1 usd = 70.71 inr 1 gbp = 91.12 inr 1 eur = 80.07 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 232.62 inr

Feb / 2019
23
Saturday

ഇടുക്കിയിൽ തിരിമുറിയാതെ മഴ; അണക്കെട്ടിലെ മുഴുവൻ ഷട്ടറുകളും തുറന്നതോടെ ചെറുതോണി ടൗണിലും വെള്ളം കയറി; പെരിയാർ തീരത്തുള്ളവർക്ക് അതീവജാഗ്രതാ നിർദ്ദേശം; 48 മണിക്കൂർ കൂടി കാലവർഷം ശക്തമായി തുടരുമെന്ന് കാലാവസ്ഥാ പ്രവചനം; രക്ഷാപ്രവർത്തനത്തിന് സൈന്യവും രംഗത്ത്; സഹായവുമായി കേന്ദ്രസർക്കാരും കർണാടക-തമിഴ്‌നാട് സർക്കാരുകളും; രാജ്‌നാഥ് സിങ് ഞായറാഴ്ച കേരളത്തിലേക്ക്; കോഴിക്കോടും മലപ്പുറത്തും മഴ കുറഞ്ഞു; ദുരിതാശ്വാസ ക്യാമ്പുകളിൽ അടിയന്തര സഹായം

August 10, 2018 | 11:56 AM IST | Permalink



ഇടുക്കിയിൽ തിരിമുറിയാതെ മഴ; അണക്കെട്ടിലെ മുഴുവൻ ഷട്ടറുകളും തുറന്നതോടെ ചെറുതോണി ടൗണിലും വെള്ളം കയറി; പെരിയാർ തീരത്തുള്ളവർക്ക് അതീവജാഗ്രതാ നിർദ്ദേശം; 48 മണിക്കൂർ കൂടി കാലവർഷം ശക്തമായി തുടരുമെന്ന് കാലാവസ്ഥാ പ്രവചനം; രക്ഷാപ്രവർത്തനത്തിന് സൈന്യവും രംഗത്ത്; സഹായവുമായി കേന്ദ്രസർക്കാരും കർണാടക-തമിഴ്‌നാട് സർക്കാരുകളും; രാജ്‌നാഥ് സിങ് ഞായറാഴ്ച കേരളത്തിലേക്ക്; കോഴിക്കോടും മലപ്പുറത്തും മഴ കുറഞ്ഞു; ദുരിതാശ്വാസ ക്യാമ്പുകളിൽ അടിയന്തര സഹായം

മറുനാടൻ മലയാളി ബ്യൂറോ

 ഇടുക്കി: സംസ്ഥാനത്ത് കാലവർഷം ശക്തമായി തുടരുമ്പോൾ ഇടുക്കി അണക്കെട്ടിന്റെ അഞ്ചാം ഷട്ടർ കൂടി തുറന്നതോടെ ചെറുതോണി ടൗൺ കടുത്ത ഭീതിയിൽ. കുത്തൊഴുക്കിൽ വെള്ളം ചെറുതോണി പാലം കവിഞ്ഞു. ടൗണിലും വെള്ളം കയറുകയാണ്. തീരത്തുള്ളവരെയെല്ലാം ഒഴിപ്പിച്ചതുകൊണ്ട് അനിഷ്ടസംഭവങ്ങൾ ഉണ്ടായിട്ടില്ല. . നിലവിൽ ചെറുതോണി പുഴയുടെ വശങ്ങളിലെ മരങ്ങൾ പലതും കടപുഴകി വീണിട്ടുണ്ട്. അപകടസാധ്യത മുന്നിൽ കണ്ട് നൂറ് മീറ്റർ ചുറ്റളവിലുള്ള ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. ചെറുതോണി ബസ് സ്റ്റാൻഡ് അടക്കം പല സ്ഥലങ്ങളിലും വെള്ളം കയറുമെന്ന് ഉറപ്പായിട്ടുണ്ട്. അപകടസാധ്യത മുന്നിൽ കണ്ട് ചെറുതോണി പാലത്തിലൂടെ ഗതാഗതം നിരോധിച്ചിരിരുന്നു. പെരിയാറിന്റെ നൂറ് മീറ്റർ ചുറ്റളവിൽ താമസിക്കുന്നവരോട് ഒഴിഞ്ഞു പോകാൻ നിർദ്ദേശിച്ചിട്ടുണ്ട്. എറണാകുളത്തെ ആലുവയും, ഏലൂരുമടക്കമുള്ള പ്രദേശങ്ങളിലെ നൂറു കണക്കിന് വീടുകൾ ഇപ്പോൾ വെള്ളത്തിനടിയിലാണ്.

പെരിയാർ രണ്ടായി പിരിയുന്ന ആലുവാ മണപ്പുറം വെള്ളത്തിനടിയിലാണ്. അങ്കമാലി കാലടി തുടങ്ങിയ ജനവാസ മേഖലകളിലും ജലനിരപ്പ് ഉയരുന്നുണ്ട്. പെരിയാർ തീരത്ത് താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.ഇടുക്കിയും ഇടമലയാറും ഒരുമിച്ച് നിറഞ്ഞതാണ് കാര്യങ്ങൾ കൂടുതൽ വഷളാക്കിയതെന്നും നിലവിൽ ഇടമലയാറിൽ കാര്യങ്ങൾ നിയന്ത്രണവിധേയമാണെന്നും മന്ത്രി എം.എം.മണി പറഞ്ഞിരുന്നു. അഞ്ചാമത്തെ ഷട്ടർ കൂടി തുറക്കാനുള്ള ആലോചനയിലാണ് അധികൃതർ. പ്രതീക്ഷകൾ തെറ്റിച്ച് വൃഷ്ടിപ്രദേശങ്ങളിൽ കൂടുതൽ മഴ പെയ്തതാണ് ശക്തമായ നടപടി വേണ്ടി വന്നത്.സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ഞായറാഴ്ച കേരളത്തിൽ എത്തും.

മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും അതിതീവ്രമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരുന്ന 48 മണിക്കൂർ കൂടി കാലവർഷം സജീവമായി തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. മഴയിൽ ഇന്നലെയും ഇന്നുമായി സംസ്ഥാനത്ത് മരണം 27 ആയി. രക്ഷാപ്രവർത്തനത്തിന് സൈന്യം രംഗത്തുണ്ട്. ഇടുക്കി ഡാമിൽ നിന്ന് കൂടുതൽ വെള്ളം തുറന്നുവിട്ടതോടെ തീരമേഖലകളിൽ യുദ്ധസമാന മുന്നൊരുക്കങ്ങളാണ് നടക്കുന്നത്. മഴയ്‌ക്കൊപ്പം ദുരിതം വിതച്ചു സംസ്ഥാനത്ത് പലയിടത്തും ഉരുൾപൊട്ടലുണ്ടായി.

ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഒരു സംഘത്തെ ഹെലികോപ്റ്റർ മുഖേന വയനാട്ടിൽ എത്തിച്ചു. 15 അംഗങ്ങളാണ് സംഘത്തിൽ ഉള്ളത്. 48 പേരടങ്ങുന്ന മറ്റൊരു സംഘം രാവിലെയോടെ വയനാട്ടിലെത്തി. 28 പേരടങ്ങുന്ന ഒരു സംഘം മലപ്പുറത്തും 28 പേരടങ്ങുന്ന മറ്റൊരു സംഘം കോഴിക്കോടും പ്രവർത്തനം ആരംഭിച്ചു. 48 പേരടങ്ങുന്ന ഒരു സംഘം നിലവിൽ കോഴിക്കോട് ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. രാത്രിയോടെ ദേശീയ ദുരന്ത പ്രതികരണ സേനയുടെ മൂന്ന് സംഘങ്ങൾ പാലക്കാട് എത്തി.

സഹായവുമായി കേന്ദ്രർക്കാരും കർണാടക-തമിഴ്‌നാട് സർക്കാരുകളും

പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി പിണറായി വിജയനെ വിളിച്ച് കേന്ദ്രത്തിന്റെ എല്ലാ സഹായവും വാഗ്ദാനം ചെയ്തു.സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ഞായറാഴ്ച കേരളത്തിൽ എത്തും. പ്രളയബാധിത സ്ഥലങ്ങൾ അദ്ദേഹം സന്ദർശിക്കുമെന്ന് അറിയുന്നു. കേരളത്തിന് അടിയന്തര സഹായം നൽകണമെന്ന് ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള ഇടത് എംപിമാർ ഇന്ന് രാജ്‌നാഥ് സിംഗിനെ സന്ദർശിച്ചിരുന്നു.

 

മഴ ദുരിതം വിതച്ച കേരളത്തിനായി അഞ്ചു കോടി രൂപ നൽകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി പ്രഖ്യാപിച്ചു. കേരളം ആവശ്യപ്പെടുന്ന മുറയ്ക്കു കൂടുതൽ സഹായം നൽകാൻ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.കാലവർഷക്കെടുതി നേരിടുന്ന കേരളത്തിനു കർണാടക സർക്കാരിന്റെ സഹായം. ദുരിത്വാശാസ പ്രവർത്തനങ്ങൾക്കായി പത്ത് കോടി രൂപയാണ് കർണാടക സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയാണ് സഹായം പ്രഖ്യാപിച്ചത്. ഡാക്ടർമാർ അടങ്ങുന്ന സംഘത്തെ കേരളത്തിലേക്ക് അയക്കാനും മറ്റ് അടിയന്തര സഹായം നൽകാനും കുമാരസ്വാമി ചീഫ് സെക്രട്ടറി ടി.എം. വിജയഭാസ്‌കർക്ക് നിർദ്ദേശം നൽകി. ബാണാസുര സാഗറില് നിന്നുള്ള വെള്ളം ഒഴുകിപ്പോകുന്നതിന് കബനി നദിയില് കര്ണാടക ഭാഗത്തുള്ള ഷട്ടറുകള് കേരളത്തിന്റെ ആവശ്യപ്രകാരം തുറന്നതായും കുമാരസ്വാമി അറിയിച്ചു.കുമാരസ്വാമി മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ച് കേരളത്തിലെ സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു.

കേന്ദ്രസംഘത്തെ സ്ഥിതിഗതികൾ അറിയിക്കും

സംസ്ഥാനത്തെ മഴക്കെടുതി വിലയിരുത്താനെത്തിയ കേന്ദ്രസംഘത്തെ നിലവിലെ സ്ഥിതിഗതികൾ അറിയിക്കുമെന്ന് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരൻ. കഴിഞ്ഞ മാസമുണ്ടായ വെള്ളപ്പൊക്കവും തുടർന്നുണ്ടായ ദുരിതങ്ങളും വിലയിരുത്താനാണ് കേന്ദ്രസംഘം കഴിഞ്ഞ ദിവസം കേരളത്തിലെത്തിയത്. എന്നാൽ സ്ഥിതിഗതികൾ അതിനേക്കാൾ രൂക്ഷമായ അവസ്ഥയിലാണ് ഇപ്പോൾ. ഇക്കാര്യങ്ങൾ കേന്ദ്രസംഘത്തെ നേരിട്ട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പല ജില്ലകളിലും കനത്ത മഴ തുടരുകയാണ്. ദുരിതം നേരിടാൻ സർക്കാർ എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിച്ചിട്ടുണ്ടെന്നും മഴ കൂടുതൽ ദുരിതം വിതച്ച നാലു ജില്ലകളിൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെന്നും ചന്ദ്രശേഖരൻ പറഞ്ഞു.

മലയോര മേഖലയിൽ വലിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചു

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിലെ മലയോര മേഖലയിൽ വിനോദ സഞ്ചാരികളുടെ വാഹനങ്ങൾ, ചരക്ക് വാഹനങ്ങൾ എന്നിവയുടെ ഗതാഗതം നിരോധിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ റോഡുകൾ തകരാറിലാകുവാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം. ദുരന്ത നിവാരണ നിയമം 2005 സെക്ഷൻ 34 പ്രകാരമാണ് താത്കാലിക നിരോധനം ഏർപ്പെടുത്തുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

കോഴിക്കോടും മലപ്പുറത്തും മഴ കുറഞ്ഞു

 ചൊവ്വാഴ്ച മുതൽ തുടർന്നുകൊണ്ടിരിക്കുന്ന മഴയുടെ ശക്തി വെള്ളിയാഴ്ച അൽപം കുറഞ്ഞു. നിലമ്പൂരിലും, കോഴിക്കോട് മട്ടിക്കുന്നിലും ഇപ്പോൾ അൽപം തെളിഞ്ഞ കാലാവസ്ഥയാണ്. മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. നിലമ്പൂരിൽ റോഡിലുണ്ടായിരുന്ന വെള്ളക്കെട്ടുകൾ പൂർണ്ണമായി മാറിയെങ്കിലും ഗതാഗതം പൂർണരീതിയിൽ പുനഃസ്ഥാപിക്കാനായിട്ടില്ല. റോഡിൽ കുടുങ്ങിക്കിടക്കുന്ന വാഹനങ്ങളുടെ വലിയ നിര മാറ്റുന്നതിന് സമയമെടുക്കും. കെഎസ്ആർടിസി ബസുകളും വലിയ ലോറികളുമടക്കം പലതും സ്റ്റാർട്ട് ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ്. തള്ളിമാറ്റുകയോ ക്രെയിൻ കെട്ടി വലിക്കുകയോ ചെയ്യേണ്ടതുണ്ട്.

ആഢ്യൻപാറ ചെട്ടിയാംപാറയിൽ കണാതായ ആറാമത്തെയാളുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ഗൃഹനാഥൻ സുബ്രഹ്മണ്യന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. ഇയാളുടെ ബന്ധുക്കളായ ആറ് പേരുടെ മൃതദേഹങ്ങൾ ഇന്നലെ കണ്ടെത്തിയിരുന്നു. ഇന്നലെ വൈകിട്ടെത്തിയ 70 അംഗങ്ങളടങ്ങിയ ഇന്ത്യൻ സൈന്യവും രക്ഷാപ്രവർത്തനങ്ങൾക്കിറങ്ങിയിട്ടുണ്ട്. ചാലിയാർ പുഴയിൽ ജലനിരപ്പ് ഒരുമീറ്ററിലധികം താഴ്ന്നിട്ടുണ്ട്. നിലമ്പൂർ ചാലിയാർ പഞ്ചായത്തിലാണ് മഴ കനത്ത നാശനഷ്ടങ്ങളുണ്ടാക്കിയിരിക്കുന്നത്. തീർത്തും ഗ്രാമീണ മേഖലയാണ് ചാലിയാർ പഞ്ചായത്ത്. പാതി മരിച്ച അവസ്ഥയിലാണ് ഇവിടുത്തെ ഓരോ ആളും.

ഇരുപതിലധികം ആദിവാസി കോളനികളുള്ള ചെറിയൊരു പഞ്ചായത്തിന് താങ്ങാനാവുന്നതിലും വലിയ ദുരന്തമാണുണ്ടായിരിക്കുന്നത്. പള്ളികളിലും സക്ൂളുകളിലുമൊക്കെയായുള്ള ക്യാമ്പുകളിലാണ് ദുരന്തമുഖത്ത് നിന്ന് രക്ഷപ്പെട്ടവരുള്ളത്. പാലക്കയം കോളനിയിലേക്കുള്ള എല്ലാപാലങ്ങളും തകർന്ന സാഹചര്യത്തിൽ അവിടേക്ക് ആരോഗ്യപ്രവർത്തകർക്കടക്കം എത്തിപ്പെടാൻ സാധിച്ചിട്ടില്ല. ആളുകളെ ക്യാമ്പുകളിലേക്ക് പുനരധിവസിപ്പിക്കാൻ സാധിച്ചെങ്കിലും അവരെ പഴയ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാൻ സമയമെടുക്കും. പലരും മാനസികമായി തകർന്നിട്ടുണ്ട്. ആയുസിന്റെ സമ്പാദ്യമെല്ലാം മഴയെടുത്ത ജനതയാണ് ക്യാമ്പുകളിൽ കഴിയുന്നത്. ജീവന്മാത്രം തിരികെ കിട്ടിയവർ. വീടുകൾ പലതും പൂർണമായും നശിച്ചു. ഭാഗികമായി നശിച്ചവ പലതും ചെളിയും മണ്ണുംനിറഞ്ഞ് വാസയോഗ്യമല്ലാതായി. കിണറുകളും കക്കൂസും ഉപയോഗ്യ ശൂന്യമായി.

ചെറിയൊരു ഭൂപ്രദേശത്തിനും അതിന്റെ തദ്ദേശീയ ഭരണകൂടത്തിനും താങ്ങാനാവാത്ത ദുരന്തമാണ് ചാലിയാർ പഞ്ചായത്തിലുണ്ടായിട്ടുള്ളത്. അതിനാൽ സർക്കാർ സംവിധാനങ്ങൾക്കപ്പുറം വലിയ രീതിയിൽ പൊതുജനങ്ങളിൽ നിന്നുള്ള സഹായങ്ങൾ ലഭിച്ചാൽ മാത്രമേ ഇവരെ പൂർണമായും ജീവിതത്തിലേക്ക് തിരികെക്കൊണ്ട് വരാൻ സാധിക്കൂ. പലർക്കും മാറിയുടുക്കാൻ തുണിപോലുമില്ലാത്ത അവസ്ഥയാണ്. ഭക്ഷണം ക്യാമ്പുകളിൽ ലഭിക്കുന്നുണ്ട്. ഈ തണുപ്പിൽ സ്‌കൂളിലെ ബെഞ്ചിലും കസേരകളിലും ഇരുന്നും കിടന്നും ഉറങ്ങുന്നവർക്ക് പുതയ്ക്കാനുള്ള സംവിധാനമെങ്കിലും അടിയന്തരമായി എത്തിക്കേണ്ടതുണ്ട്. വിവിധ സന്നദ്ധ സംഘങ്ങൾ ഇപ്പോൾ തന്നെ ഇതിനായുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.

നിലമ്പൂർ അമൽ കോളേജിലെ എൻസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വസ്ത്രങ്ങളും പുതപ്പുകളും മറ്റു അവശ്യവസ്തുക്കളുമായി ഒരു സംഘം ക്യാമ്പിലേക്ക് പോകുന്നുണ്ട്. സ്ഥലം എംഎൽഎ പിവി അൻവർ രാത്രി വൈകിയും ക്യാമ്പുകളിൽ കയറിയിറങ്ങുന്നുണ്ടായിരുന്നു. കാളികാവ് കരവാരക്കുണ്ട് മേഖലകളിലും മൂന്നോളം ക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ചോക്കാട് സ്രാമ്പിക്കല്ല് കോളനിയിൽ നിന്ന് ഇന്നലെ രാത്രി ഏഴ് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. പ്രദേശത്ത് ചെറുതും വലുതുമായ നാല് ഉരുൾപൊട്ടലുകളാണുണ്ടായിട്ടുള്ളത്. പുല്ലങ്കോട് എസ്റ്റേറ്റിന്റെ കടിഞ്ചീരി മലയിലും ഇന്നലെ ഉരുൾപൊട്ടലുണ്ടായിട്ടുണ്ട്. പ്രവർത്തനങ്ങൾ ഏകോപിപ്പാക്കാനായി സംസ്ഥാന സർക്കാർ ചുതലയേൽപിച്ച മന്ത്രി കെടി ജലീൽ ഇന്ന് നിലമ്പൂരിലെത്തിയിട്ടുണ്ട്. അദ്ദേഹം ഇന്ന് മുതൽ നിലമ്പൂരിൽ ക്യാമ്പ് ചെയ്യും.

കോഴിക്കോട് ജില്ലയിൽ അടിവാരത്തിനടുത്ത് ഉരുൾപൊട്ടലുണ്ടായ മട്ടിക്കുന്നിൽ ഗതിമാറി ഒഴുകിയ പുഴയെ പഴയ പടിയാക്കാനുള്ള ശ്രമങ്ങളാണ് തുടരുന്നത്. ഇവിടെയും മഴയുടെ ശക്തി കുറഞ്ഞതിനാൽ പ്രവർത്തനങ്ങൾക്ക് വേഗത കൈവന്നിട്ടുണ്ട്. വീടുകളിലുള്ളവരെയെല്ലാം രാത്രിയോടെ വടം കെട്ടി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. തിരുവമ്പാടി, കൂടരഞ്ഞി, പുല്ലൂരാംപാറ മേഖലകളിലെ ക്യാമ്പുകളിലും അവസ്ഥ പരിതാപകരമാണ്. പലർക്കും മാറിയുടുക്കാൻ തുണിയില്ലാത്ത അവസ്ഥയാണ്. ജില്ലയിൽ നിന്നുള്ള മന്ത്രി എകെ ശശീന്ദ്രൻ സ്ഥലങ്ങൾ സന്ദർശിക്കുന്നുണ്ട്. കോഴിക്കോടിന്റെ മലയോര മേഖലയിൽ അദ്ദേഹം ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും

മറുനാടൻ മലയാളി ബ്യൂറോ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
നാളെ വിവാഹത്തിനു ദിലീപേട്ടൻ വരില്ലെ....ഇല്ല മോളെ, ഞാൻ വന്നില്ലെങ്കിലും മഞ്ജുവും മോളും വരും...എത്രയും പെട്ടെന്ന് നീ തിരിച്ചു വന്നാൽ മാത്രം മതി; ദിലീപ് മാനസികമായി തകർന്ന ദിവസമായിരുന്നു കാവ്യയുടെ വിവാഹമെങ്കിൽ മഞ്ജു വാര്യർ മനസ്സ് തുറന്ന് ചിരിച്ചതും സന്തോഷിക്കുകയും ചെയ്ത ദിവസമായിരുന്നു അത്; എന്റെ ജവിതത്തിൽ സംഭവിച്ച അപകടമാണ് നിങ്ങളുമായുള്ള വിവാഹമെന്ന് പറഞ്ഞ് നിശാലിനെ കാവ്യയും ഒഴിവാക്കി; ദിലീപിന്റെ ജയിൽ ജീവിതം ഒരു ഫ്ളാഷ് ബാക്ക്: പല്ലിശേരി പരമ്പര തുടരുന്നു
ജയിലിലെ സുഖവാസത്തിന് പുറമേ പരോളിൽ ഇറങ്ങിയാലും ആട്ടവും പാട്ടുമായി അടിച്ചുപൊളി ജീവിതം; ടി പി വധക്കേസ് പ്രതികൾക്ക് എല്ലാം പരമാനന്ദം; യുവതികൾക്കൊപ്പം ആടിപ്പാടുന്ന മുഹമ്മദ് ഷാഫിയുടെ വീഡിയോ സൈബർ ലോകത്ത് പ്രചരിക്കുന്നു; എ എൻ ഷംസീർ എംഎൽഎ നേരിട്ടെത്തി കല്യാണം നടത്തിക്കൊടുത്ത ഷാഫിക്ക് ഡിസംബറിൽ മാത്രം പരോൾ നീട്ടിക്കൊടുത്തത് മൂന്ന് തവണ; പരോളിൽ ഇറങ്ങി ക്വട്ടേഷനേറ്റെടുത്ത കൊടി സുനിക്കും സർക്കാർ ഒത്താശ
പാക് പോർ വിമാനങ്ങൾ പരീക്ഷണ പറക്കലിന് ഇറങ്ങിയപ്പോൾ സോണിക് ബൂം ശബ്ദം കേട്ട് യുദ്ധം തുടങ്ങിയെന്ന് കരുതി പ്രാണരക്ഷാർത്ഥം തലങ്ങും വിലങ്ങും ഓടി പാക്കിസ്ഥാനികൾ; ആകാശത്ത് സ്‌ഫോടന ശബ്ദം കേട്ടെന്നും ഭൂമി കുലുങ്ങിയതു പോലെ തോന്നിയെന്നുമൊക്കെ പറഞ്ഞ് ട്വീറ്റ് ചെയ്ത് ജനങ്ങൾ; പാക് മാധ്യമങ്ങളിൽ നിറയെ യുദ്ധം നിഴലിച്ചു നിൽക്കുന്നു; ഇന്ത്യയുടെ നീക്കം എന്തെന്ന് അറിയാതിരിക്കവെ യുദ്ധഭീതിയിൽ നടുങ്ങി ഉറക്കം നഷ്ടപ്പെട്ട് പാക്കിസ്ഥാനികൾ
ദിലീപ് പോയതോടെ നിന്റെ കഷ്ടകാലം തുടങ്ങിയോ...ഇപ്പോൾ പടം ഒന്നും ഇല്ല അല്ലേ?'.എന്ന് ആരാധകന്റെ ചോദ്യം; ചേട്ടന്റെ പ്രൊഫൈൽ കണ്ടപ്പോൾ മനസ്സിലായി ചേട്ടന്റെ പ്രശ്‌നം എന്താണെന്ന്; ഉണ്ണിയെ കണ്ടാൽ അറിയാം ഊരിലെ പഞ്ഞം,? വയ്യ അല്ലേ,? എന്ന പരിഹാസ ചോദ്യവുമായി മറുപടി നല്കി നമിത; സോഷ്യൽമീഡിയയുടെ കൈയടി നേടി വീണ്ടും നമിതാ പ്രമോദ്
വിവാഹ മോചിതരും ഭർത്താക്കന്മാർ വിദേശത്തുള്ള യുവതികളെയും നോട്ടമിട്ട് അടുത്തുകൂടും; വശംവദയാക്കി മാനം കവരും; സ്വകാര്യ നിമിഷങ്ങൾ രഹസ്യമായി ചിത്രീകരിച്ച് ബ്ലാക്‌മെയിലിംഗും; ഒരേസമയം ബന്ധം പുലർത്തിയിരുന്നത് നിരവധി യുവതികളുമായി; വർഷങ്ങൾക്ക് മുമ്പ് തുടങ്ങിയ 'സൂപ്പർ റോമിയോ' കളിയിൽ പിടിയിലാകുന്നത് ആദ്യം; നിരവധി യുവതികളുടെ ദാമ്പത്യം തുലയുമെന്നതിൽ അന്വേഷണം തുടരാനാകാതെ പൊലീസും: നഴ്സിന്റെ പരാതിയിൽ അറസ്റ്റിലായ സഞ്ജു ഒരു കില്ലാഡി തന്നെ!
വിമാനമാർഗം കാശ്മീരിൽ പറന്നിറങ്ങിയത് 100 കമ്പനി കേന്ദ്രസേന; അതിർത്തിയിലേക്ക് ടാങ്കുകളും നീങ്ങുന്നതായി സൂചന; വിഘടനവാദി നേതാക്കളെ മുഴുവൻ അറസ്റ്റ് ചെയ്യാൻ സാധ്യത; പുൽവാമയിലെ പ്രതികാരത്തിന് കോപ്പുകുട്ടി ഇന്ത്യയുടെ സേനാ നീക്കം; അതിർത്തിയിലെ സ്ഥിതിഗതികൾ നൽകുന്നത് യുദ്ധം അരികിലെന്ന്; വ്യോമ-നാവിക സേനകളും സുസജ്ജം; പാക്കിസ്ഥാന് ചുട്ട മറുപടി നൽകാനുറച്ച് ഇന്ത്യ
ശതകോടികൾക്ക് ചൈന നൽകിയത് ഡ്യൂപ്ലിക്കേറ്റ് യുദ്ധ വിമാനങ്ങളോ? 17 വർഷത്തിനിടെ തകർന്ന് വീണത് വാങ്ങിയ 13 പോർ വിമാനങ്ങൾ; യുദ്ധത്തിന് മുന്നോടിയായുള്ള വ്യോമാഭ്യാസത്തിനിടെയും എഫ്-7 പിജി വിമാനം തകർന്നതോടെ പാക്കിസ്ഥാൻ ആകെ പ്രതിസന്ധിയിൽ; ചൈനീസ് നിർമ്മിത യുദ്ധ വിമാനങ്ങൾ തകർന്ന് തരിപ്പണമാകുമ്പോൾ അടിപതറി പാക്കിസ്ഥാൻ; സൗഹൃദം നടിച്ച് ചൈനയും ചതിച്ചോ എന്ന സംശയത്തിൽ ഇമ്രാൻ ഭരണകൂടം
ആത്മഹത്യാ മുനമ്പിലെ തൂക്കുപാലത്തിൽ സുരക്ഷാ ജീവനക്കാരുടെ മുന്നറിയിപ്പ് അവഗണിച്ച് കയറിയത് വൈദികനും കന്യാസ്ത്രീകളും സൺഡേ സ്‌കൂൾ അദ്ധ്യാപകരും അടങ്ങിയ സംഘം; നാല് പേർക്ക് മാത്രം കയറാൻ അനുവാദമുള്ള കോലാഹാലമേട്ടിലെ തൂക്കുപാലത്തിൽ കയറിയത് 15 പേർ; ദുരന്തത്തിൽപ്പെട്ടത് അങ്കമാലി ചുള്ളി സെന്റ് ജോർജ് പള്ളിയിൽ നിന്നെത്തിയ 25 അംഗ സംഘത്തിൽപ്പെട്ടവർ; വാഗമണ്ണിലെ ദുരന്തം സ്വയം ക്ഷണിച്ചു വരുത്തിയത്; അപകടമുണ്ടായത് ഒരാഴ്ച മുമ്പ് അൽഫോൻസ് കണ്ണന്താനം ഉദ്ഘാടനം ചെയ്ത തൂക്കുപാലത്തിൽ
'ചന്ദ്രനുദിക്കുന്ന ദിക്കിൽ' കാലത്തുതന്നെ എല്ലാം ആരംഭിച്ചിരുന്നു; ഞാനതെല്ലാം ശരിക്കും ആസ്വദിച്ചു; 'മീശമാധവൻ' ആയപ്പോഴേക്കും വേർപിരിയാനാവാത്ത വിധം അടുത്തുപോയി; മീശമാധവൻ ദിലീപേട്ടന്റെ സ്വന്തം ടീമിന്റേതല്ലേ; അവിടെ എല്ലാ സ്വാതന്ത്ര്യവും ഉണ്ടായിരുന്നു; എന്റെ അരയിൽ നിന്നും 'അരഞ്ഞാണം ഊരിയെടുക്കുമ്പോൾ തിരക്കഥയിൽ ഇല്ലാത്ത അഭിനയം ഉണ്ടാകും' എന്നു പറഞ്ഞിരുന്നു; ഞാൻ തെറ്റായി ഒന്നും വിചാരിച്ചില്ല...: വിവാഹത്തിന് തൊട്ടുമുമ്പ് കാവ്യ ആത്മഹത്യക്ക് ശ്രമിച്ച സാഹചര്യവുമായി പല്ലിശ്ശേരിയുടെ പരമ്പര
ഉറങ്ങാൻ കിടക്കുന്നത് ഭാര്യയ്‌ക്കൊപ്പം കട്ടിലിൽ; ഭാര്യ ഉറക്കം പിടിച്ചാൽ കട്ടിലിൽ നിന്ന് താഴെയിറങ്ങി പായിൽ മകൾക്കൊപ്പം കിടക്കും; ഭീഷണിപ്പെടുത്തിയും കരയുമ്പോൾ വായപൊത്തിപ്പിടിച്ചും പതിമൂന്നുകാരിയുടെ മേൽ കാമഭ്രാന്ത് തീർത്ത് നരാധമനായ പിതാവ്; ഒരുവർഷത്തോളം നടന്ന പീഡനം പെൺകുട്ടി തുറന്നുപറഞ്ഞത് പെരുമാറ്റത്തിൽ പൊരുത്തക്കേടുകണ്ട് അദ്ധ്യാപികമാർ ആവർത്തിച്ച് ചോദിച്ചതോടെ; 43കാരനായ ക്രൂരപിതാവിനെ അറസ്റ്റുചെയ്ത് പൊലീസ്; പെരുമ്പൂവൂരിൽ നിന്ന് കേരളത്തെ ഞെട്ടിക്കുന്ന പോക്‌സോ പീഡനം
എന്തുകൊണ്ടാണ് ഐഎസിനും, അൽഖായിദക്കും ഇസ്രയേലിന്റെ രോമത്തിൽപോലും തൊടാൻ കഴിയാത്തത്! രാജ്യത്തെ സാമ്പത്തികമായ തകർക്കുന്ന യുദ്ധമല്ല കാശ്മീരിലെ കൊലകൾക്ക് പോംവഴി; ഇല്ലാതാക്കേണ്ടത് ജെയ്‌ഷേ മുഹമ്മദിനെയും അതിന്റെ തലവൻ മൗലാനാ മസൂദ് അസറിനെയുമാണ്; അതിനു ശാസ്ത്രത്തെയും സാങ്കേതികവിദ്യയെയും കൂട്ടുപിടിച്ച് ഇസ്രായിലിന്റെ പാതയാണ് നാം പിന്തുടരേണ്ടത്; വികാര പ്രകടനങ്ങളും ബഡായികളുമല്ല വിവേകമാണ് രാജ്യത്തെ നയിക്കേണ്ടത്
മഞ്ജു ചേച്ചിയോട് നിങ്ങളുടെ റിലേഷൻഷിപ്പിനെ കുറിച്ച് ആരൊക്കെയോ ധരിപ്പിച്ചിട്ടുണ്ട്; അക്കാര്യം മനസ്സിലാക്കിയതോണ്ടാ നിന്റെ വിവാഹത്തിനു ദിലീപേട്ടൻ സമ്മതിച്ചത്; മഞ്ജു ചേച്ചിയുടെ കണ്ണ് മൂടിക്കെട്ടാൻ ഒരു തന്ത്രം; നിന്നെ മറ്റാർക്കും വിട്ടു കൊടുക്കില്ല എന്നാണ് ദിലീപേട്ടൻ എന്നോട് പറഞ്ഞത്; നിങ്ങൾ രണ്ടുപേരും ഒപ്പം വേണമെന്നാണ് ദിലീപേട്ടന്റെ ആഗ്രഹം; 'ചതിക്കാത്ത സുജ' പറഞ്ഞതുകേട്ട് ഞെട്ടി കാവ്യ: ദിലീപിന്റെ ജയിൽ ജീവിതം ഒരു ഫ്ളാഷ് ബാക്ക്- പല്ലിശ്ശേരിയുടെ പരമ്പര തുടരുന്നു
മുൻനിരയിൽ ഇരിപ്പിടം ലഭിച്ചില്ല; ദുബായിലെ ലോകകേരള സഭാ വേദിയിൽ പൊട്ടിത്തെറിച്ച് ചീഫ് സെക്രട്ടറി ടോം ജോസ്; ഞാൻ ആരാണെന്നാണ് കരുതിയത്? സംസ്ഥാനത്തിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്ക് ഇങ്ങനെയാണോ ഇരിപ്പിടം ഒരുക്കുന്നതെന്ന് ചോദിച്ച് കോപം കൊണ്ടു ജ്വലിച്ചു; മുഖ്യമന്ത്രി വേദിയിലിരിക്കെ സദസ് വിട്ട് പോകാനൊരുങ്ങിയ ചീഫ്സെക്രട്ടറിയെ അനുനയിപ്പിക്കാൻ പണിപ്പെട്ട് നോർക്ക ഉദ്യോഗസ്ഥർ; ഒടുവിൽ ചീഫ് സെക്രട്ടറിക്കായി പ്രത്യേക നിര ഒരുക്കി; പ്രവാസി വ്യവസായികൾക്ക് മുന്നിൽ ഇന്നലെ നടന്ന 'കസേരകളി'യുടെ കഥ
ഞായറാഴ്ച പിൻവലിച്ച 5 വിഘടനവാദി നേതാക്കൾക്ക് പിന്നാലെ 18 പ്രമുഖ ഹുറിയത്ത് നേതാക്കളുടെ സുരക്ഷ ഒറ്റയടിക്ക് പിൻവലിച്ച് മോദി സർക്കാർ; 1000 പൊലീസുകാരും 100 വാഹനങ്ങളും രാജ്യ സുരക്ഷയ്ക്കായി മാറ്റി ഉപയോഗിക്കാൻ ഉത്തരവ്; ഇന്ത്യയുടെ ചെലവിൽ ഇന്ത്യയ്‌ക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിച്ചിരുന്ന ഗിലാനിയും യാസിൻ മാലിക്കും അടങ്ങിയ നേതാക്കൾ ജീവൻ കാക്കാൻ നെട്ടോട്ടത്തിൽ
പിണറായിയുടെ മകൻ അബുദാബി എച്ച്എസ്‌ബിസിയിൽ മാനേജർ; മകൾ വീണ ഐടി കമ്പനി സിഇഒ; കോടിയേരിയുടെ മക്കൾ റേഞ്ച് റോവറിൽ കറങ്ങുന്ന ദുബായിലെ കോടീശ്വരന്മാർ; മന്ത്രി എകെ ബാലന്റെ ഒരു മകൻ പാരീസിൽ.. മറ്റൊരു മകന്റെ വിദ്യാഭ്യാസം ഹോളണ്ടിൽ; രണ്ടുമക്കളും അമേരിക്കയിലുള്ള നേതാവായി മന്ത്രി തോമസ് ഐസക്ക്; മന്ത്രി ഇപി ജയരാജന്റെ രണ്ടു മക്കൾക്കും ഗൾഫ് ബന്ധങ്ങൾ; പാവങ്ങളെ പോലും വെട്ടിക്കൊന്ന് സിപിഎം അധികാരം ഉറപ്പിക്കുമ്പോഴും സ്വന്തം മക്കളുടെ ജീവിതം നേതാക്കൾ സുരക്ഷിതമാക്കുന്നത് ഇങ്ങനെ
കാശ്മീരിനെ രക്ഷിക്കാൻ യുദ്ധം ഏതുനിമിഷവും: മിന്നലാക്രമണമോ മിസൈൽ ആക്രമണമോ ആദ്യം തുടങ്ങേണ്ടതെന്ന് ആലോചന; സർവ സന്നാഹവുമായി ഉത്തരവ് കാത്ത് കര, വ്യോമ സേനകളുടെ കമാൻഡോ വിഭാഗങ്ങൾ; കപ്പലുകൾ എല്ലാം മിസൈലുകൾ തൊടുക്കാവുന്ന നിർണായക പോർമുഖങ്ങളിലേക്ക്; അതിർത്തിയിൽ ആകാശ് മിസൈലുകൾ വിന്യസിച്ചു; ബിൻലാദനെ അമേരിക്ക ഇല്ലാതാക്കിയ പോലെ മസൂദ് അസറിനെ ഇന്ത്യൻ കമാൻഡോ ഓപ്പറേഷനിൽ തീർക്കണമെന്നും ആവശ്യം; ഇന്ന് നാലുപേർ കൂടി കൊല്ലപ്പെട്ടതോടെ ശത്രുക്കളെ തുടച്ചുനീക്കാൻ ശപഥം ചെയ്ത് സേന
എട്ട് മാസമായി വീട്ടിൽ നിന്നും ഇറങ്ങിയിട്ട്; ചർച്ചകളും സ്‌ക്രിപ്റ്റുമൊക്കെയായി എപ്പോഴും തിരക്ക്; തലയിലും മുഖത്തും നര വീണു; ഇനിയും സംവിധാനമെന്ന് പറഞ്ഞിറങ്ങിയാൽ ഞാനും ആലിയും മുംബൈയിലേക്ക് തിരിച്ച് പോകുമെന്ന ഭീഷണിയുമായി സുപ്രിയ; താനൊരു സാത്താൻ ആരാധകനാണോയെന്ന ചോദ്യങ്ങൾക്ക് മറുപടി നല്കി പൃഥിയും; താരകുടുംബത്തിന്റെ വിശേഷങ്ങൾ ഇങ്ങനെ
കമ്രാൻ എന്ന അബ്ദുൾ റഷീദ് ഖാസിയെ വെടിവച്ചിട്ടപ്പോൾ ഇന്ത്യൻ സേനയിലെ ചുണക്കുട്ടികൾ ചിതറിച്ചത് ജയ്‌ഷെയുടെ 'തലച്ചോറ്'; സൈനികരുടെ ചോരവീണ പുൽവാമയിൽ തന്നെ ഭീകരനെ ഒളിത്താവളം വളഞ്ഞ് 'സ്വർഗത്തിലെ ഹൂറി'മാരുടെ അടുത്തേക്ക് അയച്ച് ഇന്ത്യയുടെ പ്രതികാരം; കഴിഞ്ഞ ഡിസംബറിൽ അതിർത്തി കടന്ന് നുഴഞ്ഞെത്തിയ ഖാസി ഒളിഞ്ഞുതാമസിച്ചത് സാധാരണക്കാരെ പോലെ ഇടവഴികളിലൂടെ സഞ്ചരിച്ച്; അഫ്ഗാനിൽ കാർബോംബ് വിദഗ്ധനായി വിലസിയ മസൂദിന്റെ വലംകൈയിനെ തന്നെ വെട്ടി വീഴ്‌ത്തിയതോടെ പാക്കിസ്ഥാനും ശക്തമായ സന്ദേശം നൽകി ഇന്ത്യ
ഒരു രസത്തിനു തുടങ്ങി അടിമയായി പോയ യുവതി; ഭർത്താവിന്റെ മദ്യപാനശീലവും ബോധം കെട്ടുള്ള ഉറക്കവും ലൈംഗിക വൈകൃതങ്ങൾ ബാലന് മേൽ പ്രയോഗിക്കാൻ പ്രേരണയായി; ഒൻപതുകാരന്റെ അമ്മയുമായി ഉണ്ടായിരുന്ന അടുപ്പം നാലാം ക്ലാസുകാരനെ യുവതിയുടെ അടുക്കൽ എത്തിച്ചു; കുട്ടിയുടെ രോഗം പറഞ്ഞ് പണം പിരിച്ച് അടിച്ചു പൊളിച്ചു; ഡോക്ടറോട് പറഞ്ഞത് പൊലീസിനോടും കുട്ടി ആവർത്തിച്ചപ്പോൾ പീഡകയ്ക്ക് പോക്‌സോയിൽ ജയിൽ വാസം; കാടപ്പാറ രാജിയുടെ വൈകൃതങ്ങൾ പിടിക്കപ്പെടുമ്പോൾ
മദ്യപിച്ച് ഭർത്താവുറങ്ങുമ്പോൾ അതേ മുറിയിൽ നാലാം ക്ലാസുകാരനുമായി കാമകേളി; ഇഷ്ടങ്ങൾ മുഴുവൻ നടത്തിച്ച് സംതൃപ്തി നേടി യുവതി നയിച്ചത് അടിപൊളി ജീവിതം; റെയിൽവേ സ്റ്റേഷനിൽ അഭയം തേടിയ അമ്മയ്ക്കും മകനും മാനസിക പിന്തുണ നടിച്ചെത്തി ചെയ്തതുകൊടുംക്രൂരത; ലിവർ കാൻസർ രോഗിയായ ഒൻപതു വയസ്സുകാരനുമായി ഇരുപത്തിയഞ്ചുകാരി ഗോവയിലും ചുറ്റിക്കറങ്ങി; കുട്ടിയുടെ ദേഹത്തെ തടിപ്പുകളും വ്രണങ്ങളും സംശയമായപ്പോൾ കൗൺസിലിങ്; രാജി കാട്ടിക്കൂട്ടിയത് മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത
വിവാഹ ചിത്രത്തിൽ വധുവിന് വരനേക്കാൾ പ്രായം കൂടുതൽ തോന്നിയാൽ സദാചാര കമ്മറ്റിക്കാർക്ക് എന്താണ് പ്രശ്നം? കണ്ണൂർ ചെറുപുഴയിലെ 25കാരൻ യുവാവ് 48കാരിയെ വധുവാക്കിയെന്ന് വിവാഹ പരസ്യത്തിലെ ചിത്രം ചൂണ്ടി സൈബർ ലോകത്ത് കുപ്രചരണം; പഞ്ചാബ് യൂണിവേഴ്സിറ്റിയിലെ അടുപ്പം വിവാഹത്തിൽ കലാശിച്ചപ്പോൾ ഇരിക്കപ്പൊറുതി ഇല്ലാതായത് കുന്നായ്മക്കാർക്ക്; വധുവിന് പ്രായം കുറവെന്ന് വീട്ടുകാർ തറപ്പിച്ചു പറഞ്ഞിട്ടും കുപ്രചരണം തുടരുന്നതിൽ മനോവിഷമത്തിൽ നവദമ്പതികൾ
'ചന്ദ്രനുദിക്കുന്ന ദിക്കിൽ' കാലത്തുതന്നെ എല്ലാം ആരംഭിച്ചിരുന്നു; ഞാനതെല്ലാം ശരിക്കും ആസ്വദിച്ചു; 'മീശമാധവൻ' ആയപ്പോഴേക്കും വേർപിരിയാനാവാത്ത വിധം അടുത്തുപോയി; മീശമാധവൻ ദിലീപേട്ടന്റെ സ്വന്തം ടീമിന്റേതല്ലേ; അവിടെ എല്ലാ സ്വാതന്ത്ര്യവും ഉണ്ടായിരുന്നു; എന്റെ അരയിൽ നിന്നും 'അരഞ്ഞാണം ഊരിയെടുക്കുമ്പോൾ തിരക്കഥയിൽ ഇല്ലാത്ത അഭിനയം ഉണ്ടാകും' എന്നു പറഞ്ഞിരുന്നു; ഞാൻ തെറ്റായി ഒന്നും വിചാരിച്ചില്ല...: വിവാഹത്തിന് തൊട്ടുമുമ്പ് കാവ്യ ആത്മഹത്യക്ക് ശ്രമിച്ച സാഹചര്യവുമായി പല്ലിശ്ശേരിയുടെ പരമ്പര
ട്രോളിയിൽ രോഗിയെ കൊണ്ടുവരുന്നത് കണ്ട് ട്രേ വച്ചത് രോഗിയുടെ കാലിനടുത്ത്; നേഴ്‌സ് കരഞ്ഞ് മാപ്പുപറഞ്ഞിട്ടും മറ്റു ജീവനക്കാർ അഭ്യർത്ഥിച്ചിട്ടും കനിയാതെ ശിക്ഷ വിധിക്കൽ; കയറി കട്ടിൽ കിടക്കൂ എന്ന ആക്രോശിച്ച് കാടത്തം കാട്ടിയത് സർജ്ജറി വിഭാഗം മേധാവി; പീഡിപ്പിച്ചത് സൗജ്യന സേവനത്തിന് എത്തിയ നേഴ്‌സിനെ; പ്രതിസ്ഥാനത്ത് പിജിക്കാരെ കൊണ്ട് ബാത്ത് റൂം കഴുകിച്ച ഡോക്ടർ; ഡോ ജോൺ എസ് കുര്യൻ വീണ്ടും വിവാദത്തിൽ; നടപടി സ്ഥലം മാറ്റത്തിൽ ഒതുങ്ങും
ജെസ്ന പോയത് അന്യമതസ്ഥനായ കാമുകനൊപ്പമോ? ബംഗളൂരുവിലെ ഇൻഡസ്ട്രിയൽ ഏരിയായ ജിഗിണിയിൽ താമസം; നിത്യവൃത്തിക്ക് വ്യാജപ്പേരിൽ കമ്പനിയിൽ ജോലിയും; ആളെ തിരിച്ചറിയാതിരിക്കാൻ പല്ലിൽ ഇട്ടിരുന്ന കമ്പി ഊരിമാറ്റി; ദിവസവും കുർത്തയും ജീൻസും ധരിച്ച് പോകുന്ന പെൺകുട്ടിയെ തിരിച്ചറിഞ്ഞത് മലയാളിയായ കടക്കാരനും; ജെസ്‌ന ജീവിച്ചിരിക്കുന്നെന്ന് പൊലീസ് സ്ഥിരീകരിച്ചത് ഇയാൾ കൈമാറിയ വീഡിയോ പരിശോധനയ്ക്ക് ശേഷം; മുക്കൂട്ടുതറയിലെ തിരോധാനത്തിൽ നിർണ്ണായക ട്വിസ്റ്റെന്ന് സൂചന
കാവ്യമാധവനിൽ നിന്നും ഊറ്റി എടുക്കാവുന്നതെല്ലാം എടുത്ത ശേഷം ദിലീപ് ഒഴിവാക്കാൻ ശ്രമിച്ചു..! തന്ത്രം മനസിലാക്കിയ കാവ്യ മറ്റ് നായകർക്കൊപ്പം സിനിമ കമ്മിറ്റ് ചെയ്തപ്പോൾ ഒരിക്കലും കൈവിടില്ലെന്ന് ഉറപ്പു നൽകി കൂടെ നിർത്തി; ലയൺ സിനിമയിലെ വിവാഹരംഗം സിനിമാ സീഡിയിൽ കവർ അടിക്കാൻ പ്ലാൻ ചെയ്തു; സിനിമയിൽ നിന്നും പി ശ്രീകുമാറിനെ മാറ്റിയത് തന്ത്രപരമായി; അനൂപ് ചന്ദ്രനെയും ഇല്ലാക്കഥ പറഞ്ഞ് സിനിമയിലെ വഴിമുടക്കി: പല്ലിശേരിയുടെ തുറന്നു പറച്ചിൽ തുടരുന്നു
ദിലീപേട്ടാ, ഇതെന്റെ ജീവിതമാണ്....; ഞാൻ എന്തു ചെയ്യണം; ദിലീപേട്ടന്റെ തീരുമാനമാണ് എന്റേതും ഒടുവിൽ ഞാൻ ചതിക്കപ്പെടരുത്; കല്ല്യാണ നിശ്ചയകാര്യം കാവ്യ അറിയിച്ചത് നിയന്ത്രണംവിട്ട കരച്ചിലിലൂടെ; കരഞ്ഞാൽ താനും നിയന്ത്രണം വിട്ടു കരയുമെന്ന നമ്പറിൽ എല്ലാം പറഞ്ഞൊതുക്കി നായകന്റെ സൂപ്പർ ഇടപെടൽ; ദിലീപിനെകുറിച്ചു കേട്ട വാർത്ത ഒരു ചെവിയിലൂടെ കേട്ടു മറു ചെവിയിലൂടെ കളഞ്ഞ് മഞ്ജുവും; ദിലീപിന്റെ ജയിൽ ജീവിതം ഒരു ഫ്ളാഷ് ബാക്ക്: പല്ലിശേരി പരമ്പര തുടരുന്നു
നാലാം വയസിൽ സ്‌കൂൾ സ്‌കിറ്റിനായി വിവാഹം; 22 വർഷങ്ങൾക്ക് ശേഷം പള്ളുരുത്തി ഭവാനി ശിവക്ഷേത്രത്തിൽ വെച്ച് ആ 'കുട്ടിക്കളി'യിലെ കഥാപാത്രങ്ങൾ ജീവിതത്തിൽ ഒരുമിച്ചു; 'നമുക്ക് ഒന്നുകൂടി വിവാഹം ചെയ്താലോ' എന്ന ആർമ്മി ക്യാപ്ടന്റെ സന്ദേശത്തിന് യേസ് മൂളി വനിതാ ഡോക്ടർ; സിനിമാക്കഥകളിലെ അനശ്വര വിവാഹ മുഹൂർത്തങ്ങളെ അനുസ്മരിപ്പിക്കും വിധത്തിൽ ആര്യശ്രീയുടെ കഴുത്തിൽ താലികെട്ടി ശ്രീരാം
ഉറങ്ങാൻ കിടക്കുന്നത് ഭാര്യയ്‌ക്കൊപ്പം കട്ടിലിൽ; ഭാര്യ ഉറക്കം പിടിച്ചാൽ കട്ടിലിൽ നിന്ന് താഴെയിറങ്ങി പായിൽ മകൾക്കൊപ്പം കിടക്കും; ഭീഷണിപ്പെടുത്തിയും കരയുമ്പോൾ വായപൊത്തിപ്പിടിച്ചും പതിമൂന്നുകാരിയുടെ മേൽ കാമഭ്രാന്ത് തീർത്ത് നരാധമനായ പിതാവ്; ഒരുവർഷത്തോളം നടന്ന പീഡനം പെൺകുട്ടി തുറന്നുപറഞ്ഞത് പെരുമാറ്റത്തിൽ പൊരുത്തക്കേടുകണ്ട് അദ്ധ്യാപികമാർ ആവർത്തിച്ച് ചോദിച്ചതോടെ; 43കാരനായ ക്രൂരപിതാവിനെ അറസ്റ്റുചെയ്ത് പൊലീസ്; പെരുമ്പൂവൂരിൽ നിന്ന് കേരളത്തെ ഞെട്ടിക്കുന്ന പോക്‌സോ പീഡനം