Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കാലക്കറ്റ് ലിറ്റററി ഫെസ്റ്റെന്നത് ഡിസിയുടെ സ്വന്തം പ്രസ്ഥാനമായെന്ന് ആരോപണം; ടിപിയുടെ കൊലയിൽ വെട്ടുവഴി കവിതകൾ ഇറക്കിയ പ്രസാധകനോട് ധനമന്ത്രിക്ക് താൽപ്പര്യവും ഏറെയെന്ന് പരാതി; ശ്രേയാംസും മുനീറിനുമൊപ്പം പ്രസാധക രംഗത്തെ ഇടപെടലിനെ ചെറുക്കാൻ ചിന്തയും; സൗജന്യങ്ങൾ ആരും കൊണ്ടുപോകുന്നില്ലെന്ന് ഉറപ്പാക്കാൻ 'പുസ്തകം'

കാലക്കറ്റ് ലിറ്റററി ഫെസ്റ്റെന്നത് ഡിസിയുടെ സ്വന്തം പ്രസ്ഥാനമായെന്ന് ആരോപണം; ടിപിയുടെ കൊലയിൽ വെട്ടുവഴി കവിതകൾ ഇറക്കിയ പ്രസാധകനോട് ധനമന്ത്രിക്ക് താൽപ്പര്യവും ഏറെയെന്ന് പരാതി; ശ്രേയാംസും മുനീറിനുമൊപ്പം പ്രസാധക രംഗത്തെ ഇടപെടലിനെ ചെറുക്കാൻ ചിന്തയും; സൗജന്യങ്ങൾ ആരും കൊണ്ടുപോകുന്നില്ലെന്ന് ഉറപ്പാക്കാൻ 'പുസ്തകം'

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: പുസ്തക പ്രസാധക രംഗത്തെ ഡിസിയുടെ ഇടപെടെടലുകൾക്കെതിരെ പുതിയ സംഘടന. ഡി സി ബുക്‌സ് മാത്രം കുറേക്കാലമായി സർക്കാർ സൗജന്യങ്ങൾ ഇരുചെവി അറിയാതെ കൊണ്ടുപേകുന്നതിന് എതിരെയാണ് സംഘടിത നീക്കം. സർക്കാരിന്റെ കീഴിലെ സാസ്‌കാരിക സ്ഥാപനങ്ങളെ മറയാക്കിയാണ് ഡിസി മിക്ക സൗജന്യങ്ങളും സംഘടിപ്പിക്കുന്നവവെന്നാണ് ഇവരുടെ പരാതി. പുസ്തകം എന്നാണ് പുതിയ സംഘടനയുടെ പേര്,

ശ്രേയാംസ് കുമാർ (മാതൃഭൂമി), ഡോ. എം കെ മുനീർ (ഒലീവ്), എൻ ഇ മനോഹരൻ(പൂർണ്ണ) തുടങ്ങിയവരാണ് സംഘടനയുടെ തലപ്പത്ത്. മാതൃഭൂമി, ഗ്രീൻ ബുക്‌സ്, ഒലീവ്, പുർണ്ണ, ചിന്ത, കൈരളി, പ്രഭാത്, ലിപി തുങ്ങിയ 20ഓളം പ്രസാധാകരാണ് അംഗങ്ങൾ. മൂന്ന് തവണ യോഗം ചേർന്നു. കാലക്കറ്റ് ലിറ്റററി ഫെസ്റ്റ്, ഡിസി സ്വന്തം പ്രസ്ഥാനമായി ഇപ്പോൾ നടത്തുകയാണ്. ഇതിന് വേണ്ടി ഡിസി ബുക്‌സിന് ഒരു വൻതുക നൽകാനുള്ള ശുപാർശ കേരള സാഹിത്യ അക്കാദമിയേലക്ക് മന്ത്രി തോമസ് ഐസക്കിന്റെ ഓഫീസിൽ നിന്ന് അടുത്തിടെ പോയതാണ് പുതിയ സംഘനടയുടെ രൂപീകരണത്തിലേക്ക് കാര്യങ്ങളെത്തിയത്.

ചില ഉദ്യോഗസ്ഥർ ഉടക്കിട്ടതുകൊണ്ട് പണം അനുവദിച്ചില്ല. എന്നാൽ ടൂറിസം വകുപ്പിൽ നിന്ന് ഇതിനായി ലക്ഷക്കണക്കിന് രൂപ കൊടുത്തു. കുറേ കാലമായി ടൂറിസം വകുപ്പിൽ നിന്ന് ഡിസിക്ക് കിട്ടുന്ന പണത്തിന്റെ ഉപയോഗത്തെക്കുറിച്ച് റീ ഓഡിറ്റിങ് ആവശ്യപ്പെടാനുള്ള നീക്കം സംഘടന തുടങ്ങിയിട്ടുണ്ട്. ഡി സി ബുക്‌സ് ഒരു സ്വകാര്യ സ്ഥാപമാണെന്നത് പോലും മറന്നാണ് സർക്കാർ തല സൗജന്യങ്ങൾ പലതും. സാഹിത്യ കുതുഹികളായ ഉദ്യോഗസ്ഥരുടേയും മറ്റും ആ ദൗർബല്യം മുതലാക്കിയാണ് ഡിസി യുടെ ഓപ്പറേഷനെന്നാണ് പുസ്തകം സംഘടന ആരോപിക്കുന്നത്. എല്ലാവർക്കും നീതി കിട്ടണമെന്നാണ് ആവശ്യം.

മന്ത്രി തോമസ് ഐസക്കും എം ബേബിയും ഡിസിക്ക് എന്തും ചെയ്യാൻ തയ്യാറായി നിൽക്കുന്നവരാണ്. ടി പി ചന്ദ്രശേഖരൻ വധക്കേസിന്റെ സമയത്ത് വെട്ടുവഴി കവിതകൾ എന്ന പുസ്തകം ഇറക്കിയ പ്രസാധകർക്ക് വേണ്ടിയാണ് ഇരുവരും ഇങ്ങനെ സേവന സന്നദ്ധരായി നിൽക്കുന്നതെന്നതാണ് ചിന്ത പോലെയുള്ള പ്രസാധകരുടെ പരാതി. സംസ്ഥാന സർക്കാരിലെ ഉന്നതരെ സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താനുള്ള നീക്കങ്ങൾ പുസ്തകം എന്ന സംഘടന വഴി ഇപ്പോൾ ഗൗരവമായി നടക്കുകയാണ്.

സി.പി.എം നിയന്ത്രണത്തിലൂള്ള ചിന്തയും ഈ കൂട്ടായ്മയിലുണ്ട്. അതുകൊണ്ട് തന്നെ സർക്കാർ സംഘടനയ്ക്ക് അനുകൂല നിലപാട് എടുക്കുമെന്നാണ് സൂചന. സിപിഎമ്മിലെ ഒരു വിഭാഗത്തിന്റെ പിന്തുണയും ഈ കൂട്ടായ്മയ്ക്കുണ്ട്. ശ്രേയാംസും മുനീറും മുൻകൈയെടുത്താണ് പുസ്തകത്തിന് രൂപം നൽകിയതും. യുഡിഎഫ് പക്ഷത്താണ് ഈ നേതാക്കളെങ്കിലും പൊതു വിഷയങ്ങളിൽ ഒരുമിക്കുന്നതിൽ തെറ്റില്ലെന്നാണ് ചിന്തയുടെ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP