Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബംഗാൾ തീരത്തിനടുത്ത് രൂപംകൊണ്ട ന്യൂനമർദം അതിശക്തം; കേരളത്തിൽ 18 വരെ പേമാരി തുടരുമെന്ന് കലാവസ്ഥാ നിരീക്ഷണ കേന്ദ്രം; ഉരുൾപൊട്ടൽ ഭീഷണിയിൽ മലയോര മേഖല; മഴക്കെടുതിയിൽ ഇന്ന് നാല് മരണം; മലപ്പുറത്ത് മണ്ണിടിഞ്ഞ് വീടിന് മുകളിൽ വീണ് മരിച്ചത് ഭാര്യയും ഭർത്താവും; ആറു വയസ്സുകാരിക്കായി തെരച്ചിലും

ബംഗാൾ തീരത്തിനടുത്ത് രൂപംകൊണ്ട ന്യൂനമർദം അതിശക്തം; കേരളത്തിൽ 18 വരെ പേമാരി തുടരുമെന്ന് കലാവസ്ഥാ നിരീക്ഷണ കേന്ദ്രം; ഉരുൾപൊട്ടൽ ഭീഷണിയിൽ മലയോര മേഖല; മഴക്കെടുതിയിൽ ഇന്ന് നാല് മരണം; മലപ്പുറത്ത് മണ്ണിടിഞ്ഞ് വീടിന് മുകളിൽ വീണ് മരിച്ചത് ഭാര്യയും ഭർത്താവും; ആറു വയസ്സുകാരിക്കായി തെരച്ചിലും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ മഴ ശക്തമായി തുടരും. 18 വരെ കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതോടെ സംസ്ഥാനം വലിയ പ്രതിസന്ധിയിലാവുകയാണ്. ഉരുൾപൊട്ടൽ ഉൾപ്പെടെയുള്ള അപകട സാധ്യതകൾ കണക്കിലെടുത്ത് ഏഴ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇന്ന് നാലു പേർ മരിച്ചു. ഒരാളെ കാണാതായി.

മലപ്പുറത്ത് വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് രണ്ടു പേരും മൂന്നാറിൽ ലോഡ്ജ് തകർന്ന് ഒരാളും റാന്നിയിൽ ഷോക്കേറ്റ് ഒരാളുമാണ് മരിച്ചത്. കൊണ്ടോട്ടിയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് പൂച്ചാലിൽ കല്ലാടിപ്പാറയിൽ അസീസ്, ഭാര്യ സുനീറ എന്നിവരാണ് മരിച്ചത്. ഇവരുടെ ആറു വയസ്സുള്ള കുട്ടി മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയാണ്. തിരച്ചിൽ തുടരുന്നു. ഇവരുടെ മറ്റ് രണ്ട് മക്കൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. രണ്ടു മുറിയുള്ള വീടാണ് ഇവരുടേത്. മുനീറയും അസീസും ചെറിയ കുട്ടിയും ഒരു മുറിയിലും മറ്റ് രണ്ട് കുട്ടികൾ അടുത്ത മുറിയിലുമാണ് ഉറങ്ങിയിരുന്നത്. അസീസും മുനീറയും ചെറിയ കുട്ടിയും ഉറങ്ങിയിരുന്ന മുറിക്ക് മുകളിലേക്ക് രാത്രിയിൽ മണ്ണിടിഞ്ഞ് വീഴുകയായിരുന്നു.

മൂന്നാറിൽ ലോഡ്ജിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു.തമിഴ്‌നാട് സ്വദേശി മദനൻ എന്നയാളാണ് മരിച്ചത്. പോസ്റ്റ് ഓഫീസിന് സമീപത്തെ ശരവണ ഇൻ എന്ന ലോഡ്ജാണ് തകർന്നത്. സമീപത്തെ വീടിനും കേടുപാടുകൾ സംഭവിച്ചു. അപകട സമയത്ത് ലോഡ്ജിൽ മറ്റ് ഏഴു പേരുണ്ടായിരുന്നു. ഇവർ സുരക്ഷിതരാണ്. റാന്നി ഇട്ടിയപ്പാറ ബൈപ്പാസിൽ മുങ്ങിയ വീടിനുള്ളിൽ ഷോക്കേറ്റ് ഒരാൾ മരിച്ചു. ചുഴുകുന്നിൽ ഗ്രേസി (70) യാണ് മരിച്ചത്. ബംഗാൾ തീരത്തിനടുത്ത് രൂപംകൊണ്ട ന്യൂനമർദം അതിശക്ത ന്യൂനമർദമായി മാറിയിട്ടുണ്ട്. ഇതിന്റെ സ്വാധീനത്തിലാണ് ഇപ്പോഴത്തെ കനത്തമഴയെന്നാണ് പ്രവചനം. അതുകൊണ്ട് തന്നെ കൂടുതൽ പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി പാർപ്പിക്കും.

ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ബുധനാഴ്ച റെഡ് അലർട്ട് ബാധകമായിട്ടുള്ളത്. ഇടുക്കിയിൽ 17 വരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ 16 വരെയാണ് ഓറഞ്ച് അലർട്ട്. ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് നാശം വിതച്ചുകൊണ്ട് മഴ ശക്തമായതാണ് പ്രശ്‌നം സങ്കീർണ്ണമാക്കുന്നത്. മാട്ടുപ്പെട്ടി അണക്കെട്ട് തുറന്നതോടെ മൂന്നാർ നഗരം ഒറ്റപ്പെട്ടു.

വടക്കൻ കേരളത്തിലും മഴ ശക്തമാണ്. കോഴിക്കോട് ജില്ലയിൽ ഏഴിടത്ത് ഉരുൾപൊട്ടി. കൊച്ചി ധനുഷ്‌കോടി ദേശീയ പാതയിൽ പലയിടത്തും വെള്ളം പൊങ്ങിയിട്ടുണ്ട്. വയനാട്ടിൽ പലയിടത്തും ഉരുൾപൊട്ടലുണ്ടായിട്ടുണ്ട്. ബാണാസുരസാഗർ അണക്കെട്ടിൽ നിന്നും കൂടുതൽ വെള്ളം പുറത്തേക്ക് ഒഴുക്കിത്തുടങ്ങിയത്. വീണ്ടും അപ്രതീതമായി വെള്ളം ഉയർന്നതോടെ പാലക്കാട് നഗരവും വെള്ളത്തിനടിയിലായി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP