Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നടിയെ ആക്രമിച്ച കേസിലെ പ്രതിയുടെ വിചാരണ ഉടൻ തുടങ്ങും; ജനപ്രീതി ഉറപ്പിക്കാൻ കമ്മാരസംഭവത്തിന്റെ പാച്ച് വർക്കിനും ജനപ്രിയ നായകന്റെ തീരുമാനം; ദിലീപിന്റെ മനസ്സറിയാതെ വലഞ്ഞ് ഡിങ്കന്റെ അണിയറ പ്രവർത്തകർ; ത്രിഡി വിസ്മയം ലക്ഷ്യമിടുന്ന പ്രൊഫസർ ഡിങ്കൻ പ്രതിസന്ധിയിൽ

നടിയെ ആക്രമിച്ച കേസിലെ പ്രതിയുടെ വിചാരണ ഉടൻ തുടങ്ങും; ജനപ്രീതി ഉറപ്പിക്കാൻ കമ്മാരസംഭവത്തിന്റെ പാച്ച് വർക്കിനും ജനപ്രിയ നായകന്റെ തീരുമാനം; ദിലീപിന്റെ മനസ്സറിയാതെ വലഞ്ഞ് ഡിങ്കന്റെ അണിയറ പ്രവർത്തകർ; ത്രിഡി വിസ്മയം ലക്ഷ്യമിടുന്ന പ്രൊഫസർ ഡിങ്കൻ പ്രതിസന്ധിയിൽ

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: കമ്മാരസംഭവത്തിന്റെ 'പാച്ചുവർക്‌സ് 'പാരയായി. പ്രൊഫസർ ഡിങ്കന്റെ ചിത്രീകരണം തൃശങ്കുവിൽ. പ്രൊഫസർ ഡിങ്കന്റെ നിർമ്മാതാവ് സനൽ തോട്ടം ജനുവരിയിൽ കൊച്ചിയിൽ ദിലീപുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ മാസം 10 നും 15 നും ഇടയ്ക്ക് ഷൂട്ടിനെത്താമെന്ന താരത്തിന്റെ ഉറപ്പുവാങ്ങിയാണ് അന്ന് സനൽ മടങ്ങിയത്. എന്നാൽ ഇപ്പോൾ കാര്യങ്ങൾ മറ്റൊരു വഴിക്കാണ് നീങ്ങുന്നതെന്നാണ് ലഭ്യമായ വിവരം.

കമ്മാരസംഭവത്തിന്റെ ആദ്യം ചിത്രീകരിച്ച ചില ഭാഗങ്ങൾ ഒന്നുകൂടി മികവുറ്റതാക്കാൻ വീണ്ടും ചിത്രീകരിക്കുകയാണെന്നും ദിലീപിന്റെ പ്രേരണയിലാണ് അണിയറ പ്രവർത്തകർ ഇതിന് തയ്യാറായതെന്നുമാണ് സിനിമ ലോകത്ത് പ്രചരിച്ചിട്ടുള്ള വിവരം. ഏപ്രിൽ 5-ന് കമ്മാരസംഭവം തീയറ്ററിലൈത്തിക്കുമെന്ന് അണിയറ പ്രവർത്തകർ വെളിപ്പെടുത്തിയിരുന്നു. കേസ് നടപടികൾ പുരോഗമിക്കുന്നതിന്റെ വേവലാതിക്കപ്പുറം ഏറെ പ്രതീക്ഷയുള്ള കമ്മാരസംഭവം കാണാൻ ജനം തീയറ്ററിലെത്തുമോ എന്ന ആശങ്കയാണ് ഇപ്പോൾ താരത്തെ വലയ്ക്കുന്നതെന്നാണ് അടുപ്പക്കാർ പങ്കിടുന്ന വിവരം. ചിത്രം പുറത്തിറങ്ങും വരെ ഇതിലെ കഥാപാത്രത്തിന്റെ ഗെറ്റ്പ്പ്് ദീലീപ് ഉപേക്ഷിക്കില്ലന്നുള്ള പ്രചാരണവും ചൂടുപിടിച്ചിട്ടുണ്ട്.

നടിയെ ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ നടപടികൾ തുടങ്ങാനിരിക്കെ പുറത്തുവരുന്ന കമ്മാരസംഭവത്തിലൂടെ ജനപ്രീതി സ്വന്തമാക്കാനാവുമെന്ന ഉറച്ച വിശ്വാസത്തിലാണ് താരം. ഇതുകൊണ്ടാണ് അണിയറ പ്രവർത്തകരുമായി കൂടിയാലോചിച്ച്് ആവശ്യമായ 'തിരുത്തലുകൾക്ക് 'ദിലീപ് നേതൃത്വം നൽകുന്നതെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. നേരത്തെ തിരുവനന്തപുരത്ത് 12 ദിവസത്തോളം ഡിങ്കന്റെ ഷൂട്ടിങ് നടന്നിരുന്നു. രണ്ടാംഘട്ട ചിത്രീകരണം ആരംഭിക്കുന്നതും ഇവിടെയാണ്. ദുബായ് ആണ് മാറ്റൊരു പ്രധാന ലൊക്കേഷൻ. ലൊക്കേഷൻ തിരഞ്ഞെടുക്കുന്നതിനായി നിർമ്മാതാവ് സനൽ തോട്ടവും ഏതാനും അണിയറ പ്രവർത്തകരും അടുത്തിടെ ദുബായിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചിരുന്നു.

തിരുവനന്തപുരത്ത് ചിത്രീകരണം പുനഃരാരംഭിക്കുന്നതിനുള്ള ഒരുക്കങ്ങളാണ് നടന്നുവന്നിരുന്നത്. ആകെ 110 ദിവസത്തെ ചിത്രീകരണം വേണ്ടിവരുമെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടൽ. നമിത പ്രമോദാണ് ചിത്രത്തിലെ നായിക. തീയറ്ററുകളിൽ പ്രചരണാർത്ഥം തയ്യാറാക്കുന്ന നിശ്ചല ചിത്രങ്ങളും 3ഡി രൂപത്തിലാവും എന്നതാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത. ഇതിനായി നൂതന സാങ്കേതികവിദ്യാ പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ടെന്നാണ് സാേേങ്കതിക വിധഗ്ദരിൽ നിന്നും ലഭിക്കുന്ന സൂചന.

തീയറ്റുകളിൽ പ്രദർശിപ്പിക്കുന്ന എട്ടടി നീളവും ആറടി വീതിയുമുള്ള പരസ്യബോർഡുകളിൽ ഉൾക്കൊള്ളിക്കുന്ന ചിത്രങ്ങൾ പൂർണ്ണമായും ത്രീഡി രൂപത്തിലായിരിക്കുമെന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന വിവരം. ഈ ചിത്രങ്ങൾ കണ്ണടയില്ലാതെ തന്നെ കാണികൾക്ക് കാണാം. ചിത്രീകരണത്തിനിടെ വിവവിധ വശങ്ങളിൽ നിരവധി കാമറകൾ സ്ഥാപിച്ചാണ് നിശ്ചല ചിത്രങ്ങൾ പകർത്തുക.ഈ ചിത്രങ്ങൾ കമ്പ്യൂട്ടർ സഹായത്തോടെ കൂട്ടിയിണക്കിയാണ് പോസ്റ്ററടക്കമുള്ള പ്രചാരണത്തിനായി നിശ്ചല ചിത്രങ്ങൾ തയ്യാറാക്കുന്നത്. ചിത്രസംയോജനം ഇവിടെ പൂർത്തിയാക്കാൻ കഴിയുമെങ്കിലും ത്രിമാന രൂപത്തിൽ പ്രിന്റിംഗിന് രാജ്യത്ത് സൗകര്യങ്ങൾ പരിമിതമാണെന്നും അതിനാൽ ചൈനയിലെ പ്രസിൽ പിന്റിങ് ജോലികൾ പൂർത്തിയാക്കുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്നുമാണ് അണിയറ പ്രവർത്തകരിൽ നിന്നും ലഭിക്കുന്ന വിവരം.

നിശ്ചല ചിത്രങ്ങളുടെ വലിയ പകർപ്പുകൾ തയ്യാറാക്കി പ്രചാരണത്തിന് ഉപയോഗിക്കുന്നത് രാജ്യത്ത് തന്നെ ഒരു പക്ഷേ ആദ്യമാിരിക്കുമെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. ചിത്രത്തിന്റെ ആകെ മുതൽ മുടക്കിന്റെ വലിയൊരു ഭാഗം ഈ സവിശേഷതയ്ക്കായി നിർമ്മാതാവ് ചിലവഴിക്കുന്ന് ചലച്ചിത്ര മേഖലയിലാകെ ചർച്ചയായിട്ടുണ്ട്. സിനിമാ രംഗത്ത് പ്രവർത്തിക്കുന്ന സ്റ്റിൽ ഫോട്ടോഗ്രാഫേഴ്‌സ് അസോസീയേഷൻ ഭാരവാഹികളായ ആർ ഗോപാലകൃഷ്ണൻ,ബെന്നി ആർട്ട്‌ലൈൻ,ഗിരിശങ്കർ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഒരു സംഘം ഫോട്ടോഗ്രാഫർമാരുടെ ആറ് മാസത്തോളം നീണ്ട പരീക്ഷണ-നിരീക്ഷണങ്ങളിൽ നിന്നുള്ള തിരിച്ചറിവാണ് ചിത്രത്തിന്റെ ഈ സവിശേഷത രൂപപ്പെടുത്തുന്നതിൽ നിർണ്ണായ പങ്കുവഹിച്ചതെന്നും അണിയറ പ്രവർത്തകർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP