Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തരികിട സാബുവിന്റെ വീട്ടിൽ കയറി തീവ്ര ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം; ഞങ്ങളെ ഓർത്ത് അവന് മാപ്പ് കൊടുക്കണമെന്നും സാബുവിന്റെ ഉമ്മ; ബിഗ് ബോസിന്റെ ചിത്രീകരണം കഴിഞ്ഞ് വന്നാലുടൻ പരസ്യമായി മാപ്പ് പറയിപ്പിക്കുമെന്നും ഉമ്മയുടെ ഉറപ്പ്; വിവാദം അവസാനിക്കാതെ ലസിത പാലയ്ക്കൽ വിഷയം

തരികിട സാബുവിന്റെ വീട്ടിൽ കയറി തീവ്ര ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം; ഞങ്ങളെ ഓർത്ത് അവന് മാപ്പ് കൊടുക്കണമെന്നും സാബുവിന്റെ ഉമ്മ; ബിഗ് ബോസിന്റെ ചിത്രീകരണം കഴിഞ്ഞ് വന്നാലുടൻ പരസ്യമായി മാപ്പ് പറയിപ്പിക്കുമെന്നും ഉമ്മയുടെ ഉറപ്പ്; വിവാദം അവസാനിക്കാതെ ലസിത പാലയ്ക്കൽ വിഷയം

അർജുൻ സി വനജ്

കൊച്ചി: യുവമോർച്ച നേതാവായിരുന്ന ലസിത പാലക്കലിനെ ലൈംഗികമായി അധിക്ഷേപിച്ച സിനിമാ-സീരിയൽ താരവും ഇപ്പോൾ മോഹൻലാൽ അവതാരകനായ ബിഗ്ബോസ് റിയാലിറ്റി ഷോയിലെ മൽസരാർഥിയുമായ തരികിട സാബു എന്ന സാബുമോൻ അബ്ദുസമദിന്റെ വീട്ടിൽക്കയറി തീവ്രഹിന്ദുത്വ സംഘടനകളുടെ പ്രതിഷധം. ബജ്‌റംഗ്ദൾ പ്രവർത്തകരും ഹിന്ദു ഹെൽപ്പലൈൻ പ്രവർത്തകരും ചേർന്നാണ് സാബുമോന്റെ വീട്ടിൽപ്പോയത്. സാബുവിന്റെ വീട്ടിലേക്ക് നാളെ യുവമോർച്ച മാർച്ച് നടത്തിയേക്കുമെന്നും സൂചനയുണ്ട്.

കായംകുളം മുനിസിപ്പൽ കമ്മിറ്റി രാഷ്ട്രീയ ബജ്രംഗ്ദൾ പ്രവർത്തകരും പ്രദേശത്തെ ഹിന്ദു ഹെൽപ്പ് ലൈൻ പ്രവർത്തകരും സംയുക്തമായിട്ടാണ് സാബുമോന്റെ വീട്ടിൽ പോയത്. പ്രവർത്തകർ സാബുമോന്റെ ഉമ്മയോട് കാര്യങ്ങൾ വിശദീകരിച്ചു. തങ്ങൾ വിഷയം അറിഞ്ഞിരുന്നുവെന്ന് മാതാപിതാക്കൾ പറഞ്ഞതായി പ്രവർത്തകർ പറയുന്നു.

നിങ്ങളുടെ വീട്ടിലെ സ്ത്രീകളോട് ആരെങ്കിലും ഇത്തരത്തിൽ പറഞ്ഞാൽ എങ്ങനെയാകും പ്രതികരണമെന്ന് പ്രവർത്തകർ ഉമ്മയോട് ചോദിച്ചു. ക്ഷമിക്കാൻ പറ്റുന്ന തെറ്റല്ല സാബു ചെയ്തതെന്നും, ഞങ്ങളെ ഓർത്ത് അവന് മാപ്പ് കൊടുക്കണമെന്നും പ്രവർത്തകരോട് ഉമ്മയും ഉപ്പയും അപേക്ഷിച്ചതായും ഹിന്ദു ഹെൽപ്പ്‌ലൈൻ നേതാവ് പ്രതീഷ് വിശ്വനാഥൻ അവകാശപ്പെട്ടു. ഫേസ്‌ബുക്കിലൂടെയും പ്രതീഷ് ഇക്കാര്യം അറിയിച്ചിട്ടുണ്ട്.

ലസിത പാലക്കലിനെതിരേ ലൈംഗികാധിക്ഷേപം നടത്തിയ സാബുമോൻ അബ്ദുസമദിനെതിരേ പരാതി നൽകിയിട്ടും ഇതുവരെയും ഒരു നടപടിയും ഉണ്ടാകാത്തതിനാലാണ് തീവ്രഹിന്ദുത്വ സംഘടനകൾ ഇടപെട്ടത്. നീതി നിഷേധത്തിനെതിരേ കഴിഞ്ഞദിവസം ലസിത പൊലീസ് സ്റ്റേഷൻ ഉപരോധം നടത്തിയപ്പോൾ സാബുവിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് ഉറപ്പുനൽകിയിരുന്നു. എന്നാൽ ഒരു കുഴപ്പവുമില്ലാതെ സാബു സ്ത്രീവിരുദ്ധതയെ പ്രോത്സാഹിപ്പിക്കും വിധം ഏഷ്യാനെറ്റിലെ ബിഗ് ബോസിൽ പങ്കെടുത്തുകൊണ്ടിരിക്കുകയാണ്.

ബിഗ് ബോസിന്റെ ചിത്രീകരണം കഴിഞ്ഞ് വന്നാലുടൻ അവൻ ചെയ്ത തെറ്റിന് പരസ്യമായി ഞാൻ മാപ്പ് പറയിക്കാമെന്നും ഉമ്മ പ്രവർത്തകർക്ക് ഉറപ്പ് നൽകി. വ്യാഴാഴ്‌ച്ച ഉച്ചയ്ക്ക് ശേഷമാണ് ആറ് പ്രവർത്തകർ സാബുമോന്റെ വീട്ടിലെത്തിയത്. ഉമ്മയും ഉപ്പയും മാത്രമായിരുന്നു ഈ സമയം വീട്ടിലുണ്ടായിരുന്നത്.

വിഷയത്തിലിടപെടാത്ത നേതൃത്വത്തിനെതിരേ രൂക്ഷമായ പ്രതികരണവുമായി സംഘപരിവാർ അനുകൂലികൾ സോഷ്യൽമീഡിയ ക്യാമ്പയിൻ തുടങ്ങിയതോടെ നേതാക്കൾ നിലപാടു തിരുത്താൻ നിർബന്ധിതരായിരുന്നു. അതേസമയം നാളെ യുവമോർച്ചയുടെ നേതൃത്വത്തിൽ സാബുവിന്റെ വീട്ടിലേക്ക് മാർച്ച് നടത്തുന്നുണ്ടെന്ന് പ്രാദേശികമായി വാർത്തകൾ പ്രചരിക്കുന്നുണ്ടെങ്കിലും ഇത് സ്ഥിരീകരിക്കാനായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP