1 aed = 17.77 inr 1 eur = 76.28 inr 1 gbp = 86.23 inr 1 kwd = 215.56 inr 1 sar = 17.40 inr 1 usd = 65.32 inr

Nov / 2017
21
Tuesday

രാമലീലയുടെ റിലീസ് നായകൻ ജയിലിൽ നിന്ന് ഇറങ്ങിയാൽ മാത്രം! താൻ മോചിതനായ ശേഷം ചിത്രം തിയേറ്ററിൽ പ്രദർശിപ്പിച്ചാൽ മതിയെന്ന് അഴിക്കുള്ളിൽ ചെന്നുകണ്ട യുവ സംവിധായനോട് ദിലീപ്; പുലിമുരുകന്റെ ത്രിഡിയിൽ കൈപൊള്ളിയ നിർമ്മാതാവിന് അജിത് ചിത്രത്തിലും കാലിടറുമെന്ന് സിനിമാ ലോകം: ടോമിച്ചൻ മുളകുപാടം പ്രതിസന്ധിയിലേക്ക്

August 15, 2017 | 11:00 AM | Permalinkസ്വന്തം ലേഖകൻ

കൊച്ചി: നൂറ്റമ്പത് കോടി കളക്റ്റ് ചെയ്ത പുലിമുരുകന്റെ നിർമ്മാതാവാണ് ടോമിച്ചൻ മുളകുപാടം. തിയേറ്റർ വിഹിതവും നികുതിയുമെല്ലാം കഴിഞ്ഞ് ലാഭമായി കിട്ടിയത് മുപ്പത് കോടിയോളം രൂപയാണ്. പുലിമുരുകന് ചെലവാക്കിയതും 30 കോടിയും. മലയാളത്തിലെ ഏറ്റവും ചെലവ് കൂടിയ ചിത്രമായിരുന്നു പുലിമുരുകൻ. ഏറെ വേദനകൾ സഹിച്ചുണ്ടാക്കിയ പുലിമുരുകൻ ടോമിച്ചന് തുണയായി. എന്നാൽ മോഹൻലാൽ ചിത്രത്തിൽ നിന്നുണ്ടായ. ലാഭമെല്ലാം കൈവിടുന്ന അവസ്ഥയിലാണ് ടോമിച്ചൻ മുളകുപാടം ഇപ്പോൾ.

പുലിമുരുകന്റെ വിജയത്തോടെ ടോമിച്ചന്റെ സിനിമയിൽ അഭിനയിക്കാൻ ദിലീപിന് മോഹമെത്തി. അങ്ങനെ രാമലീലയിലേക്ക് കാര്യങ്ങളെത്തി. പുതുമുഖ സംവിധായകൻ അരുൺ ഗോപിക്കായി പണം മുടക്കാൻ ടോമിച്ചൻ തയ്യാറായി. ഫുട്ബോൾ കളിയുടെ പശ്ചാത്തലത്തിലെ കഥ രാമലീല പറയുന്നത് പ്രതികാരത്തിലൂടെയാണ്. സിനിമയിലെ കഥയിലെ പലതും ദിലീപെന്ന നായകന്റെ ജീവിതത്തിലും സംഭവിച്ചു. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ ദിലീപ് അകത്തായി. ഒരുമാസമായി അഴിക്കുള്ളിലായി. ഇതോടെ ദിലീപിന്റെ മാർക്കറ്റ് ഇടിഞ്ഞു. രാമലീലയ്ക്കായി മുടക്കിയ 25 കോടി വെള്ളത്തിലുമായി. എങ്ങനേയും ചിത്രം തിയേറ്ററിൽ എത്തിക്കാമെന്നാണ് ടോമിച്ചന്റെ ആഗ്രഹം. എന്നാൽ അഴിക്കുള്ളിലുള്ള ദിലീപ് ഇപ്പോഴും അതിന് തയ്യാറല്ല.

കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയ ശേഷം രാമലീല തിയേറ്ററിലെത്തിച്ചാൽ മതിയെന്നാണ് ദിലീപ് പറയുന്നത്. ദിലീപിനെ കാണാൻ ആലുവ ജയിലിൽ സംവിധായകൻ അരുൺ ഗോപി പോയിരുന്നു. അരുണിനോടാണ് ദിലീപ് ഇക്കാര്യം പറഞ്ഞത്. താൻ ഉടനെ ജയിൽ മോചിതനാകുമെന്നും അതിന് ശേഷം സിനിമ തിയേറ്ററിൽ എത്തിക്കാമെന്നും ദിലീപ് വിശദീകരിക്കുന്നു. ഓണമാണ് നടന്റെ മനസ്സിലുള്ളത്. എന്നാൽ ദിലീപ് ചിത്രം ഓണത്തിന് തിയേറ്ററിൽ എത്തിയാലും ആരും കയറില്ലെന്നാണ് നിർമ്മാതാവിന്റെ പക്ഷം. നിലവിൽ നല്ല സിനിമയൊന്നും തിയേറ്ററിൽ ഇല്ല. അതിനാൽ ഫാൻസിന്റെ കരുത്തിൽ നല്ല അഭിപ്രായം ചിത്രത്തിനുണ്ടാക്കി പരമാവധി കളക്ഷൻ നേടാമെന്നും ടോമിച്ചൻ കരുതുന്നു. എന്നാൽ ദിലീപിന്റെ നിലപാട് ഇതിന് തിരിച്ചടിയായി. തനിക്ക് രാമലീലയിൽ മുടക്കിയത് പോയെന്ന് അടുത്ത സുഹൃത്തുക്കളോട് ടോമിച്ചൻ സമ്മതിക്കുന്നുണ്ട്.

പുലിമുരുകൻ ത്രിഡി ഇറക്കിയതും ടോമിച്ചന് തിരിച്ചടിയായി. എല്ലാ മലയാളികളും കണ്ടതാണ് പുലിമുരുകൻ. ഇത് മനസ്സിലാക്കാതെ കോടികൾ മുടക്കിയാണ് പുലിമുരുകന്റെ ത്രിഡി ഇറക്കിയത്. ത്രിഡിയുടെ മുടക്ക് മുതൽ പൂർണ്ണമായും ടോമിച്ചന് പോയി. ഇത് കോടികൾ വരും. ഇതിന് പുറമേ തമിഴിലെ അജിത്തിന്റെ പുതിയ ചിത്രം വിവേകം കേരളത്തിൽ വിതരണത്തിന് എടുത്തത്. നാലരക്കോടിയാണ് ഇതിനായി ടോമിച്ചൻ മുടക്കിയത്. എന്നാൽ കേരളത്തിൽ അജിത്തിന്റെ സിനിമയ്ക്ക് മൂന്നരക്കോടിയിൽ അധികം ഷെയർ ലഭിക്കാറില്ല. ദിലീപിന്റെ വിവാദത്തിന്റെ പശ്ചായത്തിലത്തിൽ വിവേകവും അതിന് മുകളിലേക്ക് പോകില്ല. അതായത് ഒരു കോടിയുടെ നഷ്ടം ഈ കച്ചവടത്തിലും ഉറപ്പ്. അങ്ങനെ രാമലീലയും പുലിമുരുകൻ ത്രിഡിയും വിവേകവും ടോമിച്ചന് പ്രതിസന്ധിയാവുകയാണ്. മലയാളികളുടെ സൂപ്പർ നിർമ്മാതാവാനുള്ള ടോമിച്ചന്റെ ശ്രമങ്ങൾക്കാണ് ഇത് തിരിച്ചടിയാകുന്നത്.

രാമലീല ജൂലൈ 21ന് ചിത്രം തിയറ്ററുകളിൽ എത്തിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ ഈ സാഹചര്യത്തിൽ റിലീസ് നീട്ടിവച്ചതായി സംവിധായകൻ അരുൺ ഗോപി അറിയിച്ചിരുന്നു. ദിലീപ് നായകനായ പുതിയ ചിത്രം രാമലീലയുടെ റിലീസിന് ഒരു തടസ്സവുമില്ലെന്ന് എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരളയുടെ (ഫിയോക്ക്) പ്രസിഡന്റ് ആന്റണി പെരുമ്പാവൂർ വ്യക്തമാക്കിയിരുന്നു. ചിത്രം റിലീസ് ചെയ്യാൻ വേണ്ടി നിർമ്മാതാക്കൾ ഇതുവരെ സംഘടനയെ സമീപിച്ചിട്ടില്ലെന്നും സമീപിച്ചാൽ അതിന്വേണ്ട സഹായങ്ങൾ ചെയ്യുമെന്നും ആന്റണി പെരുമ്പാവൂർ വ്യക്തമാക്കിയിരുന്നു. എന്നാൽ ദിലീപ് കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയാൽ തന്നെ ആളുകൾ ഈ സിനിമ കാണാൻ താൽപര്യം കാണിക്കുമോ എന്ന സംശയമുണ്ടെന്ന് തിയറ്റർ ഉടമകൾ സൂചിപ്പിക്കുന്നു.

ദിലീപിന്റെ മാത്രമല്ല, നൂറിലധികം ആളുകളുടെ പ്രയത്നമാണ് ഈ സിനിമയെന്നും നടന്മാരുടെ വ്യക്തിപരമായ പ്രശ്നങ്ങൾ നോക്കിയല്ല മലയാളികൾ സിനിമ കാണുന്നതെന്നും രാമലീലയുടെ നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം പറയുന്നു. പുതിയ സാഹചര്യങ്ങളിൽ ദിലീപിന്റെ കരിയറിൽ ഏറെ നിർണായകമാണ് രാമലീല. രാമലീല നേരിടുന്ന പ്രതിസന്ധി ഓർക്കാപ്പുറത്തുള്ളൊരടിയായാണ് ചിത്രത്തിന്റെ സംവിധായകൻ കാണുന്നത്- ''ആദ്യസിനിമ എന്നത് ഏതൊരു സംവിധായകനെപ്പോലെയും എന്റെയും സ്വപ്നമായിരുന്നു, ആത്മാർഥമായാണ് ഞാനതിനെ സമീപിച്ചത്, ചില കാര്യങ്ങൾ നമ്മുടെ കണക്കുകൂട്ടലുകൾക്കെല്ലാം അപ്പുറമായിരിക്കും. സിനിമ നന്നായാൽ പ്രേക്ഷകരത് സ്വീകരിക്കുമെന്നുതന്നെയാണ് കരുതുന്നത്'-അരുൺ ഗോപി പറയുന്നു.

അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായിക പ്രയാഗ മാർട്ടിനാണ്. പുലിമുരുകന്റെ വിജയത്തിന് ശേഷം മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമ്മിക്കുന്ന ചിത്രം കൂടിയാണ് രാമലീല. പാലക്കാടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. രാമനുണ്ണിയെന്ന രാഷ്ട്രീയ പ്രവർത്തകന്റെ കുടുംബകാര്യങ്ങളും രാഷ്ട്രീയപ്രവർത്തനവുമാണ് ചിത്രത്തിന്റെ പ്രമേയം. മുകേഷ്,സിദ്ദിഖ്, വിജയരാഘവൻ,കലാഭവൻ ഷാജോൺ എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്നു. സച്ചിയുടേതാണ് തിരക്കഥ. റഫീഖ് അഹമ്മദിന്റെ ഗാനങ്ങൾക്ക് ബിജിപാൽ സംഗീതം നൽകുന്നു. ഷാജികുമാറിന്റെതാണ് ഛായാഗ്രഹണം.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
14കാരിയായ മകളുമൊത്ത് കാമുകനൊപ്പം ഒളിച്ചോടി നിലമ്പൂരുകാരി; അമ്മയോടുള്ള ഭ്രമം തീർന്നപ്പോൾ ഒൻപതാംക്ലാസുകാരിയെ കടന്ന് പിടിച്ച് രണ്ടാം ഭർത്താവ്; പഴയ കേസുകൾ പൊടി തട്ടിയെടുക്കുമ്പോൾ എസ് ഐയുടെ കണ്ണിലുടക്കിയത് പോക്സോ കേസ്; കൂട്ടുകാരെ നിരീക്ഷിച്ച് പ്രതിയെ കണ്ടെത്താൻ 'ബീഫിൽ' കുരുക്കിട്ടു; ഗുജറാത്ത് പൊലീസ് ഒന്നും നടക്കില്ലെന്ന് പറഞ്ഞപ്പോഴും അതിസാഹസിക നീക്കങ്ങൾ ഫെനിയെ വലയിലുമാക്കി; പീഡകരുടെ പേടിസ്വപ്നമായ നെയ്യാർഡാമിലെ ആക്ഷൻ ഹീറോ സതീഷിന്റെ ബറോഡാ ഓപ്പറേഷൻ ഇങ്ങനെ
സഹധർമ്മണിയുമായുള്ള കാമകേളി കാട്ടി കുട്ടികളെ വശീകരിച്ചു; സംഗീത ആൽബത്തിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് വിദ്യാർത്ഥിനികളെ വിവസ്ത്രയാക്കി ചൂഷണം ചെയ്തു; പ്രാദേശിക പത്രക്കാരനായിരുന്ന നാടക അദ്ധ്യാപകന്റെ ഫോണിൽ നിറയെ ലൈംഗിക വൈകൃത വീഡിയോകൾ; ഭർത്താവ് പറഞ്ഞാൽ എന്തും ചെയ്യുമെന്ന ഭാര്യയുടെ മൊഴി കേട്ട് ഞെട്ടി പൊലീസും: കീഴുക്കുന്ന് ഇറക്കത്തിൽ സിബി ചില്ലറക്കാരനല്ല
എഫ് ബിയിലെ പരിചയത്തിലൂടെ പ്രണയക്കുരുക്കും പിന്നെ പീഡനവും; കാര്യം കഴിഞ്ഞ് കൈയൊഴിഞ്ഞു; വിവാഹ വിശേഷം ഫെയ്‌സ് ബുക്കിൽ പോസ്റ്റ് ചെയ്തത് കണ്ട് കാമുകി വിവാഹ ദിവസം തന്നെ പരാതി നൽകി; ആദ്യ രാത്രി തുടങ്ങുന്നതിന് തൊട്ടു മുമ്പ് നവവരനെ വധൂഗൃഹത്തിൽ നിന്നും പൊക്കി പൊലീസ്; വർക്കലയിൽ നിന്നൊരു ദുരന്ത കല്യാണക്കഥ
ഓർത്തഡോക്‌സ് സഭാ വൈദികൻ ചട്ടങ്ങൾ ലംഘിച്ച് രണ്ടാം വിവാഹം നടത്തിയെന്ന് ആക്ഷേപം; വിധവയേയോ ഉപേക്ഷിപ്പെട്ടവരേയോ വിവാഹം കഴിക്കാൻ പാടില്ലെന്ന വിലക്ക് ലംഘിച്ചെന്ന് കാതോലിക്കാ ബാവയ്ക്ക് പരാതി; നിസ്സാര തെറ്റുകളുടെ പേരിൽ വർഷങ്ങളോളം 'സസ്‌പെൻഷനിൽ' നിർത്തിയ വൈദികരോട് ഇനി സഭ എന്തു പറയുമെന്ന് വിശ്വാസികളുടെ ചോദ്യം; അമേരിക്കയിലെ വൈദികന്റെ മിന്നുകെട്ട് വിവാദമാകുമ്പോൾ
വേലികെട്ടുന്ന കമ്പി മധുവിന്റെ കഴുത്തിൽ ചുറ്റി തെങ്ങിനോടു ചേർത്തു കെട്ടി; മരിച്ചെന്ന് ഉറപ്പായപ്പോൾ വെള്ളക്കെട്ടിൽ ചവിട്ടിത്താഴ്‌ത്തി; എല്ലാം തുറന്ന് പറയുമെന്ന് പറഞ്ഞ ലിന്റോയെ ലെവൽക്രോസിൽ തള്ളി; ജോർജ് കുട്ടിയായി പരകായപ്രവേശത്തിന് മോഹൻലാൽ ചിത്രം കണ്ടത് 16 തവണ; സംഭവശേഷം ഫേസ്‌ബുക്ക് ഉപയോഗിക്കാതിരുന്നത് വിനയായി; സഹോദരിയെ ശല്യം ചെയ്ത അയൽവാസിയെ കൊല്ലാൻ 'ദൃശ്യം' മോഡൽ
അയ്യപ്പഭക്തരുടെ മാല പൊട്ടിച്ചതിന് ഫാസിലിനെ കൊന്ന് പ്രതികാരം വീട്ടി; ചേട്ടന്റെ ജീവനെടുത്തവരെ ഇല്ലായ്മ ചെയ്യാൻ പാർട്ടിയോട് കെഞ്ചിയിട്ടും ആരും കുലുങ്ങിയില്ല; പ്രശ്‌നങ്ങൾക്ക് പോകരുതെന്ന് സിഐ ഉപദേശിച്ചിട്ടും ബിടെക്കുകാരൻ പിന്മാറിയില്ല; സ്വന്തം കാറിൽ കൂട്ടുകാരുമായെത്തി തലയറുത്ത് മാറ്റി സഹോദരനെ കൊന്നതിന് പക തീർത്തു; ഗുരൂവായൂർ ആനന്ദൻ കൊലയിൽ രാഷ്ട്രീയമില്ലെന്ന് പൊലീസ്; കുറ്റസമ്മതം നടത്തി പ്രതികളും
ഇടിച്ചു തകർന്ന കാറിൽ ഉണ്ടായിരുന്നത് ആർക്കിടെക്ചർ കോളേജിലെ സഹപാഠികളായ യുവതികൾ; പാതിരാത്രി രക്ഷാപ്രവർത്തനം നടത്താൻ ഓടിയെത്തിയത് ബിനീഷ് കോടിയേരി; അപകടമുണ്ടാക്കിയ വാഹനം അതിവേഗം മാറ്റി പൊലീസും; മത്സര ഓട്ടത്തിൽ പങ്കെടുത്ത ബെൻസിനെ കുറിച്ച് ഇനിയും പൊലീസിന് വിവരമില്ല; സിസിടിവി ക്യാമറ ഓഫായിരുന്നുവെന്നും സൂചന; എസ് പി ഗ്രാൻഡ് ഡെയ്‌സ് ഉടമയുടെ മകന്റെ ജീവനെടുത്തത് അമിത വേഗത തന്നെ
വേട്ടയാടി കൊന്ന കാട്ടുപന്നിയെ അത്താഴത്തിന് വിളമ്പിയ മലയാളി കുടുംബം ഭക്ഷ്യ വിഷബാധയേറ്റ് അതീവ ഗുരുതരാവസ്ഥയിൽ; ദുരന്തം ഉണ്ടായത് അഞ്ചുവർഷം മുമ്പ് ന്യൂസിലാൻഡിലേക്ക് ചേക്കേറിയ ഷിബു കൊച്ചുമ്മനും കുടുംബത്തിനും; ഇറച്ചി കഴിക്കാതിരുന്ന മക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു; ശിഷ്ടകാലം കിടക്കയിൽ കഴിയേണ്ടി വന്നേക്കുമെന്ന് ആശുപത്രി വൃത്തങ്ങൾ
ഓർത്തഡോക്‌സ് സഭാ വൈദികൻ ചട്ടങ്ങൾ ലംഘിച്ച് രണ്ടാം വിവാഹം നടത്തിയെന്ന് ആക്ഷേപം; വിധവയേയോ ഉപേക്ഷിപ്പെട്ടവരേയോ വിവാഹം കഴിക്കാൻ പാടില്ലെന്ന വിലക്ക് ലംഘിച്ചെന്ന് കാതോലിക്കാ ബാവയ്ക്ക് പരാതി; നിസ്സാര തെറ്റുകളുടെ പേരിൽ വർഷങ്ങളോളം 'സസ്‌പെൻഷനിൽ' നിർത്തിയ വൈദികരോട് ഇനി സഭ എന്തു പറയുമെന്ന് വിശ്വാസികളുടെ ചോദ്യം; അമേരിക്കയിലെ വൈദികന്റെ മിന്നുകെട്ട് വിവാദമാകുമ്പോൾ
തോമസ് ചാണ്ടിയുടെ തുറുപ്പ് ചീട്ട് പീഡന രഹസ്യമോ? ശാരി എസ് നായർ പീഡിപ്പിക്കപ്പെട്ടത് തോമസ് ചാണ്ടിയുടെ കുട്ടനാട്ടിലെ റിസോർട്ടിൽ; വി ഐ പികളുടെ പേര് വെളിപ്പെടുത്തുമെന്ന് തോമസ്ചാണ്ടി സി.പി.എം നേതാക്കളെ ബ്ലാക്ക്‌മെയിൽ ചെയ്തതായി ആക്ഷേപം; മന്ത്രിയുടെ രാജിക്കൊപ്പം കിളിരൂർ കേസും ചർച്ചയാകുന്നു; ശാരിയുടെ മരണത്തിന് പിന്നിൽ ആര്?
പോരെടുക്കാൻ വന്നാൽ തല്ലിയെ അവൻ വീടൂ! കറകളഞ്ഞ എസ് എഫ് ഐക്കാരൻ; ഭീഷണികളെ ചിരിച്ചുതള്ളുന്ന പ്രകൃതം; ടിപി കേസ് പ്രതികളുടെ ജയിലിലെ ഫോൺ ഉപയോഗം പുറലോകത്ത് എത്തിച്ച പ്രൊഷണലിസം; ജയ്ഹിന്ദിലൂടെ തുടങ്ങി തൊട്ടതെല്ലാം പൊന്നാക്കി ടിവി പ്രസാദ്; ഇടത് മന്ത്രിസഭയിൽ നിന്ന് തോമസ് ചാണ്ടിയെ രാജിവയ്‌പ്പിച്ചത് കണ്ണൂരിലെ കമ്മ്യൂണിസ്റ്റുകാരനായ മാധ്യമ പ്രവർത്തകൻ തന്നെ
ആർത്തവകാലത്ത് നാപ്കിൻ വാങ്ങാൻ പോലും കയ്യിൽ കാശില്ലെന്ന് റിപ്പോർട്ടർ ജീവനക്കാരി ഒഫീഷ്യൽ ഗ്രൂപ്പിൽ; കടംകയറി ഞങ്ങളിൽ ആരെങ്കിലും അവിവേകം കാണിക്കും മുൻപ് ശമ്പളം തരണമെന്നും അപേക്ഷ; തൊഴിൽ ചൂഷണത്തിൽ പൊറുതിമുട്ടി ഒരു മാസത്തിനിടെ ചാനലിൽ നിന്ന് രാജിവെച്ചത് 15 ഓളം ജേർണലിസ്റ്റുകൾ; നികേഷ് കുമാറിന്റെ റിപ്പോർട്ടർ ചാനലിൽ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി
പൃഥ്വിയെ അടുപ്പിക്കാനുള്ള ലാലിന്റെ ശ്രമങ്ങൾ എങ്ങുമെത്തിയില്ല; അനുനയ ചർച്ചകൾക്ക് വഴങ്ങാതെ സ്വന്തം വഴിയിലൂടെ ദിലീപ്; കുഞ്ചാക്കോയും നിവിൻ പോളിയും മനസ്സ് തുറക്കുന്നില്ല; മമ്മൂട്ടിയും ഇന്നസെന്റും അസ്വസ്ഥർ; സ്ത്രീകൾക്കായി വാദിച്ച് മഞ്ജു വാര്യരും കൂട്ടരും; സ്ഥാനമൊഴിയാൻ ഉറച്ച് നിലവിലെ ഭാരവാഹികൾ; എക്‌സിക്യൂട്ടീവ് ചേരാൻ പോലും കഴിയാത്ത വിധം താരസംഘടനയിൽ പ്രതിസന്ധി രൂക്ഷം; ജനറൽ ബോഡി വിളിക്കുന്നതിലും ധാരണയാകുന്നില്ല; 'അമ്മ'യിലെ ഒത്തുതീർപ്പിൽ ആർക്കും എത്തുംപിടിയുമില്ല
രജിസ്‌ട്രേഷൻ നടത്തിയ പുത്തൻ ആഡംബര സ്‌കോഡ ഒക്ടാവിയ; മത്സര ഓട്ടം നടത്തിയത് ബെൻസുമായി; അമിത വേഗതയിൽ നിയന്ത്രണം പോയപ്പോൾ ഓട്ടോയെ ഇടിച്ച് കാർ നിന്നത് ഇലക്ട്രിക് പോസ്റ്റ് തകർത്ത്; ഡ്രൈവിങ് സീറ്റിലുണ്ടായിരുന്ന ആദർശിനെ പുറത്തെടുത്തത് വാഹനം വെട്ടി പൊളിച്ച്; ഒപ്പമുണ്ടായിരുന്ന യുവതികൾ വ്യവസായ പ്രമുഖരുടെ മക്കൾ; രാജ്ഭവന് മുന്നിലെ അപകടത്തിൽ മരിച്ചത് നക്ഷത്ര ഹോട്ടൽ ഉടമ എസ് പി ഗ്രാന്റ് ഡെയ്‌സ് ഉടമയുടെ മകൻ
2.16 കോടി കൈപ്പറ്റിയ ഉമ്മൻ ചാണ്ടി സരിതയെ കൊണ്ട് പലതവണ വദനസുരതം ചെയ്യിച്ചു; ആര്യാടന് 25 ലക്ഷവും ലൈംഗിക സുഖവും; റോസ് ഹൗസിലും കേരളാ ഹൗസിലും ലേ മെറിഡിയനിലും അനിൽകുമാർ പീഡിപ്പിച്ചു; ലൈംഗികതയും ടെലിഫോൺ സെക്‌സും ശീലമാക്കി അടൂർ പ്രകാശ്; വേണുഗോപാലും ഹൈബിയും ബലാത്സംഗം ചെയ്തു; ജോസ് കെ മാണിയും വദന സുരതം നടത്തി; എഡിജിപി പത്മകുമാർ പീഡിപ്പിച്ചപ്പോൾ ഐജി അജിത് കുമാറിന്റേത് ഫോൺ സെക്‌സ്; കേരളീയ സമൂഹത്തിന് താങ്ങാൻ ആവില്ലെന്ന് സരിത പറഞ്ഞ കാര്യങ്ങൾ എണ്ണി നിരത്തി സോളാർ കമ്മീഷൻ റിപ്പോർട്ട്
മമ്മൂട്ടിയിൽനിന്നുള്ള മാനസിക പീഡനം താങ്ങാനാവാതെ ബൽറാം വേഴ്‌സസ് താരാദാസിന്റെ സെറ്റിൽ പൊട്ടിക്കരഞ്ഞു; ഡേറ്റ് കൊടുക്കാമെന്ന് പറഞ്ഞ് മോഹൻലാൽ കറക്കിയത് മൂന്നുവർഷം; അവസാന ചിത്രങ്ങൾ ഒന്നൊന്നായി പൊട്ടിയതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും; ഏറ്റവും വേദനിപ്പിച്ചത് സീമയുമായുള്ള ബന്ധം പിരിയുകയാണെന്ന് സിനിമാക്കാർ തന്നെ അടിച്ചുവിട്ട ഗോസിപ്പികൾ; മലയാളം കണ്ട മാസ്റ്റർ സംവിധായകനോട് ചലച്ചിത്രലോകം കാട്ടിയത് ക്രൂരത തന്നെ
അയ്യപ്പഭക്തരുടെ മാല പൊട്ടിച്ചതിന് ഫാസിലിനെ കൊന്ന് പ്രതികാരം വീട്ടി; ചേട്ടന്റെ ജീവനെടുത്തവരെ ഇല്ലായ്മ ചെയ്യാൻ പാർട്ടിയോട് കെഞ്ചിയിട്ടും ആരും കുലുങ്ങിയില്ല; പ്രശ്‌നങ്ങൾക്ക് പോകരുതെന്ന് സിഐ ഉപദേശിച്ചിട്ടും ബിടെക്കുകാരൻ പിന്മാറിയില്ല; സ്വന്തം കാറിൽ കൂട്ടുകാരുമായെത്തി തലയറുത്ത് മാറ്റി സഹോദരനെ കൊന്നതിന് പക തീർത്തു; ഗുരൂവായൂർ ആനന്ദൻ കൊലയിൽ രാഷ്ട്രീയമില്ലെന്ന് പൊലീസ്; കുറ്റസമ്മതം നടത്തി പ്രതികളും
ചിലത് തുറന്ന് പറയുമെന്ന ഭീഷണിയിൽ മമ്മൂട്ടി വീണുവോ? യഥാർത്ഥ രംഗങ്ങൾ കണ്ടതോടെ മുഖ്യമന്ത്രി യഥാർത്ഥ കമ്മ്യൂണിസ്റ്റുമായി; പിന്നെ എല്ലാം വേഗത്തിലുമായി; ജാതിയും മതവും ഇല്ലാതിരുന്ന മലയാള സിനിമയിൽ ഇപ്പോൾ അതെല്ലാം സജീവം; നടിയെ ആക്രമിച്ച കേസിൽ ദിലീപ് അകത്തായത് മെഗാതാരത്തിനും മകനും വിനയാകുമോ? മമ്മൂട്ടിയേയും ദുൽഖറിനേയും തകർക്കാൻ ശ്രമമെന്ന് പല്ലിശേരി
ഇടിച്ചു തകർന്ന കാറിൽ ഉണ്ടായിരുന്നത് ആർക്കിടെക്ചർ കോളേജിലെ സഹപാഠികളായ യുവതികൾ; പാതിരാത്രി രക്ഷാപ്രവർത്തനം നടത്താൻ ഓടിയെത്തിയത് ബിനീഷ് കോടിയേരി; അപകടമുണ്ടാക്കിയ വാഹനം അതിവേഗം മാറ്റി പൊലീസും; മത്സര ഓട്ടത്തിൽ പങ്കെടുത്ത ബെൻസിനെ കുറിച്ച് ഇനിയും പൊലീസിന് വിവരമില്ല; സിസിടിവി ക്യാമറ ഓഫായിരുന്നുവെന്നും സൂചന; എസ് പി ഗ്രാൻഡ് ഡെയ്‌സ് ഉടമയുടെ മകന്റെ ജീവനെടുത്തത് അമിത വേഗത തന്നെ
എന്റെ മകൻ വിവാഹിതനാണ്; അതിൽ ഒരു കുഞ്ഞുമുണ്ട്; പെൺകുട്ടിയുടെ വീട്ടുകാരെകുറിച്ച് പറയാൻ ബുദ്ധിമുട്ടുള്ളത് കാരണമാണ് അത് മറച്ചു വച്ചത്; പേരക്കുട്ടിയെ കൊല്ലാൻ കവിതാ ലക്ഷ്മി ശ്രമിച്ചുവോ? ദോശ കഴിക്കാൻ തട്ടുകടയിൽ എത്തിയ ഒരു യുവാവിന്റെ കൗതുകം ജീവിതം മാറ്റിമറിച്ചപ്പോൾ പിറകേ എത്തിയത് വിവാദങ്ങളും; മരുമകളെ ഒപ്പം നിർത്തി ലണ്ടനിലുള്ള മകന്റെ വിവാഹ രഹസ്യം വെളിപ്പെടുത്തി പ്രൈംടൈം സീരിയൽ നടി; മറുനാടനോട് കവിതാ ലക്ഷ്മി പറഞ്ഞത്
വീട് വയ്ക്കാൻ സഹായ വാഗ്ദാനം ചെയ്ത് അടുപ്പം തുടങ്ങി; ഞാൻ വിശ്വസിക്കുന്ന ബിംബങ്ങളെല്ലാം കള്ളമാണെന്ന് പറഞ്ഞ് ബ്രെയിൻവാഷ് ചെയ്തു; പ്രബോധനം മാസിക വായിക്കാൻ നിർബന്ധിച്ചു; ബലാത്സംഗത്തിന് ഇരയായപ്പോൾ പുറത്തു പറയാതിരിക്കാൻ വിവാഹ വാഗ്ദാനം; വിവാഹം കഴിക്കണമെങ്കിൽ സത്യസരണിയിൽ പോയി മതം മാറണമെന്ന് നിർബന്ധിച്ചതോടെ ഞാൻ സമ്മതിച്ചില്ല; 'ലൗ ജിഹാദിന്' ഇരയായ ദുരന്തം മറുനാടനോട് വിവരിച്ച് പവറവൂരിലെ കളേഴ്സ് ടെക്‌സ്‌റ്റൈൽസ് ജീവനക്കാരി ; സംശയമുനയിൽ തണൽ എന്ന സംഘടന