Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രസവ ശുശ്രൂഷയ്ക്കായി ഷംസിയയെ ലേബർ റൂമിലേക്ക് കൊണ്ടു പോയത് രാവിലെ; ഒന്നര മണിക്കൂർ കഴിഞ്ഞപ്പോൾ കുട്ടി മരിച്ചെന്ന് അറിയിച്ച് ജീവനക്കാരും; നവജാത ശിശുവിന്റെ മരണത്തിൽ ചികിത്സാ പിഴവാരോപിച്ച് ബഹളം വച്ച് ബന്ധുക്കൾ; പുനലൂർ വയലിൽ ആശുപത്രിയിൽ സംഘർഷമകറ്റിയത് പൊലീസ് ഇടപെടൽ

പ്രസവ ശുശ്രൂഷയ്ക്കായി ഷംസിയയെ ലേബർ റൂമിലേക്ക് കൊണ്ടു പോയത് രാവിലെ; ഒന്നര മണിക്കൂർ കഴിഞ്ഞപ്പോൾ കുട്ടി മരിച്ചെന്ന് അറിയിച്ച് ജീവനക്കാരും; നവജാത ശിശുവിന്റെ മരണത്തിൽ ചികിത്സാ പിഴവാരോപിച്ച് ബഹളം വച്ച് ബന്ധുക്കൾ; പുനലൂർ വയലിൽ ആശുപത്രിയിൽ സംഘർഷമകറ്റിയത് പൊലീസ് ഇടപെടൽ

മറുനാടൻ മലയാളി ബ്യൂറോ

പുനലൂർ : നവജാതശിശുവിന്റെ മരണം വയലിൽ ആശുപത്രിക്ക് മുന്നിൽ ബന്ധുക്കളുടെ വാക്കേറ്റവും നാടകീയ രംഗങ്ങളും. പുനലൂർ പൈനാപ്പിൾ ജംഗ്ഷനു സമീപത്തെ തോമസ് വൈദ്യൻ മെമോറിയൽ ഹോസ്പിറ്റലിൽ ബുധനാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം . കാര്യറ പട്ടാണിയഴികം വീട്ടിൽ റിയാസ് ഷംസിയ ദമ്പതികളുടെ കുട്ടിയാണ് ശസ്ത്രക്രിയയെ തുടർന്ന് മരിച്ചത്.

സംഭവത്തെക്കുറിച്ച് ബന്ധുക്കൾ പറയുന്നതിങ്ങനെ : പതിനേഴാം തീയതി വൈകുന്നേരത്തോടെയാണ് ഷംസിയയെ പ്രസവ ശുശ്രൂഷകൾക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് പ്രസവത്തിനായി തീയേറ്ററിലേക്ക് മാറ്റിയത് . ഏകദേശം ഒന്നര മണിക്കൂർ നേരം കഴിഞ്ഞപ്പോഴാണ് കുട്ടി മരിച്ച വിവരം തങ്ങളെ ആശുപത്രി അധികൃതർ അറിയിച്ചത് .

വിവരമറിഞ്ഞു തടിച്ചുകൂടിയ ബന്ധുക്കളും നാട്ടുകാരും ആശുപത്രിക്ക് മുന്നിൽ പ്രകോപിതരാകുകയും ഇത് വാക്കേറ്റത്തിൽ കലാശിക്കുകയും ചെയ്തു . തുടർന്ന് പുനലൂർ സി ഐ ബിനു വർഗീസ് എസ് ഐ ജെ രാജീവ് തുടങ്ങിയവരുടെ നേത്രുത്വത്തിൽ പൊലീസ് സ്ഥലത്തെത്തിയെങ്കിലും പ്രശ്‌നങ്ങൾക്ക് അയവുണ്ടായില്ല . ചികിത്സാ പിഴവാണ് കുട്ടിയുടെ മരണകാരണം എന്നാരോപിച്ചായിരുന്നു ഇവർ പ്രകോപിതരായത്.
സ്വാഭാവിക പ്രസവത്തിനായി ഏറെനേരം കാത്തെങ്കിലും പിന്നീട് ശസ്ത്രക്രിയ നടത്തുകയായിരുന്നെന്ന് ഡോക്ടറും , റിപ്പോർട്ട് വന്നതിനുശേഷം മാത്രമേ മരണകാരണം വ്യക്തമാകു എന്ന് പൊലീസും പറഞ്ഞു.

ഇത്തരം സാഹചര്യം നിലനിന്നതിനാൽ കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു വിട്ടുനല്കണമെന്ന് പൊലീസ് ആവശ്യപ്പെടുകയും ആദ്യം ബന്ധുക്കൾ ഇത് വിസമ്മതിക്കുകയും ചെയ്തു . തുടർന്ന് ഏറെ നേരത്തെ നാടകീയ രംഗങ്ങൾക്കാണ് ആശുപത്രിയും പരിസരവും സാക്ഷ്യം വഹിച്ചത്.

കുട്ടിയുടെ ബന്ധുക്കളുടെ ആരോപണത്തിന്മേൽ കേസെടുത്ത പുനലൂർ പൊലീസ് മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജു ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP