Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ശ്രോതാക്കളുടെ എണ്ണത്തിൽ ക്‌ളബ് എഫ്എമ്മിനേയും റേഡിയോ മാംഗോയേയും പിന്തള്ളി റെഡ് എഫ്എം മുന്നിൽ; കണ്ണൂരും കോഴിക്കോടും ആസ്വാദകരുടെ പിന്തുണയിൽ ഒന്നാമതെത്തിയത് 38 ലക്ഷത്തിലേറെ ശ്രോതാക്കളുടെ മനംകവർന്ന്; തിരുവനന്തപുരത്ത് ഒന്നാമതെത്തി ക്‌ളബ് എഫ്എമ്മും തൃശൂരിലും കൊച്ചിയിലും മുന്നിലെത്തി റേഡിയോ മാംഗോയും

ശ്രോതാക്കളുടെ എണ്ണത്തിൽ ക്‌ളബ് എഫ്എമ്മിനേയും റേഡിയോ മാംഗോയേയും പിന്തള്ളി റെഡ് എഫ്എം മുന്നിൽ; കണ്ണൂരും കോഴിക്കോടും ആസ്വാദകരുടെ പിന്തുണയിൽ ഒന്നാമതെത്തിയത് 38 ലക്ഷത്തിലേറെ ശ്രോതാക്കളുടെ മനംകവർന്ന്; തിരുവനന്തപുരത്ത് ഒന്നാമതെത്തി ക്‌ളബ് എഫ്എമ്മും തൃശൂരിലും കൊച്ചിയിലും മുന്നിലെത്തി റേഡിയോ മാംഗോയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശ്രോതാക്കളുടെ എണ്ണത്തിൽ കേരളത്തിലെ അഞ്ചിൽ മൂന്നു കേന്ദ്രങ്ങളിലും എതിരാളികളെ പിന്നിലാക്കി റെഡ് എഫ്എമ്മിന്റെ ജൈത്രയാത്ര. ഐആർഎസ് പുതുതായി പുറത്തുവിട്ട റിപ്പോർട്ടിലാണ് മാതൃഭൂമിയുടെ ക്‌ളബ് എഫ്എമ്മിനേയും മനോരമയുടെ റേഡിയോ മാംഗോയേയും പിന്തള്ളി ആകെ ശ്രോതാക്കളുടെ എണ്ണത്തിലും ഒരാഴ്ചത്തെ ശ്രോതാക്കളുടെ എണ്ണത്തിലും സൺ നെറ്റ് വർക്കിന്റെ കീഴിലുള്ള റെഡ് എഫ്എം മുന്നിലെത്തിയത്. രണ്ടാം സ്ഥാനത്തുള്ള ക്‌ളബ് എഫ്എമ്മിനേക്കാൾ 
ഏഴുലക്ഷം ശ്രോതാക്കളെ അധികം നേടിയാണ് റെഡ്എഫ്എമ്മിന്റെ മുന്നേറ്റം.

എവർ ലിസണേഴ്‌സിന്റെ എണ്ണത്തിൽ കേരളത്തിലാകെ 38.69 ലക്ഷം ശ്രോതാക്കളുണ്ട് റെഡ് എഫ്എമ്മിന്. രണ്ടാം സ്ഥാനത്ത് ക്‌ളബ് എഫ്എം ആണ്. 31.91 ലക്ഷം ശ്രോതാക്കൾ. മൂന്നാംസ്ഥാനത്ത് റേഡിയോ മാംഗോയും (31.29ലക്ഷം). റേഡിയോ മിർചി (13.27 ലക്ഷം), ബെസ്റ്റ് 95 (9.7 ലക്ഷം), ബിഗ് എഫ്എം (6.45 ലക്ഷം) എഫ്എം റെയിൻബോ (6.06 ലക്ഷം) എന്നിങ്ങനെയാണ് മറ്റ് എഫ്എമ്മുകളുടെ നില.

ഒരാഴ്ചത്തെ ശ്രോതാക്കളുടെ എണ്ണത്തിൽ കണ്ണൂരിലും കോഴിക്കോട്ടും തിരുവനന്തപുരത്തും ഒന്നാംസ്ഥാനം റെഡ് എഫ്എം നേടിയിട്ടുണ്ട്. 26.38 ലക്ഷമാണ് ശ്രോതാക്കളുടെ എണ്ണം. കൊച്ചിയിൽ രണ്ടാംസ്ഥാനവും ഇവർ നേടി. ക്‌ളബ് എഫ്എം തൃശൂരിൽ ഒന്നാമതും തിരുവനന്തപുരത്ത് രണ്ടാമതുമായപ്പോൾ റേഡിയോ മാംഗോ കൊച്ചിയിൽ ഒന്നാം ്സ്ഥാനവും കണ്ണൂർ കോഴിക്കോട് തൃശൂർ സ്‌റ്റേഷനുകളിൽ രണ്ടാം സ്ഥാനവും നേടി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP