ കുട്ടികളെ ദത്തെടുത്ത് ഇവരുടെ വിദ്യാഭ്യാസത്തിനും മറ്റുമായി വിദേശ രാജ്യങ്ങളിലുള്ള സ്‌പോൺസർമാരെയും കണ്ടെത്തുകയാണ് സ്ഥാപനത്തിന്റെ പ്രവർത്തനം. ഇങ്ങനെ ചിൽഡ്രൻസ് വില്ലേജിൽ അഡ്‌മിഷൻ നേടാനായി രണ്ട് പെൺകുട്ടികളുടെ മാതാപിതാക്കൾ കുട്ടികളെയും കൊണ്ട് കോട്ടയത്തെ ഒരു ഡോക്ടറെ സമീപിച്ചപ്പോഴാണ് കൗമാരക്കാരികൾക്ക് ഗർഭപരിശോധന നിർബന്ധമാണെന്ന വിവരം പുറത്തുവന്നത്.

മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് വേണമെന്ന് ആവശ്യമായി എത്തിയ മാതാപിതാക്കൾ കുട്ടികളുടെ ഗർഭപരിശോധനാ ഫലവും ആവശ്യപ്പെടുകയായിരുന്നു. ഗർഭിണിയല്ലെന്ന സർട്ടിഫിക്കറ്റ് ലഭിച്ചാൽ മാത്രമേ അഡ്‌മിഷൻ നൽകുകയുള്ളൂവെന്ന് ചിൽഡ്രൻസ് വില്ലേജ് അധികൃതർ തീർത്തു പറയുകയും ചെയ്‌തെന്ന് മാതാപിതാക്കൾ പറഞ്ഞു. എന്നാൽ ഡോക്ടർ വിസമ്മതിച്ചതിനെ തുടർന്ന് ഇവർ മറ്റ് ഡോക്ടറെ സമീപിക്കുകയാണ് ഉണ്ടായത്.

15ഉം 16ഉം വയസ് പ്രായമുള്ള നിരവധി പെൺകുട്ടികളാണ് ഹോസ്റ്റൽ അഡ്‌മിഷൻ കിട്ടാനായി ഇങ്ങനെ ഗർഭപരിശോധന നടത്തുന്നത്. പെന്തക്കോസ്റ്റ് സഭയുടെ ഭാഗമായുള്ള എൻ.ജി.ഒയുടെ കീഴിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. ഡോ. കുഞ്ഞുമോൻ ചാക്കോയാണ് സ്ഥാപനത്തിന്റെ ഇപ്പോഴത്തെ ചെയർമാൻ. തടവുപുള്ളികളുടെ കുട്ടികളെയും കുറ്റകൃത്യങ്ങളുടെ ഇരകളായ കുട്ടികളെയും പുനരധിവസിപ്പിക്കുന്നതിനും അവരുടെ പഠനത്തിനും 1973ൽ രജിസ്റ്റർ ചെയ്ത പ്രിസൺ ഫെലോഷിപ്പ് ഇന്ത്യ എന്ന എൻജിഒയുമായി സഹകരിച്ചാണ് സ്ഥാപനത്തിന്റെ പ്രവർത്തനം. രണ്ട് കുട്ടികളുമായി വിജയവാഡയിൽ നിന്നും തുടങ്ങിയ ഇന്ത്യയിൽ എട്ടിടങ്ങളിലായി 800 കുട്ടികളുള്ള സ്ഥാപനമാണ്. ഇതിലൊന്നാണ് കോട്ടയത്ത് പ്രവർത്തിക്കുന്നത്.

വടക്കേ ഇന്ത്യയിൽ നിന്നുള്ള കുട്ടികൾ അടക്കം നിരവധി പേർ ചിൽഡ്രൻസ് ഇന്റർനാഷണൽ വില്ലേജിൽ താമസിക്കുന്നുണ്ട്. കോട്ടയത്തുള്ള ഇന്റർനാഷണൽ സ്‌കൂളിലാണ് ഇവർക്ക് വിദ്യാഭ്യാസത്തിനുള്ള അവസരം ഒരുക്കുന്നത്. കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകുന്നത് അടക്കം നിരവധി സന്നദ്ധപ്രവർത്തനം നടത്തുന്നുണ്ട് ഈ സ്ഥാപനം. എന്നാൽ പെൺകുട്ടികൾക്ക് അഡ്‌മിഷൻ നൽകണമെങ്കിൽ ഗർഭിണി അല്ലെന്ന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ നടപടി നാട്ടുകാരുടെ നെറ്റിചുളിപ്പിക്കുന്നതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP