Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തൽക്കാല ശമനം കാര്യമാക്കേണ്ട; അന്തരീക്ഷ ചുഴിയും ന്യൂനപക്ഷ പാതിയും അതിശക്തം; ഇനിയും രണ്ടു ദിവസം കൂടി തോരാമഴ പെയ്യുമെന്ന് പ്രവചനം; അതീവ ജാഗ്രതാ നിർദ്ദേശം നൽകി കരുതലെടുത്ത് സർക്കാർ; മഴക്കെടുതിയിൽ റോഡുകൾ കുളമായി; കൃഷിയെല്ലാം ഒലിച്ചു പോയി; കോടികളുടെ നഷ്ടക്കണക്കുമായി കേരളം; മുല്ലപ്പെരിയാറും നിറഞ്ഞു കവിഞ്ഞു; മുംബൈയും ഗോവയും പ്രളയ ഭീഷണിയിൽ

തൽക്കാല ശമനം കാര്യമാക്കേണ്ട; അന്തരീക്ഷ ചുഴിയും ന്യൂനപക്ഷ പാതിയും അതിശക്തം; ഇനിയും രണ്ടു ദിവസം കൂടി തോരാമഴ പെയ്യുമെന്ന് പ്രവചനം; അതീവ ജാഗ്രതാ നിർദ്ദേശം നൽകി കരുതലെടുത്ത് സർക്കാർ; മഴക്കെടുതിയിൽ റോഡുകൾ കുളമായി; കൃഷിയെല്ലാം ഒലിച്ചു പോയി; കോടികളുടെ നഷ്ടക്കണക്കുമായി കേരളം; മുല്ലപ്പെരിയാറും നിറഞ്ഞു കവിഞ്ഞു; മുംബൈയും ഗോവയും പ്രളയ ഭീഷണിയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച കനത്തമഴയിൽ വൻനാശനഷ്ടമാണ് ഉണ്ടായത്. എന്നാൽ മഴയ്ക്കിപ്പോൾ ചെറിയ ശമനമുണ്ട്. എന്നാൽ ഇത് താൽകാലികമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. കേരളത്തിൽ മഴ വീണ്ടും ശക്തിയാകുമെന്നാണ് പ്രവചനം.

ഇന്നലത്തെ മഴയിൽ കോടിക്കണക്കിന് രൂപയുടെ കൃഷിനാശവും മറ്റ് നാശനഷ്ടവുമാണ് ഉണ്ടായത്. തെക്കുപടിഞ്ഞാറൻ കാലവർഷം മൂന്നുദിവസം കൂടി ശക്തമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. രണ്ടു ദിവസത്തേക്ക് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്കും സാധ്യതയുണ്ട്. പടിഞ്ഞാറൻ കാറ്റ് ശക്തിപ്രാപിച്ചതാണ് കേരളത്തിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയ്ക്കു കാരണം.

കാലവർഷത്തിന്റെ ഭാഗമായി അറബിക്കടലിന്റെ പടിഞ്ഞാറൻ തീരത്ത് രൂപംകൊണ്ട ന്യൂനമർദ പാത്തിയും ഒഡിഷ, വടക്കൻ ആന്ധ്ര തീരത്ത് രൂപംകൊണ്ട ശക്തമായ അന്തരീക്ഷച്ചുഴിയുമാണ് മഴയ്ക്ക് കാരണം. വടക്കൻ കേരളത്തിൽ ചൊവ്വാഴ്ച ശക്തമായ മഴ പെയ്യും. 12 മുതൽ 20 സെന്റീമീറ്റർ വരെയുള്ള കനത്ത മഴയ്ക്കും എഴു മുതൽ 11 സെന്റീമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്കും സാധ്യതയുള്ളതായാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. തെക്കുപടിഞ്ഞാറൻ കാറ്റിന്റെ വേഗം ചില അവസരങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ ആകാൻ സാധ്യതയുള്ളതിനാൽ മീൻപിടിത്തക്കാർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

കനത്ത മഴയിൽ ചെറുകുന്ന് മടക്കരയിലെ ഓട്ടക്കണ്ണൻ വീട്ടിൽ മുഹമ്മദ് കുഞ്ഞി(58)ആണ് മരിച്ചത്. കോതമംഗലം തങ്കളം കുന്നപ്പള്ളി ഉലഹന്നാന്റെ മകൻ ബൈജുവിനെ (42) കുരൂർ തോട്ടിൽ കാണാതായി. കരിപ്പുഴക്കടവ് പാലം മുറിച്ചുകടക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു.പാലക്കാട് അഗളിയിൽ നാലിടങ്ങളിൽ ഉരുൾപൊട്ടലുണ്ടായി. ആളപായമില്ലെങ്കിലും അഞ്ചു വീടുകളും 60 ആടുകളും ഒഴുകിപ്പോയി. ഏക്കറുകണക്കിന് വാഴ, നെൽക്കൃഷികൾ നശിച്ചു. എറണാകുളം, തിരുവനന്തപുരം നഗരങ്ങൾ മഴയിൽ മുങ്ങി. അങ്ങനെ സർവ്വത്ര ദുരന്ത ചിത്രമാണ്.

മഴക്കെടുതി നേരിടാൻ അതീവ ജാഗ്രതാ നിർദ്ദേശം

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മഴക്കെടുതി നേരിടാൻ അതീവ ജാഗ്രതാ നിർദ്ദേശം. പൊതുജനങ്ങൾക്കും ഉദ്യോഗസ്ഥർക്കും ജാഗ്രതാ നിർദ്ദേശം നൽകി. ആറ് താലൂക്കുകളിലെ തഹസിൽദാർമാർ രാത്രി കൺട്രോൾ റൂമകളിൽ ഉണ്ടാകണമെന്നും ഉന്നതതല നിർദ്ദേശമുണ്ട്. കോഴിക്കോട്, പാലക്കാട്, ഇടുക്കി, കോട്ടയം, കുട്ടനാട് താലൂക്കുകളിലെ കളക്ടർമാർക്കാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. കളക്ടർമാരെ ഏകോപിപ്പിക്കാൻ റവന്യൂ അഡീ. ചീഫ് സെക്രട്ടറിക്ക് ചുമതല നൽകിയിട്ടുണ്ട്.

കാലവർഷത്തിൽനിന്ന് ഇക്കാലയളവിൽ ലഭിക്കേണ്ട മഴയുടെ 88 ശതമാനവും കിട്ടിക്കഴിഞ്ഞു. തിങ്കളാഴ്ച വരെ കിട്ടേണ്ടിയിരുന്നത് 191.81 സെന്റീമീറ്റർ മഴയാണ്. ഇതിൽ 167.81 സെന്റീമീറ്റർ കിട്ടിക്കഴിഞ്ഞു. കഴിഞ്ഞ നാലുദിവസം കൊണ്ട് കേരളത്തിന്റെ മഴക്കുറവ് 23 ശതമാനത്തിൽ നിന്ന് 12 ശതമാനമായി കുറഞ്ഞു. അന്തരീക്ഷച്ചുഴിയുടെയും ന്യൂനമർദ പാത്തിയുടെയും പ്രഭാവം കാലവർഷക്കാലത്ത് ഉണ്ടാകാറുണ്ട്. അതിന്റെ ഭാഗമായി ശക്തമായ മഴയും ലഭിക്കാറുണ്ട്. എന്നാൽ, അന്തരീക്ഷച്ചുഴിയും ന്യൂനമർദ പാത്തിയും ഒരുമിച്ചു ശക്തിപ്രാപിച്ചതാണ് കേരളത്തിൽ അത്യന്തം കനത്ത മഴയ്ക്കു കാരണം. ഈ സ്ഥിതി മൂന്നു ദിവസം കൂടി തുടരും. തുടർന്ന് മഴയുടെ ശക്തി കുറഞ്ഞു തുടങ്ങും.

ഞായറാഴ്ച വൈകുന്നേരം ആറുമണിവരെ ഏറ്റവും കൂടുതൽ മഴ പെയ്തത് പാലക്കാട് ജില്ലയിലെ മണ്ണാർക്കാട്ടാണ്- 23 സെന്റീമീറ്റർ. വടകര-18 സെ.മീ., പെരിന്തൽമണ്ണ- 16, പിറവം-15, പെരുമ്പാവൂർ, കോന്നി, കൊടുങ്ങല്ലൂർ, വെള്ളാനിക്കര-12, കണ്ണൂർ, വടക്കാഞ്ചേരി, ചാലക്കുടി- 11, കോഴിക്കോട്-10 എന്നിങ്ങനെയാണ് കൂടുതൽ മഴ കിട്ടിയ പ്രദേശങ്ങൾ.

ശക്തമായ മഴതുടരാൻ സാധ്യതയുള്ളതിനാൽ സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജുകളുൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച സർക്കാർ അവധി പ്രഖ്യാപിച്ചു. മാഹിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധിയായിരിക്കും. കേരള, കാലിക്കറ്റ്, എം.ജി., കണ്ണൂർ, കൊച്ചി, ആരോഗ്യസർവകലാശാലകൾ തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതിയ തീയതി പിന്നീടറിയിക്കും.

മുല്ലപ്പെരിയാർ അണക്കെട്ടിൽ മൂന്നടിയും ഇടുക്കിയിൽ രണ്ട് അടിയും ജലനിരപ്പ് കൂടി. തിരുവനന്തപുരം ജില്ലയിലെ പേപ്പാറ, നെയ്യാർ, ഇടുക്കിയിലെ മലങ്കര, ലോവർ പെരിയാർ, കല്ലാർ കുട്ടി, പൊന്മുടി ഡാമുകൾ തുറന്നു. പല അണക്കെട്ടുകളുടെയും ഷട്ടറുകൾ തുറന്നതിനാൽ പുഴയോരത്ത് താമസിക്കുന്നവർക്ക് ജാഗ്രതാ നിർദ്ദേശം നൽകി.

രാത്രിയാത്രയ്ക്ക് നിയന്ത്രണം

മഴ തുടരുന്ന പശ്ചാത്തലത്തിൽ പലയിടത്തും രാത്രി യാത്രയ്ക്കു നിയന്ത്രണമേർപ്പെടുത്തി. രാത്രി ഏഴുമുതൽ രാവിലെ ഏഴുവരെയുള്ള യാത്രകൾക്കാണ് ദുരന്തനിവാരണ അഥോറിറ്റി നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. വയനാട്, കോഴിക്കോട്, കോട്ടയം, ഇടുക്കി ജില്ലകളിൽ രാത്രി യാത്ര ഒഴിവാക്കാൻ നിർദ്ദേശവുമുണ്ട്. താമരശേരി ചുരം വഴി വയനാട്ടിലേക്കുള്ള യാത്രയ്ക്ക് ജില്ലാകലക്ടർ നിയന്ത്രണം ഏർപ്പെടുത്തി. മലയോര മേഖലകളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അടിയന്തരാവശ്യത്തിനു പോകുന്ന വാഹനങ്ങൾ മാത്രമേ മേഖലകളിലേക്കു കടത്തിവിടൂവെന്നും ദുരന്തനിവാരണ അഥോറിറ്റി നൽകിയ മുന്നറിയിപ്പിൽ വ്യക്തമാക്കി. മലയോര മേഖലയിൽ വിനോദസഞ്ചാരത്തിനും നിയന്ത്രണം ഏർപ്പെടുത്തി.

മൂന്നാറിലേക്കുള്ള ഗതാഗതം പൂർണമായും നിരോധിച്ചു. വാഹനങ്ങളെല്ലാം നേര്യമംഗലത്ത് തടയും. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ഗതാഗത നിരോധനം തുടരും. കൊച്ചിധനുഷ്‌കോടി ദേശീയപാതയിൽ മണ്ണിടിച്ചിലിനെത്തുടർന്ന് ഗതാഗതം നിർത്തിവച്ചു, പള്ളിവാസലിനു സമീപം രണ്ടാം മൈലിലാണ് മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിഞ്ഞു വീണ് ഒരു കാർ നശിച്ചിട്ടുണ്ട്. പാലക്കാട് മണ്ണാർകാട്അട്ടപ്പാടി ചുരം റോഡിലും ഗതാഗതം നിരോധിച്ചു.

മുംബൈയിലും ഗോവയിലും വെള്ളപ്പൊക്കത്തിന് സാധ്യത

മുംബൈ നിവാസികൾക്കും വീണ്ടും കാലാവസ്ഥാ മുന്നറിയിപ്പ്. തിങ്കളാഴ്ച മുതൽ മൂന്നു ദിവസത്തേക്ക് പലയിടത്തും ഇടിയോടു കൂടിയ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പ്രവചനം. ഈ സാഹചര്യത്തിൽ മുംബൈ, ഗോവ എന്നിവിടങ്ങളിൽ വീണ്ടും വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. കൊങ്കൺ, കർണാടക തീരപ്രദേശങ്ങളിലും ഗോവയിലും മധ്യപ്രദേശിലുമായിരിക്കും കനത്ത മഴയുണ്ടാകുക. മഹാരാഷ്ട്രഗുജറാത്ത് അതിർത്തി പ്രദേശങ്ങളിലും മഴ ലഭിക്കും. ഓഗസ്റ്റ് 29ന് പെയ്ത മഴയിൽ മുംബൈയിൽ വൻ നാശനഷ്ടങ്ങൾ ഉണ്ടായിരുന്നു.

29ന് മുംബൈയിൽ മാത്രം 331 മില്ലിമീറ്റർ മഴയാണു ലഭിച്ചത്. 24 മണിക്കൂർ കൊണ്ട് അത്രയും മഴ പെയ്തു 18 മുതൽ 20 വരെ കനത്ത മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തെക്കൻ കൊങ്കണിലെ രത്‌നഗിരി, സിന്ധുദുർഗ് ജില്ലകളിലായിരിക്കും ഏറ്റവും കനത്ത മഴയുണ്ടാകുക. വടക്കൻ കൊങ്കണിൽപ്പെട്ട മുംബൈ നഗരത്തിലും പാൽഗർ, റായ്ഗഢ് ജില്ലകളിലുമായിരിക്കും മഴ തീവ്രഭാവം പുൽകുക. മധ്യ മഹാരാഷ്ട്രയിലും ഇടിയോടു കൂടിയ കനത്ത മഴയുണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP