Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമ്മയെ വീട്ടിൽ നിന്ന് ഇറക്കിവിട്ട വില്ലനായ മകനല്ല താനെന്നു രാജേഷ്; എല്ലാം പ്ലാൻ ചെയ്തതു ചതി മാത്രം കൈമുതലുള്ള സഹോദരനെന്നും ആരോപണം; കലക്ടറേറ്റിനു മുന്നിൽ കുത്തിയിരുന്നു സമരം ചെയ്ത പ്രകാശിനിയമ്മയുടെ മൂത്തമകനു പറയാനുള്ളത്...

അമ്മയെ വീട്ടിൽ നിന്ന് ഇറക്കിവിട്ട വില്ലനായ മകനല്ല താനെന്നു രാജേഷ്; എല്ലാം പ്ലാൻ ചെയ്തതു ചതി മാത്രം കൈമുതലുള്ള സഹോദരനെന്നും ആരോപണം; കലക്ടറേറ്റിനു മുന്നിൽ കുത്തിയിരുന്നു സമരം ചെയ്ത പ്രകാശിനിയമ്മയുടെ മൂത്തമകനു പറയാനുള്ളത്...

അരുൺ ജയകുമാർ

തിരുവനന്തപുരം: അമ്മയെ വീട്ടിൽ നിന്നും പുറത്താക്കിയതിൽ തനിക്ക് പങ്കില്ലെന്നും അനിയൻ സുരേഷ് റാമിന്റെ ഭീഷണിക്ക് വഴങ്ങിയാണ് അമ്മ തനിക്കെതിരെ പ്രവവർത്തിക്കുന്നതെന്നും വെളിപ്പെടുത്തി മൂത്ത മകൻ രാജേഷ്. സ്വത്ത് മുഴുവൻ എഴുതി വാങ്ങിയ ശേഷം മകനും സുഹൃത്തും ചേർന്ന് വീട്ടിൽ നിന്നും ഇറക്കിവിട്ടെന്നാരോപിച്ച് കഴിഞ്ഞയാഴ്ച രാജേഷിന്റെ അമ്മ എറണാകുളം കളക്റ്റ്രേറ്റിന് മുന്നിൽ കുത്തിയിരുന്ന് സമരം ചെയ്തിരുന്നു.

കുടുംബ സ്വത്ത് ആയ 27 സെന്റ് വസ്തു വില്പന നടത്തിയതു താനല്ലെന്നും ഇതിനെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നും രാജേഷ് പറയുന്നു. അമ്മയ്ക്കും മരിച്ചുപോയ ഇവരുടെ സഹോദരിക്കും അവകാശം ഉള്ള വസ്തു അമ്മയുടെ ഇളയമകനായ സുരേഷ്‌റാമും അമ്മയുടെ മരിച്ചു പോയ സഹോദരിയുടെ മക്കളും ചേർന്നാണ് വില്പന നടത്തിയതെന്നും രാജേഷ് പറയുന്നു. വിൽപ്പനയെ സംബന്ധിച്ചോ ,വിലയെക്കുറിച്ചോ, വസ്തു വാങ്ങിയ വ്യക്തിയെ കുറിച്ചോ തനിക്ക് യാതൊരു അറിവും ഉണ്ടായിരുന്നില്ലെന്നും രാജേഷ് പറയുന്നു.

വസ്തുവിന്റെ ആധാരം ഇളയമകൻ സുരേഷ് റാം 2012 ൽ ഉണ്ടായ കുടുംബ പ്രശ്‌നത്തിൽ നശിപ്പിക്കാൻ ശ്രമിച്ചപ്പോൾ അമ്മ കൈവശ പ്പെടുത്തി എന്നെ ഏൽപ്പിച്ചിരുന്നു. വസ്തു വില്പനയുടെ കാര്യം ഞാൻ അറിയാതെ ഇരിക്കാൻ ആധാരം നഷ്ട്ടപെട്ടു പോയി എന്ന് പരസ്യം നൽകി പുതിയ ആധാരം ഉണ്ടാക്കിയാണ് വില്പന നടത്തിയിരിക്കുന്നതെന്നും രാജേഷ് പറയുന്നു. രജിസ്‌ട്രേഷൻ കഴിഞ്ഞു അമ്മയും ഇളയ മകനായ സുരേഷ് റാമും തമ്മിൽ പണത്തെപ്പറ്റി തർക്കം ഉണ്ടായി. വയോധികയായ ഇവരുടെ കരച്ചിലും ബഹളവും കണ്ടു ഇവർ യാത്ര ചെയ്ത കാറിന്റെ ഡ്രൈവറുടെ മൊബൈലിൽ നിന്നാണ് വില്പന സംബന്ധിച്ച കാര്യം താൻ അറിയുന്നതെന്നും രാജേഷ് പറയുന്നു.

വസ്തുവിന്റെ യഥാർത്ഥ ആധാരം ഇപ്പോഴും തന്റെ കൈവശം ഉണ്ടെന്നു രാജേഷ് പറയുന്നു. അന്ന് പണം സംബന്ധിച്ച തർക്കം മൂലം ചേരാനെല്ലൂർ പൊലീസ് സ്റ്റേഷനിൽ എത്തുകയും അവിടെ വച്ചും പ്രശ്‌നം പരിഹരിക്കാതെ തന്നെ കിട്ടിയ പണവുമായി സ്റ്റേഷനിൽ നിന്നുള്ള നിർദ്ദേശ പ്രകാരം മൂത്ത മകനായ രാജേഷിന്റെ വീട്ടിലേക്കു പോന്നതാണ് എന്നും രാജേഷ് പറയുന്നു.അന്ന് ഒത്ത് തീർപ്പിൽ കിട്ടിയ പണം മുഴുവൻ അമ്മയുടെ ആവശ്യങ്ങൾക്കായി തന്നെയാണ് ചെലവാക്കിയതെന്നും രാജേഷ് പറയുന്നു. ഇളയ മകനായ സുരേഷ് റാം ഭീഷണിപ്പെടുത്തിയാണ് അമ്മയെകൊണ്ട് പലപ്പോഴും തനിക്കെതിരെ പ്രവർത്തിപ്പിച്ചിട്ടുള്ളതെന്നും രാജേഷ് പറയുന്നു.

വില്പന നടത്തിയ വിലയെക്കുറിച്ചും ലഭിച്ച പണത്തെ ക്കുറിച്ചും തർക്കം ഉണ്ടായിരുന്നതിനാൽ യാഥാർഥ്യം അറിയാൻ കേസ് കൊടുക്കും എന്ന് അമ്മ പറഞ്ഞതിനാൽ ,അമ്മയെക്കൊണ്ട് ഇതെല്ലആം ചെയ്യിക്കുന്നത് ഞാനാണ് എന്നുപറഞ്ഞു അമ്മയെയും എന്റെ കുടുംബത്തെയും കൊല്ലുമെന്നും എന്നെ ക്കുറിച്ച അപവാദങ്ങൾ നിറച്ചും നോട്ടീസ് വിതരണം നടത്തുകയും പോസ്റ്റർ പതിക്കുകയും ചെയ്തു. പത്രത്തോടൊപ്പം പരസ്യം എന്ന് പത്രവിതരണക്കാരനെ തെറ്റി ധരിപ്പിച്ചാണ് നോട്ടീസ് വിതരണം ചെയ്തത്.

ഇതിനെല്ലാം കേസുകളും നിലവിലുണ്ട്. ഇക്കാരണം കൊണ്ടാണ് തിരിച്ചു പോകാതെ എന്റെ കൂടെ ഒരു വർഷക്കാലം താമസിച്ചത്. കുടുംബ വീട്ടിലാണ് 45 വർഷം താമസിച്ചതെന്നും അവിടെ നിന്നും മാറിനിൽക്കാമാകുന്നില്ലെന്നും പറഞ്ഞാണ് അമ്മ പലപ്പോഴും ഉച്ചത്തിൽ കരയുതകയും ബഹളമുണ്ടാക്കുകയും ചെയ്തിരുന്നത്. അമ്മയല്ലെന്നും അമ്മയാണ് എന്നതിന് തെളിവ് ഉണ്ടായാൽ മാത്രമേ വീട്ടിൽ കയറ്റൂ എന്നും പറഞ്ഞു ബഹളമായി. അമ്മ വീണ്ടും എന്റെ കൂടെ തിരികെ പൊന്നു. ഇതിനെല്ലാം ബന്ധുക്കളും അയൽക്കാരും ചേരാനെല്ലൂർ കണ്ട്രോൾ റൂം എന്നിവിടങ്ങിളിലെ പൊലീസും സാക്ഷികളാണെന്നും രാജേഷ് പറയുന്നു.

ഇളയ മകനായ സുരേഷ് റാം ചെറുപ്പം മുതൽ കളവും ചതിവും പറ്റിക്കലും ആയി നടക്കുന്ന ജോലിക്കൊന്നും പോകാത്ത നിരവധി പെണ് കേസുകൾ ഉള്ള വ്യക്തിയാണ്. വെറും പത്താം ക്ലാസ് വിദ്യാഭ്യാസം ഉള്ള ഇയാൾ ഉയർന്ന യോഗ്യതയും ജോലിയും പറഞ്ഞു പാലക്കാടു ശിവരാമൻ മകൾ ആയുർവേദ ഡോക്ടർ ലീനയെ കബളിപ്പിച്ചു വിവാഹം കഴിക്കുകയും ഈ പെൺകുട്ടിയുടെ സ്വർണവും പണവും തട്ടിയെടുത്തു ഒഴിവാക്കുകയും ചെയ്തുവെന്നും രാജേഷ് പറയുന്നു. ഇന്നും വിവാഹ ബന്ധം വേർപെടുത്തിയിട്ടില്ല ,സ്വർണവും പണവും തിരികെ കൊടുത്തിട്ടില്ല.മാത്രവുമല്ല ഇയാൾ മറ്റൊരു സ്ത്രീയുമായി കുടുംബ വീട്ടിൽ ജീവിക്കുന്നു.

ഇളയ മകനായ സുരേഷ് റാമിന്റെ ഭീഷണി യുടെയും മർദ്ദനത്തിന്റെയും ഫലമായി അമ്മ ഇത്തരം നീചമായ കാര്യങ്ങൾക്കു നിർബന്ധിതയായി മാറുകയാണെന്നും രാജേഷ് പറയുന്നു. അമ്മയെ പല നുണകളും പറഞ്ഞു വിശ്വസിപ്പിച്ചു സുരേഷ് റാമിന്റെ താൽപ്പര്യത്തിന് ഒപ്പിച്ചു കൊണ്ട് നടക്കുകയാണെന്നും രാജേഷ് പറയുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP