Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അതിരപ്പിള്ളി പദ്ധതിക്കെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത്; ബദൽ മാർഗങ്ങൾ അന്വേഷിക്കണം; ജനവികാരത്തെ വെല്ലുവിളിച്ച് പദ്ധതി നടപ്പാക്കില്ലെന്ന് എ കെ ബാലനും കടകംപള്ളി സുരേന്ദ്രനും; സിപിഐയും ഉടക്കിൽ തന്നെ; വിമർശന കവിതയുമായി റഫീക്ക് അഹമ്മദ്

അതിരപ്പിള്ളി പദ്ധതിക്കെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത്; ബദൽ മാർഗങ്ങൾ അന്വേഷിക്കണം; ജനവികാരത്തെ വെല്ലുവിളിച്ച് പദ്ധതി നടപ്പാക്കില്ലെന്ന് എ കെ ബാലനും കടകംപള്ളി സുരേന്ദ്രനും; സിപിഐയും ഉടക്കിൽ തന്നെ; വിമർശന കവിതയുമായി റഫീക്ക് അഹമ്മദ്

കെ വി നിരഞ്ജൻ

കോഴിക്കോട്: അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയെ അനുകൂലിക്കുന്ന രീതിയിൽ വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രനും മുഖ്യമന്ത്രി പിണറായി വിജയനും പ്രസ്താവനയിറക്കിയതോടെ സോഷ്യൽ മീഡിയയിൽ അടക്കം വൻ പ്രതിഷേധം.അതിരപ്പള്ളി പദ്ധതിക്കെതിരെ 'തൊട്ടുപോകരുത്' എന്ന ഒരു ഹാഷ് ടാഗിലാണ് പ്രതിഷേധം തുടരുന്നത്.

പദ്ധതിക്കെതിരെ ശാസ്ത്ര സാഹിത്യ പരിഷത്തും നിലപാട് കർശനമാക്കി. വെള്ളച്ചാട്ടത്തെ സംരക്ഷിക്കാനായി ഇടതുസഹയാത്രികാനായ കവി റഫീക്ക് അഹമ്മദ് എഴുതിയ 'ശത്രു'വെന്ന കവിതയും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.എന്നാൽ പദ്ധതി നടപ്പാക്കുന്ന കാര്യത്തിൽ ഒരു തീരുാമനവും ഉണ്ടായിട്ടില്‌ളെന്നും ജനവികാരം മാനിക്കാതെ സർക്കാർ ഒരു നടപടിയും എടുക്കില്‌ളെന്നാണ് മന്ത്രിമാരായ എ.കെ ബാലനും കടകംപള്ളി സുരേന്ദ്രനും പ്രതികരിച്ചത്.പദ്ധതിയോടുള്ള എതിർപ്പിൽ മാറ്റമില്‌ളെന്നും ഇടതുമുന്നണിയിൽ ചർച്ചചെയ്യാതെ ഇത്തരം വിവാദകാര്യങ്ങൾ നടപ്പാക്കാൻ കഴിയില്‌ളെന്നം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വ്യക്തമാക്കി.

പദ്ധതി നടപ്പാക്കിയാൽ കേരളത്തിൽ അവശേഷിക്കുന്ന മഴക്കാടുകളിൽ ഒന്നായ വാഴച്ചാൽ മേഖലയിലെ 140 ഹെക്ടറോളം പോന്ന വനഭൂമി നശിക്കുമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് ഇന്നലെ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി. വെള്ളച്ചാട്ടത്തിന്റെ മനോഹാരിത നഷ്ടപ്പെടുന്നതിനപ്പുറം നിരവധി സസ്യജീവജാലങ്ങൾ ഈ മേഖലയിൽ നിന്ന് അപ്രത്യക്ഷമാകുമെന്നും പരിഷത്ത് വ്യക്തമാക്കുന്നു. നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ചാലക്കുടി പുഴയിൽ ഇനിയൊരു ജലവൈദ്യുതി പദ്ധതി കൂടി വന്നാലും അത് അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ മനോഹാരിതയെ ബാധിക്കില്ലന്നെ് പറഞ്ഞിരുന്നു.

ഇതിനെ പരിഷത്ത് ഖണ്ഡിക്കുന്നു. സർക്കാർ നിർദേശിക്കുന്ന രീതിയിൽ പദ്ധതി ചെറുതായി നടപ്പാക്കുകയാണെങ്കിലും പുഴയിലെ നീരൊഴുക്ക് പകുതിയാകും. മേഖലയിലെ ജനങ്ങൾ കടുത്ത കുടിവെള്ളക്ഷാമം നേരിടേണ്ടി വരുമെന്നും പരിഷത്ത് മുന്നറിയിപ്പ് നൽകുന്നുണ്ട്. സൗരോർജം അടക്കമുള്ള ബദൽ മാർഗങ്ങളെപ്പറ്റി സർക്കാർ ആലോചിക്കണമെന്ന് ആവശ്യപ്പെടുന്ന പരിഷത്ത് വൻതുക ചെലവഴിച്ച് പദ്ധതി നടപ്പാക്കിയാൽ ലക്ഷ്യം നേടുമോ എന്ന ചോദ്യവും ഉയർത്തുന്നു. മലമുഴക്കി, വേഴാമ്പൽ,സിംഹവാലൻ കുരങ്ങ് എന്നിങ്ങനെ വംശനാശം നേരിടുന്ന നിരവധി ജീവികൾ കാണപ്പെടുന്ന മേഖലയാണ് ഇത്. ആഗോളതാപനം ചെറുക്കാൻ വനം സംരക്ഷിക്കുക മാത്രമാണ് വഴിയെന്നിരിക്കെ പദ്ധതി നടപ്പാക്കുന്നത് അപ്രായോഗികമാണെന്നും പരിഷത്ത് വ്യക്തമാക്കുന്നു.

അതിനിടെ സർക്കാർ നിലപാടിനെ ശക്തമായി വിമർശിച്ച് കവിയും ഇടതുസഹയാത്രികനുമായ റഫീഖ് അഹമ്മദും രംഗത്തത്തെി. റഫീഖ് ഫേസ്‌ബുക്കിൽ കുറിച്ച 'ശത്രു' എന്ന കവിതയാണ് വൈറലായിരുക്കുന്നത്. വിമർശനത്തിനൊപ്പം പരിഹാസവും കവിതയിൽ കലർന്നിരിക്കുന്നു. പരിസ്ഥിതി ഇടതുപക്ഷത്തിന്റെ വർഗശത്രുവായി മാറിയിരിക്കുന്നുവെന്ന് വരികൾക്കിടയിലൂടെ പറയുന്നു കവി.

കവിത ഇങ്ങനെയാണ്

ശത്രു

മഴവെളിച്ചം വീണു മങ്ങിത്തിളങ്ങുന്ന
മലകളാണിന്നെന്റെ വർഗശത്രു.
അവയിലൂടണിമുറിയാതെ വീണൊഴുകുന്ന
ജലധാര മറ്റൊരു മുഖ്യശത്രു.
അതിരറ്റ സ്‌നേഹത്തണുപ്പാൽ ച്ചെടികളെ,
പലതരം ജീവപ്രകാശനത്തെ
ഉയിരോടു ചേർക്കുന്നൊരതി ജീവനത്തിന്റെ
യതിരപ്പിള്ളീ നീയെൻ ജന്മശത്രു.

അതേസമയം ജനവികാരത്തെ വെല്ലുവിളിച്ച് അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പാക്കാൻ സർക്കാർ തയാറലെന്ന് മന്ത്രി എ.കെ. ബാലൻ വ്യക്തമാക്കി. ഏതൊരു വികസനവും നടപ്പിൽ വരുത്താൻ ജനങ്ങളുടെ സഹകരണം ആവശ്യമാണ്. അതിരപ്പിള്ളി പദ്ധതി സംബന്ധിച്ച് വിവിധ കോണുകളിൽനിന്ന് ചർച്ചകൾ നടക്കട്ടെ. പദ്ധതി നടപ്പാക്കുന്നതുകൊണ്ട് ഒരു തുള്ളി വെള്ളമോ മത്സ്യസമ്പത്തോ നഷ്ടപ്പെടുന്നില്ല. ഇതുസംബന്ധിച്ച എതിർവാദങ്ങളിൽ കഴമ്പില്‌ളെന്ന് മുമ്പും തെളിയിക്കപ്പെട്ടതാണ്. പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് സിപിഎമ്മും സിപിഐയും തമ്മിലുള്ള ഭിന്നതയെ കുറിച്ചുള്ള ചോദ്യത്തിന് സിപിഐയിലും ഇക്കാര്യത്തിൽ രണ്ടഭിപ്രായമുണ്ടെന്ന് എ.കെ. ബാലൻ പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തിന് മുന്തിയ പ്രാധാന്യം നൽകുന്ന സർക്കാറാണ് എൽ.ഡി.എഫിന്റേത്. ഒന്നും നടക്കാൻ പാടില്‌ളെന്ന പരിസ്ഥിതി മൗലികവാദത്തിനും പരിസ്ഥിതിയെ തകർത്ത് കേവലം വികസനത്തിൽ മാത്രം ഊന്നിയുള്ള ഉദാരീകരണ നയത്തിനും ഇടയിലാണ് ഇടതിന്റെ ജനപക്ഷ നയമെന്നും മന്ത്രി പാലക്കാട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അതേസമയം തന്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്നും അതിരപ്പിള്ളി പദ്ധതി നടപ്പാക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്‌ളെന്നുമാണ് വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറയുന്നത്.മന്ത്രിയായി ചുമതലേറ്റപ്പോൾതന്നെ എവിടെയാക്കെയാണ് പുതിയ പദ്ധതികൾക്ക് സാധ്യതയുള്ളതെന്ന് ആരായുക മാത്രമാണ് ചെയ്തത്.പദ്ധതിയുടെ സാധ്യത പരിശാധിക്കയാണ് ചെയ്തത്. ഒരു തീരുമാനവും എടുത്തിട്ടില്ല.ജനവികാരത്തിനു വിരുദ്ധമായ യാതൊരു തീരുമാനവും ഈ സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാവില്‌ളെന്നും കടകംപള്ളി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP