1 usd = 71.37 inr 1 gbp = 91.57 inr 1 eur = 81.57 inr 1 aed = 19.43 inr 1 sar = 19.02 inr 1 kwd = 234.79 inr

Nov / 2018
19
Monday

വെള്ളമിറങ്ങിക്കഴിഞ്ഞാൽ എന്തൊക്കെ സംഭവിക്കും; സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാൻ ജനം ബുദ്ധിമുട്ടുമോ?; വീടുകൾ മുതൽ മൊബൈൽ ടവറുകൾ വരെ പുനഃസ്ഥാപിക്കേണ്ടി വരുമെന്നും സൂചന; ഒലിച്ചു പോയ റോഡുകൾ പുനഃസ്ഥാപിക്കുന്നത് വരെ യാത്ര ദുരിതത്തിലാകുമോ എന്നും സംശയം

August 19, 2018 | 11:54 AM IST | Permalinkവെള്ളമിറങ്ങിക്കഴിഞ്ഞാൽ എന്തൊക്കെ സംഭവിക്കും; സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരാൻ ജനം ബുദ്ധിമുട്ടുമോ?; വീടുകൾ മുതൽ മൊബൈൽ ടവറുകൾ വരെ പുനഃസ്ഥാപിക്കേണ്ടി വരുമെന്നും സൂചന; ഒലിച്ചു പോയ റോഡുകൾ പുനഃസ്ഥാപിക്കുന്നത് വരെ യാത്ര ദുരിതത്തിലാകുമോ എന്നും സംശയം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കടുത്ത പ്രളയം കേരളക്കരയെ ദുരിതത്തിലാഴ്‌ത്തിയ ദിനങ്ങളാണ് കടന്നുപോയത്. വെള്ളമിറങ്ങി കഴിഞ്ഞാൻ കാണേണ്ടി വരുന്ന വേദനിപ്പിക്കുന്ന കാഴ്‌ച്ചകൾ വേറെ. മിക്ക പ്രദേശങ്ങളിലും ഗതാഗതവും വൈദ്യുതി ബന്ധവും മൊബൈൽ ടവർ ഉൾപ്പടെയുള്ള സംവിധാനങ്ങളും തകരാറിലായി. മഴയുടെ കാഠിന്യം കുറഞ്ഞെങ്കിലും ജലനിരപ്പ് പതുക്കെയാണ് താഴുന്നത്. ജില്ലയുടെ അതിർത്തിയെ വരെ മായ്ച്ചു കളയുന്ന രീതിയിലാണ് തൃശ്ശൂരിനേയും എറണാകുളത്തേയും പ്രളയം ബാധിച്ചത്. രണ്ട് ജില്ലകളുടേയും അതിർത്തിയിലുള്ള പറവൂർ, ചാലക്കുടി, മാള, കാലടി എന്നീ സ്ഥലങ്ങളെ ശക്തമായ പ്രളയം തകർത്തെറിഞ്ഞിരുന്നു. സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താൻ എത്ര നാൾ എടുക്കുമെന്ന ആശങ്കയിലാണ് ജനങ്ങൾ. ജലനിരപ്പ് താഴുമ്പോൾ മാത്രമേ എത്രത്തോളം നഷ്ടമുണ്ടായെന്ന കൃത്യം കണക്ക് ലഭിക്കുകയുള്ളൂ. ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നതിനെക്കാളും നഷ്ടം വർധിക്കാനാണ് സാധ്യത.

പ്രളയം തകർത്ത പറവൂരിൽ സ്ഥിതി അതി ഗുരുതരമാണ്. പറവൂരും പരിസരപ്രദേശത്തുമായി പതിനായിരങ്ങളാണു ദുരിതാശ്വാസ ക്യാംപുകളിൽ അഭയം തേടിയിരിക്കുന്നത്. വെള്ളം കുറഞ്ഞു തുടങ്ങിയെങ്കിലും എന്നു വീടുകളിലേക്കു തിരികെ പോകാനാകുമെന്നു പറയാനാകാത്ത സ്ഥിതിയാണ്. ഇതിനിടെ ക്യാംപുകളിലുണ്ടായ മരണം ആശങ്കയുണർത്തുന്നു. ഒട്ടേറെപ്പേർ തിങ്ങിപ്പാർക്കുന്ന ക്യാംപുകളിൽ രോഗങ്ങൾ പൊട്ടിപ്പുറപ്പെടുമോ എന്ന ഭീതിയുമുണ്ട്. തൃശൂർ ജില്ലയിൽ പ്രളയം ഏറെ സംഹാരതാണ്ഡവമാടിയതു ചാലക്കുടിയിലും മാളയിലുമാണ്.

കാടുകുറ്റി, മേലൂർ, പരിയാരം, കോട്ടാറ്റ് എന്നിവിടങ്ങളിലായിരുന്നു ചാലക്കുടി മേഖലയിൽ ദുരിതമേറെ. രണ്ടു നില കെട്ടിടങ്ങൾ വരെ മുക്കിയ ജലവിതാനം ഇന്നലെ താഴ്‌ന്നെങ്കിലും ജീവിതം സാധാരണനിലയിലേക്കു തിരികെയെത്തിയിട്ടില്ല. ചാലക്കുടിയിൽ മൊബൈൽ സർവീസുകളൊന്നും ഇപ്പോഴും പ്രവർത്തിക്കുന്നില്ല. വൈദ്യുതി ബന്ധവും പുനഃസ്ഥാപിച്ചില്ല. വ്യാപാരസ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടക്കുകയാണ്. വ്യാപാരികൾക്ക് ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.

എറണാകുളം ജില്ലയിൽ ഏറ്റവും കൂടുതൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്നത് പറവൂർ താലൂക്കിലാണ്. ഇരുന്നൂറിലേറെ ക്യാംപുകളിലായി പതിനായിരക്കണക്കിന് ആളുകളുണ്ട്. എന്നാൽ ഒട്ടേറെ ദുരിതാശ്വാസ ക്യാംപുകളിൽ ഭക്ഷണവും വെള്ളവും കൃത്യമായി എത്തുന്നില്ല. ക്യാംപുകളുടെ എണ്ണം കൂടിയതു ഉദ്യോഗസ്ഥരെയും പ്രതിസന്ധിയിലാക്കി. ഒട്ടേറെ ക്യാംപുകളിൽ ഭക്ഷ്യധാന്യങ്ങൾ തീർന്നുവരികയാണ്. ചില ക്യാംപുകളിൽ കുട്ടികൾക്ക് പനി, ഛർദി എന്നിവ പിടിപെട്ടിട്ടുണ്ട്. ചിലരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യഥാസമയം വൈദ്യസഹായം ലഭിക്കാതെ വന്നാൽ ദുരിതം വർധിച്ചേക്കും. പല ക്യാംപുകളിലേക്കും ആംബുലൻസുകൾ കടന്നുചെല്ലാനാകുന്നില്ല.

അതുകൊണ്ടു രോഗികളെ യഥാസമയം ആശുപത്രിയിലെത്തിക്കാൻ സാധിക്കുന്നില്ല. പറവൂർ താലൂക്ക് ആശുപത്രിയിൽ വെള്ളം കയറിയതിനെ തുടർന്ന് കിടപ്പു രോഗികളെ കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. വാർഡുകളിലെ അസൗകര്യവും വെള്ളക്കെട്ടും മറ്റു ജീവനക്കാർക്ക് ആശുപത്രിയിൽ എത്താനാകാതെ വന്ന സാഹചര്യവും മൂലം രോഗികളെ പ്രവേശിപ്പിക്കുന്നില്ല. എന്നാൽ അത്യാഹിത വിഭാഗം പ്രവർത്തിക്കുന്നുണ്ട്. ആവശ്യത്തിനു ഡോക്ടർമാർ ഉൾപ്പെടെ അത്യാഹിത വിഭാഗത്തിൽ ജീവനക്കാരുമുണ്ട്. മോർച്ചറിയിൽ വിവിധ സ്ഥലങ്ങളിൽ മരിച്ച അഞ്ച് മൃതദേഹങ്ങൾ സൂക്ഷിച്ചിട്ടുണ്ട്. പുത്തൻവേലിക്കര താലൂക്ക് ആശുപത്രിയിലും വെള്ളം കയറിയതു കാരണം ആളുകളെ ഒഴിപ്പിച്ചിരുന്നു.

കരുമാലൂർ, ആലങ്ങാട് മേഖലയിൽ ഇന്നലെ രാവിലെ മുതൽ സന്നദ്ധ സംഘടനകളുടെയും സുരക്ഷാസേനയുടെ നേതൃത്വത്തിൽ വീടുകളിലും ക്യാംപുകളിലും കുടുങ്ങിയവർക്കു ഭക്ഷണം എത്തിക്കുന്നുണ്ടെങ്കിലും രക്ഷാപ്രവർത്തനം കാര്യക്ഷമമല്ല എന്ന പരാതിയുണ്ട്. പല സ്ഥലങ്ങളിലും ദുരിതാശ്വാസ ക്യാംപുകൾ ഒറ്റപ്പെട്ടു കിടക്കുകയാണ്. കൂടാതെ ആയിരക്കണക്കിനാളുകൾ വീടുകളുടെ മുകളിലും കുടുങ്ങി കിടക്കുന്നുണ്ട്. ഇവർക്കു വെള്ളവും മരുന്നും ലഭിക്കുന്നില്ലെന്ന പരാതിയുണ്ട്.

ആലങ്ങാട് തിരുവാലൂരിൽ ദുരിതാശ്വാസ ക്യാംപിൽ കുടുങ്ങികിടന്ന മൂന്നു ഗർഭിണികളായ സ്ത്രീകളെ സുരക്ഷാവിഭാഗം ഹെലികോപ്ടറിൽ എത്തി രക്ഷപ്പെടുത്തി. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാളയിൽ കുഴൂർ പഞ്ചായത്തിൽ ഏതാനും പേർ വീടുകളുടെ മുകൾ നിലകളിൽ ഉണ്ട്. എന്നാൽ ഇവിടെ വെള്ളം താഴ്ന്നതിനാൽ ആശങ്ക ഇല്ല. അന്നമനട പഞ്ചായത്തിലും ഇതേ സ്ഥിതിയാണ്. മാള അഷ്ടമിച്ചിറ വിജയഗിരി സ്‌കൂൾ ഹോസ്റ്റലിലെ വിദ്യാർത്ഥികളെയും പറവൂർ ഗോതുരുത്, മൂത്തുകുന്നം, മാല്യങ്കര എന്നിവിടങ്ങളിൽ കുടുങ്ങിക്കിടന്നവരെയും കൊടുങ്ങല്ലൂരിലെ ദുരിതാശ്വാസ ക്യാംപുകളിലെത്തിച്ചു.

എംസി റോഡിൽ വല്ലം പാലത്തിനു സമീപം വെള്ളമിറങ്ങിയപ്പോൾ കണ്ടത് ഒലിച്ചു പോയ റോഡ്. അതിശക്തമായ ഒഴുക്കിലാണ് റോഡ് 50 മീറ്ററോളം ഒലിച്ചു പോയത്. ഇതോടെ എംസി റോഡിൽ ചരക്കു വാഹനങ്ങൾ അടക്കം കുടുങ്ങി. രക്ഷാപ്രവർത്തനത്തിനായി വല്ലം, ചേലാമറ്റം,താന്നിപ്പുഴ ഭാഗങ്ങളിലേക്കു പോകുന്ന വാഹനങ്ങൾ മാത്രമാണ് കടത്തി വിടുന്നത്. വ്യാഴാഴ്ചയാണ് വല്ലം പാലത്തിൽ വെള്ളം കയറിയത്. ഇന്നലെ പുലർച്ചയോടെയാണ് റോഡിലെ വെള്ളമിറങ്ങിയത്. പാലത്തിന്റെ വടക്കുഭാഗത്ത് ഏറ്റവും മുകളിലുള്ള ടാർ ഭാഗമാണ് ഒലിച്ചു പോയത്. ഒലിച്ചു പോയ ഭാഗങ്ങൾ വശങ്ങളിൽ കൂടിക്കിടക്കുകയാണ്. പെരുമ്പാവൂർ, മൂവാറ്റുപുഴ ഭാഗങ്ങളിൽ നിന്നുള്ള ചരക്കു വാഹനങ്ങൾ പൊലീസ് റോഡരികിൽ തടഞ്ഞിട്ടു.

ചെറു വാഹനങ്ങൾക്കു മാത്രമാണ് കടന്നു പോകാൻ കഴിയുന്നത്. ദേശീയ പാതയിൽ പോട്ടയിലെയും മുരിങ്ങൂരിലെയും വെള്ളക്കെട്ട് നീങ്ങിയതോടെ ഇന്നലെ രാവിലെ മുതൽ ദേശീയ പാതയിലെ ഗതാഗതം അങ്കമാലി വരെ പുനഃസ്ഥാപിച്ചു. പുഴ കരകവിയുകയും റോഡുകൾ വെള്ളത്തിലാകുകയും ചെയ്തതോടെ കഴിഞ്ഞ വ്യാഴാഴ്ച മുതൽ ദേശീയ പാതയിലെ ഗതാഗതം സ്തംഭിച്ചിരുന്നു. അതേസമയം, തൃശൂർ മുതൽ കറുകുറ്റി വരെ ദേശീയ പാതയുടെ ഇരുഭാഗങ്ങളിലും വെള്ളമുണ്ട്. എൻഎച്ച് 17ലെ ഗതാഗതം തടസപ്പട്ടതിനാൽ കോഴിക്കോട്ടും തിരുവനന്തപുരത്തും പോകാൻ തീരദേശ റോഡിനെ ആശ്രയിച്ചവർ രണ്ടു ദിവസമായി കൊടുങ്ങല്ലൂരിൽ കുടുങ്ങിക്കിടക്കുകയാണ്. ഇന്നലെ നൂറിലധികം പേരെ രക്ഷിച്ച് ക്യാംപുകളിലെത്തിച്ചിട്ടുണ്ട്.

ക്യാമ്പ് കെട്ടിടം തകർന്ന് വീണ് ആറ് പേർ മരിച്ചതായി സൂചന

കൊച്ചി : പ്രളയം ഭയന്ന് ആളുകൾ അഭയം തേടിയ നെടുമ്പാശേരി നോർത്ത് കുത്തിയതോട് സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയോടു ചേർന്ന കെട്ടിടത്തിന്റെ ഭിത്തി ഇടിഞ്ഞു വീണ് ആറുപേർ മരിച്ചെന്നാണു വിവരമെന്നു പറവൂർ എംഎൽഎ വി.ഡി. സതീശൻ. 16 നു രാത്രിയാണ് അപകടമുണ്ടായതെന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. അതേസമയം, അപകടത്തെക്കുറിച്ചോ മരണത്തെക്കുറിച്ചോ ഔദ്യോഗിക സ്ഥിരീകരണമില്ല. ഇടിഞ്ഞു വീണ കെട്ടിടത്തിന്റെ സമീപം വെള്ളം നിറഞ്ഞു കിടക്കുന്നതിനാൽ ഇതുവരെ രക്ഷാ പ്രവർത്തനത്തിനു കഴിഞ്ഞിട്ടില്ല. മരിച്ചെന്നു കരുതുന്നവരുടെ പേരു വിവരം പൊലീസിനു ലഭിച്ചെങ്കിലും സമീപത്തെ മുഴുവൻ ക്യാംപുകളിലും പരിശോധന നടത്തിയതിനു ശേഷമേ മരണം ഔദ്യോഗികമായി സ്ഥിരീകരിക്കുകയുള്ളു. കൊടുങ്ങല്ലൂർ കായലിൽ ഒരു അജ്ഞാത മൃതദേഹം കണ്ടതായി രക്ഷാപ്രവർത്തനത്തിനിറങ്ങിയ നാട്ടുകാർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

 

മറുനാടൻ ഡെസ്‌ക്‌    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ദിലീപിന്റെ ലൈംഗിക അതിക്രമങ്ങൾ സഹിക്കാൻ കഴിയാതെ ഏഷ്യാനെറ്റ് പ്രോഗ്രാം ചാനലിൽ നിന്ന് രണ്ടു പെൺകുട്ടികൾ രാജിവെച്ച് പോയിട്ടുണ്ട്; പിസിആറിൽ നിന്ന് പത്മകുമാർ ലൈംഗിക അതിക്രമങ്ങൾ തുടരുമ്പോൾ പ്രൊഡ്യൂസർമാരായ പെൺകുട്ടികൾക്ക് അത് വെളിയിൽ പറയാനോ പരാതിയായി പറയാനോ ഉള്ള ധൈര്യമില്ലായിരുന്നു; എന്റെ മീ റ്റൂ വെളിപ്പെടുത്തലിനു പിന്നിൽ: ഏഷ്യാനെറ്റ് ഉന്നതർക്കെതിരെ മീ ടൂ വെളിപ്പെടുത്തൽ നടത്തിയ നിഷാ ബാബു മറുനാടനോട് മനസ് തുറക്കുന്നു
ഭക്തരെ ബന്ധിയാക്കി സുപ്രീംകോടതി വിധി നടപ്പാക്കാൻ ശ്രമിക്കരുത്; ശബരിമലയിൽ ഇത്ര കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയത് എന്തിന്? ഭക്തരെ സന്നിധാനത്ത് തങ്ങാൻ അനുവദിക്കാത്തതിന്റെ സാഹചര്യമെന്തെന്ന് വിശദീകരിക്കണം; പമ്പയിലേക്കുള്ള കെഎസ്ആർടിസി ബസ് സർവീസിൽ സർക്കാർ ഇടപെടരുത്; ശബരിമലയിലെ പൊലീസ് നടപടിയിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി; ഞായറാഴ്‌ച്ചയുണ്ടായ അറസ്റ്റിൽ അഡ്വക്കേറ്റ് ജനറൽ ഹാജരായി വിശദീകരണം നൽകണം
വിശ്വാസികളുടെ കണ്ണു നീരിന് വില നൽകേണ്ടി വരും.. ശരണ മന്ത്രത്തിന്റെ കരുത്ത് അറിയാനിരിക്കുന്നതേയുള്ളു....; വിശ്വാസം, ആചാരം സംരക്ഷിക്കപ്പെടുക തന്നെ ചെയ്യുമെന്ന് പോസ്റ്റിട്ട പെരുമ്പാവൂരുകാരൻ; അവിശ്വാസിയായ മേരി സ്വീറ്റിയെ വിശ്വാസികൾ ചെങ്ങന്നൂരിൽ തടഞ്ഞു.... വിശ്വാസിയായ സുരേന്ദ്രനെ അവിശ്വാസി പൊലീസ് തടഞ്ഞുവെന്ന് വിശദീകരിച്ച പരിവാറുകാരൻ; സന്നിധാനത്തെ നാമജപ പ്രതിഷേധക്കാരുടെ അറസ്റ്റിലേക്ക് പൊലീസ് നീങ്ങിയത് രാജേഷിന്റെ സംഘപരിവാർ ബന്ധം തിരിച്ചറിഞ്ഞ് തന്നെ
'കിടപ്പറയിലേക്ക് വിടും മുൻപ് മാഡം ഞങ്ങൾക്ക് മരുന്ന് തരും, ഇത് കഴിച്ചാൽ വേദനിക്കില്ലെന്നും പറയും; എല്ലാം കഴിഞ്ഞ് വരുമ്പോൾ നല്ല രസമായിരുന്നില്ലേയെന്ന് പതിവായി ചോദിക്കും' ; യുപി ബാലികാ സദനത്തിലെ കൂട്ട ബലാത്സംഗകേസിൽ 13കാരിയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്; ഉന്നതർക്ക് മുൻപിൽ കാഴ്‌ച്ച വച്ചത് 15 പോലും തികയാത്ത പെൺകുട്ടികളെ; ഷെൽട്ടർ ഹോമിൽ നിന്നും 11 കാരി ചാടിപ്പോയ സംഭവത്തിന് പിന്നാലെ പുറത്ത് വരുന്നത് വൻ പെൺവാണിഭത്തിന്റെ കഥ
ആലുവയിൽ രണ്ടരക്കോടിയുടെ സ്വർണവുമായി അസിസ്റ്റന്റ്‌ ബാങ്ക് മാനേജറായ യുവതി മുങ്ങി; തട്ടിപ്പ് നടത്തിയത് ബാങ്കിൽ പണയം വെച്ച സ്വർണം കൈക്കലാക്കിയ ശേഷം അതേരൂപത്തിലും തൂക്കത്തിലുമുള്ള മുക്കുപണ്ടം തിരികെ വെച്ച്; നഷ്ടമായത് 128 പേരുടെ 8,852 ഗ്രാം സ്വർണം; തട്ടിപ്പ് തെളിഞ്ഞത് പണമടച്ച് സ്വർണാഭരണങ്ങൾ തിരിച്ചെടുക്കാനെത്തിയ ഒരാൾ സ്വർണം പരിശോധിച്ചപ്പോൾ: യൂണിയൻ ബാങ്ക് ആലുവ ശാഖ അസിസ്റ്റന്റ് മാനേജർ സിസ് മോളെ തേടി അന്വേഷണ സംഘം ബാംഗ്ലൂരിലേക്ക്
പ്രധാന ബസ് സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും എല്ലാവരേയും നിരീക്ഷിക്കാൻ പ്രത്യേക രഹസ്യ സ്‌ക്വാഡ്; എരുമേലിയിലും ചെങ്ങന്നൂരിലും പത്തനംതിട്ടയിലും കോട്ടയത്തും നിന്ന് ഇവരറിയാതെ ഒരാൾ പോലും ശബരിമലയിലേക്ക് നീങ്ങുകയില്ല; ഇതരസംസ്ഥാനക്കാരടക്കം ചില യുവതികൾ ദർശനത്തിന് എത്തുമെന്ന സൂചന പുറത്തുവന്നതോടെ കേരളം മുഴുവൻ രഹസ്യ സ്‌ക്വാഡിനെ നിയമിച്ച് ആർഎസ്എസ്; ഒരു യുവതി പോലും നട ചവിട്ടാതിരിക്കാൻ സംഘപരിവാർ ഒരുക്കിയ പദ്ധതി ഇങ്ങനെ
തുലമാസപൂജ സമയത്ത് വൈകിയെത്തി നേതൃത്വം ഏറ്റെടുത്തു; ചിത്തിര ആട്ടവിശേഷത്തിന് അറസ്റ്റ് ഭയന്ന് കാട്ടിലൂടെ സന്നിധാനത്ത് എത്തി; ഇക്കുറി വന്നതും വ്യക്തമായ ലക്ഷ്യത്തോടെ; കെ സുരേന്ദ്രൻ ലക്ഷ്യമിടുന്നത് ബിജെപി സംസ്ഥാന പ്രസിഡന്റ് പദമോ? പിന്തുണ നൽകാൻ എൻഎസ്എസും റെഡി; വൽസൻ തില്ലങ്കേരിയെ രംഗത്തിറക്കിയത് മറുപക്ഷത്തിന്റെ തന്ത്രം: പമ്പ പോലും ഇതുവരെ കാണാത്ത ശ്രീധരൻപിള്ളയ്ക്ക് എതിരേ പ്രതിഷേധം ശക്തം; ശബരിമലയിലെ ബിജെപി ഗ്രൂപ്പ് രാഷ്ട്രീയം ഇങ്ങനെ
വീരപുരുഷന്മാർ പോലും പകച്ച് നിൽക്കുന്ന ആഴക്കടലിൽ ചെറുവള്ളത്തിലെത്തി പോരാടുന്നതു കൊമ്പൻ സ്രാവുകളോട്; ഭർത്താവിനൊപ്പമുള്ള കടൽയാത്ര ഒരു ദിശാസൂചിക പോലും ഉപയോഗിക്കാതെ; കടലിൽ നിന്ന് വാരുന്നത് പുരുഷന്മാരെക്കാൾ മത്സ്യം; ഇന്ത്യയിലെ ആദ്യ വനിത 'ഫിഷർ വുമൺ' രേഖ നാട്ടുകാർക്ക് എന്നും അത്ഭുതം; ശബരിമലയിൽ കയറാതിരിക്കാൻ ഒരു വിഭാഗം സ്ത്രീകൾ സമരം ചെയ്യുമ്പോൾ ചേറ്റുവ കടപ്പുറത്തെ ഒരു പെൺപുലിയുടെ കഥ ചർച്ചയാക്കി സോഷ്യൽ മീഡിയ
ഭർത്താവിന്റെ സഹപ്രവർത്തകൻ ആയിരുന്ന ചീഫ് പ്രൊഡ്യൂസർ എംആർ രാജൻ ലൈംഗിക താൽപ്പര്യത്തോടെ സംസാരിക്കാൻ തുടങ്ങി; മാർക്കറ്റിങ് വിഭാഗത്തിലെ ദിലീപും ലൈംഗിക ചേഷ്ടകൾ പുറത്തെടുത്തു; എഞ്ചിനിയറായ പത്മകുമാർ അവസരം കിട്ടുമ്പോൾ ഒക്കെ ശരീരത്തിൽ സ്പർശിച്ചു തുടങ്ങി; പരാതിപെട്ടിട്ട് ഒരു നടപടിയും എടുക്കാതെ മാനേജ്മെന്റ്; നിഷാ ബാബുവിന്റെ മീ ടൂവിൽ അഴിഞ്ഞു വീഴുന്നത് ഏഷ്യാനെറ്റ് വൈസ് പ്രസിഡന്റ് അടക്കമുള്ളവരുടെ വൃത്തികെട്ട മുഖങ്ങൾ
ഹരികുമാർ മരണത്തിലേക്ക് നടക്കാൻ തീരുമാനിക്കും മുമ്പ് മകന്റെ കുഴിമാടത്തിൽ ജമന്തിപൂവ് വച്ച് പ്രാർത്ഥിച്ചു; എന്റെ മകനെ കൂടി നോക്കികോളണം എന്ന് കുറുപ്പെഴുതി പാൻസിന്റെ പോക്കറ്റിൽ സൂക്ഷിച്ചു; മകനോട് ആവശ്യപ്പെട്ടത് അമ്മയെ നോക്കണമെന്നും; നെയ്യാറ്റിൻകരക്കാർ ആഘോഷമാക്കിയപ്പോൾ കല്ലമ്പലത്ത് മാധ്യമ വിചാരണയിൽ കടുത്ത രോഷം
ജനം ടിവിയുടെ കുതിപ്പ് കണ്ട് ഞെട്ടിയ ചാനൽ മുതലാളിമാർക്ക് ഇരിക്കപ്പൊറുതിയില്ല; വിപ്ലവകാരികളായ റിപ്പോർട്ടർമാരെ മുഴുവൻ മാറ്റി അയ്യപ്പഭക്തരെ തന്നെ ശബരിമല റിപ്പോർട്ടിങ് ഏൽപ്പിച്ച് മനോരമയും മാതൃഭൂമിയും ഏഷ്യാനെറ്റും അടക്കമുള്ള ചാനലുകൾ; വേണുവിനെ പോലുള്ള സ്റ്റാർ അവതാരകർ സ്വയം മാറിയതോടെ മാതൃഭൂമിക്ക് ആശ്വാസമായെങ്കിൽ ഷാനി പ്രഭാകരനെ വടക്കേ ഇന്ത്യയിലേക്ക് അയച്ച് അയ്യപ്പദാസിനെ പുതിയ സ്റ്റാറാക്കി മനോരമയുടെ പിടിച്ചു നിൽക്കൽ ശ്രമം
നെയ്യാറ്റിൻകര സനൽ വധക്കേസിലെ പ്രതി ഡിവൈഎസ്‌പി ബി ഹരികുമാർ ആത്മഹത്യ ചെയ്തു; ഒളിവിൽ പോയ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത് കല്ലമ്പലത്തെ സ്വന്തം വസതിയിൽ; ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തതുകൊല്ലപ്പെട്ട സനലിന്റെ കുടുംബം കുറ്റവാളിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് സത്യാഗ്രഹം ആരംഭിച്ചതിനും കൊലപാതക കുറ്റം നിലനിൽക്കുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കുകയും ചെയ്തതിന് പിന്നാലെ; ദൈവത്തിന്റെ വിധി നടപ്പിലായെന്ന് സനലിന്റെ കുടുംബം
വിമാനം ഇറങ്ങിയാൽ സഞ്ചരിക്കാൻ കാറ് വേണം; കോട്ടയത്ത് എത്തുമ്പോൾ താമസിക്കാൻ വേണ്ടത് ഗസ്റ്റ് ഹൗസോ ഹോട്ടൽ മുറിയോ; ഭക്ഷണ സൗകര്യവും സുരക്ഷയും ഉറപ്പു വരുത്തണം; പുലർച്ചെ അഞ്ച് മണിക്ക് പുറപ്പെട്ട് ഏഴ് മണിയോടെ സന്നിധാനത്ത് ദർശനത്തിന് സൗകര്യം ഒരുക്കണം; മടങ്ങിപ്പോകാനുള്ള വിമാനടിക്കറ്റും എടുത്തിട്ടില്ല; എല്ലാ ചിലവുകളും കേരളാ സർക്കാർ വഹിക്കണം; ശബരിമല കയറാൻ എത്തുന്ന തൃപ്തി ദേശായിയുടെ ആവശ്യങ്ങൾ കണ്ട് കണ്ണുതള്ളി സംസ്ഥാന സർക്കാർ
ഇഷ്ടതാരങ്ങളുമായി 20 മിനിറ്റ് ആഡംബരഹോട്ടലിൽ ചെലവിടാൻ നൽകാമെന്നേറ്റത് പത്തുകോടി വീതം; ഐശ്വര്യ റായിയും ദീപിക പദുക്കോണുമടക്കം 26 താരങ്ങൾക്കായി ചെലവാക്കാൻ ഉറച്ചത് 300 കോടി; രണ്ടുമൂന്നുപേരെ കണ്ടപ്പോൾ ഉദ്ദേശിച്ച കാര്യം നടക്കില്ലെന്നുറപ്പായതോടെ കരാറിൽനിന്ന് പിന്മാറി; ബെഹ്‌റീൻ രാജകുമാരനോട് 300 കോടി നഷ്ടപരിഹാരം ചോദിച്ച് ഏജന്റ് നൽകിയ കേസ് ലണ്ടൻ ഹൈക്കോടതിയിൽ
സ്വാമി ശരണം.....ഭക്തർക്കൊപ്പം എന്ന നിലപാട് മലയാളം ന്യൂസ് ചാനൽ റേറ്റിംഗിനെ മാറ്റി മറിക്കുന്നു; ഏഷ്യാനെറ്റ് ന്യൂസിനേയും വെല്ലുവിളിച്ച് ജനം ടിവിയുടെ വമ്പൻ കുതിപ്പ്; ആട്ട ചിത്തിര ആഘോഷത്തിനായുള്ള നടതുറപ്പിൽ ആർഎസ്എസ് ചാനലിന് ഉണ്ടായത് ചരിത്ര നേട്ടം; ഏഷ്യാനെറ്റ് ന്യൂസുമായുള്ള വ്യത്യാസം 17 പോയിന്റ് മാത്രം; 40000 ഇപ്രഷ്ൻസ് കടക്കുന്ന മലയാളത്തിലെ രണ്ടാം ചാനലായി സംഘപരിവാർ ടിവി; മണ്ഡലകാലത്ത് മലയാളത്തിൽ ന്യൂസ് ചാനലിൽ പോരാട്ടം മുറുകും
കാണുന്നവരോടെല്ലാം പ്രായഭേദമന്യേ കാമം പ്രകടിപ്പിക്കുക എന്നത് എഴുത്തിന്റെ അവകാശമായിട്ടാണ് പല എഴുത്തുകാരും കരുതുന്നത്; ഒരിക്കൽ സംസാരിച്ചു കൊണ്ടിരിക്കെ അർഷാദ് ബത്തേരി എന്റെ മുലകളിൽ കയറിപ്പിടിച്ചു; പല സ്ത്രീകളുമായും രതിബന്ധങ്ങളുണ്ടെന്നും എല്ലാവരുടേയും നഗ്‌നഫോട്ടോസുണ്ട് കയ്യിലെന്നും വീമ്പിളക്കിയത് കവി ശ്രീജിത്തരിയല്ലൂർ; ഇവർക്കൊക്കെ എഴുത്ത് പ്രതിരോധമോ ആശ്രയമോ അല്ല... കെണിയാണ്... നിറം പുരട്ടിവെച്ച അക്ഷരക്കെണി: ഒലിവ് ബുക്ക് എഡിറ്റർ അടക്കമുള്ളവർക്കെതിരെ മീ ടുവുമായി യുവതി
താൽപ്പര്യം ഉള്ള പലരും ഇങ്ങോണ്ട് വന്നിട്ടുണ്ട്.; എനിക്ക് തോന്നിയവരോട് അങ്ങോട്ടും മാന്യമായി ചോദിക്കാറുണ്ട്; എനിക്കീ സദാചാരവും വിപ്ലവവും കൂടി കൂട്ടികുഴച്ചു വെട്ടിവിഴുങ്ങുന്ന ഓഞ്ഞ ഏർപ്പാടില്ല; ഒരു നല്ല കൂട്ട് വന്നതായിരുന്നു; ഇത് കണ്ട് അതും പോയി കിട്ടി: മീ ടൂ ആരോപണത്തെ കുറിച്ച് കവി ശ്രീജിത്ത് അരിയല്ലൂരിന്റെ പ്രതികരണം ഇങ്ങനെ
ഡിവൈഎസ്‌പി ഹരികുമാറിനു വേണ്ടി ബിനു വീട്ടിൽ ഒരുക്കിയിരുന്നത് നക്ഷത്ര വേശ്യാലയവും മിനി ബാറും! ഇരുവരും പങ്കാളിത്ത ബിസിനസുകാർ; കാക്കിയിട്ട ക്രിമിനലിന് വേണ്ടി സ്ത്രീകളെ ബിനു എത്തിച്ചിരുന്നത് ബന്ധുക്കളെന്ന് പറഞ്ഞ്; വീട്ടിലെ രണ്ടു റൂമുകൾ ഹരികുമാറിന് വേണ്ടി മാത്രം നീക്കിവെച്ചു; എല്ലാ കോംപ്രമൈസ് ആക്കുന്ന ഉദ്യോഗസ്ഥന് ക്വാറിക്കാരും ബാറുകാരും പ്രതിമാസം നൽകിയിരുന്നത് 50ലക്ഷത്തിലധികം രൂപ; ലഭിക്കുന്ന തുകയിൽ പകുതിയും എത്തിയത് തിരുവനന്തപുരത്തെ പ്രമുഖ സിപിഎം നേതാവിന്റെ വീട്ടിലും
വാഗമണ്ണിൽ മൂന്നു ദിവസം പാർട്ടി; മദ്യവും ലഹരിയും ഉപയോഗിച്ച് നൃത്തം ചെയ്ത അടിച്ചു പൊളിച്ചത് അഞ്ഞൂറോളം ആക്ടിവിസ്റ്റുകൾ; വാഗമണ്ണിലെ രഹസ്യ സങ്കേതത്തിലെ തീരുമാനം അനുസരിച്ച് മലചവിട്ടാനുള്ള ആദ്യ നിയോഗമെത്തിയത് ചുംബന സമരനായികക്കെന്ന് ഓൺലൈനിൽ വാർത്ത; ചിത്രങ്ങളും പുറത്തു വിട്ടു; രഹ്ന ഫാത്തിമ സന്നിധാനത്ത് യാത്ര തിരിച്ചത് എവിടെ നിന്ന് എന്ന ചർച്ച പുരോഗമിക്കുമ്പോൾ എല്ലാം പിൻവലിച്ച് മംഗളം
അകത്തളത്തിൽ രണ്ടായിരം സ്‌ക്വയർ ഫീറ്റിനടുത്ത് വലുപ്പമുള്ള നീന്തൽ കുളം; ശീതീകരിച്ച ഓഫീസ് മുറി; പുറത്ത് കുളിക്കടവിലേക്കുള്ള കവാടം; കരമനയാറിന്റെ ദൃശ്യഭംഗി ആസ്വദിക്കാനും സൗകര്യം; സ്‌കൂൾ ഓഫ് ഭഗവത് ഗീതയ്ക്കുള്ളത് ടൂറിസം ഡിപ്പാർട്ട്‌മെന്റിൽ ഗോൾഡ് ഹൗസ് കാറ്റഗറി അംഗീകാരം; കുണ്ടമൺകടവിലെ സാളാഗ്രാം ആശ്രമത്തിനുള്ളത് ഹോം സ്റ്റേ രജിസ്ട്രേഷൻ; സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന്റെ വിശേഷങ്ങൾ ഇങ്ങനെ
അക്രമിക്കപ്പെട്ട നടിക്കൊപ്പം ഉറച്ചു നിന്നു; പാർവ്വതിക്ക് നഷ്ടമായത് കത്തിജ്വലിച്ച് നിന്ന കരിയർ; നടി ആക്രമിക്കപ്പെട്ടത് തനിക്ക് വേണ്ടിയാണെന്ന് അറിയാമായിരുന്നിട്ടും അപകടം മനസ്സിലാക്കി പിന്മാറിയതു കൊണ്ട് രണ്ടാംവരവിലെ തിളക്കത്തിൽ തന്നെ തുടർന്ന് മഞ്ജു വാര്യർ; സത്യത്തിനൊപ്പം നിന്നതിന് പാർവ്വതിക്ക് ലഭിച്ച ശിക്ഷയുടെ അളവ് ഊഹിക്കാവുന്നതിലും അപ്പുറം
ഭർത്താവിന്റെ സഹപ്രവർത്തകൻ ആയിരുന്ന ചീഫ് പ്രൊഡ്യൂസർ എംആർ രാജൻ ലൈംഗിക താൽപ്പര്യത്തോടെ സംസാരിക്കാൻ തുടങ്ങി; മാർക്കറ്റിങ് വിഭാഗത്തിലെ ദിലീപും ലൈംഗിക ചേഷ്ടകൾ പുറത്തെടുത്തു; എഞ്ചിനിയറായ പത്മകുമാർ അവസരം കിട്ടുമ്പോൾ ഒക്കെ ശരീരത്തിൽ സ്പർശിച്ചു തുടങ്ങി; പരാതിപെട്ടിട്ട് ഒരു നടപടിയും എടുക്കാതെ മാനേജ്മെന്റ്; നിഷാ ബാബുവിന്റെ മീ ടൂവിൽ അഴിഞ്ഞു വീഴുന്നത് ഏഷ്യാനെറ്റ് വൈസ് പ്രസിഡന്റ് അടക്കമുള്ളവരുടെ വൃത്തികെട്ട മുഖങ്ങൾ
ബിനീഷ് കോടിയേരി ചങ്ക് സഹോദരൻ! ഗണപതി കോവിൽ വരെ സ്വന്തം റിസ്‌കിലെത്തിയാൽ എല്ലാം ശരിയാക്കമെന്ന് ഉറപ്പ് നൽകിയത് കളക്ടർ നൂഹുവും ഐജി മനോജ് എബ്രഹാമും; പൊലീസ് പറഞ്ഞിടം വരെ പെൺകുട്ടിയെന്ന് ആരും തിരിച്ചറിയാതെ എത്തി; ഐജി ശ്രീജിത്തും നല്ല രീതിയിൽ പിന്തുണ നൽകി; നടപ്പന്തൽ വരെ എത്തിയത് എങ്ങനെ എന്ന് രഹ്നാ ഫാത്തിമ വിശദീകരിക്കുന്ന ഓഡിയോ പുറത്ത്; പൊലീസിനേയും സിപിഎമ്മിനേയും പ്രതിക്കൂട്ടിലാക്കി ആഞ്ഞടിക്കാൻ പരിവാറുകാർ; ശബരിമല വിവാദം പുതിയ തലത്തിലേക്ക്
മകൾ ഗോവേണിയിൽ നിന്നു വീണു മരിച്ചു എന്ന അമ്മയുടെ കള്ള കഥ ഗൾഫിൽ നിന്നെത്തിയ അച്ഛനും വിശ്വസിക്കാനായില്ല; ഏഴു വയസ്സുകാരിയുടെ ദേഹത്തെ മുറിവേറ്റ പാടുകൾ പൊലീസിന്റെയും സംശയം വർദ്ധിപ്പിച്ചു; ചോദ്യം ചെയ്തപ്പോൾ മൊഴിമാറ്റി പറഞ്ഞും പിടിച്ചു നിൽക്കാൻ അമ്മയുടെ ശ്രമം; ഒടുവിൽ മകളുടെ ദുരൂഹ മരണത്തിൽ അമ്മയെ അറസ്റ്റ് ചെയ്ത് പൊലീസ്
ഹരികുമാർ മരണത്തിലേക്ക് നടക്കാൻ തീരുമാനിക്കും മുമ്പ് മകന്റെ കുഴിമാടത്തിൽ ജമന്തിപൂവ് വച്ച് പ്രാർത്ഥിച്ചു; എന്റെ മകനെ കൂടി നോക്കികോളണം എന്ന് കുറുപ്പെഴുതി പാൻസിന്റെ പോക്കറ്റിൽ സൂക്ഷിച്ചു; മകനോട് ആവശ്യപ്പെട്ടത് അമ്മയെ നോക്കണമെന്നും; നെയ്യാറ്റിൻകരക്കാർ ആഘോഷമാക്കിയപ്പോൾ കല്ലമ്പലത്ത് മാധ്യമ വിചാരണയിൽ കടുത്ത രോഷം
മകളേയും ഭർത്താവിനേയും ചോദ്യം ചെയ്തപ്പോൾ അച്ഛന്റേയും അമ്മയുടേയും ഒളിത്താവളം പൊലീസ് അറിഞ്ഞു; അറസ്റ്റിലായതോടെ മാനസികമായി തകർന്നു; ആരും കാണാതെ മുങ്ങിയത് ആറാം നിലയിൽ നിന്ന് ചാടാനും; നൂറു വർഷത്തെ പാരമ്പര്യവും കണ്ണായ സ്ഥലത്ത് ആസ്തികളുണ്ടായിട്ടും 'കുന്നത്തുകളത്തിൽ' പൊളിഞ്ഞത് എങ്ങനെ? മുതലാളിയെ കടക്കാരനാക്കിയത് മക്കളുടേയും മരുമക്കളുടേയും അടിപൊളി ജീവിതം; വിശ്വനാഥന്റെ ആത്മഹത്യ തകർത്തത് തട്ടിപ്പിനിരയായ പാവങ്ങളുടെ അവസാന പ്രതീക്ഷകളെ
ജനം ടിവിയുടെ കുതിപ്പ് കണ്ട് ഞെട്ടിയ ചാനൽ മുതലാളിമാർക്ക് ഇരിക്കപ്പൊറുതിയില്ല; വിപ്ലവകാരികളായ റിപ്പോർട്ടർമാരെ മുഴുവൻ മാറ്റി അയ്യപ്പഭക്തരെ തന്നെ ശബരിമല റിപ്പോർട്ടിങ് ഏൽപ്പിച്ച് മനോരമയും മാതൃഭൂമിയും ഏഷ്യാനെറ്റും അടക്കമുള്ള ചാനലുകൾ; വേണുവിനെ പോലുള്ള സ്റ്റാർ അവതാരകർ സ്വയം മാറിയതോടെ മാതൃഭൂമിക്ക് ആശ്വാസമായെങ്കിൽ ഷാനി പ്രഭാകരനെ വടക്കേ ഇന്ത്യയിലേക്ക് അയച്ച് അയ്യപ്പദാസിനെ പുതിയ സ്റ്റാറാക്കി മനോരമയുടെ പിടിച്ചു നിൽക്കൽ ശ്രമം