Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തീക്കോയിൽ രാത്രി വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണ് നാല് പേർ മരിച്ചു; ഇന്നലത്തെ മഴയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 37 ആയി; പമ്പാ തീരത്ത് നിരവധി ആളുകൾ കുടുങ്ങി കിടക്കുന്നു; പത്തനംതിട്ടയുടെ നിയന്ത്രണം ഏറ്റെടുത്ത് സൈന്യം; രക്ഷാപ്രവർത്തനങ്ങൾ ബോട്ടുകളിൽ; എന്ത് ചെയ്യണമെന്ന് പോലും നിശ്ചയമില്ലാതെ കുട്ടനാട്

തീക്കോയിൽ രാത്രി വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണ് നാല് പേർ മരിച്ചു; ഇന്നലത്തെ മഴയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 37 ആയി; പമ്പാ തീരത്ത് നിരവധി ആളുകൾ കുടുങ്ങി കിടക്കുന്നു; പത്തനംതിട്ടയുടെ നിയന്ത്രണം ഏറ്റെടുത്ത് സൈന്യം; രക്ഷാപ്രവർത്തനങ്ങൾ ബോട്ടുകളിൽ; എന്ത് ചെയ്യണമെന്ന് പോലും നിശ്ചയമില്ലാതെ കുട്ടനാട്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മഴക്കെടുതിയിൽ കേരളം വിറയ്ക്കുകയാണ്. മുല്ലപ്പെരിയാറും ഇടുക്കി ഡാമും നിറഞ്ഞ് കവിഞ്ഞതോടെ പെരിയാർ കരകവിഞ്ഞു. പ്രതീക്ഷിച്ച ഈ ദുരന്തത്തിന് കേരളം ഏറെ മുൻ കരുതലെടുത്തു. എന്നാൽ പമ്പയിലെ പ്രശ്‌നങ്ങൾ മുൻകൂട്ടി ആരും കണ്ടില്ല. പമ്പയിലെ ജലനിരപ്പ് ഉയരുമെന്ന് അറിയിച്ചിട്ടും ആളുകൾ വീട് വിട്ടു പോകാതെ അവിടെ തുടർന്നു. ആർത്തലച്ച് വന്ന മഴ വെള്ളം ഇവരെ കുടുക്കുകയാണ്. വീടുകളിൽ ഒറ്റപ്പെട്ടവർക്ക് എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥ. പമ്പയുടെ തീരത്ത് ആയിരങ്ങളാണ് ഒറ്റപ്പെട്ടത്. വീടിന്റെ രണ്ടാം നിലയിലേക്കും വെള്ളം കയറാൻ തുടങ്ങിയതോടെ ഇവർ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിൽ. ഒടുവിൽ പമ്പയുടെ തീരത്ത് സൈന്യം ഇറങ്ങുകയാണ്. രാത്രിയയിലും രക്ഷാ പ്രവർത്തനം തുടർന്നു. ഇതിനൊപ്പം പ്രളയ മഴ കേരളത്തിൽ നാശനഷ്ടവും ജീവനെടുക്കലും തുടരുകയാണ്. ഇന്നലെ പെയ്തു തുടങ്ങിയ മഴയിൽ മാത്രം 37 പേരാണ് മരിച്ചത്.

മലപ്പുറത്തു മാത്രം 14 പേരാണ് മരിച്ചത്. ഈരാറ്റുപേട്ടയ്ക്കു സമീപം തീക്കോയിയിൽ വീടിനു മുകളിൽ മണ്ണിടിഞ്ഞുവീണു നാലുപേർ മരിച്ചു. മൂന്നു പേരെ കാണാതായി. മഴ കനത്തതോടെ എല്ലാ ജില്ലകളിലും അതീവജാഗ്രതാ നിർദ്ദേശം (റെഡ് അലർട്ട്) പുറപ്പെടുവിച്ചു. വ്യാഴാഴ്ച കേരളത്തിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. നെടുമ്പാശേരി വിമാനത്താവളം ശനിയാഴ്ച വരെ അടച്ചിട്ടു. കനത്ത മഴയും വെള്ളപ്പൊക്കവും റോഡ്, റെയിൽ ഗതാഗതത്തെയും സാരമായി ബാധിച്ചു. ശബരിമലയിലും പമ്പയിലും ശക്തമായ മഴയും വെള്ളപ്പൊക്കവും നിലനിൽക്കുന്നതിനാൽ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഭക്തർ ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോർഡ് നിർദ്ദേശം നൽകി. കേരളം നേരിടുന്ന ഗുരുതരമായ സ്ഥിതിവിശേഷം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങുമായും ഫോണിൽ സംസാരിച്ചു. ആവശ്യമായ എല്ലാ സഹായവും പ്രധാനമന്ത്രി ഉറപ്പുനൽകി. കൂടുതൽ സൈന്യത്തേയും കേരളത്തിലേക്ക് അയച്ചു. കുട്ടനാടും പ്രളയ ഭീതിയിലാണ്. പമ്പയിലെ വെള്ളം ഒഴുകിയെത്തുന്നത് വേമ്പനാട് കായലിലേക്കാണ്. ഈ വെള്ളപാച്ചിലാണ് കുട്ടനാടിനെ പ്രതിസന്ധിയിലാക്കുന്നത്. തീരാ ദുരിതത്തിലാണ് കുട്ടനാട്. കുടിവെള്ളവും ഭക്ഷണവും പോലും ഇല്ലാത്ത അവസ്ഥയാണ് അവിടെ.

പത്തനംതിട്ടയിൽപ്രളയത്തിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്താൻ സൈന്യം രംഗത്തിറങ്ങി. ഇവർക്കുപുറമെ ദേശീയ ദുരന്തപ്രതികരണ സേന, നാവിക സേനയുമെത്തും. ഇരുട്ടും കനത്ത മലവെള്ളപ്പാച്ചിലും രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കുന്നുണ്ടെന്നാണ് വിവരം. പാങ്ങോട് മിലിട്ടറി ക്യാമ്പിൽനിന്നുള്ള 30 അംഗ സേനയാണ് പത്തനംതിട്ടയിലേക്ക് എത്തുന്നത്. അതേസമയം പമ്പയുടെ തീരത്ത് കരസേനയും തിരുവല്ല, റാന്നി, കോഴഞ്ചേരി താലൂക്കുകളിൽ നാവികസേനയും രക്ഷാപ്രവർത്തനം നടത്തും. ഇവർക്കൊപ്പം എൻഡിആർഎഫ്, ഫയർഫോഴ്സ്, പൊലീസ് സേനകളുമുണ്ട്. നീണ്ടകരയിൽ നിന്നുള്ള പത്ത് വലിയ ഫിഷിങ് ബോട്ട് പത്തനംതിട്ട ജില്ലയിൽ രക്ഷാപ്രവർത്തനത്തിന് എത്തും. അത്രയും ഗുരുതരമാണ് സ്ഥിതിഗതികൾ. റബർ ഡിങ്കിക്കു പോകാൻ കഴിയാത്ത ഒഴുക്കുള്ള സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നതിന് വലിയ ഫിഷിങ് ബോട്ട് സഹായകമാകും. എൻഡിആർഎഫിന്റെ പത്ത് ഡിങ്കികൾ അടങ്ങുന്ന രണ്ട് ടീമും ആർമിയുടെ ഒരു ബോട്ടും തിരുവനന്തപുരത്തു നിന്നു പത്തനംതിട്ടയിലേക്കു പുറപ്പെട്ടു. പുലർച്ചെ മുതൽ ഇവ രക്ഷാപ്രവർത്തനം ആരംഭിക്കും. ഹെലികോപ്ടർ മുഖേനയുള്ള രക്ഷാപ്രവർത്തനവും ഇതോടൊപ്പം നടക്കും.

അച്ചൻകോവിൽ, ഗവി, പൊക്കത്തോട് എന്നിവിടങ്ങളിൽ ഇന്ന് വീണ്ടും ഉരുൾപൊട്ടലുണ്ടായത് സ്ഥിതി രൂക്ഷമാക്കിയിട്ടുണ്ട്. ഇതും പമ്പയിൽ വെള്ളം കൂടാൻ കാരണമായിട്ടുണ്ട്. റാന്നിയിൽ രക്ഷാപ്രവർത്തനത്തിന് കുട്ടവഞ്ചി ഉപയോഗിക്കും. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി തയ്യാറാക്കിയിട്ടുള്ള സർക്കാർ വെബ്സൈറ്റും പ്രയോജനപ്പെടുത്താൻ സാധിക്കും. കേരളാറെസ്‌ക്യു ഡോട്ട് ഇൻ- keralarescue.in എന്നതാണ് വെബ്സൈറ്റ് അഡ്രസ്. ഇതിൽ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട നമ്പരുകളുണ്ട്. രക്ഷാപ്രവർത്തകരെ അറിയിക്കാനായി ആളുകൾ അകപ്പെട്ടിരിക്കുന്ന സ്ഥലവും കൃത്യമായി രേഖപ്പെടുത്താനും സൗകര്യമുണ്ട്.

പമ്പാതീരത്തെ വീടുകളിലെ രണ്ടാം നിലയിലേക്കും വെള്ളം കേറിയതോടെ പ്രായമായവരും സ്ത്രീകളും ഉൾപ്പടെ രക്ഷപ്പെടാൻ മാർഗമില്ലാതെ കഴിയുകയാണ്. ഭക്ഷണവും വെള്ളവും വെളിച്ചവുമില്ല. മൊബൈലിന്റെ ചാർജും കഴിയാനായതോടെ പ്രതിസന്ധി രൂക്ഷമായി. പുറത്തേക്കും ബന്ധപ്പെടാൻ ആർക്കും കഴിയുന്നില്ല. പമ്പയിൽ വെള്ളം കുറയുക മാത്രമാണ് പോവഴി. ഇതിനായി ഡാമുകളിൽ നിന്ന് തുറന്നു വിടുന്ന ജലനിരപ്പ് കുറച്ചിട്ടുണ്ട്. നിലവിലെ വെള്ളത്തിന്റെ വരവ് കാരണം രക്ഷാ പ്രവർത്തകർക്കോ സൈനികർക്കോ പോലും ഇവരുടെ അടുത്തേക്ക് എത്താൻ കഴിഞ്ഞിട്ടില്ല. റാന്നിയിൽ പോലും അയ്യായിരത്തോളം പേർ കുടുങ്ങിക്കിടക്കുന്നതാണ് വാർത്തകൾ. ഒറ്റപ്പെട്ട് കിടക്കുന്നവർ തങ്ങളെ രക്ഷപ്പെടുത്താൻ വേണ്ടി ആവശ്യപ്പെട്ട് കരയുന്ന വീഡിയോ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.

റാന്നി കോഴഞ്ചേരി ആറന്മുള എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ ആളുകൾ കുടുങ്ങി കിടക്കുന്നത്. പത്തനംതിട്ടയിലേക്ക് ഉൾപ്പടെയുള്ള പ്രധാന റോഡുകളെല്ലാം തകർന്ന് കിടക്കുകയാണ്. സർക്കാർ നേരത്തെ മുന്നറിയിപ്പുകൾ നൽകിയിരുന്നെങ്കിലും സ്ഥിതി ഇത്ര രൂക്ഷമാവുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. കഴിഞ്ഞ രാത്രി മുതലാണ് വൻതോതിൽ ജലനിരപ്പ് ഉയരാൻ തുടങ്ങിയത്. കൊച്ചുപമ്പയിലെ ഷട്ടറുകൾ ഉയർത്തിയതും ഒപ്പം ആനത്തോടിലെ മുഴുവൻ ഷട്ടറുകളും തുറന്നതും ശബരിഗിരി പദ്ധതി പ്രദേശത്ത് വലിയ മഴയുണ്ടായതുമാണ് സ്ഥിതിഗതികൾ ഇത്ര സങ്കീർണമാക്കിയത്. വീടുകളുടെ മുകളിൽ കഴിയുന്നവർ വെള്ളത്തിൽ ഇറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്. ഇതു കൂടുതൽ അപകടങ്ങൾക്ക് വഴിവയ്ക്കും. കൂടുതൽ ബോട്ടുകൾ എത്തുന്നതോടെ എല്ലാവരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റും. ആരും ആശങ്കപ്പെടേണ്ടതില്ലെന്നും കുടുങ്ങിക്കിടക്കുന്നവരുടെ വിശദാംശങ്ങൾ ശേഖരിച്ചുകഴിഞ്ഞതായും അധികൃതർ വ്യക്തമാക്കി.

അസാധാരണ പ്രളയത്തിൽ മധ്യതിരുവിതാംകൂറിന്റെ വിവിധ ഭാഗങ്ങൾ വെള്ളത്തിലാവുകയായിരുന്നു. റാന്നി, തിരുവല്ല, കോഴഞ്ചേരി താലൂക്കുകളിലും ചെങ്ങന്നൂർ താലൂക്കിന്റെ വിവിധ ഭാഗങ്ങളിലും പ്രായമായവരും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഒട്ടേറെപ്പേർ വീടുകളിൽ കുടുങ്ങിയത്. കുടുങ്ങിക്കിടക്കുന്നവരിൽ മിക്കവരും ഭക്ഷണം കിട്ടാതെ അവശരാണ്. രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്ന അഗ്‌നിശമന സേനാ, പൊലീസ്, ദുരന്തനിവാരണ വിഭാഗം ഉദ്യോഗസ്ഥർ തുടങ്ങിയവർക്കും ഭക്ഷണം ലഭ്യമാക്കാനായിട്ടില്ല. തിരുവല്ല ഫയർഫോഴ്‌സ് ഓഫിസിൽ മാത്രം രാവിലെ പതിനൊന്നിനും വൈകിട്ട് എട്ടിനുമിടയിൽ ഫോണിലൂടെ മാത്രം സഹായം തേടി ആയിരത്തിലധികം വിളികൾ വന്നതായി അധികൃതർ അറിയിച്ചു.

ചക്കിട്ടപടി, കോഴിപ്പാലം, ആറാട്ടുപുഴ, മാലക്കര, തുരുത്തിമല, അയ്യൻകോയിക്കൽ, കുളമാക്കുഴി എന്നിവിടങ്ങളിൽ നൂറിലധികം കുടുംബങ്ങൾ ഒറ്റപ്പെട്ടിരിക്കുന്നതായാണ് റിപ്പോർട്ട്. മാലക്കര, വഞ്ചിത്തറ ഭാഗങ്ങളിലും ഒട്ടേറെപ്പേർ വീടുകളിൽ കുടുങ്ങിയിട്ടുണ്ട്. ആറന്മുള സഹകരണ എൻജിനീയറിങ് കോളജ് ഹോസ്റ്റലിൽ പെൺകുട്ടികൾ ഉൾപ്പെടെ കുടുങ്ങി കിടക്കുന്നതായാണ് വിവരം. ആറന്മുള ഐക്കരമുക്കിൽ നിന്ന് കിടങ്ങന്നൂർക്കു പോകുന്ന വഴിയിൽ കാനറ ബാങ്കിന്റെ മുകളിലത്തെ നിലയിൽ രണ്ടു കുംടുംബങ്ങൾ കുടുങ്ങിയിട്ടുണ്ട്. കോഴഞ്ചേരി ചെറുപുഴക്കാട്ട് ദേവീക്ഷേത്രത്തിന് സമീപമുള്ള അഞ്ചു കുടുംബങ്ങൾ വീടുകളിൽ അകപ്പെട്ട് കിടക്കുന്നു.

കോയിപ്രം പഞ്ചായത്തിലെ കരിയിലമുക്ക്, പുല്ലാട് പൊലീസ് സ്റ്റേഷൻ ഭാഗം, വരയന്നൂർ, ചാത്തൻപാറ, ഉള്ളൂർക്കാവ് എന്നിവിടങ്ങളിൽ 35 കുടുംബങ്ങൾ കുടുങ്ങിയിട്ടുണ്ട്. മാരാമൺ ലത്തീൻ കത്തോലിക്കാ പള്ളിയിൽ മാമോദീസ ചടങ്ങിൽ പങ്കെടുക്കാനെത്തിയവരിൽ കുറച്ചു പേരും കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ടുണ്ട്.

കൺട്രോൾ റൂം ഫോൺ നമ്പർ:

കലക്ടറേറ്റ്: 04682322515, 2222515, 8078808915
താലൂക്ക് ഓഫീസുകൾ
കോഴഞ്ചേരി: 04682222221
അടൂർ: 04734224826
കോന്നി: 04682240087
മല്ലപ്പള്ളി: 04692682293
റാന്നി: 04735227442
തിരുവല്ല: 04692601303

കൺട്രോൾ റൂം നമ്പറുകൾ ലഭ്യമാകാത്ത പക്ഷം താഴെ കാണുന്ന പൊലീസ് നമ്പറുകൾ ഉപയോഗിക്കാവുന്നതാണ്.

ജില്ലാ പൊലീസ് മേധാവി- 9497996983
ഡിവൈഎസ്‌പി(അഡ്‌മിനിസ്‌ട്രേഷൻ)- 9497990028
ജില്ലാ പൊലീസ് കാര്യാലയം- 04682222630
മാനേജർ - 9497965289
സിഐ വനിതാ സെൽ - 9497987057
ക്രൈം സ്റ്റോപ്പർ - 04682327914
ഡിവൈഎസ്‌പി പത്തനംതിട്ട - 9497990033
സിഐ പത്തനംതിട്ട- 9497987046
പത്തനംതിട്ട പൊലീസ് സ്റ്റേഷൻ- 9497980250
മലയാലപുഴ പൊലീസ് സ്റ്റേഷൻ - 9497980253
പൊലീസ് കൺട്രോൾ റൂം - 9497980251
ട്രാഫിക് പത്തനംതിട്ട- 9497980259
സിഐ കോഴഞ്ചേരി - 9497987047
ആറന്മുള പൊലീസ് സ്റ്റേഷൻ - 9497980226
കോയിപുറം പൊലീസ് സ്റ്റേഷൻ - 9497980232
സിഐ ചിറ്റാർ - 9497987048
ചിറ്റാർ പൊലീസ് സ്റ്റേഷൻ- 9497980228
മൂഴിയാർ പൊലീസ് സ്റ്റേഷൻ - 9497980235
സിഐ പമ്പ പൊലീസ് സ്റ്റേഷൻ- 9497987049
പമ്പ പൊലീസ് സ്റ്റേഷൻ - 9497980229
ഡിവൈഎസ്‌പി അടൂർ- 9497990034
സിഐ അടൂർ- 9497987050
അടൂർ പൊലീസ് സ്റ്റേഷൻ - 9497980247
അടൂർ ട്രാഫിക്- 9497980256
ഏനാത്ത് പൊലീസ് സ്റ്റേഷൻ - 9497980246
സിഐ പന്തളം- 9497987051
പന്തളം പൊലീസ് സ്റ്റേഷൻ - 9497980236
കൊടുമൺ പൊലീസ് സ്റ്റേഷൻ- 9497980231
സിഐ കോന്നി - 9497987052
കോന്നി പൊലീസ് സ്റ്റേഷൻ- 9497980233
കൂടൽ പൊലീസ് സ്റ്റേഷൻ - 9497980234
താന്നിത്തോട് പൊലീസ് സ്റ്റേഷൻ - 9497980241
ഡിവൈഎസ്‌പി തിരുവല്ല - 9497990035
സിഐ തിരുവല്ല- 9497987053
തിരുവല്ല പൊലീസ് സ്റ്റേഷൻ - 9497980242
തിരുവല്ല ട്രാഫിക്- 9497980260
പുലിക്കീഴ് പൊലീസ് സ്റ്റേഷൻ - 9497980240
സിഐ മല്ലപ്പള്ളി- 9497987054
കീഴ്‌വയ്പൂർ പൊലീസ് സ്റ്റേഷൻ - 9497980230
പെരുംപെട്ടി പൊലീസ് സ്റ്റേഷൻ - 9497980238
സിഐ റാന്നി - 9497987055
റാന്നി പൊലീസ് സ്റ്റേഷൻ - 9497980255
സിഐ വടശേരിക്കര- 9497987056
വെച്ചൂച്ചിറ പൊലീസ് സ്റ്റേഷൻ - 9497980245
പെരിനാട് പൊലീസ് സ്റ്റേഷൻ - 9497980239
വനിതാ ഹെൽപ്പ് ലൈൻ - 9447994707
സന്നിധാനം പൊലീസ് - 04735202014

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP