Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാഹുൽ ഈശ്വറിന്റെ 'സ്റ്റിംങ് ഓപ്പറേഷൻ' ദേശീയ ചാനലുകളുടെ 'ലൗവ് ജിഹാദ്' ചർച്ചകൾ കൊഴുപ്പിക്കാൻ; അമ്മയും അഖിലയുമായി സംസാരിച്ച വീഡിയോ ചിത്രീകരിച്ചത് അറിഞ്ഞില്ലെന്ന് പിതാവ് അശോകൻ; ഒളിക്യാമറാ ഓപ്പറേഷൻ വനിത പൊലീസുകാരിയുടെ സാന്നിധ്യത്തിൽ; രാഹുലിന്റെ നടപടിയിൽ സംഘപരിവാറിനും കടുത്ത അമർഷം

രാഹുൽ ഈശ്വറിന്റെ 'സ്റ്റിംങ് ഓപ്പറേഷൻ' ദേശീയ ചാനലുകളുടെ 'ലൗവ് ജിഹാദ്' ചർച്ചകൾ കൊഴുപ്പിക്കാൻ; അമ്മയും അഖിലയുമായി സംസാരിച്ച വീഡിയോ ചിത്രീകരിച്ചത് അറിഞ്ഞില്ലെന്ന് പിതാവ് അശോകൻ; ഒളിക്യാമറാ ഓപ്പറേഷൻ വനിത പൊലീസുകാരിയുടെ സാന്നിധ്യത്തിൽ; രാഹുലിന്റെ നടപടിയിൽ സംഘപരിവാറിനും കടുത്ത അമർഷം

അർജുൻ സി വനജ്

കോട്ടയം: ദേശീയ ചാനലുകൾക്ക് വേണ്ടി മതംമാറി വിവാഹം ചെയ്ത അഖില(ഹാദിയ) യുടെ വീട്ടിൽ രാഹൂൽ ഈശ്വറിന്റെ സ്റ്റിംങ് ഓപ്പറേഷൻ. ഏതാനും ദിവസങ്ങളായി ദേശീയ ചാനലുകളിലെ ലൗവ് ജിഹാദ് ചർച്ചകൾ കൊഴുപ്പിക്കാൻ വേണ്ടിയാണ് രാഹുൽ ഈശ്വർ രംഗത്തെത്തിയത്. ഇന്ന് രാവിലെ വൈക്കത്തെ വീട്ടിലെത്തിയ രാഹൂൽ ഈശ്വർ അഖിലയുടെമായി സംസാരിച്ചിരുന്നു. ഇതിന് ശേഷമാണ് അഖിലയ്ക്കും അച്ഛൻ അശോകനുമൊപ്പം സെൽഫി എടുത്തത്. പിന്നീട് വനിത സിവിൽ പൊലീസ് ഓഫീസറുടെ സാന്നിധ്യത്തിൽ രാഹുൽ ഈശ്വർ സ്റ്റിംങ് ക്യാമറയിൽ അമ്മയുടേയും അഖിലയുടേയും സംസാരം ചിത്രീകരിച്ചത്. രാഹുൽ ഈശ്വർ മൊബൈൽ ക്യാമറയിൽ ചിത്രങ്ങൾ എടുത്തിരുന്നു. എന്നാൽ പുറത്ത് വന്ന വീഡിയോ എപ്പോൾ എടുത്തതാണെന്ന് അറിയില്ലെന്ന് അശോകൻ മറുനാടൻ മലയാളിയോട് പ്രതികരിച്ചു. രാഹുൽ ഈശ്വറിന്റെ നടപടി ശരിയായില്ലെന്നും പിതാവ് പറഞ്ഞു.

അഖിലയുടെ വീട്ടിൽ നിന്നിറങ്ങിയ രാഹൂൽ ഈശ്വർ വിവിധ ദേശീയ ചാനലുകളുടെ ഹെഡ് ഓഫീസുകളുമായി ബന്ധപ്പെട്ടു. തന്റെ കയ്യിൽ താൻ എടുത്ത എക്സ്‌ക്ലൂസീവ് ഉണ്ടെന്ന് അറിയിച്ചു. പല ദേശീയാ ചാനലുകളുടേയും കേരള റിപ്പോർട്ടേഴ്സ് അറിയുന്നതിന് മുമ്പേ ഡസ്‌കിൽ ഈ ദൃശ്യങ്ങൾ എത്തിയിരുന്നു. ഇതിന് ശേഷം ലൈവ് അപ്പിയറൻസിനായി ഡെസ്്ക്കിൽ നിന്ന് ഈ ദൃശ്യങ്ങൾ റിപ്പോർട്ടേഴ്സിനായി അയച്ച് നൽകുകയായിരുന്നു. എഎൻഐ, ടൈംസ് നൗ, റിപ്പബ്ലിക്ക്, തെഹൽക്ക, തുടങ്ങിയ ഇംഗ്ലീഷ് മാധ്യമങ്ങൾക്കാണ് ആദ്യം ദൃശ്യങ്ങൾ ലഭിച്ചത്. ഇതിന് ശേഷം കൊച്ചിയിലെത്തിയ രാഹുൽ ഈശ്വർ കൊച്ചിയിലെ പരിചയക്കാരായ മാധ്യമപ്രവർത്തകർക്കും വിളിച്ചുകൂട്ടി ദൃശ്യങ്ങൾ കൈമാറി. രാഹുലിന്റെ നടപടിക്കെതിരെ സംഘപരിവാർ സംഘടനകളിൽ കടുത്ത പ്രതിഷേധമുണ്ട്.

അടുത്ത ബന്ധുക്കൾക്കും വീടുമായി നേരത്തെ പരിചയമുള്ള യോഗാചാര്യനും മാത്രമായിരുന്നു വീട്ടിലേക്ക് പ്രവേശിക്കാൻ പൊലീസ് അനുമതി നൽകിയിരുന്നത്. ഹൈക്കോടതി നിർദ്ദശത്തെത്തുടർന്ന് ഡിജിപിയുടെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് അഖിലയുടെ വീട്ടിൽ പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിരുന്നത്. വൈക്കം ഡിവൈഎസ്‌പി എല്ലാദിവസവും വീട്ടിലെത്തി സുരക്ഷ ഉറപ്പുവരുത്തി വരുന്നതിനിടെയാണ് അഖിലയുമായി സംസാരിക്കുന്ന ദൃശ്യങ്ങൾ രാഹുൽ ഈശ്വർ പുറത്ത് വിട്ടത്.

സിഐയുടെ നേതൃത്വത്തിൽ എസ്ഐയും വനിത പൊലീസുമടക്കം 20 അംഗ ടീമാണ് രണ്ട് ടെന്റുകളിലായി വീട്ടുവളപ്പിൽ താമസിക്കുന്നത്. വീടിനുള്ളിൽ സദാസമയം മൂന്ന് വനിത കോൺസ്റ്റബിളുമാരേയും ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു. അഞ്ച് പിക്കറ്റ് പോയിന്റുകളായി വീടിനേയും പരിസരത്തേയും തിരിച്ചായിരുന്നു സായുധരായ പൊലീസുകാരടക്കം വീടിന് കാവൽ നിന്നത്.

വീടിന് നേർക്ക് അക്രമണമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് വീടിന്റെ മുന്നിലും റോഡിലും മറ്റ് ഇടങ്ങളിലുമായി നാല് സിസിടിവി ക്യാമറകളും സ്ഥാപിച്ചിരുന്നു. വീട്ടുകാർക്ക് പോലും അഖിലയുടെ ചിത്രങ്ങൾ എടുക്കാനുള്ള അനുമതി പൊലീസ് നൽകിയിരുന്നില്ല. ദേശിയ മാധ്യമങ്ങളടക്കം നിരവധി മാധ്യമപ്രവർത്തകർ മതം മാറി ഹാദിയ ആയ അഖിലയുമായി സംസാരിക്കാൻ പൊലീസിൽ നിന്ന് അനുമതി തേടിയിരുന്നു.

വീട്ടിലെത്തിയ മറുനാടൻ മലയാളി ലേഖകനോട് ഇനിയും ഇവിടെ നിന്നാൽ പിടിച്ച് അകത്തിടും എന്നായിരുന്നു അന്നേ ദിവസം  രാവിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐ പറഞ്ഞത്. പിന്നീട് ഹൈക്കോടതിയുടെ കർശ്ശന നിർദ്ദേശമുള്ളതിനാൽ സഹകരിക്കണമെന്ന് അഭ്യർത്ഥിച്ചു. മെയ് 24 നായിരുന്നു, ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം മതം മാറിയ അഖിലയെ വീട്ടുകാർക്കൊപ്പം വിട്ടുകൊണ്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP