Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അൺ പബ്ലീഷ് ചെയ്ത വിവാദ വാർത്ത ഒരു മാറ്റവും വരുത്താതെ ഞങ്ങൾ വീണ്ടും പബ്ലീഷ് ചെയ്യുന്നു; രാഹുൽ ഗാന്ധി പെണ്ണു പിടിക്കാൻ പോയെന്ന് ഇതിൽ എവിടെയാണ് പറഞ്ഞിരിക്കുന്നത്?

അൺ പബ്ലീഷ് ചെയ്ത വിവാദ വാർത്ത ഒരു മാറ്റവും വരുത്താതെ ഞങ്ങൾ വീണ്ടും പബ്ലീഷ് ചെയ്യുന്നു; രാഹുൽ ഗാന്ധി പെണ്ണു പിടിക്കാൻ പോയെന്ന് ഇതിൽ എവിടെയാണ് പറഞ്ഞിരിക്കുന്നത്?

മറുനാടൻ മലയാളി ബ്യൂറോ

രാഹുൽ ഗാന്ധി ബാങ്കോങ്ങിൽ പെണ്ണ് പിടിക്കാൻ പോയെന്ന് മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്‌തോ? തായ്‌ലന്റിലെ സെക്‌സ് ടൂറിസത്തെ കുറിച്ച് മറുനാടനിൽ പ്രസിദ്ധീകരിക്കുകയും പിന്നീട് നീക്കം ചെയ്യുകയും ചെയ്ത വാർത്തയുടെ അടിസ്ഥാനത്തിൽ മറുനാടനെതിരെയുള്ള വ്യാജ പ്രചാരണം ശക്തമായതിനാൽ വീണ്ടും പ്രസിദ്ധീകരിക്കുകയാണ്. കഥയറിയാതെ ആട്ടം കാണുന്നവർ ഇത് വായിച്ചു നോക്കിയ ശേഷം ഇതിൽ എവിടെയാണ് രാഹുൽ പെണ്ണ് പിടിക്കാൻ പോയെന്ന് പറഞ്ഞത് എന്ന് അറിയിക്കുക.

വാർത്തയുടെ ഫേസ്‌ബുക്ക് പ്രമോഷൻ തെറ്റിദ്ധരിക്കപ്പെടുന്ന വിധം ആണ് എന്ന് ചില അഭ്യുത കാംക്ഷികൾ അറിയിച്ചപ്പോൾ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും വാർത്ത അൺ പബ്ലീഷ് ചെയ്യുകയുമായിരുന്നു. അന്ന് അൺ പബ്ലീഷ് ചെയ്ത വാർത്ത യാതൊരു മാറ്റങ്ങളും കൂടാതെ ഇപ്പോൾ വീണ്ടും പബ്ലീഷ് ചെയ്യുകയാണ്. വാർത്ത അപ്‌ലോഡ് ചെയ്ത തീയതിയും സമയവും നോക്കിയാൽ വായനക്കാർക്ക് വ്യക്തമാവും യാതൊരു മാറ്റവും വരുത്തിയിട്ടില്ല എന്ന്. മറുനാടനെ നിരന്തരമായി തെറി പറയുന്നവർ ഈ വാർത്ത വായിച്ചു നോക്കുക. എന്നിട്ട് ഇതിൽ എന്തിന്റെ അടിസ്ഥാനത്തിൽ ആണ് നിങ്ങളുടെ ആക്ഷേപം എന്ന പറയുക - എഡിറ്റർ

ഏപ്രിൽ 17ന് രാവിലെ 7.18നാണ് ഞങ്ങൾ ഈ വാർത്ത പബ്ലിഷ് ചെയ്തത്. അന്ന് വാർത്തയിൽ പ്രത്യക്ഷപ്പെട്ട കമന്റുകളും ഈ വാർത്തയ്‌ക്കൊപ്പമുണ്ട്. വിവാദ വാർത്ത ചുവടെ

രാഹുൽ ഗാന്ധി എവിടെയായിരുന്നെന്ന ചോദ്യത്തിന് ഒരു ക്ലൂ കിട്ടി. ഫെബ്രുവരി 16ന് ബാങ്കോക്കിലേക്ക് രാഹുലിന്റെ പേരിൽ എടുത്ത ബിസിനസ് ക്ലാസ് ടിക്കറ്റാണ് പുറത്തായത്. ഏപ്രിൽ 16ന് ബാങ്കോക്കിൽ നിന്ന് ഡൽഹിയിലേക്ക് ടിക്കറ്റ് തിരിച്ചെടുത്തതും വ്യക്തമാണ്. സോഷ്യൽ മീഡിയയിലും ദേശീയ മാദ്ധ്യമങ്ങളിലൂടെയുമാണ് രാഹുലിന്റെ യാത്രാ ടിക്കറ്റ് പ്രചരിച്ചത്. ഇതോടെ വിവാദത്തിന് പുതിയ മുഖവുമെത്തി. യാത്രോദ്ദേശം രാഹുൽ തന്നെ വെളിപ്പെടുത്തണമെന്നും വിമർശകർ പറയുന്നു. മ്യാന്മറിലായിരുന്നു രാഹുലെന്നാണ് പ്രചരിച്ചത്. എന്നാൽ വിമാന ടിക്കറ്റ് പുറത്ത് വന്നതോടെ ചർച്ചകൾ മറ്റൊരു തലത്തിൽ എത്തുകയായിരുന്നു.

മ്യാന്മറിലെ യങ്കൂണിലെ ഒരു ധ്യാനകേന്ദ്രത്തിലാണ് രാഹുൽ അവധി ചെലവഴിച്ചതെന്നായിരുന്നു അഭ്യൂഹങ്ങൾ. എന്നാൽ ഇത് തെറ്റാണെന്ന് വ്യക്തമായി. രാഹുൽ വന്നതും പോയതും തായ്‌ലണ്ടിൽ നിന്നാണ്. വിസാ ഓൺ അറൈവൽ സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. മ്യാന്മ്യാറിൽ പോകാൻ തായ്‌ലണ്ടിനെ ആശ്രയിക്കേണ്ട ആവശ്യമില്ലെന്നതാണ് വസ്തുത. വരും ദിനങ്ങളിൽ കോൺഗ്രസിനെ പ്രതിരോധത്തിലാക്കി യാത്രയുടെ കൂടുതൽ വിശദാംശങ്ങളെത്തുമെന്നും സൂചനയുണ്ട്.

രണ്ട് മാസത്തെ അവധിക്ക് ശേഷം വ്യാഴാഴ്ചയാണ് രാഹുൽ ഗാന്ധി തിരിച്ചെത്തിയത്. എന്നാൽ ബാങ്കോക്കിൽ നിന്ന് രാഹുൽ ഗാന്ധി എവിടേയ്ക്കാണ് പോയതെന്ന് വ്യക്തമല്ല. വിദേശരാജ്യങ്ങളിൽ പ്രധാനമന്ത്രിമാരടക്കമുള്ള രാഷ്ട്രത്തലവന്മാർ അവധി ആഘോഷിക്കാൻ പോകാറുണ്ട്. കുടുംബ സമേതമാകും യാത്ര. ഒന്നും മറച്ചുവയ്ക്കാറുമില്ല. ഇതാണ് രാഹുലിന്റെ യാത്രയെ വിവാദത്തിലെത്തിക്കുന്നത്. സെക്‌സ് ടൂറിസത്തിന് പേര് കേട്ട തായ്‌ലണ്ടിൽ വിമാനമിറങ്ങിയത് കൂടിയാകുമ്പോൾ വിവാദം ഇരിട്ടിക്കും. നേരത്തെ കുമരകത്ത് ഗേൾ ഫ്രെണ്ടുമൊത്ത് രാഹുൽ അവധിക്കാലം ആഘോഷിച്ചത് വലിയ ചർച്ചയായിരുന്നു.

ഉറങ്ങാത്ത തെരുവുകൾ, നൃത്തച്ചുവടുകൾ നിലയ്ക്കാത്ത ഹോട്ടൽ ബാറുകൾ, രാത്രി വൈകിയും സന്ദർശകരെ 'മസാജ്' ചെയ്ത് സംതൃപ്തരാക്കാൻ തുറന്നുവെക്കുന്ന കടകൾ, അവരെ വലവീശിപ്പിടിക്കാൻ പാതയോരത്ത് ചിരിച്ചുനിൽക്കുന്ന സുന്ദരികൾ... ഇതെല്ലാമാണ് തായ്‌ലണ്ടിന്റെ മുഖമുദ്ര. ബാങ്കോക്കും പാട്ടായയും ഇതിന് പേരുകേട്ട സ്ഥലങ്ങൾ. ഇവിടെങ്ങളിൽ രാത്രി തെരുവുകൾ ഡാൻസ് ബാറുകളും നൈറ്റ് ക്ലബ്ബുകളും കൊണ്ടാണ് സജീവമാവുന്നതെങ്കിൽ പകൽസമയങ്ങളിൽ മസാജ് സെന്ററുകളുടെ ഊഴമാണ്. കാലത്ത് പത്തരയോടെ സജീവമാകുന്നു. ഫുട്ട് മസാജ് മുതൽ തുടങ്ങുന്നു തടവി സുഖിപ്പിക്കൽ. ശരീരത്തിലെ ഓരോ ഞരമ്പിനെയും പേശിയെയും തൊട്ടുഴിയുന്നതാണ് തായ്മസാജ്. ഇതൊക്കെ അനുഭവിക്കാനാണ് ടൂറിസ്റ്റുകൾ തായ്‌ലണ്ടിലേക്ക് ഒഴുകുന്നത്.

തായ്‌ലന്റ് എന്നാൽ സെക്‌സ് ടൂറിസം എന്നാണ് അറിയപ്പെടുന്നത്. പക്ഷെ കുടുംബവും ഒന്നിച്ചു യാത്ര ചെയ്യാൻ പറ്റിയ സ്ഥലമാണ് തായ്‌ലന്റ്. ടൂറിസ്റ്റുകളെ ആകർഷിക്കാൻ ലോക അൽഭുതങ്ങൾ തായ്‌ലന്റിൽ ഉണ്ട്. ഇവിടത്തെ കടലിനു തന്നെ പ്രത്യേകതയുണ്ട്. നീല നിറത്തിലുള്ള തെളിഞ്ഞ നിറമാണ് വെള്ളത്തിന്. ഹൈ സ്പീഡ് ബോട്ട് റൈഡ്, പാരച്യൂട്ട് റൈഡ്, അണ്ടർ വാട്ടർ സഫാരി, തുറന്നുവിട്ട മൃഗങ്ങൾ, പുലിയെ തലോടൽ, കടലിലെ അടിത്തട്ടിലുള്ള മീനുകൾക്ക് ഭക്ഷണം നൽകൽ, അവയെ പിടിക്കൽ എന്നിങ്ങനെ പോകുന്നു തായ്‌ലന്റിലെ മറക്കാനാവാത്ത അനുഭവക്കാഴ്ചകൾ. പക്ഷേ സെക്‌സ് ടൂറിസം തന്നെയാണ് പ്രധാനം.

ഒരാൾ വിമാനം ഇറങ്ങുന്നതു മുതൽ സുന്ദരികൾ കാത്ത് നിൽക്കുന്നുണ്ടാകും. ഇവിടെ വ്യഭിചാരം നിയമവിരുദ്ധമല്ല. അതുകൊണ്ട് തന്നെ ഒന്നും പേടിക്കാതെ എന്തും ചെയ്യാം. അതിന് മുൻകൂട്ടി സൗകര്യങ്ങൾ ബുക്ക് ചെയ്യാനുള്ള സൗകര്യവും വൻകിട ഹോട്ടലുകൾ ഒരുക്കുന്നു. എയർ പോർട്ടിൽ ഇറങ്ങുന്നതു മുതൽ വനിതാ ഗെയിഡുകൾ തയ്യാറായി നിൽക്കും. ഓൺലൈൻ സെക്‌സ് ടൂറിസത്തിന്റെ സാധ്യതകളും പരമാവധി ഉപയോഗിക്കുന്നു. ബ്രിട്ടീഷുകാരാണ് പ്രധാനമായും തായ്‌ലണ്ടിലെത്തി അടിച്ചു പൊളിക്കുന്നത്. ഒന്നിലേറെ സ്ത്രീകളെ ഒരേ സമയം ഉപയോഗിക്കാനുള്ള സാധ്യത തേടിയാണ് ഇവർ ഇവിടെ എത്താറ്. ജോലിയിൽ നിന്ന് വിരമിച്ച ബ്രിട്ടീഷുകാരുടെ ഒഴുക്കാണ് ഇവിടേക്ക്. എല്ലാവർക്കും തായ്‌ലണ്ടിനെ കുറിച്ച് എല്ലാം അറിയാം. എന്നിട്ടും രാഷ്ട്രീയ വനവാസത്തിന് രാഹുൽ എന്തിന് തായലണ്ടിലെത്തിയെന്നതാണ് ഉയരുന്ന ചോദ്യം. അമ്മ സോണിയാ ഗാന്ധിയോട് പിണങ്ങി വീടുവിട്ട് ഇറങ്ങിയതാണെന്ന വാദവുമുണ്ട്. ഈ സാഹചര്യത്തിലാണ് തായ്‌ലണ്ട് യാത്ര വിവാദമാകുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP