Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഹിന്ദു വരൻ ക്രിസ്ത്യാനി പെണ്ണിന് താലികെട്ടി; കൈപിടിച്ച് കൊടുത്തത് മുസ്‌ളീം സഹോദരൻ; തൊട്ടതിനും പിടിച്ചതിനുമെല്ലാം ജാതിയും മതവും പറഞ്ഞ് തമ്മിൽ തല്ലുന്നവർ കണ്ണുതുറന്ന് കാണാൻ ഒരു കല്യാണം; ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ നിന്ന് ജാതിമത ഭേദം വഴിമാറി നിന്ന ഒരു കല്യാണക്കഥ

ഹിന്ദു വരൻ ക്രിസ്ത്യാനി പെണ്ണിന് താലികെട്ടി; കൈപിടിച്ച് കൊടുത്തത് മുസ്‌ളീം സഹോദരൻ; തൊട്ടതിനും പിടിച്ചതിനുമെല്ലാം ജാതിയും മതവും പറഞ്ഞ് തമ്മിൽ തല്ലുന്നവർ കണ്ണുതുറന്ന് കാണാൻ ഒരു കല്യാണം; ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ നിന്ന് ജാതിമത ഭേദം വഴിമാറി നിന്ന ഒരു കല്യാണക്കഥ

ആർ പീയൂഷ്‌

ഓച്ചിറ: ക്ഷേത്രപ്രവേശന വിളംബരക്കാലത്തിനും അപ്പുറം ഓച്ചിറ പരബ്രഹ്മക്ഷേത്രസന്നിധി മതേതരത്വത്തിന്റെ വാഗ്ദത്തഭൂമിയാണ്. ആ വിശേഷണത്തിന് പതിന്മടങ്ങ് മാറ്റ് കൂട്ടുന്ന വേദിയായി മാറുക ആയിരുന്നു ക്ഷേത്രത്തിലെ പടിഞ്ഞാറേ ആൽത്തറയ്ക്ക് മുന്നിലെ കതിർമണ്ഡപം.

ഹിന്ദുമതവിഭാഗക്കാരനായ വരൻ ക്രിസ്തീയ വിശ്വാസി ആയിരുന്ന വധുവിനെ വരണമാല്യം അണിയിച്ചപ്പോൾ പിതാവിന്റെ സ്ഥാനത്ത് കന്യാദാനം ചെയ്ത് വരന് വധുവിന്റെ കൈപിടിച്ചു നൽകിയും, മാല എടുത്ത് നൽകിയതും ഇസ്ലാം മതവിശ്വാസിയായ അഹമ്മദ്.

സർവ്വ ഐശ്വര്യങ്ങളും നേർന്ന് വധുവിന് നിലവിളക്കും താലവും നൽകി വധുവിന്റെ അമ്മയായി അഹമ്മദിന്റെ ഭാര്യ ജലീലയും. ശൂരനാട് ആനയടി കുഴിവിളയിൽ ബിജുവിന്റെയും കൊല്ലം തങ്കശ്ശേരി പന്തരിക്കൽ തോപ്പിൽ വീട്ടിൽ രമ്യയുടെയും വിവാഹമായിരുന്നു ഇവിടെ നടന്നത്. ക്രിസ്തീയ വിശ്വാസിയായിരുന്ന രമ്യയുടെ ഏക ആശ്രയമായിരുന്ന മാതാവ് പ്രീത രണ്ട് വർഷം മുൻപ് മരണപ്പെടുകയായിരുന്നു.

ഇതിനേ തുടർന്ന് ഓച്ചിറ ചേന്നല്ലൂർ അഹമ്മദിന്റെയും ജലീലിയയുടെയും വീട്ടിൽ ജോലിയെക്കെത്തിയ രമ്യയുടെ സമീപനവും സത്യസന്ധതയും ആത്മാർത്ഥയും ഈ ദമ്പതികളെ ആകർഷിച്ചു. രമ്യയെ സ്വന്തം മകളെ പോലെ കരുതിയ ഇവർ ആ പെൺകുട്ടിയെ വീട്ടുജോലിക്കകത്ത് തളച്ചിടുക അല്ല ചെയ്തത്. അനുയോജ്യനായ വരനെ കണ്ടെത്തി ആചാരപൂർവ്വം തന്നെ വിവാഹം ചെയ്തു നൽകി. ഹിന്ദു ആചാരപ്രകാരമാണ് ചടങ്ങുകൾ നടത്തിയത്.

ഓച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അയ്യാണിക്കൽ മജീദ്, ഓച്ചിറ ലയൺസ് ക്ലബ് ഇന്റർനാഷണൽ ഭാരവാഹികൾ, സാമൂഹികപ്രവർത്തകനായ അബ്ബാമോഹൻ എന്നീവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ക്ഷേത്രത്തിൽ നടന്ന വിവാഹത്തിന് ശേഷം ഓച്ചിറ ലയൺസ്‌ക്ലബിൽ വിവാഹത്തിൽ പങ്കെടുത്തവർക്ക് വിഭവസമൃദ്ധമായ സദ്യയും നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP