Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

രൂപതകളിൽ പീഡനപരാതി സെല്ലുകൾ ഉണ്ടാക്കണം: ലൈംഗിക പീഡനങ്ങൾ പൊലീസിൽ റിപ്പോർട്ട് ചെയ്യണം; ഫ്രാങ്കോ മുളയ്ക്കനെ എത്രയും വേഗം പുറത്താക്കണം; 70 കന്യാസ്ത്രീകളും 15 വൈദികരും അടക്കം നിരവധി പ്രമുഖരുടെ സംഘം വത്തിക്കാന് പരാതി നൽകി

രൂപതകളിൽ പീഡനപരാതി സെല്ലുകൾ ഉണ്ടാക്കണം: ലൈംഗിക പീഡനങ്ങൾ പൊലീസിൽ റിപ്പോർട്ട് ചെയ്യണം; ഫ്രാങ്കോ മുളയ്ക്കനെ എത്രയും വേഗം പുറത്താക്കണം; 70 കന്യാസ്ത്രീകളും 15 വൈദികരും അടക്കം നിരവധി പ്രമുഖരുടെ സംഘം വത്തിക്കാന് പരാതി നൽകി

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ആരോപണവിധേയനായ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കനെ എത്രയും വേഗം പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം വൈദികരും കന്യാസത്രീകളും വത്തിക്കാന് പരാതി നൽകി. സംഭവത്തിൽ നിഷ്പക്ഷ അന്വേഷണത്തിന് വഴിയൊരുക്കാൻ ബിഷപ്പിനെ പുറത്താക്കണമെന്ന് ഇന്ത്യയിലെ അപ്പോസ്തലിക് നുൺഷ്യാ ആർച്ച്ബിഷപ്പ് ഗിയാംബാറ്റിസ്റ്റ് ഡിക്വാത്രോ, സിബിസിഐ പ്രസിഡന്റ് കർദ്ദിനാൾ ഓൾവാൾഡ് ഗ്രേഷ്യാസ് എന്നിവർക്കാണ് സംഘം കത്ത് അയച്ചത്. ഇക്കാര്യത്തിൽ പോപ്പ് ഇടപെട്ട് നടപടികൾ എടുക്കണമെന്നാണ് ആവശ്യം.

ഇന്ത്യൻ ക്രിസ്ത്യൻ മൂവ്‌മെന്റിന്റെ നേതൃത്വത്തിൽ 70 കന്യാസ്ത്രീമാരും 15 വൈദികരും അടങ്ങുന്ന 178 അംഗ സംഘമാണ് ലൈംഗിക പീഡനങ്ങൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ടത്. അപ്പോസ്തലിക് നുൺഷ്യോക്കും സിബിസിഐക്കും പ്രത്യേകം കത്തുകളാണ് സംഘം അയച്ചത്. ബിഷപ്പ് തൽസ്ഥാനത്ത് തുടരുന്നത് കത്തോലിക്ക സഭയുടെ വിശ്വാസ്യതയെയും ജനങ്ങളുടെ വിശ്വാസത്തെയും ബാധിക്കുമെന്ന് കത്തിൽ പറയുന്നു. ജോലി സ്ഥലത്തെ പീഡനം തടയാനുള്ള സിബിസിഐ മാർഗരേഖകളെ കുറിച്ച് ബിഷപ്പുമാർ മതിയായ ബോധവൽക്കരണം നടത്തണം. ഇതുമാത്രമല്ല, മാർഗരേഖയുടെ അടിസ്ഥാനത്തിൽ ഘടനയും നടപടിക്രമങ്ങളും ഉടൻ നടപ്പാക്കണം.

നീതി പ്രചരിപ്പിക്കാൻ സഭ നീതി നടപ്പാക്കുന്നതായി ബോധ്യപ്പെടുത്തണം. എന്നാൽ, കന്യാസ്ത്രീകൾ നേരത്തെ ബിഷപ്പുമാർക്ക് നൽകിയ നിേവദനങ്ങളിൽ ഇനിയും നടപടിയെടുത്തിട്ടില്ലെന്നും ഇത് സിബിസിഐ നയത്തിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്നും കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസിനുള്ള കത്തിൽ പറയുന്നു.സഭയിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരേ നടക്കുന്ന പീഡനക്കേസുകളിൽ സംസ്ഥാന നിയമങ്ങൾ അനുസരിക്കുന്നുവെന്ന് ഓരോ രൂപതയും ഉറപ്പാക്കണം. ദൈവത്തിന്റെ പ്രതിപുരുഷനായ ഒരു വ്യക്തി ലൈംഗിക പീഡനാരോപണവിധേയനാകുമ്പോൾ അത് ദൈവത്തിലുള്ള വിശ്വാസത്തെയാണ് ഉലയ്ക്കുന്നത്. ഇത്തരമൊരു പരാതിയുണ്ടാകുമ്പോൾ കത്തോലിക്ക സഭാധികൃതർ നിശ്ശബ്ദരായിരിക്കുന്നില്ലെന്നും ആരോപണവിധേയനെ സംരക്ഷിക്കുന്നില്ലെന്നും ഉറപ്പാക്കണം. മുമ്പ് ബിഷപ്പുമാർക്കെതിരെ സമാന ആരോപണങ്ങൾ ഉണ്ടായപ്പോൾ ഫ്രാൻസിസ് മാർപ്പാപ്പ കർശന നടപടി സ്വീകരിച്ചിരുന്നു. ആ മാതൃക ഇവിടുത്തെ ബിഷപ്പുമാരും തുടരണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്.

കുറവിലങ്ങാടുള്ള ഗസ്റ്റ് ഹൗസിൽ രണ്ടുവർഷത്തിനിടെ പലതവണ തന്നെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൻ ബലാൽത്സംഗം ചെയ്‌തെന്നാണ് കന്യാസ്ത്രീ പൊലീസിന് നൽകിയ മൊഴി. 2014 മെയ് മാസം എറണാകുളത്ത് ചടങ്ങിൽ പങ്കെടുക്കാനെത്തിയ ബിഷപ്പ് താമസത്തിനായി ഗസ്റ്റ് ഹൗസിൽ എത്തിയപ്പോഴാണ് ആദ്യമായി പീഡിപ്പിച്ചത്. ുടർന്ന് രണ്ടുവർഷത്തിനിടെ 13 തവണ ബലാത്സംഗം ചെയ്‌തെന്നാണ് കന്യാസ്ത്രീ മൊഴി നൽകി. ബിഷപ്പ് കേരളത്തിൽ താമസത്തിനെത്തുമ്പോൾ കുറവിലങ്ങാട് ഗസ്റ്റ് ഹൗസിൽ എത്തും. ഈ സമയത്തായിരുന്നു പീഡനം. ബിഷപ്പിന്റെ കീഴിലുള്ളതാണ് കുറവിലങ്ങാട്ടെ മഠവും ഗസ്റ്റ് ഹൗസും. ഇവിടെ ബിഷപ്പ് സ്ഥിരമായി എത്തിയിരുന്നതായി അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

പൊലീസിൽ പരാതിപ്പെടാതിരിക്കാൻ സമ്മർദ്ദങ്ങളും ഉണ്ടായി. വീണ്ടും മാനസിക പീഡനങ്ങളും തുടർന്നു.ഇതിനിടെ ഒത്തുതീർപ്പ് ചർച്ചയ്ക്കായി ബിഷപ്പ് കുറവിലങ്ങാട്ട് എത്തിയപ്പോൾ കന്യാസ്ത്രീയുടെ ബന്ധുക്കൾ ഭീഷണിപ്പെടുത്തി എന്ന് കാട്ടി രണ്ടുവൈദികർ കന്യാസ്ത്രീക്കെതിരെ കുറവിലങ്ങാട് പൊലീസിൽ പരാതി നൽകി. കന്യാസ്ത്രീയുടെ നേതൃത്വത്തിൽ തന്നെ വധിക്കാൻ ശ്രമം നടക്കുന്നുവെന്നായിരുന്നു ബിഷപ്പിന്റെ പരാതി. ഇതോടെ കന്യാസ്ത്രീ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു.

അതേസമയം, ബിഷപ്പിനെതിരെ നടപടി ആവശ്യപ്പെട്ട് കന്യാസ്ത്രീയുടെ സഹോദരി മദർ സുപ്പീരിയർ ജനറലിന് പരാതിക്കത്ത് അയച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് ബിഷപ്പിനെ സംരക്ഷിച്ചു കൊണ്ടുള്ള സന്ന്യാസിനി മഠത്തിന്റെ നിലപാട് വ്യക്തമാകുന്നത്. തന്റെ സഹോദരി കടന്നുപോകുന്ന മാനസിക- ശാരീരിക പീഡനങ്ങൾ പരാമർശിച്ചു കൊണ്ടായിരുന്നു കന്യാസ്ത്രീയുടെ സഹോദരി പരാതിക്കത്ത് അയച്ചിരുന്നത്.

ഇതിന് മറുപടിയായി സന്യാസിനി മഠം അയച്ച കത്തിലെ പ്രധാന പരാമർശങ്ങൾ ഇവയാണ്: മിഷണറീസ് ഓഫ് ജീസസ് എന്ന സന്ന്യാസിനി സമൂഹം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനു കീഴിലുള്ളതാണ്. അദ്ദേഹമാണ് അതിന്റെ പേട്രൺ. സ്വാഭാവികമായും അദ്ദേഹത്തിനെതിരെ ഏതെങ്കിലും വിധത്തിലുള്ള ശിക്ഷാനടപടികൾ സ്വീകരിക്കാൻ തനിക്ക് കഴിയില്ല. അദ്ദേഹത്തിന് എതിരെ പ്രവർത്തിക്കുന്നത് ഈ സന്ന്യാസിനി സമൂഹത്തിന്റെ നിലനിൽപിനെ തന്നെ ബാധിക്കുമെന്ന കാര്യമാണ്.മൊത്തം സന്ന്യാസിനി സമൂഹത്തെ ബാധിക്കുന്ന വിഷയമായതു കൊണ്ട് തനിക്ക് ഇക്കാര്യത്തിൽ ചില പരിമിതികളുണ്ട്. എല്ലാ തീരുമാനങ്ങളും എല്ലാവരെയും സംതൃപ്തിപ്പെടുത്തിക്കൊണ്ട് എടുക്കാനാവില്ല. മൊത്തം സന്ന്യാസിനി സഭയുടെ നിലനിൽപിനാണ് താൻ ലക്ഷ്യമിടുന്നതെന്നും മറുപടിയിൽ പറഞ്ഞു.ഈ പശ്ചാത്തലത്തിലാണ് സഭാസംഘത്തിന്റെ പരാതി പ്രസക്തമാകുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP