Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഞാനും എന്റെ മകളും കുടി ദേശത്ത് പള്ളിപ്പാട്ട് കാവിൽ പ്രാർത്ഥിച്ചിട്ട് വന്നു; തിങ്കളാഴ്ച വീട്ടിൽ പൂജ തുടങ്ങി; അത് ഫലിച്ചപ്പോൾ ജനപ്രിയ നായകൻ അഴിക്കുള്ളിലായി; എന്റെ മകൻ 2000 രൂപയിൽ കൂടുതലൊന്നും എനിക്ക് നൽകിയിട്ടുമില്ല; ദിലീപിനെ കുടുക്കിയത് നാഗപൂജയോ? പൾസർ സുനിയുടെ അമ്മയുടെ വെളിപ്പെടുത്തൽ ഇങ്ങനെ

ഞാനും എന്റെ മകളും കുടി ദേശത്ത് പള്ളിപ്പാട്ട് കാവിൽ പ്രാർത്ഥിച്ചിട്ട് വന്നു; തിങ്കളാഴ്ച വീട്ടിൽ പൂജ തുടങ്ങി; അത് ഫലിച്ചപ്പോൾ ജനപ്രിയ നായകൻ അഴിക്കുള്ളിലായി; എന്റെ മകൻ 2000 രൂപയിൽ കൂടുതലൊന്നും എനിക്ക് നൽകിയിട്ടുമില്ല; ദിലീപിനെ കുടുക്കിയത് നാഗപൂജയോ? പൾസർ സുനിയുടെ അമ്മയുടെ വെളിപ്പെടുത്തൽ ഇങ്ങനെ

പ്രകാശ് ചന്ദ്രശേഖർ

പെരുമ്പാവൂർ: ദിലീപിന് ജാമ്യം കിട്ടാൻ രണ്ട് ദിവസത്തെ പൂജയാണ് പറവൂരിലെ വീട്ടിൽ നടന്നത്. ഇത് ഫലം കണ്ടില്ല. കൊടുങ്ങല്ലൂരിലെ ശത്രു സംഹാരവും വിഘ്‌നേശ്വര പൂജയും ഫലിച്ചില്ല. തളിപറമ്പിൽ കാവ്യാ മാധവന് വേണ്ടി പ്രത്യേക പൂജ. എല്ലാം അതിവിശ്വസ്തനായ ജ്യോൽസ്യന്റെ ഉപദേശ പ്രകാരാമായിരുന്നു. ഇതൊന്നും കണ്ടക ശനികാലത്ത് ദിലീപിനെ തുണച്ചില്ല. എന്നാൽ ദിലീപിനെ ജയിലിലാക്കിയത് ആരുടെയെങ്കിലും പ്രാർത്ഥനയാണോ? അതെയെന്നാണ് പൾസർ സുനിയുടെ അമ്മ പറയുന്നത്. തന്റെ മകനെ അഴിക്കുള്ളിലാക്കിയവർ പിടിക്കപ്പെടാനായിരുന്നു അമ്മയുടെ പൂജ. അത് ഫലിക്കുകയും ചെയ്തു.

കഴിഞ്ഞ ഞായറാഴ്ച ഞാനും എന്റെ മകളും കുടി ദേശത്ത് പള്ളിപ്പാട്ട് കാവിൽ പ്രാർത്ഥിച്ചിട്ട് വന്നു. തിങ്കളാഴ്ചയാണ് വീട്ടിൽ സർപ്പപൂജ തുടങ്ങി. എന്തായാലും പൂജക്ക് ശേഷം ഫലംകണ്ടു. ദിലീപ് അറസ്റ്റിലായി. പൾസർ സുനിയുടെ മാതാവ് മാധ്യമങ്ങളോട് വ്യക്തമാക്കിയത് ഇങ്ങനെയാണ്. സുനിയുടെ അമ്മയുടെ സാമ്പത്തികം പൊലീസ് പരിശോധിക്കുന്നുണ്ട്. ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയ 50,000 രൂപയുടെ ഉറവിടാമാണ് തേടുന്നത്. അതുമായി ബന്ധപ്പെട്ട പ്രതികരണങ്ങൾക്കിടെയാണ് അമ്മ പൂജയുടെ കാര്യം മാധ്യമങ്ങൾക്ക് മുമ്പിൽ വിശദീകരിച്ചത്. അന്വേഷണം തകൃതിയായി നടക്കുന്നുണ്ടെന്നും പൾസറിന്റെ അമ്മ പറയുന്നു. തനിക്ക് ആരിൽ നിന്നും പണം കിട്ടിയിട്ടില്ലെന്നും വ്യക്തമാക്കുന്നു.

കോടനാട് പൊലീസ് നിരന്തരം വീട്ടിൽ വരുന്നുണ്ട്. .ഇന്നലെ ഗോപകുമാർ സാർ എത്തി (ജിഷ കേസ് അന്വേഷണ സംഘത്തിലും ഉൾപ്പട്ട ഉദ്യേഗസ്ഥൻ )മൂന്ന് പേരും ഉണ്ടായിരുന്നു അവർക്ക് അറിയിയേണ്ടത് സാമ്പത്തിക ചുറ്റുപാടുകളെകുറിച്ചായിരുന്നു. എന്റെ മരുമകന്റെ കുടെ, അവന്റെ പണി സ്ഥലത്ത് പണിക്ക് പോകും. എനിക്ക് ദിവസം 600 രൂപ കിട്ടും കുടാതെ പണിക്കാർക്ക് ഭക്ഷണം പാകം ചെയ്തുകൊടുക്കുന്ന വകയിൽ ചില ദിവസം 450 രൂപയും കിട്ടും-അമ്മ പറയുന്നു. മകന്റെ സാമ്പത്തിക സഹായമൊന്നും ലഭിച്ചിട്ടില്ലെന്നാണ് വെളിപ്പെടുത്തൽ.

എനിക്ക് കുടുംബശ്രീയിൽ ലോൺ ഉണ്ട്. ആ പൈസ അത്യാവശ്യക്കാർക്ക് കൊടുക്കാറുണ്ട് .അതിൽ നിന്നും വരുമാനം ഉണ്ട്: സാമ്പത്തിക പ്രശ്‌ന ഉണ്ടെന്ന് പറഞ്ഞ് പണം വാങ്ങിയ അവരേയും പൊലീസ് വിളിക്കുന്നുണ്ട്: എനിക്ക് അരിൽ നിന്നും ഒന്നും ഒളിക്കാനില്ല. എന്റെ മകൻ 2000 രൂപയിൽ കൂടുതലൊന്നും എനിക്ക് നൽകിയിട്ടില്ല-അവർ വ്യക്തമാക്കി. സുനിയുടെ അമ്മയുടെ ബാങ്ക് അക്കൗണ്ടുകൾ പൊലീസ് പരിശോധിച്ചിുന്നു. പരിശോധനയിൽ അക്കൗണ്ടിൽ 50,000 രൂപ നിക്ഷേപിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് അമ്മയുടെ മൊഴിയെടുത്തത്.

സംഭവത്തെ കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പെരുമ്പാവുരിലെ യൂണിയൻ ബാങ്കുകളിൽനിന്നാണ് പണം നിക്ഷേപിച്ചതെന്നാണ് സൂചന. സുനിയുടെ ബന്ധുകളുടെ അക്കൗണ്ടുകളും പരിശോധിക്കുമെന്നാണ് പ്രാഥമിക വിവരം. തനിക്കു പണം ആവശ്യമുണ്ടെന്നു ജലിൽനിന്നു എഴുതിയ കത്തിൽ സുനി ആവശ്യപ്പെട്ടിരുന്നു. ഈ കാലയളവിലാണ് അമ്മയുടെ അക്കൗണ്ടിൽ പണം നിക്ഷേപിച്ചിരിക്കുന്നതെന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ദിലീപിനെതിരായ പൂജ വാർത്ത സുനിയുടെ അമ്മ പുറത്തു പറയുന്നത്.

അതിനിടെ നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ മാനേജർ അപ്പുണ്ണിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി. അതേസമയം സുനിക്ക് നിയമസഹായം നൽകിയെന്ന് പൊലീസ് സംശയിക്കുന്ന അഭിഭാഷകൻ പ്രതീഷ് ചാക്കോയെ ഉടൻ കസ്റ്റഡിയിലെടുക്കുമെന്ന് സൂചനയുണ്ട്. പൾസർ സുനിയെ പ്രതീഷ് ചാക്കോയ്ക്ക് പരിചയപ്പെടുത്തിയത് ദിലീപ് ആണെന്നാണ് പൊലീസ് കണ്ടെത്തൽ. ദിലീപിനെയും അപ്പുണ്ണിയേയും പൊലീസ് ഒരുമ്മിച്ച് ചോദ്യം ചെയ്യുന്നത് ഒഴിവാക്കാനാണ് അപ്പുണ്ണി ഒളിവിൽ പോയതെന്നാണ് പൊലീസ് ചൂണ്ടിക്കാട്ടുന്നത്. അതേസമയം കൃത്യം നടത്തിയതിനുശേഷം ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡ് സുനി പ്രതീഷ് ചാക്കോയ്ക്ക് കൈമാറിയെന്നാണ് പൊലീസ് സംശയം.

കൃത്യം നടത്തിയതിനുശേഷം ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡ് അഭിഭാഷകന്റെ ഓഫിസിൽവെച്ച് നൽകിയെന്നാണ് സുനിയുടെ മൊഴി. എന്നാൽ ഇതുവരെ ഈ നിർണായകമായ തെളിവു കണ്ടെടുക്കാൻ പൊലീസിനായിട്ടില്ല. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് പ്രതീഷ് ചാക്കോയെ ഉടൻ കസ്റ്റഡിയിലെടുക്കാൻ പൊലീസ് നീങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP