Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

നിങ്ങൾ പ്രളയക്കെടുതിയിൽ അകപ്പെട്ടോ? എങ്കിൽ ഈ നമ്പറുകളിൽ ഒന്നിൽ വിളിച്ചാൽ സഹായം എത്തും; ആംബുലൻസും കളക്ടറും പട്ടാളവും എല്ലാം വിളിപ്പുറത്ത്; എല്ലാ നമ്പറുകളും സൂക്ഷിച്ച് വയ്ക്കുക; ഏത് നിമഷവും അപകടം ഉണ്ടാവാമെന്നിരിക്കെ ഈ നമ്പറുകൾ മറക്കരുത്

നിങ്ങൾ പ്രളയക്കെടുതിയിൽ അകപ്പെട്ടോ? എങ്കിൽ ഈ നമ്പറുകളിൽ ഒന്നിൽ വിളിച്ചാൽ സഹായം എത്തും; ആംബുലൻസും കളക്ടറും പട്ടാളവും എല്ലാം വിളിപ്പുറത്ത്; എല്ലാ നമ്പറുകളും സൂക്ഷിച്ച് വയ്ക്കുക; ഏത് നിമഷവും അപകടം ഉണ്ടാവാമെന്നിരിക്കെ ഈ നമ്പറുകൾ മറക്കരുത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇന്ന് രാവിലെ മാത്രം 27 പേർ മരിച്ചു.കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും തിരുവനന്തപുരം നാഗർകോവിൽ റൂട്ടിൽ ട്രെയിൻ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളം ശനിയാഴ്‌ച്ച വരെ അടച്ചു. സംസ്ഥാനത്തെ 34 ഡാമുകൾ തുറന്നിട്ടുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി. കേരളത്തിലെ 44 നദികളും കരകവിഞ്ഞ് ഒഴുകുകയാണ്. അങ്ങനെ ആശങ്കയിലാണ് കേരളം. പ്രളയക്കെടുതിയെ നേരിടാൻ കേന്ദ്രസംസ്ഥാന സർക്കാരുകൾ കൈകോർത്തു കൊണ്ട് രാപ്പകൽ ഭേദമില്ലാതെയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. തിരുവനന്തപുരം മുതൽ കണ്ണൂർവരെ രക്ഷാപ്രവർത്തനത്തിനായി കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.

പത്തനംതിട്ടയിലും ചെങ്ങന്നൂരിലും 156 അംഗ കരസേന രക്ഷാപ്രവർത്തനത്തിനെത്തിയിട്ടുണ്ട്.ഇവിടങ്ങളിലേക്ക് മാത്രമായി 25 ബോട്ടുകൾ ആണ് രക്ഷാപ്രവർത്തനത്തിനുപയോഗിക്കുന്നത്. നേവിയുടെ ഒരു സംഘവും ഇതുകൂടാതെ നീണ്ടകരയിൽ നിന്നെത്തിച്ച മത്സ്യത്തൊഴിലാളി ബോട്ടുകളും രക്ഷാപ്രവർത്തനം തുടരുന്നുണ്ട്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഉന്നത ഉദ്യോഗസ്ഥരുണ്ട്. ഒറ്റപ്പെട്ടവർക്ക് വിളിക്കാൻ നമ്പറുകളും പ്രസിദ്ധികരിച്ചിട്ടുണ്ട്. ഈ നമ്പറുകളിൽ വിളിച്ചാൽ സഹായം ഉടൻ ലഭിക്കും.

മൊബൈലിൽ 'ലൊക്കേഷൻ ' ഓൺ ചെയ്തശേഷം ഗൂഗിൾ മാപ്പ് തുറന്ന് ഇപ്പോൾ ഉള്ള സ്ഥലത്ത് ആ മാപ്പിൽ തന്നെ വിരൽ വച്ചാൽ ഒരു ചുവപ്പ് കൊടിയും മുകളിൽ കുറച്ച് അക്കങ്ങളും പ്രത്യക്ഷപ്പെടും. അതാണ് ഇപ്പോൾ നിങ്ങൾ നിലവിലുള്ള സ്ഥലത്തിന്റെ യഥാർഥ അടയാളം . ഇതാണ് ദുരന്ത നിവാരണ സേനയ്ക്കും മറ്റും പ്രളയത്തിൽ കുടുങ്ങികിടക്കുന്നവർക്ക് എളുപ്പത്തിൽ എത്താൻ സഹായമാവുക. പെരുവെള്ളത്തിൽ വീട്ടുവിലാസത്തേക്കാൾ ഇതാവും ഉപയോഗപ്രദം. ആ അക്കങ്ങൾ അങ്ങനെ തന്നെ കോപ്പി പേസ്റ്റ് ചെയ്യുക. ബന്ധപ്പെട്ടവർക്ക് മൊബൈൽ നമ്പറുകളിലേക്ക് മെസ്സേജ് അയക്കുക.

കൂടാതെ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി തയ്യാറാക്കിയിട്ടുള്ള സർക്കാർ വെബ്‌സൈറ്റും പ്രയോജനപ്പെടുത്താവുന്നതാണ്. കേരളാറെസ്‌ക്യു ഡോട്ട് ഇൻ- keralarecue.in എന്നതാണ് വെബ്‌സൈറ്റ് അഡ്രസ്. ഇതിൽ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട നമ്പരുകളുണ്ട്. രക്ഷാപ്രവർത്തകരെ അറിയിക്കാനായി ആളുകൾ അകപ്പെട്ടിരിക്കുന്ന സ്ഥലവും കൃത്യമായി രേഖപ്പെടുത്താനും സൗകര്യമുണ്ട്. എൻഡിആർഎഫിന്റെ സംഘങ്ങളെ ബന്ധപ്പെടാനുള്ള നമ്പർ ഇവയാണ്. പരമാവധി ആളുകൾ തങ്ങളുടെ ജിപിഎസ് ലൊക്കേഷനുകൾ ഇവർക്കായി പങ്കുവെക്കാൻ ശ്രമിക്കുക.

വിളിക്കേണ്ട നമ്പറുകൾ ചുവടെ ചേർത്തിരിക്കുന്നു

തിരുവനന്തപുരം- 0471 2730045
കൊല്ലം- 0474 2794002
പത്തനംതിട്ട- 0468 2322515
ആലപ്പുഴ- 0477 2238630
കോട്ടയം 0481 2562201
ഇടുക്കി 0486 2233111
എറണാകുളം 0484 2423513
തൃശ്ശൂർ 0487 2362424
പാലക്കാട് 0491 2505309
മലപ്പുറം 0483 2736320
കോഴിക്കോട് 0495 2371002
വയനാട് 9207985027
കണ്ണൂർ 0468 2322515

ജില്ലാ കൺട്രോൾ റൂമുകളിൽ വിളിച്ച് കിട്ടാത്തവർക്കായി

പത്തനംതിട്ട 8078808915(വാട്സാപ്പ്), 0468 2322515, 2222515
ഇടുക്കി 9383463036(വാട്സാപ്പ്) 0486 233111, 2233130
കൊല്ലം 9447677800(വാട്സാപ്പ്) 0474 2794002
ആലപ്പുഴ 9495003640(വാട്സാപ്പ്) 0477 2238630
കോട്ടയം 9446562236(വാട്സാപ്പ്), 0481 2304800
എറണാകുളം 7902200400(വാട്സാപ്പ്) 0484 2423513 2433481

കോഴഞ്ചേരി ആറന്മുള ഭാഗത്തുള്ളവർക്ക് ബന്ധപ്പെടാം

സോണി(ആറന്മുള) 9496370751
പ്രദീപ് സിഎസ് (കോഴഞ്ചേരി) 9496805541
സതീഷ് (അയിരൂർ) 8547611214
ഹരീന്ദ്രനാഥ് (തൊട്ടപ്പുഴശ്ശേരി) 8547611209
പ്രിൻസ്മാത്യു(കോയിപ്രം) 9447349101
അഭിലാഷ്(ചെറുകോൽ) 9847080787

1.ചെങ്ങന്നൂർ രക്ഷാദൗത്യ സംഘം
04772238630, 9495003630, 9495003640

2. മൂലമറ്റം രക്ഷാദൗത്യ സംഘം, ഇടുക്കി
9061566111, 9383463036

3. റാന്നി പത്തനംതിട്ട, രക്ഷാദൗത്യ സംഘം
8078808915

4. കോഴഞ്ചേരി രക്ഷാ സംഘം
8078808915

പത്തനംതിട്ട ജില്ല

Disaster Management Section Collectorate Pathanamthitta
Dy.Collector ( Disaster Management)- 04682322515 , 8547610039

കളക്ടറേറ്റ്, പത്തനംതിട്ട 04682222515
സിഎ, ജില്ലാ കളക്ടർ 04682222505
തഹസിൽദാർ അടൂർ 04734224826, 9447034826
തഹസിൽദാർ കോഴഞ്ചേരി 04682222221, 9447712221
തഹസിൽദാർ മല്ലപ്പള്ളി-04692682293, 9447014293
തഹസിൽദാർ റാന്നി-04735227442, 9447049214
തഹസിൽദാർ തിരുവല്ല-04692601303, 9447059203
തഹസിൽദാർ കോന്നി-04682240087, 8547618430
സീതത്തോട്: -രേഖാ സുരേഷ് -9747087169 പ്രമോദ് -9496326884 ജോബി ടി ഈശോ -9846186960
ചിറ്റാർ:-രവികല എബി -9496042662 ടികെ സജി -9495114793 എസ്ഐചിറ്റാർ: - 9497980228
എസ്ഐ ആങ്ങമൂഴി:-9497980235
കെഎസ്ഇബി: 04735258666

കൺട്രോൾ റൂം നമ്പറുകൾ പലതും നിരന്തരമായി ബിസിയാണെന്ന് പലരും പറയുന്നു. സഹായം തേടാവുന്ന വളണ്ടിയർമാരുടെ നമ്പറുകൾ താഴെ കൊടുക്കുന്നു. അവർക്ക് വാഹനങ്ങൾ ഉണ്ട്
എറണാകുളം, ആലുവ:
രഞ്ജിത് - 90372 10585
ആൽബി- 98478 12781
ഷിയോൺ- 9656880212
അനിൽ - 9961937355
നിഖിൽ - 96457 62276
കടവന്ത്ര , തൃപ്പൂണിത്തുറ :
ഗ്ലിന്റർ - 81294 84249
കോതമംഗലം / തൊടുപുഴ/ മൂവാറ്റുപുഴ:
അലൻ അബ്രഹാം- 9846798697
അതുൽ - 99466 42248
അലൻ ഗീവർ - 8129492926
കോട്ടയം / ഇടുക്കി
ടിനോ- 99950 00029
മത്തായി - 99464 42124
ടിസൺ - 97449 97693
റോബിൻ - 99616 53384.

Navy Rescue Helicopter contact no
9447125090

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP