Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചെറുകിട ക്വാറികൾ ഡിസംബർ ആറുമുതൽ അനിശ്ചിതകാല സമരത്തിലേക്ക്; കേരളത്തിലെ നിർമ്മാണ മേഖല പ്രതിസന്ധിയിലാകും; സ്വകാര്യഭൂമികളിൽ പ്രവർത്തിക്കുന്ന ചെറുകിട ക്വാറികൾ പൂട്ടുമ്പോൾ ലാഭം വനഭൂമികൾ കയ്യേറുന്ന വൻകിട ലോബികൾക്ക്

ചെറുകിട ക്വാറികൾ ഡിസംബർ ആറുമുതൽ അനിശ്ചിതകാല സമരത്തിലേക്ക്; കേരളത്തിലെ നിർമ്മാണ മേഖല പ്രതിസന്ധിയിലാകും; സ്വകാര്യഭൂമികളിൽ പ്രവർത്തിക്കുന്ന ചെറുകിട ക്വാറികൾ പൂട്ടുമ്പോൾ ലാഭം വനഭൂമികൾ കയ്യേറുന്ന വൻകിട ലോബികൾക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ നിർമ്മാണമേഖലയെ നിയന്ത്രിക്കുന്ന ചെറുകിട ക്വാറികൾ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുന്നു. കഴിഞ്ഞ യുഡിഎഫ് സർക്കാർ കൊണ്ടുവന്ന നിയമംമൂലം ഡിസംബർ ആറുമുതൽ ചെറുകിട ക്വാറികളുടെ പെർമിറ്റ് റദ്ദാകും. ഈ സാഹചര്യത്തിന് പരിഹാരമുണ്ടാകണമെന്നാവശ്യപ്പെട്ടാണ് ഡിസംബർ ആറുമുതൽ അനിശ്ചിതകാല സമരത്തിന് ചെറുകിട കരിങ്കൽ ക്വാറി അസോസിയേഷൻ ആഹ്വാനം ചെയ്തിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി അസോസിയേഷൻ സംസ്ഥാന സർക്കാരിന് കത്ത് നൽകി.

വൻകിട ക്രഷർ യൂണിറ്റുകളെ സഹായിക്കാൻവേണ്ടി കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാർ കൊണ്ടുവന്ന നിയമത്തിന്റെ അടിസ്ഥാനത്തിൽ ഡിസംബർ ആറുവരെ മാത്രമേ കേരളത്തിലെ ചെറുകിട ക്വാറികൾക്ക് പ്രവർത്തിക്കാൻ അനുവാദമുള്ളു. സർക്കാർ തീരുമാനത്തിനെതിരേ കോടതിയുടെ ഉത്തരവ് സമ്പാദിച്ചാണ് ഡിസംബർ ആറുവരെ പ്രവർത്തിക്കാനുള്ള അനുമതി ചെറുകിട ക്വാറികൾ സമ്പാദിച്ചത്.

പ്രതിപക്ഷത്തിരുന്നപ്പോൾ ചെറുകിട ക്വാറികളെ സംരക്ഷിക്കാൻ സമരം ചെയ്ത എൽഡിഎഫിലാണ് അസോസിയേഷന്റെ പ്രതീക്ഷ. എന്നാൽ അഞ്ചുമാസം പൂർത്തിയാകാറായിട്ടും തങ്ങളുടെ പെർമിറ്റ് പുതുക്കുന്ന കാര്യത്തിൽ എൽഡിഎഫ് സർക്കാർ അനുഭാവം പ്രകടിപ്പിക്കാത്ത സാഹചര്യത്തിലാണ് അസോസിയേഷൻ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

ലക്ഷക്കണക്കിന് തൊഴിലാളികൾ ഉപജീവനം നടത്തുന്ന പരിസ്ഥിതി സൗഹൃദ ചെറുകിട പെർമിറ്റ് ക്വാറികൾ അടച്ചുപൂട്ടുന്നതോടെ കേരളത്തിന്റെ നിർമ്മാണ, സാമ്പത്തിക മേഖലയ്ക്ക് തിരിച്ചടി നേരിടും. കേരളത്തിന്റെ ക്വാറി മേഖലയിൽ 95 ശതമാനവും 25 സെന്റ് മുതൽ വൻകിട ക്രഷർ യൂണിറ്റുകളെ സഹായിക്കാൻവേണ്ടി കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാർ കൊണ്ടുവന്ന നിയമത്തിന്റെ അടിസ്ഥാനത്തിൽ ഡിസംബർ ആറുവരെ മാത്രമേ കേരളത്തിലെ ചെറുകിട ക്വാറികൾക്ക് പ്രവർത്തിക്കാൻ അനുവാദമുള്ളു. സർക്കാർ തീരുമാനത്തിനെതിരേ കോടതിയുടെ ഉത്തരവ് സമ്പാദിച്ചാണ് ഡിസംബർ ആറുവരെ പ്രവർത്തിക്കാനുള്ള അനുമതി ചെറുകിട ക്വാറികൾ സമ്പാദിച്ചത്.

പ്രതിപക്ഷത്തിരുന്നപ്പോൾ ചെറുകിട ക്വാറികളെ സംരക്ഷിക്കാൻ സമരം ചെയ്ത എൽഡിഎഫിലാണ് അസോസിയേഷന്റെ പ്രതീക്ഷ. എന്നാൽ അഞ്ചുമാസം പൂർത്തിയാകാറായിട്ടും തങ്ങളുടെ പെർമിറ്റ് പുതുക്കുന്ന കാര്യത്തിൽ എൽഡിഎഫ് സർക്കാർ അനുഭാവം പ്രകടിപ്പിക്കാത്ത സാഹചര്യത്തിലാണ് അസോസിയേഷൻ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

ലക്ഷക്കണക്കിന് തൊഴിലാളികൾ ഉപജീവനം നടത്തുന്ന പരിസ്ഥിതി സൗഹൃദ ചെറുകിട പെർമിറ്റ് ക്വാറികൾ അടച്ചുപൂട്ടുന്നതോടെ കേരളത്തിന്റെ നിർമ്മാണ, സാമ്പത്തിക മേഖലയ്ക്ക് തിരിച്ചടി നേരിടും. കേരളത്തിന്റെ ക്വാറി മേഖലയിൽ 95 ശതമാനവും 25 സെന്റ് മുതൽ ഒരു ഏക്കർവരെയുള്ള സ്വകാര്യവ്യക്തികളുടെ വസ്തുവിൽ പ്രവർത്തിക്കുന്നവരാണ്. ഏകദേശം അമ്പത് ലക്ഷത്തോളം തൊഴിലാളികൾ ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് കണക്ക്.
ഈ മേഖല പൂട്ടുന്നതോടെ നിർമ്മാണമേഖല ഏകദേശം നിശ്ചലമാകും. ലക്ഷക്കണക്കിന് രൂപ ബാങ്ക്‌വായ്പയെടുത്ത ടിപ്പർ തൊഴിലാളികളും, ഉടമകളും ബാങ്ക് ലോൺ തിരിച്ചടയ്ക്കാനാകാത്ത സാഹചര്യത്തിലാണ് ഇപ്പോൾ.

അതേസമയം പരിസ്ഥിതി ദുർബ്ബല പ്രദേശങ്ങൾ എന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള മേഖലകളിലും, മറ്റ് വനാതിർത്തികളിലും, പുറത്തും വൻകിട ഖനനമാഫിയകൾ നിയന്ത്രണങ്ങൾ ഇല്ലാതെ പ്രവർത്തിക്കുകയാണ്. വിവിധ രാഷ്ട്രീയ കക്ഷികൾക്ക് നൽകുന്ന നോട്ടുകെട്ടുകളുടെ ബലത്തിലാണ് വർഷാവർഷം ഇവരുടെ ലൈസൻസ് പുതുക്കി നൽകുന്നത്.

സർക്കാരിന്റെ നിർമ്മാണ രംഗത്തുപോലും തുച്ഛമായ വിലയിൽ ക്വാറി ഉൽപ്പന്നങ്ങൾ എത്തിക്കുന്നത് പരിസ്ഥിതി സൗഹൃദമായി പ്രവർത്തിക്കുന്ന ചെറുകിട സംരംഭകരാണ്. ഈ കാരണത്താലാണ് വൻകിട ലോബികൾ തങ്ങൾക്ക് പാര പണിയുന്നതെന്ന് ചെറുകിട സംരംഭകർ ആരോപിക്കുന്നു. 2013ലെ സുപ്രീംകോടതിവിധി അനുസരിച്ച് സാധ്യമല്ലാത്ത മേഖലകളിൽപോലും വൻകിട ക്വാറികൾ ഖനനം തുടരുന്നുണ്ട്. 1967 മുതലുള്ള കേരളത്തിലെ ഖനന നിയമം പൊളിച്ചെഴുതി കരിങ്കൽ ക്വാറിമേഖല തങ്ങളുടെ കുത്തകയാക്കിയിരിക്കുകയാണ് വൻകിട ഖനന മാഫിയകൾ. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് വ്യവസായമന്ത്രിയായിരുന്ന പി കെ കുഞ്ഞാലിക്കുട്ടിയും, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറിയും ചേർന്ന് അഞ്ച് സ്റ്റാറ്റിയൂട്ടറി അഥോറിറ്റികളുടെ അനുവാദത്തോടെ പ്രവർത്തിക്കുന്ന ചെറുകിട ക്രഷർ യൂണിറ്റുകളെ അടച്ചുപൂട്ടിക്കാൻ 1967 മുതലുള്ള മിനറൽ കൺസഷൻ റൂൾ ദുർബലപ്പെടുത്തി. 2015 ഫെബ്രുവരി ഏഴിന് പുതിയ നിയമം കൊണ്ടുവന്നു.

ഇതോടെ ഖനനമേഖലയിൽ വൻകിടക്കാർക്ക് കുത്തക അവകാശത്തിനുള്ള അധികാരം കൈവന്നു. കോടിക്കണക്കിനുള്ള കോഴ ഇടപാടാണ് ഇതിനുപിന്നിൽ നടന്നതെന്ന് പരിസ്ഥിതി സ്‌നേഹികൾ വിളിച്ചുപറഞ്ഞിട്ടും മാദ്ധ്യമങ്ങൾ ചെവിക്കൊണ്ടില്ല. ഈ നിയമത്തിന്റെ സഹായത്തോടെ വലിയ ധാതുനിക്ഷേപമുള്ള സർക്കാർ, റവന്യൂ ഭൂമി വൻകിട ക്രഷറുകാർക്ക് കയ്യേറാൻ അവസരമൊരുങ്ങി.

ഇതോടെ മണലിനും, എം-സാന്റിനും കൃത്രിമക്ഷാമം സൃഷ്ടിച്ച് വിപണിയിൽ വില കുത്തനെ ഉയർത്താൻ വൻകിട ക്രഷർ യൂണിറ്റുകൾക്ക് കഴിയുന്നുണ്ട്. ചെറുകിട ക്വാറികൾ സജീവമായാൽ ഈ കരിഞ്ചന്ത കച്ചവടം സാധിക്കില്ലെന്ന് വൻകിടക്കാർക്കും, അവരെ സഹായിക്കുന്ന ഭരണാധികാരികൾക്കും അറിയാം. ഇതിനെതിരെയാണ് ഡിസംബർ മുതൽ അനിശ്ചിതകാല സമരം ആരംഭിക്കാൻ ചെറുകിട കരിങ്കൽ ക്വാറി അസോസിയേഷനുകൾ തീരുമാനിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP