Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

300 കോടിയുടെ മെഡിസിറ്റി തട്ടിപ്പിന്റെ സൂത്രധാരൻ രാഹുൽ ചക്രപാണി കരുനീക്കം തുടങ്ങിയത് യുകെ കേന്ദ്രീകരിച്ച്; നിക്ഷേപകരെ അറിയിച്ചത് സിപിഎം നേതാക്കളായ ജയരാജന്മാർ സ്വന്തക്കാരെന്ന്; അടുത്ത തിരഞ്ഞെടുപ്പിൽ തളിപ്പറമ്പിൽ സ്ഥാനാർത്ഥിയാകുമെന്നും വീമ്പിളക്കി; കെ കെ രാഗേഷും ശരത്ചന്ദ്ര പ്രസാദുമൊക്കെ ഫേസ്‌ബുക്ക് സുഹൃത്തുക്കൾ; ബ്രിട്ടനിൽ രജിസ്റ്റർ ചെയ്ത കമ്പനിയുടെ പേരിൽ നിക്ഷേപത്തിനും ജോലിക്കും എന്ന പേരിലും പിരിച്ചെടുത്തത് കോടികൾ

300 കോടിയുടെ മെഡിസിറ്റി തട്ടിപ്പിന്റെ സൂത്രധാരൻ രാഹുൽ ചക്രപാണി കരുനീക്കം തുടങ്ങിയത് യുകെ കേന്ദ്രീകരിച്ച്; നിക്ഷേപകരെ അറിയിച്ചത് സിപിഎം നേതാക്കളായ ജയരാജന്മാർ സ്വന്തക്കാരെന്ന്; അടുത്ത തിരഞ്ഞെടുപ്പിൽ തളിപ്പറമ്പിൽ സ്ഥാനാർത്ഥിയാകുമെന്നും വീമ്പിളക്കി; കെ കെ രാഗേഷും ശരത്ചന്ദ്ര പ്രസാദുമൊക്കെ ഫേസ്‌ബുക്ക് സുഹൃത്തുക്കൾ; ബ്രിട്ടനിൽ രജിസ്റ്റർ ചെയ്ത കമ്പനിയുടെ പേരിൽ നിക്ഷേപത്തിനും ജോലിക്കും എന്ന പേരിലും പിരിച്ചെടുത്തത് കോടികൾ

പ്രത്യേക ലേഖകൻ

ലണ്ടൻ: 300 കോടിയുടെ തട്ടിപ്പ് നടന്നുവെന്ന പ്രാഥമിക സൂചനകൾ പുറത്തുവന്ന മെഡിസിറ്റിയുടെ സൂത്രധാരൻ രാഹുൽ ചക്രപാണി ആളുകളെ വീഴ്‌ത്തിയിരുന്നത് സിപിഎം നേതാക്കളായ ജയരാജന്മാരുടേയും മറ്റും അടുത്ത സുഹൃത്താണെന്ന് പ്രചരിപ്പിച്ച്. ഇതോടൊപ്പം മറ്റു രാഷ്ട്രീയ കക്ഷികളും തന്റെ അടുപ്പക്കാരാണെന്നും അടുത്ത തിരഞ്ഞെടുപ്പിൽ തളിപ്പറമ്പിൽ സ്ഥാനാർത്ഥിയാകുമെന്നും പറഞ്ഞ് ഇയാൾ കൂടുതൽ പേരുടെ വിശ്വാസ്യത നേടിയെടുക്കുകയും ചെയ്തതോടെ പലരും നിക്ഷേപം നൽകാൻ തയ്യാറായതാണ് വിവരം.

നഴ്‌സിങ് പഠിച്ചു ശതകോടികളുടെ ബിസിനസ് സാമ്രാജ്യത്തിന് തട്ടിപ്പിലൂടെ രൂപം നൽകിയ രാഹുൽ ചക്രപാണി മുൻ യുകെ മലയാളിയെന്നും വിവരം ലഭിച്ചു. രാഹുലിന് യുകെയിൽ കമ്പനിയുണ്ടെന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോൾ പുറത്തു വരുന്നത്. ജോലിക്കെന്ന പേരിലും വമ്പൻ ബിസിനസ് സാമ്രാജ്യത്തിലെ നിക്ഷേപം എന്ന പേരിലും കോടികൾ പിരിച്ചുകൂട്ടിയ രാഹുലിനെതിരെ ബിസിനസ് പങ്കാളികൾ തന്നെ പൊലീസിനെ സമീപിച്ചതിനെ തുടർന്നാണ് ഇയാൾ അറസ്റ്റിലാകുന്നത്.

27-ാം വയസ്സിൽ ശതകോടികളുടെ സാമ്രാജ്യം

ദരിദ്ര കുടുംബത്തിൽ ജനിച്ചു സമ്പന്നനാകാൻ കൊതിച്ച യുവാവ്. സാധാരണക്കാരായ മലയാളികളുടെ സ്വപ്ന ഭൂമിയായ ഇംഗ്ലണ്ടിൽ എത്തിയ ശേഷം നാട്ടിലേക്കു മടക്കം. താൻ ആഗ്രഹിച്ച പോലെ വെറും 27 വയസിൽ ശതകോടികളുടെ ബിസിനസ് സാമ്രാജ്യം. രാഷ്ട്രീയ വമ്പന്മാരൊക്കെ സുഹൃത്തുക്കൾ. വെറും നഴ്‌സിങ് വിദ്യാഭ്യാസം മാത്രമുള്ള യുവാവ് മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള പ്രൊഫഷണൽ സ്ഥാപങ്ങളുടെ സി ഇ ഓ. ഷാജി കൈലാസ്-രഞ്ജി പണിക്കർ-മോഹൻലാൽ കൂട്ടുകെട്ടിൽ പിറക്കുന്ന, ഞരമ്പുകൾ ത്രസിക്കുന്ന ത്രില്ലർ സിനിമയുടെ കഥാതന്തുവല്ല ഇത്. യഥാർത്ഥത്തിൽ സംഭവിച്ച കാര്യങ്ങളുടെ ഏകദേശ രൂപമാണ് ഈ വിവരണം. കണ്ണൂരിൽ നിന്ന് യുകെയിൽ എത്തി, തിരികെ നാട്ടിലെത്തി നൂറുകണക്കിന് കോടി രൂപയുടെ തട്ടിപ്പു ബിസിനസ് സംരംഭങ്ങൾ ആരംഭിച്ച രാഹുൽ ചക്രപാണി എന്ന യുവാവിന്റെ ജീവിതമാണ് മേൽവിവരിച്ച സംഭവങ്ങൾ.

യുകെ മലയാളികൾക്കിടയിൽ നടന്ന സകല തട്ടിപ്പുകളിലും ഇത്തരം കടലാസ്സ് കമ്പനികളുടെ പിറവി ഉണ്ടെന്നിരിക്കെ രാഹുലിന്റെ പദ്ധതികളിൽ യുകെ മലയാളികൾക്കും പണം പോയിരിക്കാൻ സാധ്യതയുണ്ടെന്ന സൂചനകളും പുറത്തുവരുന്നു. ഇയാൾ അറസ്റ്റിൽ ആകുന്നതിനു തൊട്ടു മുൻപും യുകെയിൽ ഉണ്ടായിരുന്നതിന്റെ തെളിവായി ലണ്ടനിൽ നിന്നെടുത്ത ചിത്രങ്ങൾ ഇയാൾ തന്നെ സോഷ്യൽ മീഡിയ വഴി പുറത്തു വിട്ടിരുന്നു.

മറുനാടൻ മലയാളിക്ക് ലഭ്യമായ രേഖകൾ പ്രകാരം ഇക്കഴിഞ്ഞ മാർച്ച് 18 നാണ് രാഹുൽ ചക്രപാണി മെഡിസിറ്റി ഇന്റർനാഷണൽ എന്ന പേരിൽ കമ്പനി ബ്രിട്ടനിലെ എയിൽസ്ബറിയിൽ രൂപപീകരിക്കുന്നത്. ഇതിനു വേണ്ടിയാകണം ഇയാൾ ഒടുവിലായി യുകെയിൽ എത്തിയത് എന്നും കരുതപ്പെടുന്നു. വെറും മൂന്നു മാസമായ കമ്പനിയാണ് ഇപ്പോൾ കേസും പൊല്ലാപ്പുമായി നിയമത്തിനു മുന്നിൽ എത്തിയിരിക്കുന്നത്. ജസ്റ്റിൻ ചാണ്ടി കോട്ടക്കൽ, രാഹുൽ ചക്രപാണി, സൈനുൽ ആബിദീൻ കടവിന്റകത്ത് പടിയിൽ എന്നിവർ ചേർന്ന ഡയറക്ടർ ബോർഡ് ആണ് ബ്രിട്ടീഷ് കമ്പനിയിൽ ഉള്ളത്. ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് കമ്പനി രേഖകൾ നൽകിയിരിക്കുന്നത്.

നഴ്‌സിങ് ഹോമും മറ്റും തുടങ്ങാനും പ്രാഥമികമായി ഇത്തരത്തിലാണ് രജിസ്റ്റർ ചെയ്യുക. ഇക്കാര്യം കമ്പനി രേഖകളിൽ വ്യക്തമാണ്. അതേ സമയം കമ്പനി രജിസ്‌ട്രേഷന് ശേഷം തട്ടിപ്പുകാർ പൊതുവെ ചെയ്യാറുള്ളത് പോലെ രാഹുലും സൈനുൽ ആബിദീനും കമ്പനിയിൽ നിന്നും രാജി വച്ചതായും രേഖകളിൽ വ്യക്തമാണ്. നിലവിൽ ഈ കമ്പനിയിൽ ജസ്റ്റിൻ ചാണ്ടിക്കാണ് ഉത്തരവാദിത്തം. മാർച്ച് അഞ്ചിന് കമ്പനി രജിസ്റ്റർ ചെയ്ത ശേഷം ഇരുവരും പത്തു ദിവസം കഴിഞ്ഞു മാർച്ച് പതിനഞ്ചിനു രാജി വച്ചതായാണ് കമ്പനി രേഖകളിൽ പറയുന്നത്. ജസ്റ്റിന്റെ പേരിൽ ബ്രിഡ്ജ് സ്റ്റാഫിങ് സർവീസ് ലിമിറ്റഡ്, ജെ ഡി ആർ കൺസൾട്ടിങ് ലിമിറ്റഡ് എന്നീ പേരുകളിൽ പ്രവർത്തിക്കുന്ന രണ്ടു കമ്പനികൾ കൂടിയുണ്ട്.

നേതാക്കളെല്ലാം സുഹൃത്തുക്കളെന്ന് പ്രചാരണം

അതിനിടെ, കേരളത്തിലെ രാഷ്ട്രീയ പ്രമുഖരൊക്കെ തന്റെ സുഹൃത്തുക്കൾ ആണെന്ന് സ്ഥാപിച്ച്, കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിൽ സരിത നായർ ഒരുക്കിയ സോളാർ കുംഭകോണത്തെ ഓർമ്മിപ്പിക്കും വിധമാണ് രാഹുൽ ചക്രപാണിയുടെ മെഡിസിറ്റി തട്ടിപ്പ്. സംസ്ഥാന രാഷ്ട്രീയത്തിലെ അതികായന്മാരായ ജയരാജന്മാർ തന്റെ സുഹൃത്തുക്കൾ ആണെന്ന് വ്യക്തമാക്കിയ രാഹുൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ തളിപ്പറമ്പിൽ ഇടതുപക്ഷ സ്ഥാനാർത്ഥി ആണെന്നും നിക്ഷേപകരെ അറിയിച്ചിരുന്നു. ഇതിനു സാധുത നൽകാൻ കെ കെ രാഗേഷ് എം പി, കോൺഗ്രസ് നേതാവ് ശരത് ചന്ദ്ര പ്രസാദ് എന്നിവരെയൊക്കെ ഫേസ്‌ബുക്കിൽ സുഹൃത്തുക്കളായി കൂടെക്കൂട്ടി.

ഇതോടെ വൻതോക്ക് എന്ന ഇമേജ് സൃഷ്ടിച്ചെടുത്ത രാഹുൽ ചക്രപാണി സിനിമ സീനുകളെ പോലും വെല്ലും മട്ടിലാണ് കടലാസ്സ് സ്ഥാപനങ്ങളുടെ ഉടമയായി മാറിയത്. മെഡിസിറ്റി ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസ് എന്ന പേരിൽ സ്ഥാപനം വളർന്നപ്പോൾ അത്യാവശ്യം ഭീഷണിയും ഗുണ്ടായിസവും കൂട്ടിനെത്തിയതാണ് വളരെ വേഗത്തിൽ ജയിലിൽ എത്താൻ രാഹുലിന് വഴി ഒരുക്കിയതെന്നു കണ്ണൂരിൽ നിന്നുള്ള റിപോർട്ടുകൾ സൂചിപ്പിക്കുന്നു.

അതിനിടെ യുകെ അടക്കം വിദേശ രാജ്യത്തു പോകാം എന്ന പ്രലോഭനം നൽകി വ്യാജ സർട്ടിഫിക്കറ്റുകൾ അടിച്ചു നൽകിയിരുന്നതായും പരാതിയുണ്ട്. യുകെയിൽ പോകാൻ സിബിടി എന്ന പേരിൽ ഹ്രസ്വകാല കോഴ്‌സ് നടത്തിയിരുന്ന രാഹുൽ ഈ വകയിലും ലക്ഷങ്ങൾ സമ്പാദിച്ചു കൂടിയതായി സൂചനയുണ്ട്. കടലാസ്സ് വിലയില്ലാത്ത കോഴ്‌സുകളുടെ സർട്ടിഫിക്കറ്റിനായി 5000 ഉം 6000 ഉം ഒക്കെ തരാതരം പോലെയാണ് ഇയാൾ വാങ്ങിയിരുന്നത്. ഇയാൾ ഫേസ്‌ബുക്ക് വഴിയും മറ്റും നടത്തിയിരുന്ന പ്രചാരണങ്ങളുടെ ചുവടെ തന്നെയാണ് ഇപ്പോൾ ആളുകൾ ഇയാളുടെ അറസ്റ്റ് വാർത്തകളും ആഘോഷിക്കുന്നത് എന്നതാണ് കൗതുകം. രാഹുലിന്റെ തട്ടിപ്പുകളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നൊന്നായി പുറത്തുവരികയാണ് ഇപ്പോൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP