Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

റമസാൻപിറ കാണലിനെ ചൊല്ലി വീണ്ടും തർക്കം; മലപ്പുറത്ത് ഒരു വിഭാഗം ചെറിയ പെരുന്നാൾ വെള്ളിയാഴ്ച തന്നെ ആഘോഷിച്ചു; പാണക്കാട് തങ്ങളുടെ ആധിപത്യത്തിനെതിരെ കാന്തപുരത്തിനും മുജാഹിദ് സംഘടകൾക്കും അതൃപ്തി

റമസാൻപിറ കാണലിനെ ചൊല്ലി വീണ്ടും തർക്കം; മലപ്പുറത്ത് ഒരു വിഭാഗം ചെറിയ പെരുന്നാൾ വെള്ളിയാഴ്ച തന്നെ ആഘോഷിച്ചു; പാണക്കാട് തങ്ങളുടെ ആധിപത്യത്തിനെതിരെ കാന്തപുരത്തിനും മുജാഹിദ് സംഘടകൾക്കും അതൃപ്തി

കെ വി നിരഞ്ജൻ

കോഴിക്കോട്:റംസാൻപിറ കാണലിനെചൊല്ലി സംഘടനകൾതമ്മിൽ രൂക്ഷമായ അഭിപ്രായ വ്യത്യാസം നിലനിൽക്കയും പെരുന്നാൾ രണ്ടു വ്യത്യസ്ത ദിവസങ്ങളിലായി ആഘോഷിക്കയും ചെയ്ത പഴയ കാലം മുസ്ലിം സമുദായത്തിൽ തിരിച്ചുവരികയാണോ? ഇത്തവണത്തെ പെരുന്നാൾ, കേരളത്തിലെ ഇസ്ലാമിക സമൂഹത്തിൽ രൂക്ഷമായ ചേരിതിരിവുകൾക്ക് വക വച്ചിരിക്കയാണ്. തങ്ങളുടെ ആളുകൾ മാസപ്പിറവി കണ്ടാൽ പാണക്കാട് നിന്ന് അത് അംഗീകരിക്കുന്നില്‌ളെന്നാണ് മറ്റു സംഘടനകളുടെ പരാതി. അതിനാൽ ഇത്തവണം മലപ്പുറം ജില്ലയിൽ ഒരു വിഭാഗം ആളുകൾ വെള്ളിയാഴ്ച പെരുന്നാൾ ആഘോഷിക്കയും ചെയ്തു.എന്നാൽ സംസ്ഥാനത്തുടനീളം ശനിയാഴ്ചയാണ് പെരുന്നാൾ ആഘോഷിച്ചത്.

കേരളത്തിലെ ഖാദിമാരും പണ്ഡിതരും വ്യാഴാഴ്ച പിറ കാണാത്തതിനാൽ ശനിയാഴ്ച ചെറിയ പെരുന്നാളായി പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് വ്യാഴാഴ്ച രാത്രി 7.10ന് അരീക്കോട് ഉഗ്രപുരത്തെ കുന്നിൻചരിവിൽ പെരുന്നാൾപിറ കണ്ടതായി സാക്ഷ്യപ്പെടുത്തി രണ്ടു പേർ രംഗത്തുവന്നത്. വിവരവുമായി എ.പി വിഭാഗക്കാരായ ചിലർ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരെ ചെന്നു കണ്ടെങ്കിലും മഹല്ല് ഖാദിയായ പാണക്കാട് ഹൈദരലി തങ്ങളെ ചെന്നു കാണാനായിരുന്നു നിർദ്ദേശം. തുടർന്ന് ചന്ദ്രപ്പിറ കണ്ടെന്ന് അറിയിച്ചവരും മഹല്ല് പ്രതിനിധികളും പാണക്കാട്ടേക്ക് നീങ്ങി. അപ്പോഴേക്കും വളാഞ്ചേരി സ്വദേശികളായ ചിലരും പെരുന്നാൾപിറ കണ്ടെന്ന് അറിയിക്കാൻ പാണക്കാട്ടത്തെിയിരുന്നു.

തുടർന്ന് സമസ്ത കേരള ജംഇയ്യുൽ ഉലമ സെക്രട്ടറി കോട്ടുമല ബാപ്പു മുസ്ലിയാർ, കെ. മമ്മദ് ഫൈസി, അബ്ദുർറഹ്മാൻ ഫൈസി പാതിരമണ്ണ, ഹസൻ സഖാഫി പൂക്കോട്ടൂർ എന്നിവരും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, പാണക്കാട് സാദിഖലി തങ്ങൾ, അബ്ബാസലി തങ്ങൾ, മുനവ്വറലി തങ്ങൾ, ഹമീദലി തങ്ങൾ തുടങ്ങിയവരുമായും ഇവർ ചർച്ച നടത്തിയെങ്കിലും ഇവരാരും ഇത് അംഗീകരിച്ചില്ല. ഇതിനിടെ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരുമായും മുജാഹിദ് വിഭാഗങ്ങളുമായും ഹൈദരലി ശിഹാബ് തങ്ങൾ ഫോണിലൂടെ ചർച്ചയും നടത്തി.
തുടർന്ന് വെള്ളിയാഴ്ച റമദാൻ 30 പൂർത്തീകരിക്കുന്നതായും ശനിയാഴ്ച തന്നെയാണ് ചെറിയ പെരുന്നാളെന്നും പാണക്കാട് തങ്ങൾ ഉറപ്പിക്കുകയായിരുന്നു. പിറ കണ്ടെന്ന് ഉറപ്പുള്ളവരോട് വെള്ളിയാഴ്ച പെരുന്നാൾ ആഘോഷിക്കാനും മറ്റുള്ളവരോട് നോമ്പെടുക്കാനുമായിരുന്നു പാണക്കാട് തങ്ങളുടെ നിർദ്ദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് വളാഞ്ചരേിയിലും മലപ്പുറത്തും കോട്ടക്കലിലും അരീക്കോട് ഉഗ്രപുരത്തും പെരുന്നാൾ വെള്ളിയാഴ്ച ആഘോഷിച്ചത്.

ഇത് ഇരട്ടത്താപ്പാണെന്നാണ് കാന്തപുരം വിഭാഗം അടക്കമുള്ളവർ പറയുന്നത്.ഈ ആധുനിക കാലത്തും ചന്ദ്രപ്പിറവിയെക്കുറിച്ച് അറിയാൽ ഈ രീതിയിൽ ബുദ്ധിമുട്ടേണ്ടകാര്യമെന്താണ് എന്നാണ് മുജാഹിദുകളുടെ ചോദ്യം. ആധുനിക ശാസ്ത്ര സങ്കേതങ്ങൾ ഇക്കാര്യത്തിൽ പ്രയോജനപ്പെടുത്താമെന്നാണ് ഇവർ വാദിക്കുന്നത്. ഗോളശാസ്ത്ര പ്രകാരവും കാലാവസ്ഥയനീസരിച്ചും വെള്ളിയാഴ്ചതന്നെയാണ് പെരുന്നാൾ വരേണ്ടതെന്ന് പല മുജാഹിദ് നേതാക്കൾക്കും അറിയാം.പക്ഷേ തർക്കംവേണ്ടെന്നും കേരളത്തിൽ ചേരി തിരഞ്ഞ് പെരുന്നാൾ ആഘോഷിക്കുന്ന അവസ്ഥ ഉണ്ടാകരുതെന്നും കരുതി അവർ പാണക്കാട് തങ്ങളെ അനുസരിക്കയായിരുന്നു. എന്നാൽ വരും വർഷങ്ങളിൽ ഇതിന് ഏകീകൃത സ്വഭാവം ഉണ്ടാക്കണമെന്ന് ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP