Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആശിച്ച് മോഹിച്ച് തുടങ്ങിയ കമ്പനി പൊട്ടിയതോടെ പൊടുന്നനെ എല്ലാം തകിടം മറിഞ്ഞു; ജോലി പോയതോടെ നിരാശനായ ഭർത്താവ് ഉപേക്ഷിച്ചുപോയി; രണ്ടുകോടിയിലധികം രൂപയുടെ കടക്കെണിയിൽ പെട്ടതോടെ ഉറക്കംകെടുത്തി ഫോൺകോളുകൾ; ചെക്കുകേസുകളിൽ നിന്ന് രക്ഷപ്പെടാൻ വഴിയറിയാതെ ദുബായ് നഗരത്തിൽ രാഖിയും കുട്ടികളും

ആശിച്ച് മോഹിച്ച് തുടങ്ങിയ കമ്പനി പൊട്ടിയതോടെ പൊടുന്നനെ എല്ലാം തകിടം മറിഞ്ഞു; ജോലി പോയതോടെ നിരാശനായ ഭർത്താവ് ഉപേക്ഷിച്ചുപോയി; രണ്ടുകോടിയിലധികം രൂപയുടെ കടക്കെണിയിൽ പെട്ടതോടെ ഉറക്കംകെടുത്തി ഫോൺകോളുകൾ; ചെക്കുകേസുകളിൽ നിന്ന് രക്ഷപ്പെടാൻ വഴിയറിയാതെ ദുബായ് നഗരത്തിൽ രാഖിയും കുട്ടികളും

ദുബായ്: വൻവ്യവസായികൾ പോലും കടത്തിൽ പെട്ട് ജയിലിലായാൽ പുറത്തുവരാൻ വിഷമിക്കുന്ന കാലത്ത് സാധാരണക്കാർക്ക് അക്കിടി പറ്റിയാൽ എന്തുചെയ്യും? അറ്റ്‌ലസ് രാമചന്ദ്രന്റെ ദുരവസ്ഥ മാധ്യമങ്ങളിൽ നിറഞ്ഞതാണല്ലോ. ആശിച്ച് മോഹിച്ച് തുടങ്ങിയ കമ്പനി പൊട്ടിയതോടെ ജീവിതം വഴിമുട്ടിയ തൃശൂർ നെടപുഴ സ്വദേശി രാഖിയുടെ കഥയും വ്യത്യസ്തമല്ല. ദുബായി വർഖയിലാണ് ഭിന്നശേഷിക്കാരനായ ഇളയമകനടക്കം രണ്ട ആൺമക്കളുമായി ഈ നാൽപതുകാരി താമസിക്കുന്നത്. അഡ്വർടൈസിങ് കമ്പനി പൊട്ടുകയും ഭർത്താവ് ഉപേക്ഷിക്കുകയും ചെയ്തതോടെ എല്ലാം നേരിടാൻ രാഖി ഒറ്റയ്ക്ക് മാത്രം.

ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നുമായി വാങ്ങിയ എട്ട് ലക്ഷത്തിലേറെ ദിർഹം തിരികെ നൽകാനുണ്ട്. കൂടാതെ, ഒന്നര ലക്ഷത്തോളം ദിർഹത്തിന്റെ രണ്ട് ചെക്കു കേസുകൾ,എല്ലാം കൂടി എങ്ങനെ പരിഹരിക്കും എന്നറിയാതെ വിഷമിക്കുകയാണ് ഈ കൊച്ചുകുടുംബം. 17 വർഷം മുൻപ് വിവാഹിതയാകുമ്പോൾ രാഖിയുടെ ഭർത്താവ് ദുബായിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു.സ്‌കൂൾ ടീച്ചറായി ജീവിതം തുടങ്ങിയ രാഖിയുടെ ആദ്യനാളുകൾ സന്തോഷഭരിതമായിരുന്നു. മൂത്ത കൂട്ടി നോയൽ. 15 വയസുകാരനായ ഇളയ മകൻ ആഷ്ലി ഭിന്നശേഷിക്കാരനാണ്.

2012 ലാണ് ദമ്പതികൾ പങ്കാളികളായി അഡ്വർടൈസിങ് കമ്പനി തുടങ്ങുന്നത്. പലരോടും കടം വാങ്ങിയായിരുന്നു സംരംഭം.എന്നാൽ ഒരുവർഷത്തിനിടെ ഭർത്താവിനുണ്ടായിരുന്ന ജോലി നഷ്ടപ്പെടുകയും അഡ്വർട്ടൈസിങ് കമ്പനി തകിടം മറിയുകയും ചെയ്തു.ചെക്കുകളൊക്കെ അക്കൗണ്ടിൽ പണമില്ലാതെ മടങ്ങി. തുടർന്ന് രണ്ട് കമ്പനികൾ കോടതിയെ സമീപിച്ചു. മറ്റൊരു ചെക്ക് കേസിൽ ഭർത്താവ് നാല് ദിവസം ജയിലിലുമായി. രാഖിയുടെ പാസ്‌പോർട്ട് ജാമ്യത്തിൽ വച്ചാണ് അദ്ദേഹത്തെ പുറത്തിറക്കിയത്. ബന്ധുക്കൾ കടമായി നൽകിയ പണമുപയോഗിച്ച് ഒരു കേസ് ഒത്തുതീർപ്പാക്കി. ഇടയ്ക്ക് മറ്റൊരാൾ പാർട്ണറായി എത്തി. പക്ഷേ, വൈകാതെ തന്റെ ഓഹരി തിരിച്ചുതരികയോ, അല്ലെങ്കിൽ കമ്പനി തന്റെ പേരിൽ തന്നെ എഴുതിത്ത്ത്തരികയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ഇതേതുടർന്ന് രാഖിയുടെ അമ്മാവൻ നാട്ടിൽ അദ്ദേഹത്തിന് പണം കൈമാറി. മറ്റുള്ളവരുടെ കടമൊന്നും തിരിച്ചു നൽകാനാകാത്തതിനാൽ ബന്ധുക്കളുമായുള്ള ബന്ധം മോശമായതായി രാഖി പറയുന്നു.

കൂനിനമേൽ കുരു പോലെ ഭർത്താവ് രാഖിയെയയും കു്ട്ടികളെയും ഉപേക്ഷിച്ചുപോയി. ഇതിനിടെ പ്ലസ് ടുവിന് പഠിക്കുകയായിരുന്ന മൂത്ത മകന്റെ പഠനം കുഴപ്പത്തിലായതോടെ പരീക്ഷയിൽ തോറ്റു. വീട്ടുവാടക പലപ്പോഴും മുടങ്ങുന്നു. ഇളയമ മകൻ ആഷ്ലി ആരോഗ്യ പ്രശ്‌നം കാരണം ഇതുവരെ സ്‌കൂളിലും പോയിട്ടില്ല. മക്കളുടെ വീസ അവസാനിച്ചിട്ട് മൂന്നു വർഷമായി. പരിചയക്കാരുടെ സഹായത്തോടെയാണ് കുടുംബം ജീവിതച്ചെലവുകൾ നടത്തിപ്പോകുന്നത്.എങ്ങനെയങ്കിലും ചെക്കുകേസുകൽ തീർത്ത് നാട്ടിൽ പോയാൽ മതിയെന്നാണ് രാഖിയുടെ ഇപ്പോഴത്തെ പ്രാർത്ഥന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP