Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

റാന്നിയും ആറന്മുളയും കോഴഞ്ചേരിയും ഒറ്റപ്പെട്ട അവസ്ഥയിൽ; മൂഴിയാറിന്റെ ഷട്ടറുകളിൽ ഒന്ന് താഴ്‌ത്തിയിട്ടും വെള്ളമൊഴുക്ക് നിയന്ത്രണത്തിന് അതീതം; ഹെലികോപ്ടറിൽ ആളുകളെ ഒഴുപ്പിച്ച് വായു സേന; ബോട്ടുകളിൽ കരസേനയും ഒറ്റപ്പെട്ടവരെ കണ്ടെത്താനും രക്ഷിക്കാനും രംഗത്ത്; നാവിക സേനയും സജീവം; പത്തനംതിട്ടയിലേത് യുദ്ധസമാന രക്ഷാപ്രവർത്തനം; മഴ തുടരുമ്പോൾ ആശങ്ക മാത്രം ഒഴിയുന്നില്ല

റാന്നിയും ആറന്മുളയും കോഴഞ്ചേരിയും ഒറ്റപ്പെട്ട അവസ്ഥയിൽ; മൂഴിയാറിന്റെ ഷട്ടറുകളിൽ ഒന്ന് താഴ്‌ത്തിയിട്ടും വെള്ളമൊഴുക്ക് നിയന്ത്രണത്തിന് അതീതം; ഹെലികോപ്ടറിൽ ആളുകളെ ഒഴുപ്പിച്ച് വായു സേന; ബോട്ടുകളിൽ കരസേനയും ഒറ്റപ്പെട്ടവരെ കണ്ടെത്താനും രക്ഷിക്കാനും രംഗത്ത്; നാവിക സേനയും സജീവം; പത്തനംതിട്ടയിലേത് യുദ്ധസമാന രക്ഷാപ്രവർത്തനം; മഴ തുടരുമ്പോൾ ആശങ്ക മാത്രം ഒഴിയുന്നില്ല

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: കനത്തമഴയിൽ ജലനിരപ്പ് ഉയർന്നതോടെ പമ്പാതീരത്ത് സ്ഥിതി അതീവ ഗുരുതരം. കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാൻ വ്യോമ സേന സജീവമായി രംഗത്തുണ്ട്. യുദ്ധ സമാനമായ സാഹചര്യത്തിൽ ആളുകളെ രക്ഷിക്കുന്നതിന് സമാനമാണ് ഇടപെടൽ. ഏറ്റവും കൂടുതൽ ആൾക്കാർ പ്രളയക്കെടുതിയിൽ പെട്ടിരിക്കുന്നത് പത്തനം തിട്ടയിലാണെന്നാണ് വിലയിരുത്തൽ. വീടുകളുടെ രണ്ടാം നിലയിലേക്ക് വരെ വെള്ളം കയറിയതോടെ ആയിരക്കണക്കിന് പേരാണ് ഒറ്റപ്പെട്ടു കിടക്കുന്നത്. ഈ സാഹചര്യത്തിലാണ് നാവിക സേനയും വ്യാമസേനയും എത്തിയത്. എന്നാൽ ഇപ്പോഴും പെയ്യുന്ന മഴ രക്ഷാപ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്.

പലരും വെള്ളം ഭക്ഷണവും കിട്ടാതെ വീടുകളിൽ തന്നെ വലയുകയാണ്. ഇന്നലെ രാത്രി മുതൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഇന്ന് രാവിലെയോടെ ഫയർഫോഴ്സിന്റെയും മത്സ്യബന്ധന തൊഴിലാളികളുടെയും സഹായം എത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനം രാവിലെ മുതൽ വീണ്ടും തുടങ്ങി. എന്നാൽ തീർത്തും ഒറ്റപ്പെട്ടു കിടക്കുന്ന സ്ഥലങ്ങളുണ്ട്. ഇവിടെയാണ് വായു സേനയുടെ ഇടപെടൽ. സൈന്യത്തിന്റെ മൂന്ന് യൂണിറ്റും പത്തനംതിട്ടയിൽ സജീവമാണ്. ഇപ്പോഴും നിരവധിയാളുകൾ ഒറ്റപ്പെട്ടു കിടക്കുകയാണ്. ഫയർഫോഴ്‌സ് പത്തനംതിട്ടയിലും ചെങ്ങന്നൂരിലും കൺട്രോൾറൂം തുറന്നു.

റാന്നിയും ആറന്മുളയും കോഴഞ്ചേരിയിലുമാണ് പ്രളയം ഏറെ ബാധിച്ചിരിക്കുന്നത്. തിരുവല്ല പ്രദേശങ്ങളിലും വെള്ളംകയറിയിരിക്കുന്നതായിട്ടാണ് പുതിയ വിവരം. ദുരന്ത നിവാരണ സേനയുടെയും നാവിക സേനയുടെയും ഫയർഫോഴ്സിന്റെയും ബോട്ടുകൾ സ്ഥലത്തെത്തി ഒറ്റപ്പെട്ടു കിടക്കുന്നവരെ കണ്ടെത്താൻ ശ്രമിക്കുകയാണ്. റാന്നിമുതൽ ആറന്മുള വരെ വെള്ളപ്പൊക്കം രൂക്ഷമായ സ്ഥിതിയാണ്. വീടുകളുടെ രണ്ടാം നിലയിലേക്ക് പോലും വെള്ളം കയറുന്ന സ്ഥിതിയാണ്. ശബരിമല ബാലാശ്രമത്തൽ 37 കുട്ടികൾ കുടുങ്ങിക്കിടപ്പുണ്ട്. മൂഴിയാർ ഡാമിന്റെ രണ്ടു ഷട്ടറുകളിൽ ഒരെണ്ണം താഴ്‌ത്തി.

പമ്പയിലേക്കുള്ള ജലമൊഴുക്ക് നിയന്ത്രിക്കാനാണ് ഇത്. വിവിധ സേനാ വിഭാഗത്തിന്റെ 28 ബോട്ടുകൾ രക്ഷാപ്രവർത്തനത്തിനുണ്ട്. സൈന്യത്തിന്റെ ഹെലികോപ്റ്റർ വഴിയും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. സ്വകാര്യ വ്യക്തികളുടെ ബോട്ടുകളഐും രംഗത്തുണ്ട്. ഇന്നലെ രാത്രി മുതൽ തുടങ്ങിയ രക്ഷാപ്രവത്തനത്തിൽ ഇരുട്ടും ഒഴുക്കുമായിരുന്നു പ്രശ്നം. രാവിലെ കൂടുതൽ ബോട്ടുകളും മറ്റു സംവിധാനങ്ങളുമായി രക്ഷാപ്രവർത്തകർ രംഗത്തുണ്ട്. നാലു ബോട്ടുകൾ രാവിലെ 50 പേരുമായി തിരികെ വന്നിട്ടുണ്ട്. കൊല്ലത്തു നിന്നും മത്സ്യബന്ധന തൊഴിലാളികളുടെ ബോട്ടുകൾ വരെ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. ചെങ്ങന്നൂർ, ആറന്മുള ഭാഗത്ത് അനേകർ കുടുങ്ങിക്കിടക്കുകയാണ്.

പാങ്ങോട് മിലിട്ടറി ക്യാമ്പിൽനിന്നുള്ള 100 അംഗ സേനയാണ് പത്തനംതിട്ടയിലേക്ക് എത്തിയിട്ടുള്ളത്. പമ്പയുടെ തീരത്ത് കരസേനയും തിരുവല്ല, റാന്നി, കോഴഞ്ചേരി താലൂക്കുകളിൽ നാവികസേനയും രക്ഷാപ്രവർത്തനം നടത്തും. ഇവർക്കൊപ്പം എൻഡിആർഎഫ്, ഫയർഫോഴ്സ്, പൊലീസ് സേനകളുമുണ്ട്. ചെങ്ങന്നൂരിൽ കോസ്റ്റ് ഗാർഡ് (20 പേർ) ,എൻഡിആർഎഫ് (30പേർ) ,ഫയർഫോഴ്സ് സംഘം , ഇൻഡോ ടിബറ്റൻ ഫോഴ്സ് തുടങ്ങിയ സേനാവിഭാഗങ്ങൾ കർമ്മരംഗത്തുണ്ട്. നേരം പുലർന്നതോടെ രക്ഷാപ്രവർത്തനങ്ങൾ ദ്രുതഗതിയിലാക്കി. ജില്ലയിലാകെ കുടുങ്ങിക്കിടക്കുന്നവർ ആയിരത്തോളം പേർ വരും. ഇപ്പോൾ നാടൻ ബോട്ടുകൾ ഉൾപ്പെടെ 28 ബോട്ടുകളാണ് രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചിട്ടുള്ളത്. പുതുതായി 23 ബോട്ടുകൾ കൂടി ജില്ലയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. രണ്ട് ഹെലികോപ്ടറുകളാണ് രക്ഷാ പ്രവർത്തനങ്ങളിൽ പങ്കെടുത്തുകൊണ്ടിരിക്കുന്നത്.

രക്ഷാപ്രവർത്തനത്തിനായി കോഴഞ്ചേരിയിലും റാന്നിയിലുമായി സൈന്യത്തിന്റെ 10 ബോട്ടുകളാണ് എത്തിച്ചിരിക്കുന്നത്. അച്ചൻകോവിൽ, ഗവി, പൊക്കത്തോട് എന്നിവിടങ്ങളിൽ ഇന്ന് വീണ്ടും ഉരുൾപൊട്ടലുണ്ടായത് സ്ഥിതി രൂക്ഷമാക്കിയിട്ടുണ്ട്. റാന്നിയിൽ രക്ഷാപ്രവർത്തനത്തിന് കുട്ടവഞ്ചി ഉപയോഗിക്കുന്നുണ്ട്. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി തയ്യാറാക്കിയിട്ടുള്ള സർക്കാർ വെബ്സൈറ്റും പ്രയോജനപ്പെടുത്താൻ സാധിക്കും. കേരളാറെസ്‌ക്യു ഡോട്ട് ഇൻ- keralarescue.in എന്നതാണ് വെബ്സൈറ്റ് അഡ്രസ്. ഇതിൽ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട നമ്പരുകളുണ്ട്. രക്ഷാപ്രവർത്തകരെ അറിയിക്കാനായി ആളുകൾ അകപ്പെട്ടിരിക്കുന്ന സ്ഥലവും കൃത്യമായി രേഖപ്പെടുത്താനും സൗകര്യമുണ്ട്. എൻഡിആർഎഫിന്റെ സംഘങ്ങളെ ബന്ധപ്പെടാനുള്ള നമ്പർ ഇവയാണ്. പരമാവധി ആളുകൾ തങ്ങളുടെ ജിപിഎസ് ലൊക്കേഷനുകൾ ഇവർക്കായി പങ്കുവെക്കാൻ ശ്രമിക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP