Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വ്യാജ ഐഎഎസ് തെറിപ്പിക്കും, കൂട്ടുനിന്ന ഉദ്യോഗസ്ഥരും കുടുങ്ങും; എനിക്ക് കസേരയും പദവിയുമല്ല അഴിമതിക്കെതിരായ കുരിശുയുദ്ധമാണ് പ്രധാനം; മന്ത്രി മൊയ്തീന്റെ പ്രൈവറ്റ് സെക്രട്ടറി രാജാറാം തമ്പിയുടെ ഭാര്യയ്ക്ക് ജോലി നൽകിയത് ചട്ടവിരുദ്ധം; ബിജു പ്രഭാകറിനെതിരെ വെല്ലുവിളിച്ച് വർഷങ്ങൾക്ക് ശേഷം സ്വാമി താരമാകുന്നതിങ്ങനെ

വ്യാജ ഐഎഎസ് തെറിപ്പിക്കും, കൂട്ടുനിന്ന ഉദ്യോഗസ്ഥരും കുടുങ്ങും; എനിക്ക് കസേരയും പദവിയുമല്ല അഴിമതിക്കെതിരായ കുരിശുയുദ്ധമാണ് പ്രധാനം; മന്ത്രി മൊയ്തീന്റെ പ്രൈവറ്റ് സെക്രട്ടറി രാജാറാം തമ്പിയുടെ ഭാര്യയ്ക്ക് ജോലി നൽകിയത് ചട്ടവിരുദ്ധം; ബിജു പ്രഭാകറിനെതിരെ വെല്ലുവിളിച്ച് വർഷങ്ങൾക്ക് ശേഷം സ്വാമി താരമാകുന്നതിങ്ങനെ

തിരുവനന്തപുരം: കൃഷി വകുപ്പ് ഡയറക്ടർ ബിജു പ്രഭാകറിനെതിരെ രാജു നാരായണ സ്വാമി ഉന്നയിച്ചിരിക്കുന്നത് ഗുരുതര ആരോപണങ്ങൾ. ബിജു പ്രഭാകറിന്റെ ഐഎഎസ് വ്യാജമാണെന്നും റദ്ദാക്കാണമെന്നും ആവശ്യപ്പെട്ടതിന് പുറമെ വ്യവസായ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ അനധികൃതമായി ജോലിയിൽ കയറ്റിയെന്ന ആരോപണവും ബിജു പ്രഭാകറിനെതിരെ സ്വമി ഉന്നയിച്ചിട്ടുണ്ട്.

വ്യവസായമന്ത്രി എസി മൊയ്തീന്റെ പ്രൈവറ്റ് സെക്രട്ടറി കെ രാജാറാംതമ്പിയുടെ ഭാര്യയ്ക്കാണ് ബിജു പ്രഭാകർ അനധികൃതമായി നിയമനം നൽകിയത്. ബിജു പ്രഭാകറിന്റെ ഐഎഎസ് വ്യാജമാണെന്നും അതിനെതിരെ താൻ കേന്ദ്രത്തെ സമീപിക്കുമെന്നുമാണ് സ്വാമി പറയുന്നത്. ഐഎഎസും പണിയും തെറിപ്പിക്കുമെന്നും രാജുനാരായണസ്വാമി പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്.

തച്ചടി പ്രഭാകരന്റെ മകൻ എന്ന നിലയിൽ മാത്രമാണ് ബിജു പ്രഭാകറിന് ഐഎഎസ് കിട്ടിയത്. ഐഎഎസ് നൽകാൻ കൂട്ടുനിന്ന ഉദ്യോഗസ്ഥരെല്ലാം മറുപടി പറയേണ്ടി വരുമെന്നും നാരായണ സ്വാമി പറയുന്നു. ഐഎഎസ് വ്യാജമാണെന്ന് തെളിയിക്കുന്ന രേഖകൾ കൈവശമുണ്ട്. അതുമായി കേന്ദ്രത്തെ സമീപിക്കാനാണ് തീരുമാനം. കസേരയും പദവിയുമൊന്നും തനിക്ക് പ്രശ്‌നമല്ലെന്നും അഴിമതിക്കെതിരെ കുരിശുയുദ്ധം നടത്തുകയാണ് തന്റെ ലക്ഷ്യമെന്നും രാജു നാരായണ സ്വാമി പറയുന്നു.

ഹോർട്ടികൾച്ചർ മിഷന്റെ ഹൈ ഡെൻസിറ്റി ഫാമിങ് പരിപാടിയുമായി ബന്ധപ്പെട്ട് ഇസ്രയേലിൽ നിന്നുള്ള ക്ലിഫ് ലവ് എന്നയാളെ പങ്കെടുപ്പിച്ചതിന് പിന്നിൽ വൻ അഴിമതി നടന്നിട്ടുണ്ടെന്നും ആരോപണമുന്നയിച്ചിട്ടുണ്ട്. മൂന്നു ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ക്ലിഫ് ലവ് എന്നയാളെ സംസ്ഥാനത്തെത്തിച്ചതെന്നും ആക്ഷേപമുയർന്നിരുന്നു. ഇതേത്തുടർന്ന് ഇതു സംബന്ധിച്ച ഫയൽ ഹാജരാക്കാൻ രാജു നാരായണ സ്വാമി ബിജു പ്രഭാകറിനോട് ആവശ്യപ്പെട്ടിരുന്നു.

ഇതേത്തുടർന്ന് ബിജുപ്രഭാകർ കൃഷിമന്ത്രി വി എസ് സുനിൽ കുമാറിന് അവധി അപേക്ഷ നൽകുകയായിരുന്നു. ചട്ടങ്ങൾ പാലിച്ചു ജോലി ചെയ്താലും വിജിലൻസ് കേസുകളിലും മറ്റും കുരുക്കുകയാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു അവധി അപേക്ഷ. അടുത്തമാസം പത്തുമുതൽ അവധിയിൽ പ്രവേശിക്കുമെന്നാണ് ബിജു പ്രഭാകർ അറിയിച്ചിരിക്കുന്നത്.

തിരുവനന്തപുരം കലക്ടർ ആയിരിക്കെ പാറ്റൂർ ഭൂമി വിവാദം, മൂക്കുന്നിമലയിലെ ഭൂമി തിരിച്ചുപിടിക്കൽ തുടങ്ങിയ കേസുകളിൽ നേരിട്ടു പങ്കില്ലാതിരുന്നിട്ടും പ്രതിയാക്കപ്പെട്ടെന്ന് കഴിഞ്ഞ ദിവസം ബിജു പ്രഭാകർ ഫെയ്‌സ് ബുക്കിൽ കുറിച്ചിരുന്നു.

രാജു നാരായണ സ്വാമിക്കെതിരെ ആരോപണങ്ങളുമായി ബിജു പ്രഭാകർ മാധ്യമങ്ങൾക്കു മുന്നിലെത്തിയതിന് പിന്നാലെയാണ് ബിജു പ്രഭാകറിന്റെ ഐ.എ.എസ് യോഗ്യത വരെ ചോദ്യം ചെയ്ത് രാജു നാരായണ സ്വാമിയും രംഗത്തെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP