Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സ്വയം നിയന്ത്രണത്തിനുള്ള അവസരം നല്കിയിട്ടും ഫലം കണ്ടില്ല; ജീവനക്കാരുടെ സമയകൃത്യത ഉറപ്പാക്കാൻ പഞ്ചിങ് സംവിധാനം ഏർപ്പെടുത്തുന്ന ആദ്യ നഗരസഭയായി കോട്ടയം; പത്തുമിനിട്ടിൽ കൂടുതൽ താമസിച്ചാൽ ഇനി അവധി; സ്ഥിരം ജീവനക്കാരും കരാർ ജീവനക്കാരും പഞ്ചിങ് പരിധിയിൽ

സ്വയം നിയന്ത്രണത്തിനുള്ള അവസരം നല്കിയിട്ടും ഫലം കണ്ടില്ല; ജീവനക്കാരുടെ സമയകൃത്യത ഉറപ്പാക്കാൻ പഞ്ചിങ് സംവിധാനം ഏർപ്പെടുത്തുന്ന ആദ്യ നഗരസഭയായി കോട്ടയം; പത്തുമിനിട്ടിൽ കൂടുതൽ താമസിച്ചാൽ ഇനി അവധി; സ്ഥിരം ജീവനക്കാരും കരാർ ജീവനക്കാരും പഞ്ചിങ് പരിധിയിൽ

കോട്ടയം: ഇനി കോട്ടയം നഗരസഭയിലെ ജീവനക്കാരുടെ ഉടായിപ്പ് നടക്കില്ല. സംസ്ഥാനത്ത് ആദ്യമായി കോട്ടയം നഗരസഭയിലെ ജീവനക്കാർക്ക് പഞ്ചിങ് സംവിധാനം ഏർപ്പെടുത്തി. നഗരസഭയുടെ പ്രധാന ഓഫിസിലും മൂന്നു സോണൽ ഓഫിസുകളിലും ആരോഗ്യ വിഭാഗത്തിന്റെ രണ്ട് ഓഫിസുകളിലുമാണ് കഴിഞ്ഞ ദിവസം മുതൽ പഞ്ചിങ് ഏർപ്പെടുത്തിയത്.

ലോകബാങ്ക് ഫണ്ട് ഉപയോഗിച്ച് നഗരസഭയിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഓഫിസിലെ വിവിധ സെക്ഷനുകളിലടക്കം ഒമ്പതിടത്ത് പഞ്ചിങ് യന്ത്രം സ്ഥാപിച്ചത്. നഗരസഭ കാര്യാലയത്തിലും മൂന്നും സോണൽ ഓഫിസുകളായ നാട്ടകം, കുമാരനല്ലൂർ, തിരുവാതുക്കൽ എന്നിവിടങ്ങളിലും ഓരോയന്ത്രം വീതവും ആരോഗ്യവിഭാഗത്തിന്റെ കഞ്ഞിക്കുഴിയിലെയും മാർക്കറ്റിലെയും  ഓഫിസിൽ ഓരോയന്ത്രം വീതമാണ് സ്ഥാപിച്ചിട്ടുള്ളത്.

ലോക ബാങ്കിന്റെ ഫണ്ട് ഉപയോഗിച്ച് നഗരസഭയിലെ ഓഫിസുകൾ നേരത്തെ കാബിനുകൾ തിരിച്ച് നവീകരിച്ചിരുന്നു. ഇതിൽനിന്നും 1.79 ലക്ഷം ഉപയോഗിച്ചാണ് പുതിയ പഞ്ചിങ് സംവിധാനം നടപ്പാക്കിയത്. നഗരസഭ ഓപൺ ടെൻഡർ ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിൽ സ്വകാര്യകമ്പനിയാണ് പഞ്ചിങ് യന്ത്രം ഘടിപ്പിച്ചത്.

രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെയാണ് ഓഫിസ് സമയം ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 10നുശേഷം പത്തുമിനിറ്റ് ഗ്രെയ്സ് പീരിഡായി അനുവദിച്ചിട്ടുണ്ട്. എന്തെങ്കിലും കാരണവശാൽ ജീവനക്കാർ വൈകിയെത്തിയാൽ ഇവർക്കു അധികസമയത്തിനുള്ളിൽ പഞ്ച് ചെയ്താൽ മതിയാവും. എന്നാൽ, തുടർച്ചയായി മൂന്നു ദിവസം ഗ്രെയ്സ് പീരിഡിൽ പഞ്ച് ചെയ്താൽ അവധിയായി കണക്കാക്കും.

നഗരസഭ ചെയർമാനും സെക്രട്ടറിക്കും ചുമതലയിലുള്ള ഉദ്യോഗസ്ഥനും പരിശോധിക്കാൻ സാധിക്കുന്ന വിധത്തിലാണ് പഞ്ചിങ് യന്ത്രത്തിന്റെ പ്രവർത്തനം. ഉദ്യോഗസ്ഥരും ജീവനക്കാരും എപ്പോൾ വരുന്നു എപ്പോൾ പോകുന്നു സീറ്റിലുണ്ടോ തുടങ്ങിയ കാര്യങ്ങൾ മേലുദ്യോഗസ്ഥർക്ക് ഓഫിസിലിരുന്ന് തത്സമയം പരിശോധിക്കാൻ കഴിയും. നഗരസഭയിലെ കരാർ ജീവനക്കാർ അടക്കമുള്ള 149 തൊഴിലാളികൾ പഞ്ചിംഗിന്റെ പരിധിയിൽ വരും. താൽക്കാലിക ജീവനക്കാരെ പഞ്ചിംഗ പരിധിയിൽ ഉൾപ്പെടുത്തിയിട്ടില്ല.

പഞ്ചിങ് സംവിധാനം ഏർപ്പെടുത്തുന്നതിന് മുന്നോടിയായി നഗരസഭയിലെ ഉദ്യോഗസ്ഥരുടെ യോഗം നഗരസഭ അധ്യക്ഷ ഡോ.പി.ആർ സോനയുടെയും ഉപാധ്യക്ഷ ജാൻസി ജേക്കബിന്റെയും നേതൃത്വത്തിൽ നടന്നിരുന്നു. ഈ യോഗത്തിൽ പഞ്ചിങ് ഏർപ്പെടുത്തുന്നതിനു മുന്നോടിയായി ഉദ്യോഗസ്ഥർക്ക് സ്വയം നിയന്ത്രണത്തിനുള്ള അവസരവും നൽകിയിരുന്നു. ഈ നിയന്ത്രണം ഫലപ്രദമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഹാജർ പൂർണമായും വിരൽതുമ്പിലേക്ക് വഴിമാറിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP