Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സുരക്ഷയ്ക്കായി പണിത വാർക്ക വീട് വെള്ളം കൊണ്ടു പോയപ്പോൾ കൂലിപ്പണിക്കാരനായ രാജപ്പനും കുടുംബവും പെരുവഴിയിലായി; മകളുടെ കല്യാണം എന്ന സ്വപ്‌നം നീണ്ടു പോകുന്നതിനിടയിൽ ബാധ്യതകളും ഏറി വരുന്നു; പള്ളിക്കായി മാറ്റി വച്ച ശൗര്യാറിന്റെ ജീവിതം അവസാനിച്ചതും പള്ളിയിൽ തന്നെ; പ്രളയക്കെടുതി ഒഴിയുമ്പോൾ കൊച്ചിയിൽ നിന്നും കേൾക്കുന്നത് കണ്ണീരിൽ കുതിർന്ന കഥകൾ

സുരക്ഷയ്ക്കായി പണിത വാർക്ക വീട് വെള്ളം കൊണ്ടു പോയപ്പോൾ കൂലിപ്പണിക്കാരനായ രാജപ്പനും കുടുംബവും പെരുവഴിയിലായി; മകളുടെ കല്യാണം എന്ന സ്വപ്‌നം നീണ്ടു പോകുന്നതിനിടയിൽ ബാധ്യതകളും ഏറി വരുന്നു; പള്ളിക്കായി മാറ്റി വച്ച ശൗര്യാറിന്റെ ജീവിതം അവസാനിച്ചതും പള്ളിയിൽ തന്നെ; പ്രളയക്കെടുതി ഒഴിയുമ്പോൾ കൊച്ചിയിൽ നിന്നും കേൾക്കുന്നത് കണ്ണീരിൽ കുതിർന്ന കഥകൾ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കേരളക്കര പ്രളയക്കെടുതിയിൽ നിന്നും കരകയറുന്ന അവസരത്തിൽ കണ്ണീരിൽ കുതിർന്ന നിലവിളികളാണ് എങ്ങും കേൾക്കാൻ സാധിക്കുന്നത്. കോരിച്ചൊരിഞ്ഞ മഴ കൊച്ചിയെ വിഴുങ്ങിയപ്പോൾ തകർന്നടിഞ്ഞത് ഒരു ജന്മം കൊണ്ട് സ്വരൂപിച്ച സ്വപ്‌നങ്ങൾ കൂടിയായിരുന്നു. വെളിയത്തുനാട് ചെറുവള്ളം വീട്ടിൽ രാജപ്പനും പറയാനുള്ളത് ഇതേ കണ്ണീരിൽ കുതിർന്ന കഥയാണ്. വർഷങ്ങളായി മഴയത്ത് ചോരുന്ന വീട്ടിൽ കിടന്നിരുന്ന രാജപ്പന്റെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നു ചെറുതെങ്കിലും സുരക്ഷിതമായ വാർക്ക വീട്.

എന്നാൽ കടം വാങ്ങിയും താൻ കൂലിപ്പണി ചെയ്തും സ്വരുക്കൂട്ടിയ സമ്പാദ്യം കൊണ്ട് നിർമ്മിച്ച വീട് ഞെടിയിടയിലാണ് കനത്ത മഴ തകർത്തെറിഞ്ഞത്. വീടന്റെ തേപ്പ് പണികൾ പോലും കഴിഞ്ഞിരുന്നില്ല.പുതിയ വീട്ടിലേക്ക് മാറി എട്ട് മാസമാകുന്നതേയുള്ളൂ. വീട്ടിലെ സകല വസ്തുക്കളും പ്രളയം കൊണ്ടുപോയി.സിമന്റ് തേച്ചിട്ടില്ലാത്തതിനാൽ വീടിന്റെ ഭിത്തികൾ കുതിർന്നിട്ടുണ്ട്. കയറിക്കിടക്കാൻ മറ്റൊരു വീടില്ലാത്തതിനാൽ ക്യാമ്പിൽനിന്ന് പോരാനുള്ള ദിവസം എണ്ണി കഴിയുകയാണ് ഈ കുടുംബം.

പ്ലസ് ടുവിന് പഠിക്കുന്ന മകൾ രോഷ്‌നിയുടെ പുസ്തകങ്ങളും സർട്ടിഫിക്കറ്റുകളുമടക്കം എല്ലാ മുങ്ങിക്കുതിർന്നു. അഴുകിയ നിലയിലുള്ള പുസ്തകങ്ങൾ വെയിലത്തിട്ട് ഉണക്കാനുള്ള ശ്രമത്തിലാണ് രോഷ്‌നി. ചെളിവെള്ളം കോരി കൊണ്ടുവന്നാണ് വീട് കഴുകുന്നത്. നിറഞ്ഞ ചെളിയോടൊപ്പം ഇഴജന്തുകളും വീട്ടിൽ കയറിയിരുന്നു.

'അമ്മ കൊച്ചുപെണ്ണിന് 85 വയസ്സായി. പലവിധ രോഗങ്ങളുമുണ്ട്. വീട് തേച്ച് പണി പൂർത്തിയാക്കിയിട്ട് മകളുടെ കല്യാണത്തിനായി സ്വരുക്കൂട്ടണം എന്ന് വിചാരിച്ചതായിരുന്നു. എന്നാൽ എല്ലാം മഴ തകർത്തു' രാജപ്പൻ പറഞ്ഞു. കൂലിപ്പണിക്കാരനായ രാജപ്പന് സമ്പാദ്യമായി ഒന്നുമില്ല. ബാധ്യതകളുടെയാണെങ്കിൽ ഒരു പട്ടിക തന്നെയുമുണ്ട്.

കുത്തിയതോട് സെന്റ് സേവ്യേഴ്‌സ് പള്ളിയിലെ ശൗര്യാറുടെ കഥയും ലോകത്തെ കണ്ണീരിലാഴ്‌ത്തിയ ഒന്നാണ്. പള്ളിക്കായി ഉഴിഞ്ഞു വച്ച ആ ജീവിതം പള്ളിയിൽ തന്നെ അവസാനിച്ചതിനെക്കുറിച്ച് ഇടവകാംഗമായ ജോസ് പറയുന്നു. ശൗര്യാറും ഭാര്യ അൽഫോൻസയും പള്ളിയിലെ ശുശ്രൂഷക്കാരായിരുന്നു. പള്ളിയുടെയും വിശ്വാസികളുടെയും കാര്യങ്ങൾ നോക്കാൻ എന്നും അവരുണ്ടായിരുന്നു.

പള്ളിയും മുറ്റവും അടിച്ചുവാരാനും വൃത്തിയാക്കാനും എന്നും ശ്രമിച്ചിരുന്നു രണ്ടു പേർ. മരണാവശ്യങ്ങൾക്ക് കുഴിമാടം ഒരുക്കാനും ശൗര്യാർ എന്നും പള്ളിയിലുണ്ടായിരുന്നു. എല്ലാവരോടും നന്നായി മാത്രം പെരുമാറുന്ന ഒരാളായിരുന്നു ശൗര്യാറെന്ന് അയൽവാസിയായ ജോസ് ഓർമിക്കുന്നു.

'കാലിനും കൈകൾക്കും നേരിയ സ്വാധീനക്കുറവ് ഉണ്ടായിരുന്നിട്ടും എന്തു ജോലി ചെയ്യാനും അദ്ദേഹം തയ്യാറായിരുന്നു. നാട്ടിൽ ഒരു കല്യാണം നടന്നാലും മരണം നടന്നാലും സഹായിക്കാൻ ശൗര്യാർ ഒരുപോലെ രംഗത്തുണ്ടായിരുന്നു.' - ജോസ് പറഞ്ഞു. അപകടമുണ്ടായ ദിവസം പള്ളിമേടയിലിരുന്ന് അവൽ കുഴച്ചത് കഴിച്ച ശൗര്യാരെ ജോർജ് എന്ന നാട്ടുകാരനും മറന്നിട്ടില്ല. 'വെള്ളം പൊങ്ങിയതോടെ ഞങ്ങളെല്ലാവരും പള്ളിമേടയിൽ അഭയം പ്രാപിക്കുകയായിരുന്നു.

ബുധനാഴ്ച രാത്രി നല്ല മഴയായിരുന്നു. വ്യാഴാഴ്ച പള്ളിമേടയിലിരുന്ന അവൽ കഴിച്ചാണ് ശൗര്യാർ പുറത്തേക്ക് പോയത്. മേടയുടെ താഴെ ഭാഗത്ത് അദ്ദേഹം നിൽക്കുമ്പോഴായിരുന്നു കിഴക്കേഭാഗം ഇടിഞ്ഞുവീണത്. ഇത്രയം പറഞ്ഞ ശേഷം ജോസിന് ഒന്നും പറയുവാൻ സാധിക്കുന്നില്ല. അത്രയ്ക്ക് ആഴത്തിലുള്ള മുറിവാണ് ശൗര്യാറിന്റെ വേർപാട് ഇവിടുത്തെ ആളുകളുടെ മനസിലുണ്ടാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP