Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അവിൽ മിൽക്ക് തട്ടുകടക്ക് ഒരുമാസത്തെ അവധി; വൃതത്തിന്റെ ആത്മാർപ്പണവും ത്യാഗാംശവും മുസ്ലിം സുഹൃത്തുക്കളിൽ നിന്നും കൂടുതലായി അറിഞ്ഞതോടെ വ്രതാനുഷ്ഠാനത്തിന്റെ ദിവസങ്ങൾ വർദ്ധിപ്പിച്ചു; റമദാൻ നോമ്പ് നോക്കുന്ന റോബിൻസണിന്റെ വിശേഷങ്ങൾ

അവിൽ മിൽക്ക് തട്ടുകടക്ക് ഒരുമാസത്തെ അവധി; വൃതത്തിന്റെ ആത്മാർപ്പണവും ത്യാഗാംശവും മുസ്ലിം സുഹൃത്തുക്കളിൽ നിന്നും കൂടുതലായി അറിഞ്ഞതോടെ വ്രതാനുഷ്ഠാനത്തിന്റെ ദിവസങ്ങൾ വർദ്ധിപ്പിച്ചു; റമദാൻ നോമ്പ് നോക്കുന്ന റോബിൻസണിന്റെ വിശേഷങ്ങൾ

രഞ്ജിത് ബാബു

കാസർഗോഡ്: ആത്മ സംസ്‌ക്കരണത്തിന്റെ ആരാധനയുടെ ഭാഗമായ റമദാൻ നോമ്പ് നോൽക്കാൻ കാസർഗോട്ടെ റോബിൻസണും. കെ.പി. ആർ. റാവു റോഡിൽ അവിൽ മിൽക്ക് വിറ്റ ഉപജീവനം തേടുന്ന റോബിൻസൺ വർഷങ്ങളായി റമദാൻ മാസത്തിൽ നോമ്പു നോൽക്കുന്നു.

ഒപ്പം തന്റെ അവിൽ മിൽക്ക് തട്ടുകടക്ക് ഒരുമാസത്തെ അവധിയും നൽകി. ആദ്യം ആദ്യം ഒരു കൗതുകത്തിനു വേണ്ടിയായിരുന്നു റോബിൻസൺ റമദാൻ വ്രതം അനുഷ്ഠിച്ചത്. റമദാൻ വ്രതത്തിന്റെ ആത്മാർപ്പണവും ത്യാഗാംശവും മുസ്ലിം സുഹൃത്തുക്കളിൽ നിന്നും കൂടുതലായി അറിഞ്ഞതോടെ ഒരോ റമദാൻ മാസത്തിലും വ്രതാനുഷ്ഠാനത്തിന്റെ ദിവസങ്ങൾ വർദ്ധിപ്പിച്ചു. കഴിഞ്ഞ വർഷം അത് രണ്ടാഴ്ചയിലേറെയായി. മുസ്ലീമുകളെപ്പെലെ പുലർച്ചേ അത്താഴം കഴിക്കും. വൈകീട്ട് മഖ്രിബ് ബാങ്ക് ഉയരുന്നതു വരെ ജലപാനമില്ല. പിന്നീടാണ് നോമ്പു മുറിക്കൽ. അതിനായി കാരക്കയും മറ്റും കഴിക്കും. റോബിൻസൺ പറയുന്നു.

പാറശാല ചിന്നൂർ സ്വദേശിയായ റോബിൻസൺ ഏഴാം വയസ്സിലാണ് അചഛനും അമ്മയ്ക്കുമൊപ്പം കാസർഗോട്ടെത്തിയത്. മത്സ്യ തൊഴിലാളിയായ അചഛനെ സഹായിച്ചു കൊണ്ടാണ് ജീവിതം ആരംഭിച്ചത്. നെല്ലിക്കുന്ന് കടപ്പുറത്താണ് താമസം. 2002 ൽ സുഹൃത്തായ അഷ്റഫാണ് അവിൽ മിൽക്ക് കട തുടങ്ങാൻ സഹായിച്ചത്. രാവിലെ ഒമ്പത് മണിയോടെ തട്ടുകടയിൽ സജീവമാകുന്ന റോബിൻസൺ അവിടെ തിരക്ക് ഒഴിയുന്നതോടെ പഴയ ബസ്സ് സ്റ്റാൻഡ് പരിസരത്ത് കച്ചവടം മാറ്റും. രാത്രി ഒമ്പത് മണിവരെ അവിടെ കച്ചവടം തുടരും. റമദാൻ മാസത്തിൽ പകൽ ഭക്ഷണം വിളമ്പുന്നതും വിൽക്കുന്നതും മുസ്ലീമുകൾക്ക് നിഷിധമായതിനാലാണ് കച്ചവടത്തിന് ഒരുമാസത്തെ അവധി നൽകുന്നത്.

രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച് രാത്രി ഒമ്പതിന് അവസാനിക്കുന്ന അവിൽ മിൽക്ക് വിറ്റാണ് റോബിൻസൺ കുടുംബം പുലർത്തുന്നത്. ഭാര്യയും മൂന്ന് പെൺമക്കളുമടങ്ങുന്നതാണ് റോബിൻസണിന്റെ കുടുംബം. മറ്റ് മതങ്ങളെ സ്നേഹിക്കാനും ബഹുമാനിക്കാനുമാണ് എല്ലാമത ഗ്രന്ഥങ്ങളിലും പറയുന്നതെന്ന് റോബിൻസൺ ചൂണ്ടിക്കാട്ടുന്നു.

റമദാന്റെ സന്ദേശം ഉൾക്കൊണ്ടാണ് താൻ നോമ്പു നോൽക്കുന്നത്. എന്നാൽ കാസർഗോടിന്റെ സാമുദായിക സൗഹാർദം തകർക്കാനുള്ള ചിലരുടെ ശ്രമങ്ങൾ കാണുമ്പോൾ തനിക്ക് വിഷമമുണ്ട്. സാമുദായിക അകൽച്ച വർദ്ധിച്ചു വരുന്ന ഇക്കാലത്ത് റോബിൻസണിന്റെ മാതൃക അനുകരണീയമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP