Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആനവണ്ടിയെ കട്ടപ്പുറത്താക്കാൻ പാരയുമായി നടന്നവർക്ക് തിരിച്ചടി; മൂന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർമാരേയും മാറ്റി; ഉന്നതപദവികളിൽ സ്ഥാനക്കയറ്റവും ഡപ്യൂട്ടേഷനും ഇനി ഇല്ല; ആനവണ്ടിയെ രക്ഷിക്കാനുള്ള എംഡിയുടെ നടപടികൾക്ക് സർക്കാർ അംഗീകാരം; കെ എസ് ആർ ടി സിയിൽ രാജമാണിക്യം തുടരും

ആനവണ്ടിയെ കട്ടപ്പുറത്താക്കാൻ പാരയുമായി നടന്നവർക്ക് തിരിച്ചടി; മൂന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർമാരേയും മാറ്റി; ഉന്നതപദവികളിൽ സ്ഥാനക്കയറ്റവും ഡപ്യൂട്ടേഷനും ഇനി ഇല്ല; ആനവണ്ടിയെ രക്ഷിക്കാനുള്ള എംഡിയുടെ നടപടികൾക്ക് സർക്കാർ അംഗീകാരം; കെ എസ് ആർ ടി സിയിൽ രാജമാണിക്യം തുടരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കെ എസ് ആർ ടി സിയുടെ എംഡി സ്ഥാനത്ത് നിന്ന് രാജമാണിക്യം ഒഴിയില്ല. ആനവണ്ടിയെ കരകയറ്റാനുള്ള രാജമാണിക്യത്തിന്റെ ശുപാർശകളിൽ അടിയന്തര നടപടികൾ സർക്കാർ എടുത്തു. ഇതോടെ തനിക്ക് കെ എസ് ആർ ടി സിയെ മുന്നോട്ട് നയിക്കാനാകുമെന്ന പ്രതീക്ഷ രാജമാണിക്യത്തിന് എത്തുകയാണ്. അതുകൊണ്ട് തന്നെ കെ എസ് ആർ ടി സിയുടെ തലപ്പത്ത് ഈ ഐഎഎസ് ഉദ്യോഗസ്ഥൻ തുടരും. കടക്കെണിയിൽ നിന്നു കെഎസ്ആർടിസിയെ രക്ഷിക്കാൻ ഭരണസംവിധാനത്തിൽ വൻ അഴിച്ചുപണിക്ക് സർക്കാർ സമ്മതിച്ചത് രാജമാണിക്യത്തിന്റെ സമ്മർദ്ദ ഫലമാണ്.

കെഎസ്ആർടിസി ഉന്നത പദവികളിൽ പ്രഫഷനൽ യോഗ്യതയുള്ളവരെ പുറത്തുനിന്നു കണ്ടെത്തി നിയമിക്കാൻ ധനകാര്യ അഡീഷനൽ ചീഫ് സെക്രട്ടറി തലവനായി വിദഗ്ധസമിതിയെ സർക്കാർ നിയമിച്ചു. തിരുവനന്തപുരത്തു ജോലി ചെയ്യുന്ന മൂന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർമാരെ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം മേഖലാ തലവന്മാരാക്കി. ഇവരെ തിരുവനന്തപുരത്ത് നിന്ന് മാറ്റണമെന്നും പ്രൊഫഷണലുകളെ നിയമിക്കണമെന്നും രാജമാണിക്യം ശുപാർശ ചെയ്തിരുന്നു. എന്നാൽ രാഷ്ട്രീയക്കാരുടെ പിൻബലത്തിൽ എക്‌സിക്യൂട്ടീവ് ഡയറക്ടർമാർ രാജമാണിക്യത്തെ പുകച്ച് പുറത്തു ചാടിക്കാനാണ് ശ്രമിച്ചത്.

ടെക്‌നിക്കൽ, ഫിനാൻസ് വകുപ്പുകളിൽ പുതിയ ജനറൽ മാനേജർമാരെയും ധനകാര്യവിഭാഗത്തെ ശക്തിപ്പെടുത്താൻ രണ്ടു ചാർട്ടേഡ് അക്കൗണ്ടന്റുമാരെയും നിയമിക്കും. ഉന്നതപദവികളിൽ സ്ഥാനക്കയറ്റവും ഡപ്യൂട്ടേഷനും നൽകുന്ന പതിവ് അവസാനിപ്പിച്ച് എല്ലാ നിയമനവും പുറത്തുനിന്നാക്കി. കെഎസ്ആർടിസി നവീകരണത്തിനായി സർക്കാർ നിയോഗിച്ച സുശീൽ ഖന്ന റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണു നടപടി. ഈ റിപ്പോർട്ട് നടപ്പാക്കണമെന്ന രാജമാണിക്യത്തിന്റെ ആവശ്യം അംഗീകരിച്ചതോടെ കൂടുതൽ നവീകരണത്തിന് സാധ്യത തെളിയുകയാണ്. നേരത്തെ എം പാനൽ ജീവനക്കാരെ പിരിച്ചുവിട്ട നടപടി സർക്കാർ മരവിപ്പിച്ചിരുന്നു. ഇതോടെയാണ് സ്ഥാനം ഒഴിയാൻ രാജമാണിക്യം സന്നദ്ധത അറിയിച്ചത്.

അഡ്‌മിനിസ്‌ട്രേഷൻ, ഓപ്പറേഷൻസ്, ടെക്‌നിക്കൽ വിഭാഗത്തിന്റെ ചുമതലയുള്ള എക്‌സിക്യൂട്ടീവ് ഡയറക്ടർമാരെയാണു മേഖലാ തലവന്മാരാക്കിയത്. എംബിഎയും 10 വർഷത്തെ പ്രവർത്തനപരിചയമുള്ളവരെയാണ് അഡ്‌മിനിസ്‌ട്രേഷൻ, ഓപ്പറേഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർമാരായി പരിഗണിക്കുക. ടെക്‌നിക്കൽ വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടറാകാൻ ബിടെക്കും എംബിഎയും 10 വർഷത്തെ പ്രവൃത്തിപരിചയവും വേണം. ടെക്‌നിക്കൽ, ഫിനാൻസ് വകുപ്പുകളിലാണു ജനറൽ മാനേജർമാരെ നിയമിക്കുന്നത്. എബിഎ, ബിടെക് എന്നിവയ്‌ക്കൊപ്പം 15 വർഷത്തെ ജോലി പരിചയമാണു യോഗ്യത.

കുത്തഴിഞ്ഞുകിടക്കുന്ന കോർപറേഷന്റെ ധനകാര്യ, അക്കൗണ്ട്‌സ് വിഭാഗങ്ങളിൽ മാനേജ്‌മെന്റ് ഇൻഫർമേഷൻ സിസ്റ്റം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണു രണ്ടു ചാർട്ടേഡ് അക്കൗണ്ടന്റുമാരെ നിയമിക്കുന്നത്. ധനവകുപ്പ് മേധാവിക്കു പുറമെ ഗതാഗതവകുപ്പ് സെക്രട്ടറി, ഐടി സെക്രട്ടറി, കെഎസ്ആർടിസി സിഎംഡി, കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, തിരുവനന്തപുരം എൻജിനീയറിങ് കോളജ് എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ വിദഗ്ധരെയും തിരഞ്ഞെടുപ്പു സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP