Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ജയലളിതയെ ചികിൽസിക്കാൻ ലണ്ടനിൽ നിന്നും ഡോക്ടറെത്തി; അതീവ ഗുരുതരാവസ്ഥയിലുള്ളവരെ ചിൽസിക്കുന്നതിന്റെ പേരിൽ പ്രശസ്തനായ ഡോക്ടർ റിച്ചാർഡ് ജോൺ ബീലിന്റെ സാന്നിധ്യം ഊഹാപോഹങ്ങൾ വീണ്ടും സജീവമാക്കി; ഒരാഴ്ച ബ്രിട്ടീഷ് ഡോക്ടർ ചെന്നൈയിൽ തങ്ങും

ജയലളിതയെ ചികിൽസിക്കാൻ ലണ്ടനിൽ നിന്നും ഡോക്ടറെത്തി; അതീവ ഗുരുതരാവസ്ഥയിലുള്ളവരെ ചിൽസിക്കുന്നതിന്റെ പേരിൽ പ്രശസ്തനായ ഡോക്ടർ റിച്ചാർഡ് ജോൺ ബീലിന്റെ സാന്നിധ്യം ഊഹാപോഹങ്ങൾ വീണ്ടും സജീവമാക്കി; ഒരാഴ്ച ബ്രിട്ടീഷ് ഡോക്ടർ ചെന്നൈയിൽ തങ്ങും

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് വിദഗ്ധ ചികിത്സ നൽകുന്നതിനായ ഇംഗ്ലണ്ടിൽ നിന്നും ഡോക്ടറെ വരുത്തി. തീവ്രപരിചരണവിഭാഗം വിദഗ്ധൻ ഡോ. റിച്ചാർഡ് ജോൺ ബീലെയാണ് ജയലളിതയുടെ ആരോഗ്യനില പരിശോധിക്കാൻ എത്തിയത്. ഇതോടെ ജയലളിതയുടെ അതീവഗുരുതരമാണെന്ന റിപ്പോർട്ടുകൾ സജീവമായി. ലോകത്തെ മികച്ച ചികിത്സ ലഭ്യമാക്കുന്ന ആശുപത്രികളിലൊന്നായ ലണ്ടൻ ബ്രിഡ്ജിലെ തീവ്രപരിചരണ വിഭാഗത്തിലെ ഡോക്ടറും ഗവേഷകനുമാണ് ഡോക്ടർ റിച്ചാർഡ്. ഇദ്ദേഹം വരുംദിവസങ്ങളിൽ ചികിത്സയ്ക്ക് നേതൃത്വം നൽകും. ഇതിന്റെ ഭാഗമായി ജയലളിത ചികിത്സയിൽ കഴിയുന്ന അപ്പോളോ ആശുപത്രിയിലെ ഡോക്ടർമാരുമായി ബീലെ ചർച്ച നടത്തി. ഒരാഴ്ച അദ്ദേഹം ചെന്നൈയിലുണ്ടാകും.

ലണ്ടനിലെ ബ്രിഡ്ജ് ആശുപത്രിയിലെ ഡോക്ടറാണ് ജോൺ റിച്ചാർഡ് ബീലെ. തീവ്രപരിചരണം, അനസ്‌തേഷ്യ എന്നിവയിൽ വിദഗ്ധനാണ് അദ്ദേഹം. അതീവ ഗുരുതരാവസ്ഥയിലുള്ളവരെ ചികിൽസിച്ച് ഭേദമാക്കുന്നതിൽ ആഗോള പ്രശസ്തനാണ് ബീലെ. ശ്വസനേന്ദ്രിയങ്ങളിൽ ഉണ്ടാകുന്ന തകരാറുകളെ കുറിച്ചു ഗവേഷണം നടത്തുന്നയാളാണ് ഡോക്ടർ. ശ്വാസ കോശത്തിലെ തകരാറുകൾ, ഒന്നിലധികം അവയവങ്ങളുടെ തകരാറ് എന്നീ രോഗങ്ങളാണ് സാധാരണ ഗതിയിൽ റിച്ചാർഡ് ജോൺ ബീലെ പ്രധാനമായും പരിശോധിക്കുന്നത്. അദ്ദേഹം ചെന്നൈയിൽ എത്തിയതോടെ ജയലളിതയുടെ ആരോഗ്യനില ഗുരുതരമാണ് എന്ന അഭ്യൂഹം വീണ്ടും ശക്തമാവുകയാണ്. ഇന്നലെ ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിനും പുറത്തു വിട്ടിട്ടില്ല. സെപ്റ്റംബർ 22നാണു പനിയും നിർജലീകരണവും മൂലം ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ ദിവസം രാത്രി ജയലളിതയെ ജോൺ റിച്ചാർഡ് ബീലെ രിശോധിക്കുകയും ചെയ്തു. വെള്ളിയാഴ്ച രാത്രിയോടെയാണ് ജോൺ റിച്ചാർഡ് ചെന്നൈ അപ്പോളോ ആശുപത്രിയിലെത്തി ജയലളിതയെ പരിശോധിച്ചത്. തുടർ പരിശോധനക്കായിജോൺ റിച്ചാർഡ് ചെന്നൈയിൽ തങ്ങും. എന്നാൽ, ജോൺ റിച്ചാർഡിന്റെ സന്ദർശനം സംബന്ധിച്ച് അണ്ണാ ഡി.എം.കെയോ ആശുപത്രി അധികൃതരോ പ്രതികരിച്ചിട്ടില്ല. മുഖ്യമന്ത്രി ചികിത്സയോട് നല്ലരീതിയിൽ പ്രതികരിക്കുന്നതായും കുറച്ചു ദിവസം ആശുപത്രിയിൽ കഴിയാൻ നിർദ്ദേശിച്ചിരിക്കുകയാണെന്നും അപ്പോളോ ആശുപത്രി വ്യാഴാഴ്ച മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചിരുന്നു. എന്നാൽ പിന്നീട് മെഡിക്കൽ ബുള്ളറ്റിനിറക്കിയിട്ടില്ല. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ ആരോഗ്യനില സംബന്ധിച്ച് വ്യക്തത വരുത്തണമെന്നും ഊഹാപോഹങ്ങൾക്ക് അറുതി വരുത്താൻ ജയലളിതയുടെ ചിത്രം പുറത്തുവിടണമെന്നും ഡി.എം.കെ പ്രസിഡന്റ് കരുണാനിധി ആവശ്യപ്പെട്ടിരുന്നു.

സെപ്റ്റംബർ 22നാണ് കടുത്ത പനിയും നിർജലീകരണവും മൂലം ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഒമ്പതു ദിവസമായി ആശുപത്രിയിൽ കഴിയുന്ന ജയലളിതയുടെ ആരോഗ്യനിലയെ കുറിച്ച് തമിഴ്‌നാട്ടിലും സാമൂഹ്യ മാദ്ധ്യമങ്ങളിലും അഭ്യൂഹങ്ങൾ പ്രചരിക്കുകയാണ്. നേരത്തെ ജയലളിതയെ വിദേശത്ത് ചികിൽസയ്ക്ക് കൊണ്ടു പോകുമെന്ന് വാർത്തകളെത്തിയിരുന്നു. എന്നാൽ ആരോഗ്യ നില മോശമായതിനാൽ മുഖ്യമന്ത്രിയെ വിദേശത്തുകൊണ്ട് പോകാനാകില്ലെന്ന് അപ്പോളാ ആശുപത്രിയിലെ ഡോക്ടർമാർ നിർദ്ദേശിക്കുകയായിരുന്നു. ഇതോടെയാണ് ലോകത്തെ ഏറ്റവും പ്രഗൽഭനായ ഡോക്ടറെ തന്നെ ചെന്നൈയിലെത്തിച്ചത്. ഇതോടെ കടുത്ത പനിമാത്രമാണ് ജയലളിതയ്ക്കുള്ളതെന്ന വാദവും പൊളിയുകയാണ്.

തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കരളിനും വൃക്കയ്ക്കും കുഴപ്പമുണ്ടെന്നാണ് സൂചന. ഇതിനൊപ്പം ഹൃദയത്തിലും പ്രശ്‌നങ്ങളുണ്ടെന്ന് വ്യക്തമായി. ഇതോടെയാണ് തീവ്രപരിചരണത്തിൽ പ്രത്യേക വൈദഗ്ധ്യം നേടിയ ഡോക്ടറെ ചികിൽസയ്ക്ക് എത്തിച്ചത്. ജയലളിതയെ കാണാൻ ഡോക്ടർമാർ അല്ലാതെ ആരേയും അനുവദിക്കുന്നുമില്ല. വെന്റിലേറ്ററിലാണ് ജയയെന്ന റിപ്പോർട്ടുകളെ എഐഎഡിഎംകെ തള്ളിക്കളഞ്ഞിട്ടുണ്ട്. എന്നാൽ മറ്റ് വാർത്തകളോടൊന്നും പ്രതികരിക്കുന്നുമില്ല. 22 നാണ് ജയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പാർട്ടിയിലെ ഉന്നത നേതാക്കൾക്ക് മാത്രമാണ് ആശുപത്രിയിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. കനത്ത സുരക്ഷാ വലയത്തിലാണ് ആശുപത്രിയും പരിസരവും.

അതേസമയം മുഖ്യമന്ത്രി ജയലളിതയുടെ അനാരോഗ്യം സംബന്ധിച്ച അഭ്യൂഹം അവസാനിപ്പിക്കണമെന്ന് ഡി.എം.കെ. ജയയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് പ്രചരിക്കുന്ന അഭ്യൂഹങ്ങൾ അവസാനിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ഡി.എം.കെ അധ്യക്ഷൻ എം. കരുണാനിധി ആവശ്യപ്പെട്ടു മുഖ്യമന്ത്രിയുടെ ചിത്രം പുറത്തുവിടണമെന്ന് ഡിഎംകെ നേതാവ് കരുണാനിധി ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP