Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'പണം കൊടുത്ത് സ്‌കൂളുകളിൽ ജോലി തരപ്പെടുത്തിയെടുക്കാൻ പറ്റുന്നവർ മാത്രം ബിഎഡ് എടുത്താൽ മതിയെന്ന് ഓർഡർ ഇറക്കിക്കൂടേ സാറേ; 4060 എയ്ഡഡ് അദ്ധ്യാപകരെ പുനർവിന്യസിച്ച വാർത്ത ഫേസ്‌ബുക്കിലിട്ട വിദ്യഭ്യാസ മന്ത്രിക്ക് ഉദ്യോഗാർത്ഥികളുടെ പൊങ്കാല; ലക്ഷങ്ങൾ കോഴ കൊടുത്തു ജോലി നേടിയവർക്ക് സർക്കാർ സ്‌കൂളിൽ വാധ്യാർപ്പണി തുടരാം

'പണം കൊടുത്ത് സ്‌കൂളുകളിൽ ജോലി തരപ്പെടുത്തിയെടുക്കാൻ പറ്റുന്നവർ മാത്രം ബിഎഡ് എടുത്താൽ മതിയെന്ന് ഓർഡർ ഇറക്കിക്കൂടേ സാറേ; 4060 എയ്ഡഡ് അദ്ധ്യാപകരെ പുനർവിന്യസിച്ച വാർത്ത ഫേസ്‌ബുക്കിലിട്ട വിദ്യഭ്യാസ മന്ത്രിക്ക് ഉദ്യോഗാർത്ഥികളുടെ പൊങ്കാല; ലക്ഷങ്ങൾ കോഴ കൊടുത്തു ജോലി നേടിയവർക്ക് സർക്കാർ സ്‌കൂളിൽ വാധ്യാർപ്പണി തുടരാം

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: സർക്കാരിന്റെ കീഴിലുള്ള എയ്ഡഡ് വിദ്യാലയങ്ങളിൽ തസ്തിക നിർണ്ണയം പൂർത്തിയായപ്പോൾ ബാക്കിയായ 4060 അദ്ധ്യാപകരെയും സർക്കാർ സ്‌കൂളിൽ പുനർ വിന്യസിച്ച സർക്കാർ നടപടിക്ക് ശക്തമായ വിമർശനം. മാന്യമായി പഠിച്ച് ജോലിക്ക് വേണ്ടി കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികളെ തീർത്തും നിരാശപ്പെടുത്തുന്ന തീരുമാനമാണ് സർക്കാറിന്റെ ഭാഗത്തു നിന്നും ഉണ്ടായത്. ഇതിനെതിരെ കടുത്ത അമർഷത്തിലാണ് ഉദ്യോഗാർത്ഥികൾ.

മാനേജ്‌മെന്റ് സ്‌കൂളുകളിൽ പത്തും ഇരുപതും ലക്ഷങ്ങൾ കോഴ കൊടുത്ത് അദ്ധ്യാപക ജോലി നേടിയവരാണ് പി.എസ്.സി യെ നോക്കുകുത്തിയാക്കി സർക്കാർ ജോലി തരപ്പെടുത്തിയത്. 2017-18 ലെ തസ്തിക നിർണ്ണയത്തെ സംബന്ധിച്ച സർക്കാർ ഉത്തരവ് ജൂൺ 18ന് ഇറങ്ങി. 20ന് വിശദമായ മാർഗ്ഗ നിർദ്ദേശങ്ങളും. തുടർന്ന് തസ്തിക നിർണ്ണയത്തിൽ അധികമെന്ന് കണ്ടെത്തുന്ന ജീവനക്കാരുടെ പുനർവിന്യാസത്തെ കുറിച്ച് വിശദമായ സർക്കുലർ ജൂലൈ 1 ന് പുറത്തിറങ്ങി.

ഇതിന് സമയ പരിധിയും നിശ്ചയിച്ചിരുന്നു. ഇതിനെതിരെയാണ് സോഷ്യൽ മീഡിയയിൽ വിദ്യാഭ്യാസ മന്ത്രിയുടെ ഔദ്യോഗിക ഫേസ് ബുക്കിലെ പോസ്റ്റിനെ ആക്ഷേപിച്ചും സർക്കാരിന്റെ വഞ്ചനയും തുറന്ന് കാണിച്ച് യുവത്വം പ്രതികരിക്കുന്നത്. സർക്കാർ സ്‌കൂളുകൾ മുണ്ടശ്ശേരി മ്യൂസിയങ്ങൾ ആക്കുകയാണെന്നും പി.എസ്.സിക്ക് നോക്കുകൂലി നൽകണം എന്നുമുള്ള വിമർശനങ്ങളാണ് മന്ത്രിയെ കാത്തിരുന്നത് പി.എസ്.സി യുടെ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവർ ഉൾപ്പെടെ ജോലിക്കായി കാത്തിരിക്കുന്നവരുടെ രൂക്ഷമായ പ്രതികരണങ്ങളാണ് വിദ്യാഭ്യാസ മന്ത്രി പൊൻതൂവലായി പോസ്റ്റ് ചെയ്ത പുനർവിന്യാസ വാർത്തക്ക് ലഭിച്ചത്.

എയ്ഡഡ് വിദ്യാലയങ്ങളിലെ ഡിവിഷൻ പുനർനിർണയത്തിലൂടെ തസ്തിക നഷ്ടപെട്ട 4060 അദ്ധ്യാപകരെയാണ് സംസ്ഥാന സർക്കാർ പൊതുവിദ്യാലയങ്ങളിലെ തസ്തിക നിർണയം പൂർത്തിയായ ദിനത്തിൽ തന്നെ പുനർവിന്യസിച്ചത്. ഇതിനെ കുറിച്ച് ദേശാഭിമാനിയിൽ വന്ന വാർത്തയാണ് രവീന്ദ്രനാഥ് ഫേയ്സ് ബുക്കിൽ പോസ്റ്റിയത് സർക്കാരിന്റെ അഭിമാന നേട്ടമായാണ് പത്രം വിലയിരുത്തുന്നത് എന്നാൽ പി.എസ്.സി പരീക്ഷ എഴുതി റാങ്ക് ലിസ്റ്റിൽ വന്നിട്ടും നിയമനം ലഭിക്കാത്ത ഉദ്യോഗാർത്ഥികൾ പോസ്റ്റിന് താഴെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്.

പതിനായിരങ്ങള് കഴിവുള്ളവര് ഉന്നത നിലയിൽ യോഗ്യരായി തൊഴിലിനു വേണ്ടി കാത്തു കിടക്കുമ്പോൾ കോഴ നിയമനത്തിന് ഒരു ഫുൾസ്റ്റോപ്പ് പോലും ഇടാതെ വീണ്ടും വീണ്ടും പുനർവിന്യാസം എന്ന പേരിട്ട പിൻവാതിൽ നിയമനം നടത്തുന്നതിനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ഒരോ നിയമനത്തിനും ലക്ഷങ്ങളാണ് മാനേജ്മെന്റുകൾ ഉദ്യോഗാർത്ഥികളിൽ നിന്നും വാങ്ങുന്നത് അതുകൊണ്ട് തന്നെ എയ്ഡഡ് അദ്ധ്യാപകരുടെ നിയമനത്തിന് സംരക്ഷണം നൽകേണ്ടത് സ്വകാര്യ മാനേജ്മെന്റുകളാണ് എന്നാൽ സർക്കാരിന്റെ ഈ നടപടി കൈകൂലിക്കാരെ സംരക്ഷിക്കുന്നതാണ് എന്നിങ്ങനെയാണ് വിമർശനങ്ങൾ.

കടുത്ത വിമർശനമാണ് ചിലർ ഉന്നയിച്ചത്. അവയിൽ ചിലത് ഇങ്ങനെയാണ്:

'15 20 ലക്ഷങ്ങൾ കൈക്കൂലി കൊടുത്ത് ജോലി വാങ്ങിച്ച് അത് നഷ്ടപ്പെട്ടവരെ സർക്കാർ സ്‌കൂളുകളിൽ നിയമിച്ച് സുരക്ഷിതരാക്കി LDF സർക്കാർ സാധാരണക്കാരോട് കൂറു കാണിച്ചു. അതിൽ അഭിമാനം കൊള്ളുന്ന വിദ്യാഭ്യാസ മന്ത്രി... ഗതികേട്'
'വഴിയിൽ ഒരു പ്രൈവറ്റ് ബസ് കേടായാൽ അതിലെ യാത്രക്കാരെ ksrtc ബസിൽ യഥാസ്ഥാനത്ത് സൗജന്യമായി എത്തിക്കുമോ.......അത്തരം പരുപാടി ആയി.... '

'ഇദ്ദേഹത്തിന് ഈ വസ്തുത മനസ്സിലാവണമെങ്കിൽ ഇദ്ദേഹം ഏതെങ്കിലും റാങ്ക് ലിസ്റ്റിൽ വന്നിട്ടു വേണ്ടേ'
'എത്ര വർഷം കാത്തിരുന്നാണ് ഗവ. അദ്ധ്യാപക നാവുന്നത് ഒരു സുപ്രഭാതത്തിൽ ലക്ഷങ്ങൾ കൊടുത്ത് കയറിയവരെ ഗവ വിദ്യാലയത്തിൽ ജോലി കൊടുക്കുന്നത് ഒരു രണ്ടാം തര ഏർപ്പാടായി പോയി'

'സർ ദയവായി ഇനി മുതൽ പണം കൊടുത്ത് സ്‌കൂളുകളിൽ ജോലി തരപ്പെടുത്തിയെടുക്കാൻ പറ്റുന്നവർ മാത്രം BEd ഉം SET ഉം KTET നേടിയാൽ മതി എന്ന് ഒരു G. O ഇറക്കി കൂടേ? ഒരുപാട് പേരുടെ പ്രതീക്ഷ ഇങ്ങനെ തല്ലി കെടുത്തുന്നതിലും നല്ലത് അതാണ്. ഒഴിവുകൾ ഇല്ലാത്ത Post കളിൽ നിയമന അപേക്ഷ ക്ഷണിച്ചു പരീക്ഷ നടത്തി PSC യുടെ സമയം കളയാതെ ഒരു circular ഇറക്കുന്നതാവും ഉചിതം.'

കോഴ കൊടുത്ത് ജോലിക്ക് കയറിയ 2017-18 അധ്യയനവർഷം തസ്തികനഷ്ടം വന്ന് പുറത്താകുന്നവരെ സംരക്ഷിക്കാൻ വേണ്ടിയാണ് സർക്കാർ ഒമ്പത്, പത്ത് ക്‌ളാസുകളിലെ അദ്ധ്യാപക- വിദ്യാർത്ഥി അനുപാതം കുറച്ചത്. അദ്ധ്യാപക- വിദ്യാർത്ഥി അനുപാതം 1:40 ആയി കുറച്ച് പൊതുവിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കി. 1:45ൽനിന്നുമാണ് കുറച്ചത്.

പൊതുവിദ്യാലയങ്ങളിൽ തസ്തികനിർണയം പൂർത്തിയാക്കിയ ദിവസംതന്നെ സംരക്ഷിത അദ്ധ്യാപകരെ മുഴുവൻ പുനർവിന്യസിച്ച് സർക്കാർ കോഴക്കാരോട് കൂറുപുലർത്തിയിരുന്നു. 4060 പേരെ സംരക്ഷിത അദ്ധ്യാപകരായി കണക്കാക്കി പുനർവിന്യാസ ഉത്തരവ് ഇറക്കി. 3919 പേരെ മാതൃജില്ലകളിലും 141 പേരെ മറ്റു ജില്ലകളിലും പുനർവിന്യസിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP