Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പിഎസ് സി നിയമനം ഉറപ്പ് നൽകിയ പിണറായി ഉദ്യോഗാർത്ഥികളെ പറഞ്ഞു പറ്റിച്ചു; കാലാവധി നീട്ടുമ്പോഴും ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ നിയമനങ്ങൾ സതംഭനാവസ്ഥയിൽ; പതിനായിരം പേരുടെ മസ്ദൂർ റാങ്ക് ലിസ്റ്റിൽ നിന്നും നിയമിച്ചത് മൂന്നിലൊരു ശതമാനം പേരെ മാത്രം; നിരാശ മറച്ചു വെക്കാതെ ഉദ്യോഗാർത്ഥികൾ മറുനാടനോട്

പിഎസ് സി നിയമനം ഉറപ്പ് നൽകിയ പിണറായി ഉദ്യോഗാർത്ഥികളെ പറഞ്ഞു പറ്റിച്ചു; കാലാവധി നീട്ടുമ്പോഴും ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ നിയമനങ്ങൾ സതംഭനാവസ്ഥയിൽ; പതിനായിരം പേരുടെ മസ്ദൂർ റാങ്ക് ലിസ്റ്റിൽ നിന്നും നിയമിച്ചത് മൂന്നിലൊരു ശതമാനം പേരെ മാത്രം; നിരാശ മറച്ചു വെക്കാതെ ഉദ്യോഗാർത്ഥികൾ മറുനാടനോട്

അരുൺ ജയകുമാർ

തിരുവനന്തപുരം: എല്ലാ ശരിയാകുമെന്ന് ഏറ്റവും അധികം വിശ്വസിച്ച വിഭാഗമാണ് പിഎസ്‌സി ലിസ്റ്റിൽ നിന്നും നിയമനം കാത്ത് കഴിയുന്നവർ. പിണറായി സർക്കാർ അധികാരമേറ്റപ്പോൾ തന്നെ നടത്തിയ ആദ്യ പ്രഖ്യാപനം തന്നെ ഒഴിവുകൾ റിപ്പോർട് ചെയ്യുന്നതിനെക്കുറിച്ചും നിയമനങ്ങൾ നടത്തുന്നതിന് വേണ്ട നിലപാടുകളെടുക്കാനുമായിരുന്നു. ഇതിൽ വലിയ പ്രതീക്ഷയാണ് ഉദ്യോഗാർഥികൾക്ക് ഉണ്ടായിരുന്നത്. പിഎസ്‌സി റാങ്ക് ലിസ്റ്റ് നീട്ടി നൽകണമെന്നാവശ്യപ്പെട്ട് കെഎസ്സിബി മസ്ദൂർ, ഹയർസെക്കൻഡറി, ജനറൽ വിഭാഗം നഴ്‌സുമാർ എന്നിവരാണ് റാങ്ക് ലിസ്റ്റ് നീട്ടണമെന്ന ആവശ്യപ്പെട്ട് സമരം നടത്തുന്നത്. ഇതിൽ അടുത്ത ആറ് മാസത്തേക്ക് നീട്ടിനൽകിയ ലിസ്റ്റിൽ കെഎസ്ഇബി മസ്ദൂർ പട്ടികയെ ഉൾപ്പെടുത്തിയിട്ടില്ല.

പിഎസ് സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന് സർക്കാർ ശിപാർശ. ഇന്ന് ചേർന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യം പിഎസ് സിയോട് ശിപാർശ ചെയ്യാൻ തീരുമാനിച്ചത്. മുൻപ് സമയപരിധി നീട്ടി നൽകാത്ത റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്നാണ് സർക്കാർ ആവശ്യം. ഡിസംബർ 31ന് തീരുന്ന റാങ്ക് ലിസ്റ്റിന്റെ കാലാവധി ആറ് മാസത്തേക്കും മാർച്ച് 31ന് കാലാവധി തീരുന്ന റാങ്ക് പട്ടികകൾ മൂന്ന് മാസത്തേയ്ക്കും നീട്ടാനാണ് മന്ത്രിസഭായോഗം ശിപാർശ ചെയ്യുന്നത്.

വെള്ളിയാഴ്ച ചേരുന്ന പിഎസ് സിയുടെ അടിയന്തരയോഗം സർക്കാരിന്റെ ശിപാർശകൾ ചർച്ച ചെയ്‌തേക്കും. സർക്കാർ ശിപാർശ പിഎസ് സി അംഗീകരിക്കാനാണ് സാധ്യത.അതേസമയം റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്ന ഉദ്യോഗാർഥികൾക്ക് സർക്കാർ ശിപാർശ കെഎസ്ഇബി മസ്ദൂർ റാങ്ക് ലിസ്റ്റുകാർക്ക് തിരിച്ചടിയാണ്. ഇവരുടെ റാങ്ക് ലിസ്റ്റ് മുൻപ് രണ്ടു തവണ നീട്ടി നൽകിയതാണ്. ഇത്‌കൊണ്ടാണ് ഇവരുടെ ലിസ്റ്റ് നീട്ടി നൽകാത്തത്. തങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കുന്നതുവരെ സമരം തുടരുമെന്ന നിലപാടിൽ മാറ്റമില്ലെന്നും സമരക്കാർ പറയുന്നു.

കഴിഞ്ഞ ഏതാനം ദിവസങ്ങളായി ഇവിടെ സമരം നടക്കുകയായിരുന്നു. ലിസ്റ്റുകൾ ആറുമാസത്തേക്ക് കൂടി നീട്ടിയിട്ടുണ്ടെന്ന വാർത്ത എത്തിയപ്പോൾ സമരക്കാർക്ക് വലിയ സന്തോഷവും ആവേശവുമായിരുന്നു. പിന്നീട് കാലാവധി നീട്ടിയ റാങ്ക് ലിസ്റ്റുകളുടെ പട്ടികയിൽ മസ്ദൂർ ഉദ്യോഗാർഥികലെ ഉൽപ്പെടുത്തിയില്ലെന്നത് വലിയ നിരാശയാണ് സമ്മാനിച്ചത്. സമരം തുടരാൻ തന്നെ തീരുമാനിച്ച് മുന്നോട്ട് പോവുകയാണ് തങ്ങളെന്നും സമരക്കാർ മറുനാടനോട് പറഞ്ഞു

പിഎസ്‌സി റാങ്ക് ലിസ്റ്റിൽ നിന്ന് നിയമനം നടത്താത്തത് ഉദ്യോഗാർത്ഥികളെ ദുരിതത്തിലാക്കിയിരുന്നു. 2011 നവംബറിൽ പിഎസ്‌സി നടത്തിയ കെഎസ്ഇബി മസ്ദൂർ തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളെയാണ് കാലാവധി അവസാനിക്കാറായിട്ടും നിയമനം നൽകാതെ വലയ്ക്കുന്നത്.

അടിസ്ഥാന വിദ്യാഭ്യാസം മാത്രമുള്ള ഇവർക്ക് മറ്റൊരു ജോലിക്കും അപേക്ഷിക്കാൻ യോഗ്യതയില്ലാത്തവരാണെന്നും പട്ടികയിലുൾപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല ഇവരിൽ ഭൂരിഭാഗത്തിന്റേയും പ്രായപരിധി കഴിയാറായവരാണ്. 19961997കാലഘട്ടത്തിൽ അൻപതു ലക്ഷം ഉപഭോക്താക്കൾക്ക് ഇരുപത്തെണ്ണായിരം ജീവനക്കാരാണ് ഉണ്ടായിരുന്നത്. 2016ആയപ്പോഴേക്കും ഉപഭോക്താക്കളുടെ എണ്ണം ഒരു കോടി പതിനഞ്ചു ലക്ഷമായി വർധിച്ചെങ്കിലും ജീവനക്കാരുടെ എണ്ണത്തിൽ മാത്രം വർധനവുണ്ടായില്ലെന്നും സമരക്കാർ മറുനാടൻ മലയാളിയോട് പറഞ്ഞു.

നിലവിലുള്ള ജീവനക്കാരുടെ മേൽ അമിത ജോലിഭാരം അടിച്ചേൽപ്പിച്ചാണ് ബോർഡ് ജീവനക്കാരുടെ കുറവു നികത്തുന്നത്. എന്നാൽ ഉപഭോക്താക്കൾക്കുണ്ടാകുന്ന ചെറിയ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ പോലും വലിയകാലതാമസമാണ് ഇതുമൂലമുണ്ടാകുന്നത്. സംസ്ഥാനത്താകെ ഏഴായിരത്തി ഒരുന്നൂറ്റി മുപ്പത് വർക്കർമാരുടെ ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇടത് മുന്നണി പ്രതിപക്ഷത്തായിരുന്ന സമയത്ത് തങ്ങളുടെ ആവശ്യങ്ങൾ ന്യായമാണെന്ന് വാദിച്ചവരാമ്, ഇപ്പോൾ അതേ സർക്കാർ തന്നെ തങ്ങളോട് നീതി പുലർത്താത്തത് ദൗർഭാഗ്യകരമാണെന്നും സമരക്കാർ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP