1 usd = 64.55 inr 1 gbp = 90.38 inr 1 eur = 80.12 inr 1 aed = 17.58 inr 1 sar = 17.21 inr 1 kwd = 215.74 inr

Feb / 2018
20
Tuesday

പ്രധാനനടി വസ്ത്രം മാറുന്നത് ഒളിഞ്ഞു നോക്കിയപ്പോൾ നിന്നെ തലകീഴായി കുനിച്ചു നിർത്തിയത് ഓർമ്മയുണ്ടോ? അവന്റെ കൈയൊന്നു തെറ്റിയാൽ നീ ഈ ഭൂമിയിൽ ഓർമ്മ മാത്രമായേനേ; അന്നും നീ ഒരു ക്വട്ടേഷൻ നൽകി ഒരു ജീവനെടുത്തു; 20 കൊല്ലം മുമ്പ് നടൻ ദിലീപ് ചെയ്ത ഒരു ക്രൂരകൃത്യം വെളിപ്പെടുത്തി സിനിമാ പ്രവർത്തകന്റെ പോസ്റ്റ്

July 11, 2017 | 10:39 AM | Permalink



മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നടൻ ദിലീപ് ഇന്നത്തെ നിലയിൽ ജനപ്രിയ നായകനായി മാറിയതിൽ ഒരു പാര്് പേരുടെ കണ്ണീരുണ്ട്. സിനിമാ രംഗത്തെ പലരെയും ചവിട്ടി താഴ്‌ത്തിയാണ് അദ്ദേഹം ഇന്നത്തെ നിലയിൽ സിനിമാലോകത്തെ അടക്കി നിയന്ത്രിക്കുന്ന വ്യക്തിയായി മാറിയത്. എന്നാൽ, നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായതോടെ ദിലീപിന്റെ പതനത്തിന് തുടക്കമാകുകയാണ്. ദിലീപ് തന്നെ എത്രത്തോളം ദ്രോഹിച്ചു എന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം സംവിധായകൻ രാജസേനൻ രംഗത്തെത്തിയിരുന്നു. ദിലീപ് കാരണമാണ് സിനിമയിൽ നിന്നും താൻ പുറത്തുപോകേണ്ടി വന്നതെന്നാണ് രാജസേനൻ പറഞ്ഞത്.

ഇപ്പോൾ വീണ്ടും ദിലീപിനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കയാണ് മറ്റൊരു സിനിമാപ്രവർത്തകൻ. തിരുവനന്തപുരം സ്വദേശിയും തിരക്കഥാകൃത്തുമായ റഫീക് സീലാട്ട് രംഗത്തെത്തിയത്. ദിലീപിന്റെ സ്വഭാവ ദൂഷ്യത്തെ കുറിച്ചാണ് റഫീഖിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. പ്രധാന നടി വസ്ത്രം മാറുന്നത് ഒളിഞ്ഞു നോക്കിയതിന് ദിലീപിനെ പിടികൂടിയതും ഇത് വാർത്തയായപ്പോൾ ക്രൂരതയോടെ പ്രവർത്തിച്ച സംഭവവുമാണ് റഫീഖ് ഫേസ്‌ബുക്കിലൂടെ ഓർത്തെടുത്തത്. ഈ സംഭവവുമായുള്ള തർക്കത്താൽ മനോവ്യഥ മൂലം മദ്യപാനിയാകുകയും ഒടുവിൽ ട്രെയിനിൽ നിന്നും ഒരാൾ മരണപ്പെടുകയും ചെയ്ത സംഭവവും അദ്ദേഹം ഓർത്തെടുക്കുന്നു. ഇത് ഒരു അർത്ഥത്തിൽ ക്വട്ടേഷൻ തന്നെയാണ് എന്നാണ് റഫീഖ് പറയുന്നത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:

പ്രിയപ്പെട്ട ദിലീപ്, നിന്നെ 1996 സെപ്‌ററംബർ 3 വരെ ഞാൻ ഗോപാലക്യഷ്ണൻ എന്നാണ് വിളിച്ചിരുന്നത്. പ്രകൃതിയേയും മനുഷ്യനേയും ഒരു പോലെ സ്‌നേഹിച്ചിരുന്നതും മനുഷ്യന്റെ നന്മ മാത്രം ആശിച്ചിരുന്ന ക്യഷ്ണ ഭഗവാന്റെ പേരിന് നീ ഒരിക്കലും അർഹനല്ലെന്ന് ആ രാത്രിയിലെ നിന്നില് ഉറങ്ങിക്കിടക്കുന്ന ചെകുത്താന്റെ ക്രൂരമായ തനി സ്വരൂപം എന്നെ ബോദ്ധ്യപ്പെടുത്തി. ഓർമ്മയുണ്ടോ നിനക്ക് എറണാകുളം എലൈറ്റ് ഹോട്ടലിൽ നീയും നിന്റെ കൂട്ടുകാരും മദ്യത്തിന്റെ ലഹരിയില് അർമാതിച്ചിരുന്നപ്പപ്പോൾ മണിക്കൂറുകളോളം നിന്റെ മുന്നില് എന്നെ ദ്രോഹിക്കരുതെന്ന് പറഞ്ഞ് യാചിച്ചു നിന്ന ഹ്യദയം കൊണ്ട് ബ്രാഹ്മിണനായ ഈ ഭിക്ഷുവിനെ. അന്ന് നീ പറഞ്ഞത് അടിവരയോടുകൂടി എന്റെ മനസ്സില് ഞാൻ കുറിച്ചിട്ടിരുന്നു. നിന്റെ അദ്ധ്യായം കഴിഞ്ഞൂ, നീ എന്ന എഴുത്തുകാരൻ ഇവിടെ മരിച്ചു. ശേഷക്രിയകള് ചെയ്യുവാൻ കല്പിക്കപ്പെട്ടവനായി അവതരിച്ച അവതാരമാണ് ഞാൻ. എന്റെ ഊഴമാണ് ഇനി. മഹാഭാരതമെന്ന മഹത് ഗ്രന്ഥത്തിലെ ആ ചതിയന്റെ അലർച്ചയാണ് ഞാൻ അപ്പോള് കേട്ടത്. അശ്വതമാ ഹത കുഞ്ചരഹാ.

നീണ്ട 20വർഷം തരക്കേടില്ലാതെ എഴുതിയിരുന്ന ഞാൻ എന്ന എഴുത്തുകാരനെ ഉന്മൂലനം ചെയ്യുവാൻ നിന്നെ പ്രേരിപ്പിച്ച ചേതോ വികാരം എനിക്കും നിനക്കും മാത്രമെ അറിയൂ. ദുര്യോധന വംശിതനായ ഞാൻ ഇന്ന് വരെ അതാരോടും ഉരുവിട്ടിട്ടില്ല. പക്ഷേ ശകുനിയായ നിനക്കതറിയാം.ഇന്ന് എന്റെ ഊഴമാണ്.ജനം അതറിയട്ടെ. സല്ലാപം ഷൂട്ടിങ് കഴിഞ്ഞ് നില്ക്കുന്ന കാലം. നീ അന്ന് മലയാള സിനിമയില് ആരുമല്ല. എന്റെ പടനായകൻ എന്ന സിനിമയില് ജയറാമും സുരേഷ് ഗോപിയും ചെയ്യേണ്ട വേഷം വിജയരാഘവനേയും നിന്നേയും വെച്ച് ഞാൻ പ്‌ളാൻ ചെയ്യുന്നു. നിർമ്മാതാക്കൾക്ക് വിജയരാഘവനോട് അഭിപ്രായ വ്യത്യാസമില്ല, പക്ഷേ നിന്നെ വേണ്ടായെന്നവർ തീർത്തു പറഞ്ഞു.

അവരുടെ കൈയും കാലും പിടിച്ച് നിന്നിലെ കഴിവുകൾ തിരിച്ചറിഞ്ഞ എന്നിലെ എഴുത്തുകാരൻ നിർമ്മാതാവിനെ നിർബ്വന്ധിച്ചു സമ്മതിപ്പിച്ചു. ഷൂട്ടിങ് തുടങ്ങി മൂന്നാം നാള് രാത്രിയിൽ നമ്മള് ക്യാമ്പ് ചെയ്യുന്ന എറണാകുളത്തെ ഓർക്കിഡ് ഹോട്ടലിന്റെ ടെറസ്സില് ഞാൻ പുകവലിക്കുവാനായി വന്നപ്പോൾ ആ കാഴ്ചകണ്ട് ഞാൻ ഞെട്ടിത്തെറിക്കുകയായിരുന്നു. പരിചയമില്ലാത്ത ഏതോ ഒരുവൻ തല കിഴായി നിൽക്കുന്ന നിന്റെ കാലിൽ പിടിച്ചിരിക്കുന്നു. അവന്റെ കൈയൊന്നു തെറ്റിയാല് നീ ഇന്ന് ഈ ഭൂമിയില് ഓർമ്മകള് മാത്രമായേനെ. ചിത്രത്തിലെ പ്രധാന നടി വസ്ത്രം മാറുന്നത് ഒളിഞ്ഞ് നോക്കുകയായിരുന്നു നിന്റെ ലക്ഷ്യം. അന്ന് ഞാൻ അവിടെ സദാചാര പൊലീസ് കളിക്കുകയായിരുന്നില്ല, നിന്റെ ജീവൻ രക്ഷിക്കാനായിരുന്നു ഞാൻ നിന്നെ ശകാരിച്ചത്. നിർഭാഗ്യവശാൽ മറ്റ് പലരും അത് കണ്ടിരുന്നു.

ഈ വാർത്ത പരസ്യമായതോടെ നപുംസകമായ നിന്നിലെ ശത്രുത വർദ്ധിച്ചു. ചിത്രത്തിലെ നായകനെ ഓരോന്ന് പറഞ്ഞ് നീ ആശയക്കുഴപ്പത്തിലാക്കി തിരക്കഥ മോശമാണെന്ന് വരുത്തി തീർത്ത് ഒരു മാധ്യമ പ്രവർത്തക സഹായിയെ തിരുത്തൽ വാദിയായി പത്മനാഭന്റെ മണ്ണില് പിറന്ന ഒരു സഹസംവിധായകന്റെ കുശാഗ്ര ബുദ്ധിയോടെ നീ അവിടെയും ക്വാട്ടേഷൻ ഏൽപ്പിച്ചു. അവൻ അച്ചടി ഭാഷയിൽ എന്തൊക്കെയോ വിളിച്ചു കൂകി ഒടുക്കം അമിതമായി മദ്യപിച്ച് ട്രെയിനിൽ നിന്നും വീണു ഭൗതീക ശരീരമായി അവൻ മാറി. സഹ സംവിധായകൻ അനാഥ പ്രേതമായി ഇപ്പോഴും ഗതികിട്ടാതെ പത്മനാഭന്റെ മണ്ണിൽ അലയുന്നു. വൈരാഗ്യം മനസ്സിൽ കൊണ്ട് നടക്കുന്ന നീ ഇല്ലാതാക്കിയത് എന്റെ നൂറോളം ചിത്രങ്ങളാണ്. ഇപ്പോൾ ഈ വാർത്ത കേട്ടപ്പോള് ഞാൻ സന്തോഷിച്ചില്ല. കാരണം ഞാൻ നിന്നെപ്പോലെ ഒരു ചെറ്റയെല്ലെടാ...സുഹൃത്തുക്കളെ,ഇവൻ എനിക്കും മറ്റ് പല സഹ പ്രഹർത്തകർക്കും നല്കിയ സ്വർണ്ണ പാര നിങ്ങള് കേൾക്കാൻ തയ്യാറാണെങ്കിൽ പങ്ക് വെക്കാൻ ഞാനും തയ്യാറാണ്...റഫീക് സീലാട്ട്. 

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ചെറുരാജ്യങ്ങളുടെ ഭരണാധികാരികൾ വരുമ്പോൾ പോലും വിമാനത്താവളത്തിൽ പോയി സ്വീകരിക്കന്ന മോദി എന്തുകൊണ്ട് കനേഡിയൻ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ സഹമന്ത്രിയെ അയച്ചു...? മൂന്ന് കുട്ടികളും ഭാര്യയുമായി കൈ കൂപ്പി എത്തിയ പയ്യൻ പ്രധാനമന്ത്രിക്ക് ആകെ നിരാശ; ഇന്ത്യ-കാനഡ ബന്ധം കൂടുതൽ വഷളാവുമെന്ന് വിദേശ മാധ്യമങ്ങൾ
ഫയൽ ഒപ്പിട്ടശേഷം, അടുത്ത നിമിഷം മന്ത്രി എന്നെ ചുംബിച്ചു; ഒരു നിമിഷം ഞെട്ടുകയും ആഴക്കടലിൽ പെട്ടെന്നവണ്ണം ഉലയുകയും ചെയ്തു; ഒച്ചവച്ച് ആളെക്കൂട്ടാനുള്ള അവിവേകം എനിക്കുണ്ടായില്ല; വൈപ്‌സ് കൊണ്ട് കൈ തുടച്ച് നീരസം പ്രകടിപ്പിച്ച് ഞാനിറങ്ങിപ്പോന്നു; സെക്രട്ടറിയേറ്റിലെ ഓഫീസിൽ വെച്ച് മന്ത്രിയിൽ നിന്നും ലൈംഗികാതിക്രമം നേരിടേണ്ടി വന്നത് ഫേസ്‌ബുക്കിൽ എഴുതി മുൻ പിആർടി ഉദ്യോഗസ്ഥ
എകെ ബാലൻ പാർട്ടി സെക്രട്ടറിയായില്ലെങ്കിൽ എൽഡിഎഫ് കൺവീനറാക്കി മന്ത്രിസഭയിൽ നിന്ന് മാറ്റിയേക്കും; വിവാദങ്ങളിൽപ്പെട്ട മന്ത്രിമാർ പലരും സ്ഥാനം ഒഴിയേണ്ടി വരും; സിപിഐക്ക് പകരം മാണിയെ മന്ത്രിസഭയിൽ എടുക്കാനും സാധ്യത; 19 മാസം കൊണ്ട് ഒരു മാറ്റവും വരുത്താൻ ആയില്ലെന്ന വിമർശനം ശക്തമാകവെ പാർട്ടി സമ്മേളനത്തിന് ശേഷം വരുന്നത് വമ്പൻ അഴിച്ചു പണി
കൊലയാളി സംഘത്തിൽ അഞ്ചുപേർ; ലക്ഷ്യമിട്ടത് കിട്ടുന്ന തക്കത്തിൽ കാലിന് വെട്ടി വീഴ്‌ത്താൻ; ഒരിക്കലും എഴുന്നേറ്റ് നടക്കരുതെന്ന് ഉറപ്പിച്ചു; കൊല പ്രാദേശിക സിപിഎം നേതൃത്വത്തിന്റെ അറിവോടെ; പിടിയിലായ പ്രതികളിൽ നിന്ന് നിർണായക മൊഴികൾ കിട്ടിയതോടെ പാർട്ടി ഗ്രാമങ്ങളിൽ തിരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്; കേസന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ച് ഡിജിപി; ഡമ്മി പ്രതികളെന്ന് ആവർത്തിച്ച് കോൺഗ്രസ്
മാടമൺ ശ്രീനാരായണ കൺവൻഷനിൽ പങ്കെടുക്കാനെത്തിയ ജനക്കൂട്ടത്തെ കണ്ട് വാപൊളിച്ച് മുഖ്യമന്ത്രി; മുഖം കാണിച്ചിട്ട് പോകാനെത്തിയ പിണറായി വെള്ളാപ്പള്ളിയോട് സൗഹൃദം കാട്ടി ചെലവഴിച്ചത് ഒരു മണിക്കൂർ; ഒരു ക്ഷണത്തിലൂടെ ഗോകുലത്തെ വീഴ്‌ത്തിയും ബിജെപിയെ ഞെട്ടിച്ചും നിയമനാംഗീകാരങ്ങൾ ഉറപ്പിച്ചും എസ് എൻ ഡിപി നേതാവ്
താൻ ആദ്യമായിട്ടാണ് വിദേശ വനിതകളെ നേരിട്ടു കാണുന്നത്, അതുകൊണ്ട് അബദ്ധത്തിൽ ചെയ്ത് പോയതാണ്.. മാപ്പാക്കണം..!  കോവളം ബീച്ചിൽ വെച്ച് ഓസ്ട്രേലിയൻ സ്വദേശിനിയെ കടന്നു പിടിച്ച് കീഴ്‌പ്പെടുത്താൻ ശ്രമിച്ച തമിഴ്‌നാട് സ്വദേശി സജു പൊലീസിനോട് പറഞ്ഞത് ഇങ്ങനെ; ബീച്ചിലെത്തിയത് മുതൽ യുവാവ് സ്വഭാവ വൈകൃതം പ്രകടിപ്പിരുന്നതായി നാട്ടുകാർ
വി ടി ബൽറാമിനോട് കലിപ്പു തീരാതെ സിപിഎം സൈബർ പോരാളികൾ; ഇത്തവണ സോഷ്യൽ മീഡിയയിൽ പ്രചരണം കുടുംബവീട് ചൂണ്ടിക്കാട്ടി എംഎൽഎയുടെ 'ആഡംബര വസതി' എന്ന നിലയിൽ; ഡോക്ടറും എൻജിനീയർമാരും സർക്കാർ ഉദ്യോഗസ്ഥരുമായ ആറ് മക്കൾ അടങ്ങുന്ന കുടുംബത്തിന് ഒരു മാസം തന്നെ 20 ലക്ഷത്തോളം വരുമാനം ഉണ്ടെന്ന് പറഞ്ഞ് വായടപ്പിക്കുന്ന മറുപടി നൽകി ബൽറാം; കണ്ണടച്ചു തുറക്കുന്ന വേഗതയിൽ കോടീശ്വരന്മാരായ വിപ്ലവ നേതാക്കളിൽ ഓഡിറ്റിങ് നടത്തിയോ എന്നും ചോദ്യം
മോഹൻലാലിനെ കാത്തിരിക്കുന്ന പ്രശ്‌നങ്ങൾ കിറുകൃത്യമായി പറഞ്ഞു; ദിലീപിന്റെ സമയം വെളിപ്പെടുത്തലും ശരിയായി; ഇപ്പോൾ കോടിയേരി ബാലകൃഷ്ണൻ കുടുംബത്താൽ ദുഃഖിക്കുന്നുവെന്ന പ്രവചനവും ഫലിച്ചു; 'ആസ്വാമി' എന്ന് വിളിച്ചു പുച്ഛിച്ച മലയാളികൾ ഇപ്പോൾ 'അയ്യോസ്വാമി എന്നായി വിളി; സ്വാമി ഭദ്രാനന്ദ ഭാവി പറയുന്നതിലെ കൃത്യത ചർച്ചയാക്കി സോഷ്യൽ മീഡിയ
വലംകൈയായ ശുഹൈബിനെ 36 വെട്ടിൽ തീർത്തതറിഞ്ഞ് വിങ്ങിപ്പൊട്ടിയ കെ സുധാകരൻ ഖത്തറിൽ നിന്നും അടുത്ത വിമാനത്തിൽ നാട്ടിലെത്തി; വെട്ടിനുറുക്കിയ മൃതദേഹം കണ്ട് സങ്കടവും രോഷവും അണപൊട്ടി കണ്ണൂരിലെ നേതാവ്; മുഖ്യമന്ത്രി അടക്കമുള്ള സിപിഎം നേതാക്കളുടെ അറിവോടെ നടന്ന ആസൂത്രിത കൊലപാതകമെന്ന് പറഞ്ഞ് പൊട്ടിത്തെറിച്ചു; ഇരുട്ടിന്റെ മറവിൽ അക്രമികൾ ഇല്ലാതാക്കിയത് മൂന്ന് അനുജത്തിമാരുടെയും പ്രതീക്ഷയായ ഏകആൺതരിയെ
ചെറുരാജ്യങ്ങളുടെ ഭരണാധികാരികൾ വരുമ്പോൾ പോലും വിമാനത്താവളത്തിൽ പോയി സ്വീകരിക്കന്ന മോദി എന്തുകൊണ്ട് കനേഡിയൻ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ സഹമന്ത്രിയെ അയച്ചു...? മൂന്ന് കുട്ടികളും ഭാര്യയുമായി കൈ കൂപ്പി എത്തിയ പയ്യൻ പ്രധാനമന്ത്രിക്ക് ആകെ നിരാശ; ഇന്ത്യ-കാനഡ ബന്ധം കൂടുതൽ വഷളാവുമെന്ന് വിദേശ മാധ്യമങ്ങൾ
സ്വർണ്ണാഭരണം മോഷണം പോയെന്നത് കള്ളക്കഥ; ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് ഉഭയസമ്മത പ്രകാരവും; പരാതിക്കിടയാക്കിയ അഭിപ്രായ ഭിന്നതിയിൽ വികാരിക്കും ബംഗ്ലാദേശിനിക്കും മിണ്ടാട്ടമില്ല; സിംബാബ് വേക്കാരേയും ചോദ്യം ചെയ്‌തേക്കും; പരാതിക്കാരി ഉറച്ചു നിന്നാൽ അച്ചൻ കുടുങ്ങും; പള്ളി മേടിയിലെ പീഡനത്തിൽ നിറയുന്നത് ഹണിട്രാപ്പ് തന്നെ; ഫാ തോമസ് താന്നിനിൽക്കും തടത്തിൽ ഊരാക്കുടുക്കിൽ
രാമചന്ദ്രന് ജാമ്യം നിന്നത് സുഷമാ സ്വരാജ് തന്നെ; ചർച്ചകൾക്ക് നേതൃത്വം നൽകിയത് ദുബായിലെ ഇന്ത്യൻ അംബാസിഡർ; മോചനത്തിനായി അഹോരാത്രം പണിയെടുത്തത് ദുബായിലെ ബിജെപി എൻആർഐ സെൽ നേതാവ്; ഷെട്ടിയുടെ 100 മില്ല്യണും തുണയായി; ഇനി സെറ്റിൽ ചെയ്യാൻ അവശേഷിക്കുന്നത് ഡൽഹിക്കാരന്റെ കടം മാത്രം; എല്ലാവരും കൈവിട്ടു ജയിലിൽ കഴിഞ്ഞ അറ്റ്‌ലസ് രാമചന്ദ്രനെ ഇന്ത്യ നേരിട്ട് പുറത്തിറക്കുന്നത്‌ ഇങ്ങനെ
ഓഡി കാർ വാങ്ങാനായി 53ലക്ഷവും ഇന്ത്യയിലും യുഎയിലും നേപ്പാളിലും ബിസിനസ് തുടങ്ങാൻ 7.7കോടിയും അടക്കം 13 കോടി കൈപ്പറ്റി ദുബായിൽ നിന്നും മുങ്ങി; പണം തിരിച്ചു പിടിക്കാൻ നടത്തിയ നീക്കങ്ങൾ എല്ലാം പരാജയപ്പെട്ടപ്പോൾ പരാതിയുമായി രംഗത്ത്; ഇന്റർപോളിന്റെ സഹായത്തോടെ പിടിക്കുമെന്നായപ്പോൾ ഒത്തുതീർപ്പ് ചർച്ചകളുമായി നെട്ടോട്ടം; ഉന്നതനായ സിപിഎം നേതാവിന്റെ മകനെന്ന് മനോരമ പറയുന്നത് കോടിയേരിയുടെ മകനെ കുറിച്ചെന്ന് റിപ്പോർട്ടുകൾ
ഉറക്കത്തിൽ ആരോ ചുണ്ടിൽ സ്പർശിക്കുന്നതായി തോന്നി; ഞെട്ടി ഉണർന്ന് ബഹളം വച്ചിട്ടും ആരും സഹായിച്ചില്ല; പ്രതികരണവും പ്രതിഷേധവും ഫേസ്‌ബുക്കിൽ മാത്രം; കൺമുന്നിൽ ഒരു പെൺകുട്ടി ആക്രമിക്കപ്പെട്ടാൽ ആരും തിരിഞ്ഞ് നോക്കില്ല; സിനിമയിലെ സുഹൃത്തുക്കൾ മാത്രമാണ് പൊലീസിനെ വിളിക്കാനും പിടികൂടാനും സഹായിച്ചത്: മാവേലി യാത്രയിലെ ദുരനുഭവം മറുനാടനോട് വിവരിച്ച് സനൂഷ
ഭാവനയുടെ വിവാഹത്തിന് ഇന്നസെന്റിനും അമ്മ ഭാരവാഹികൾക്കും ക്ഷണമില്ല; ക്ഷണിച്ചത് മമ്മൂട്ടിയെ മാത്രം; ലുലു കൺവെൻഷൻ സെന്ററിലെത്തിയ മെഗാ സ്റ്റാർ വധൂവരന്മാരെ കണ്ട് നിമിഷങ്ങൾക്കകം മടങ്ങി; ഭാര്യക്കൊപ്പം ചടങ്ങിൽ സംബന്ധിച്ച് പൃഥ്വിരാജ്; ആട്ടവും പാട്ടുമായി വധൂവരന്മാരെ സ്വീകരിച്ച് ആദ്യാവസാനം വരെ ഒപ്പം നിന്ന് മഞ്ജുവാര്യരും സയനോരയും ഷംന കാസിം അടങ്ങുന്ന കൂട്ടുകാരുടെ സംഘം
പതിമൂന്ന് കോടിയുടെ തട്ടിപ്പ് കേസിൽ കുടുങ്ങി ദുബായിൽ നിന്ന് മുങ്ങിയത് കോടിയേരിയുടെ മകൻ തന്നെ; പ്രതിസ്ഥാനത്തുള്ളത് ബിനീഷിന്റെ സഹോദരൻ ബിനോയ്; രവി പിള്ളയുടെ വൈസ് പ്രസിഡന്റ് മുങ്ങിയത് ദുബായ് പൊലീസ് അഞ്ച് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തപ്പോൾ; പാർട്ടി സെക്രട്ടറിയുടെ മൂത്തമകനെ രക്ഷിക്കാൻ മുതലാളിമാർ പണം മുടക്കാത്തത് പിണറായിയുടെ പച്ചക്കൊടി കിട്ടാത്തതിനാൽ; പരാതി ഗൗരവമായെടുത്ത് സിപിഎം കേന്ദ്ര നേതൃത്വം
മോഹൻലാലിനെ കാത്തിരിക്കുന്ന പ്രശ്‌നങ്ങൾ കിറുകൃത്യമായി പറഞ്ഞു; ദിലീപിന്റെ സമയം വെളിപ്പെടുത്തലും ശരിയായി; ഇപ്പോൾ കോടിയേരി ബാലകൃഷ്ണൻ കുടുംബത്താൽ ദുഃഖിക്കുന്നുവെന്ന പ്രവചനവും ഫലിച്ചു; 'ആസ്വാമി' എന്ന് വിളിച്ചു പുച്ഛിച്ച മലയാളികൾ ഇപ്പോൾ 'അയ്യോസ്വാമി എന്നായി വിളി; സ്വാമി ഭദ്രാനന്ദ ഭാവി പറയുന്നതിലെ കൃത്യത ചർച്ചയാക്കി സോഷ്യൽ മീഡിയ