1 usd = 66.35 inr 1 gbp = 92.62 inr 1 eur = 81.06 inr 1 aed = 18.07 inr 1 sar = 17.70 inr 1 kwd = 220.81 inr

Apr / 2018
24
Tuesday

പോരാട്ടം യൂസഫലിക്ക് എതിരെയല്ല; കൊച്ചിയിലെ മാളുകളിലെ അനധികൃത പിരിവ് അവസാനിക്കും വരെ നിയമയുദ്ധം; ലുലുവിലേത് ചട്ട വിരുദ്ധമെന്ന് കോടതിക്ക് ബോധ്യപ്പെട്ടു; ശതകോടീശ്വരനെതിരെ കേസ് കൊടുത്ത രമാ ജോർജ് മറുനാടൻ മലയാളിയോട് മനസു തുറക്കുന്നു

February 18, 2016 | 10:41 AM | Permalink



മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പാർക്കിങ് ഫീസിനെതിരായ പോരാട്ടത്തിൽ പാതി പോലും ജയിച്ചെന്ന് രമാ ജോർജ്ജെന്ന വനിതാ പൊതു പ്രവർത്തക കരുതുന്നില്ല. ഇനിയും കടമ്പകൾ ഏറെയുണ്ട്. എങ്കിലും ലുലുമാളിലേയും കൊച്ചിയിലെ മറ്റ് വൻകിട മാളുകളിലേയും പാർക്കിങ് ഫീസ് കൊള്ളയിൽ ജനങ്ങളെ ബോധവൽക്കരിക്കാനായതിൽ ചാരിതാർത്ഥ്യമുണ്ട്. ഏത് ഏതെങ്കിലും വ്യക്തിക്ക് എതിരായ നിയമപോരാട്ടമല്ല. എംഎ യൂസഫലിയേയോ ലുലു മാളിലെ അരെയെങ്കിലുമോ പരിചയമോ വൈരാഗ്യമോ ഇല്ല. കൊള്ളയിൽ പ്രതികരിക്കുക മാത്രമാണ് ചെയ്തത്. കൊച്ചിയിലെ എല്ലാ മാളിലേയും പാർക്കിങ് ഫീസ് കൊള്ള അവസാനിപ്പിക്കുകയാണ് ലക്ഷ്യം. അതിനുള്ള മാർഗ്ഗമായി മാത്രമാണ് ലുലുവിനെതിരായ കേസ് കണ്ടത്.

കോട്ടയം പുതുപ്പള്ളക്കാരിയാണ് രമാ ജോർജ്ജെന്ന പൊതു പ്രവർത്തക. പുതുപ്പള്ളിയിലാണ് താമസമെങ്കിലും കൊച്ചിയിൽ സ്ഥിരമായി വന്നേ പറ്റൂ. രാംവിലാസ് പാസ്വാന്റെ എൽജെപിയെന്ന രാഷ്ട്രീയ പാർട്ടിയുടെ നേതാവാണ് അവർ. ചിലപ്പോഴൊക്കെ കുടുംബവും കൊച്ചിയിലെത്തും. അത്തരമൊരു ദിവസം സാധാരണ ഷോപ്പിംഗിനായി ലുലു മാളിലെത്തിയതാണ് രമാ ജോർജ്ജ്. അപ്പോഴാണ് കാർ പാർക്ക് ചെയ്യണമെങ്കിൽ ഫീസ് നൽകണമെന്ന ആവശ്യം മുന്നിലെത്തിയത്. പണം നൽകാം രസീത് എവിടെയെന്ന് ചോദിച്ചപ്പോൾ സെക്യൂരിറ്റിക്കാരൻ പറഞ്ഞ മറുപടി ഉൾക്കൊള്ളാനാകുന്നതല്ലായിരുന്നു. രസീത് നൽകാൻ പാടില്ലെന്നാണ് നിർദ്ദേശം. പക്ഷേ പണം തരികയും വേണം. നിർബന്ധിച്ചപ്പോൾ ഗത്യന്തരമില്ലാതെ സെക്യൂരിറ്റിക്കാരൻ രസീത് നൽകി. ഇവിടെ നിന്നാണ് ശതകോടീശ്വരനായ എം എ യൂസഫലിയുടെ ലുലുമാളിനെതിരെ നിയമ പോരാട്ടം തുടരുന്നത്.

എന്തുകൊണ്ട് രസീത് നൽകില്ലെന്ന് പറഞ്ഞുവെന്ന ചിന്തയായിരുന്നു എല്ലാത്തിനും വഴിയൊരുക്കിയത്. ഇതിന്റെ രഹസ്യം അന്നു തന്നെ കണ്ടെത്തി. കേരള കെട്ടിട നിർമ്മാണ ചട്ടങ്ങൾ അനുസരിച്ച് മതിയായ പാർക്കിങ് സൗകര്യം സൗജന്യമായി ഏർപ്പെടുതിയെങ്കിൽ മാത്രമേ കെട്ടിട നിർമ്മാണത്തിന് അനുമതി നൽകാനാകൂ എന്നാണ് നിയമം. ഇത് അംഗീകരിച്ച് തന്നെയാണ് ലുലുവും കെട്ടിടം പണിതത്. അതുകൊണ്ട് തന്നെ ഇത്തരമൊരു രസീതിന് നിയമപരമായി മുൻസിപ്പാലിറ്റികളോ കോർപ്പറേഷനോ അംഗീകരാം നൽകില്ല. അതുകൊണ്ട് പാർക്കിംഗിന് രസീതില്ല. എന്നാൽ ഫീസ് വാങ്ങുന്നുമുണ്ട്മുൻസിപ്പൽ കോർപ്പറേഷനിലെ സുഹൃത്തുക്കളിൽ നിന്ന് ഇത് മനസ്സിലാക്കിയതോടെ രമാ ജോർജ് നിയമ പോരാട്ടത്തിന് ഒരുങ്ങി. കൺസ്യൂമർ കോടതി തെരഞ്ഞെടുക്കാനും ഒരു കാരണമുണ്ട്. അത് രമാ ജോർജ് തന്നെ വിശദീകരിക്കുന്നത് ഇങ്ങനെ.

കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാനാണ് ഇതിലേക്ക് വഴി തുറന്നത്. മുമ്പ് കേരളത്തിലെത്തിയപ്പോൾ കൺസ്യൂമർ കോടതികളുടെ സാധ്യതകൾ മന്ത്രി വിവരിച്ചിരുന്നു. കൺസ്യൂമർ എന്ന നിലയ്ക്ക് ആർക്കും കൺസ്യൂമർ കോടതിയെ സമീപിക്കാം. അവിടെ വക്കീലും വേണ്ട. നേരിട്ട് തന്നെ കാര്യങ്ങൾ ബോധ്യപ്പെടുത്താം. അങ്ങനെ ഹൈക്കോടതിയിലേക്ക് പോകാനുള്ള കാശില്ലാത്ത താൻ കൺസ്യൂമർ കോടതിയിലെത്തി. ലുലുവുമായുള്ള കേസിൽ കൺസ്യൂമർ കോടതി വിശദമായി തന്നെ പരിശോധിച്ചു. അങ്ങനെയാണ് ഇടക്കാല ഉത്തരവിൽ കാര്യങ്ങളെത്തിയത്. ഇവിടെ പകുതി മാത്രമേ വിജയിച്ചിട്ടുള്ളൂ. മുൻസിപ്പാലിറ്റിയുടേയോ മറ്റ് സർക്കാർ സംവിധാനങ്ങളുടേയോ അറിവോ അനുമതിയോ കൂടാതെയാണ് പാർക്കിങ് കൊള്ളയെന്ന് കൺസ്യൂമർ കോടതി തിരിച്ചറിയുന്നു. ഇനി പരിക്കുന്ന പണം കോടതിയിൽ കെട്ടിവയ്ക്കണം. അന്തിമ വിധിക്ക് ശേഷം അക്കാര്യത്തിൽ തീരുമാനം വരും-രമാ ജോർജ് പറയുന്നു.

പാർക്കിങ് ഫീസ് ഇനത്തിൽ പിരിച്ചെടുക്കുന്ന പണം കൺസ്യൂമർ കോടതിയിൽ കെട്ടിവെക്കാനാണ് കോടതി ഉത്തരവിട്ടത്. പാർക്കിങ് സൗകര്യം ഒരുക്കേണ്ടത് സ്ഥാപന ഉടമകളുടെ ചുമതലയാണെന്നും അനധികൃതമായി പാർക്കിങ് ഫീസ് ഈടാക്കുന്നത് അംഗീകരിക്കാനാവില്ലെന്നുമുള്ള രമയുടെ വാദങ്ങളെ അംഗീകരിച്ചു കൊണ്ടാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. എറണാകുളം കൺസ്യൂമർ കോടതിയാണ് ലുലു മാളിനെതിരായ ഉത്തരവ് പുറപ്പെടുവിച്ചത്. ഇന്ന് മുതൽ ലുലു മാളിൽ പാർക്കിങ് ഫീസ് ഇനത്തിൽ പിരിക്കുന്ന പണം ഒന്നിടവിട്ട ദിവസങ്ങളിൽ കോടതിയിൽ കെട്ടിവെക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട ബാങ്കിൽ പണം അടയ്ക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. ഇന്നലെ വരെ ലുലുമാൾ കോർപ്പറേഷൻ ടാക്‌സും സർവീസ് ടാക്‌സും നൽകാതെ അനധികൃതമായാണ് പണപ്പിരിവ് നടത്തിയത്. കേസുമായി ബന്ധപ്പെട്ട് തുടർന്നും നിയമനടപടികൾ നടക്കുമ്പോൾ പണം നിയമാനുസ്രുതം തിരിച്ചു നൽകാവുന്നതോടെ അല്ലെങ്കിൽ സർക്കാറിലേക്ക് കണ്ടുകെട്ടുകയോ ചെയ്യാമെന്നും ഉത്തരവിൽ പറയുന്നു.

ഈ ഉത്തരവിലേക്ക് കാര്യങ്ങളെത്തിയതിന് പിന്നിൽ ഒരു കാരണമുണ്ട്. കൊച്ചിയിലെ തന്നെ ശീമാട്ടിയുമായി ബന്ധപ്പെട്ട പാർക്കിങ് വിഷയത്തിലെ കേസ് കൺസ്യൂമർ കോടതിയിൽ എത്തിയിരുന്നു. അന്ന് ശീമാട്ടിയുടെ മുതലാളി ബീനാകണ്ണനെതിരെയാണ് ഉത്തരവ് വന്നത്. എന്നാൽ അപ്പീൽ അധികാരികൾ ഈ വിധി റദ്ദ് ചെയ്തു. അപ്പീൽ വാദത്തിൽ പരാതിക്കാർ എത്തിയിരുന്നില്ല. അതുകൊണ്ടാണ് ബീനാ കണ്ണന്റെ വാദം അംഗീകരിക്കപ്പെട്ടത്. അതിന് ശേഷം ഇതുമായി ബന്ധപ്പെട്ട് ഇത്തരം വിഷയങ്ങളിൽ ഹൈക്കോടതി വിധിയും ഉണ്ട്. കൺസ്യൂമർ കോടതികൾക്ക് ഇക്കാര്യത്തിൽ തീരുമാനം എടുക്കാനാകുമോ എന്ന സംശയമാണ് ഈ വിധി ഉയർത്തുന്നത്. രമാ ജോർജ്ജിന്റെ കേസിൽ ഇതു വാദമായി യൂസഫലിയുടെ അഭിഭാഷകൻ ഉയർത്തി. ഇതുകൊണ്ട് മാത്രമാണ് പ്രത്യക്ഷത്തിലെ പകൽ കൊള്ളയിൽ തീരുമാനം അന്തിമ വിധിയിലേക്ക് മാറ്റി വച്ചത്. എന്നാൽ ഹൈക്കോടതിയുടെ ശ്രദ്ധയിൽ യഥാവിധി പ്രശ്‌നങ്ങൾ കൊണ്ടുവന്നാൽ ലുലു മാളിലെ പാർക്കിങ് ഫീസ് കൊള്ള തീരുമെന്നാണ് വിലയിരുത്തൽ. അതിൽ രമാ ജോർജിന് ശുഭാപ്തി വിശ്വാസം ഏറെയാണ്.

തിരുവനന്തപുരത്തെ സംഭവമാണ് രമാ ജോർജിന്റെ പ്രതീക്ഷയ്ക്ക് കാരണം. കളക്ടറായി ബിജു പ്രഭാകർ എത്തി. ഇതിനിടെയാണ് സിനിമാ കാണാനെത്തിയവരിൽ നിന്ന് പാർക്കിങ് ഫീസ് വാങ്ങിയ വിഷയം വിവാദമായത്. ചട്ടപ്രകാരം കളക്ടർ ഇടപെട്ടു. തിയേറ്ററുകളിലേയും ഷോപ്പിങ് മാളുകളിലേയും പാർക്കിങ് ഫീസ് കൊള്ള അതോടെ തീർന്നു. ഇന്ന് തിരുവനന്തപുരത്തെ മിക്കവാറും എല്ലാ വ്യാപാര സ്ഥാപനങ്ങളും സൗജന്യമായി വാഹന പാർക്കിംഗിന് സ്ഥലമൊരുക്കുന്നു. എന്തുകൊണ്ട് തന്റെ നിയമപോരാട്ടം വാർത്തയായിട്ടും കൊച്ചിയിലെ കളക്ടർ അനങ്ങുന്നില്ലെന്ന സംശയമാണ് അവർക്കുള്ളത്. നിലവിൽ താൻ കൊടുത്ത പരാതിയിൽ കളക്ടറെ പ്രതിയാക്കാൻ കഴയില്ല. ഏതെങ്കിലും സംഘടനകൾ താമസിയാതെ തന്നെ ജില്ലാ ഭരണകൂടത്തിന്റേയും തദ്ദേശ സ്ഥാപനത്തിന്റേയും മൗനത്തിനെതിരെ നിയമപോരാട്ടത്തിനെത്തുമെന്ന് രമാ ജോർജ് മറുനാടനോട് പറഞ്ഞു. യൂസഫലിയുടെ വിഷയത്തിൽ നീതി ഉറപ്പാക്കാൻ ആവശ്യമെങ്കിൽ മേൽകോടതികളേയും സമീപിക്കും.

പാർക്കിങ് വിഷയത്തിൽ ബീനാ കണ്ണനെതിരായ കേസിൽ പരാതിക്കാർ അപ്പീൽ കോടതിയിൽ എത്തിയിരുന്നില്ലെന്നാണ് മനസ്സിലാക്കുന്നത്. ആ സാഹചര്യം ഇവിടെയുണ്ടാകില്ല. കൺസ്യൂമർ കോടതിയുടെ വിധിയ്‌ക്കെതിരെ ലുലു അപ്പീൽ പോയാൽ അവിടേയും കാര്യങ്ങൾ വിശദീകരിക്കാൻ രമാ ജോർജ് എത്തും. ഇത് ഏതെങ്കിലും വ്യക്തിക്കെതിരെയുള്ള നിയമ പോരാട്ടമില്ല. ലുലുവിനെതിരെയുള്ള നിയമ നടപടി കൊച്ചിയിലെ മുഴുവൻ സ്ഥാപനങ്ങളിലേയും കൊള്ള അവസാനിപ്പിക്കാനാണ്. സുഹൃത്തുക്കളിൽ നിന്നും സന്നദ്ധ സംഘടനകളിൽ നിന്നുമെല്ലാം വലിയ പിന്തുണ ലഭിക്കുന്നു. മനുഷ്യാവകാശ സംഘടനകളും സോഷ്യൽ മീഡിയയും വിഷയം ഏറ്റെടുത്തു കഴിഞ്ഞു. നവമാദ്ധ്യമങ്ങളിലെ ചർച്ചകളും വലിയ ചലനമുണ്ടാക്കുന്നു. ഈ സാഹചര്യത്തിൽ എല്ലാവരുടേയും പിന്തുണയോടെ കേസുമായി മുന്നോട്ട് പോകുമെന്ന് രമാ ജോർജ് മറുനാടനോട് പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് മുന്നേറിയ ശേഷം പരിചയമുള്ള പലരും ബന്ധപ്പെട്ടു. ലുലുവുമായി സംസാരിച്ച് തീർക്കാമെന്നും പറഞ്ഞു. അവരോട് ഒറ്റ വരിയിലായിരുന്നു മറുപടി. ആരുമായി ഒത്തുതീർപ്പല്ല എന്റെ ലക്ഷ്യമെന്നും ഒന്നും ആഗ്രഹിച്ചല്ല ഇതെല്ലാം ചെയ്യുന്നതെന്നും രമേ ജോർജ് വിശദീകരിച്ചു. പാവപ്പെട്ടവരെ കൊള്ളയടിക്കുന്നത് നിർത്താനാണ് കൺസ്യൂമർ കോടതിയെ സമീപിച്ചത്. അതിൽ രാഷ്ട്രീയമോ മറ്റ് താൽപ്പര്യമോ ഇല്ലഅവർ പറയുന്നു. കേസുമായി ബന്ധപ്പെട്ട് ആരും ഭീഷണിപ്പെടുത്തിയതുമില്ല. യൂസഫലിയോ ലുലു മാൾ അധികൃതരോ തന്നെ സമീപിക്കുകയോ ഭീഷണിയുടെ സ്വരത്തിൽ സംസാരിക്കുകയോ ചെയ്തിട്ടില്ല. എല്ലാം നിയമത്തിന്റെ വഴിക്കാണ് നീങ്ങുന്നത്. ഈ കേസിലൂടെ എല്ലാ മാളുകളും പാര്ക്കിങ് ഫീസ് പിരിക്കുന്നതിന് അവസാനമാകുമോ എന്ന ഭയത്തിലാണെന്ന് രമാ ജോർജ്ജ് വിശദീകരിക്കുന്നു.

17 ലക്ഷം ചതുരശ്രയടി വിസ്തീണ്ണമുള്ള ലുലു മാളിന്റെ ഏറ്റവും താഴത്തെ നില പൂർണ്ണമായും പാർക്കിങ്ങിന് മാത്രമേ ഉപയോഗിക്കാവൂ എന്നാണ് നിയമം. ഇത് ഉപഭോക്താവിന്റെ അവകാശമാണെന്ന് രമാ ജോർജ് പറയുന്നു. പാർക്കിങ് ഫീസെന്ന പേരിൽ ലുലു മാളിൽ യൂസഫലി ഇതിനോടകം പത്ത് കോടിയിലേറെ രൂപ അനധികൃതമായി പിരിച്ചിട്ടുണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം. ഈ അനധികൃത പിരിവ് തടയാൻ ഉത്തരവാദിത്തപ്പെട്ട കളമശ്ശേരി നഗരസഭാ അധികൃതരും ഒന്നും മിണ്ടാതെ മൗനം പാലിക്കുകായായിരുന്നു. സാധാരണ നിലയിൽ നഗരസഭയുടെ അനുമതിയോടെ പാർക്കിങ് ഫീസ് ഈടാക്കാം. എന്നാൽ, ഇതിനായി പ്രത്യേകം രസീതും നൽകുകയാണ് വേണ്ടത്. എന്നാൽ ഇതെല്ലാം ലംഘിച്ചായിരുന്നു ലുലുവിന്റെ പാർക്കിങ് കൊള്ള. കേസ് പരിഗണിച്ച കോടതി ലുലു മാൾ അധികൃതർക്ക് ഇത് സംബന്ധിച്ച വിശദീകരണം നൽകാൻ നോട്ടീസും നൽകിയിരുന്നു.

മാളിലേക്ക് എത്തുന്നവരിൽ നിന്നും തോന്നിയ പോലെയാണ് ഇവിടെ പണപ്പിരിവ് നടക്കുന്നത്. 20 രൂപ മുതലാണ് പാർക്കിങ് ഫീസ് ഇനത്തിൽ ഈടാക്കിയിരുന്നത്. പാർക്കിങ് സംവിധാനമുൾപ്പെടെ സൗജന്യമാക്കി കൊണ്ടാണ് കോർപ്പറേഷൻ മാളിന് അനുമതി നൽകിയിരിക്കുന്നത്. എന്നാൽ ഇത് ലംഘിച്ചാണ് മാളിലെ കോടികളുടെ കൊള്ള. ഓരോ മാസവും ലക്ഷക്കണക്കിന് വാഹനങ്ങളാണ് ഇവിടെ വന്നു പോകുന്നത്. ലക്ഷണക്കണക്കിന് വാഹനങ്ങൾ ഇതിനോടകം തന്നെ ഇവിടെ വന്നിരുന്നു എന്ന് വ്യക്തമാകുമ്പോഴാണ് ഈ കൊള്ളയുടെ വ്യപ്തി എത്രത്തോളം വലുതാണെന്ന് വ്യക്തമാകുക. മാളിലെ ഷോപ്പിംഗിലൂടെ ഈടാക്കുന്ന തുകയെന്ന പോലെ തന്നെ ലാഭകമായ ബിസിനസായാണ് കണക്കാക്കുന്നത്. ഇത് മനസ്സിലാക്കിയാണ് രമാ ജോർജ് നിയമ പോരാട്ടത്തിന് ഇറങ്ങിയത്.

സാമൂഹിക സേവന രംഗത്തെ കർമ്മ നിരത തന്നെയാണ് ഈ പോരാട്ടത്തിന് കരുത്തായത്. രാംവിലാസ് പാസ്വാന്റെ എൽജെപിയുടെ കേരളത്തിലെ പാർലമെന്ററീ ബോർഡ് ചെയർപേഴ്‌സണാണ് രമാ ജോർജ്. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ബോർഡിലുൾപ്പെടെ അംഗമാണ്. മുനുഷ്യാവകാശ സംഘടനകളുമായി ചേർന്നുള്ള പ്രവർത്തനം. അനീതിക്ക് എതിരെ പ്രവർത്തിക്കാൻ ആ സംഘടനയിലെ സുഹൃത്തുക്കളെല്ലാം രമാ ജോർജിന് പിന്തുണയുമായുണ്ട്. രാഷ്ട്രീയ പ്രവർത്തനത്തിൽ സജീവമായ ഇവർ പതിനാല് കൊല്ലം മുമ്പാണ് പാസ്വാന്റെ അടുത്ത അനുയായി ആകുന്നത്. ബിജെപിയുടെ നേതൃത്വത്തിൽ എൻഡിഎയുടെ പ്രവർത്തനത്തിലും ഇവർ സജീമാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കാനുള്ള സാധ്യതയുമുണ്ട്.

എന്നാൽ ഇത്തരം ചോദ്യങ്ങളോട് രമാ ജോർജിന്റെ പ്രതികരണം തനിക്ക് താൽപ്പര്യം സാമൂഹിക മേഖലയിലെ ഇടപെടലുകളാണെന്നതാണ്. ഈ ദിശാബോധം തന്നെയാണ് ലുലു മാൾ വിഷയത്തിലും ഇടപെടലിന് രമാ ജോർജിനെ സജ്ജയാക്കിയതും.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ഭർത്താവ് ഉപേക്ഷിച്ചപ്പോൾ ഇളയവളെ ആറുകൊല്ലം മുമ്പ് കൊന്ന് തന്ത്രങ്ങളുടെ തുടക്കം; ആർക്കും സംശയം തോന്നാതിരുന്നപ്പോൾ മൂത്തകുട്ടിയേയും വകവരുത്തി; അമ്മയും അച്ഛനും മരിച്ചപ്പോൾ നാട്ടുകാർക്ക് സംശയമായി; വഴിവിട്ട ജീവിതം അടിപൊളിയാക്കാൻ കുതന്ത്രം ഉപദേശിച്ചത് കാമുകന്മാരോ? സാക്ഷാൽ പിണറായി വീട്ടിലെത്തിയപ്പോൾ ആദ്യമായി കുറ്റവാളി പതറി; മുഖ്യമന്ത്രിയുടെ നാട്ടിലെ ദുരൂഹക്കൊലയിൽ ഒടുവിൽ സൗമ്യയുടെ കുറ്റസമ്മതം; ജാരന്മാർക്ക് വേണ്ടി സ്വന്തം കുടുംബത്തെ ഒന്നടങ്കം ഇല്ലാതാക്കിയ ക്രൂരത ഇങ്ങനെ
രാമോജിറാവു ഫിലിംസിറ്റിയിൽ എത്തിയപോലുള്ള അനുഭവം; ഹാളിനകത്ത് 'മീന്മാർക്കറ്റ്' ഒരുക്കിയ ലോകത്തിലെ ആദ്യ വിവാഹം! വലിയ തോണിയിൽ നിരത്തി നിർത്തിയിട്ട മീനുകളിൽ ഇഷ്ടമുള്ളതിനെ ചൂണ്ടിക്കാണിച്ചാൽ അപ്പോൾ പൊരിച്ചുതരും; എംഎൽഎ പാറക്കൽ അബ്ദുല്ലയുടെ മകളുടെ വിവാഹം നടന്നത് ലക്ഷങ്ങൾ പൊടിച്ച്; മുസ്ലിം ലീഗിനെ പ്രതിരോധത്തിലാക്കി മറ്റൊരു വിവാഹ മാമാങ്കം കൂടി
ഒരാഴ്ചയായി പുതിയ അഡ്‌മിഷനില്ല; നിർബന്ധിച്ച് ഡിസ്ചാർജ് നൽകിയപ്പോൾ പലരും ബില്ലടച്ചില്ല; നഴ്‌സുമാരോട് ഏറ്റുമുട്ടി ഇനിയും നഷ്ടംവരുത്താനില്ലെന്ന് ഒരു വിഭാഗം ആശുപത്രി ഉടമകൾ; ശമ്പള വർധനയ്‌ക്കെതിരെ കോടതിയിൽ പോകുമെന്ന് ഔദ്യോഗിക വിഭാഗം; കെവിഎമ്മിനുള്ള സാമ്പത്തിക സഹായത്തിനെതിരെയും പ്രതിഷേധം; നഴ്‌സുമാരുടെ ശമ്പള വർധനയെച്ചൊല്ലി ആശുപത്രി മുതലാളിമാരുടെ സംഘടന പിളർപ്പിലേക്ക്
ഇവിടെ ഇനി താമസിക്കേണ്ട; എത്രയും പെട്ടെന്ന് ഇവിടെ നിന്ന് ഒഴിഞ്ഞ് പോകണം; കാരണം തേടിയപ്പോൾ പറഞ്ഞത് പുരുഷ സൃഹൃത്തുക്കളെ ചേർത്തുള്ള ഇല്ലാക്കഥകൾ; സഹായത്തിന് വിളിച്ചു വരുത്തിയ വീട്ടുടമയും നിന്നത് സദാചാരക്കാർക്കൊപ്പം; സീരിയൽ നടി കവിതയെ ജീവനൊടുക്കിയത് താങ്ങാനാവാത്ത സാമ്പത്തിക പ്രശ്‌നം കൊണ്ട് മാത്രമല്ല; നടിയുടെ ആത്മഹത്യക്ക് പിന്നിൽ സദാചാര പൊലീസും?
അവസാനം വരെ ഇഴഞ്ഞു നീങ്ങിയ സർക്കാർ മെഷിനറി കളി കൈവിടുമെന്നുറപ്പായപ്പോൾ വേഗത്തിൽ ചലിച്ചു; സെക്രട്ടറി ഒപ്പിടും മുമ്പ് വിജ്ഞാപനം ഇറക്കിയതായി പത്രക്കുറിപ്പ് ഇറക്കി ലേബർ കമ്മീഷണർ; സ്ഥലത്തില്ലാത്ത സെക്രട്ടറി തിരികെയെത്തി ഒപ്പിട്ടു; മണി പന്ത്രണ്ടാകും മുമ്പ് ഉത്തരവിറക്കാൻ സർക്കാർ നടത്തിയത് പെടാപ്പാട്; ലോങ് മാർച്ചിൽ പങ്കെടുക്കാനായി ചേർത്തലയിലേക്ക് വണ്ടി കയറിയ നഴ്‌സുമാർ കെവി എം സമരക്കാർക്ക് അഭിവാദ്യം അർപ്പിച്ച് മടങ്ങും
കുഞ്ഞിക്കണ്ണന്റേയും ഭാര്യ കമലയുടേയും മരണം അലൂമിനിയം ഫോസ്ഫേറ്റ് ശരീരത്തിലെത്തി; രണ്ടാമത്തെ മകളുടെ മരണത്തിന് കാരണവും വിഷം തന്നെ; ആദ്യം മരിച്ച കുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് നിർണ്ണായകമാകും; മരിച്ചവർക്ക് വിഷം നൽകിയതിനു പിന്നിൽ അറിഞ്ഞോ അറിയാതേയോ വീട്ടിലുള്ളയാൾക്ക് പങ്കുണ്ടെന്ന് സംശയിച്ച് അന്വേഷണം; ആശുപത്രിയിലുള്ള സൗമ്യയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യും; ആൺ സുഹൃത്തുക്കളും നിരീക്ഷണത്തിൽ; പിണറായിയിലെ ദുരൂഹമരണങ്ങളുടെ ചുരുൾ അഴിയുന്നു
പാർട്ടി കോൺഗ്രസിലെ പ്രതിനിധികൾക്കിടയിൽ തോളിൽ കയ്യിട്ടുള്ള ആ ഇരുപ്പുണ്ടല്ലോ... ആ സ്‌നേഹമാണ് സഖാക്കളെ കണ്ടു പഠിക്കേണ്ടത്; ശിവൻകുട്ടിയുടെയും പാർവതിയുടെയും പാർട്ടി കോൺഗ്രസിലെ ചിത്രം വൻ വിവാദമാകുന്നു; ഭരണഘടനാ പദവി വഹിക്കുന്ന ഏഷ്യാനെറ്റ് വാർത്താ തലവന്റെ പെങ്ങൾക്ക് എങ്ങനെ വോളണ്ടിയർ ആകാൻ കഴിയുമെന്ന് ചോദിച്ചു വിമർശകർ
കാമുകനുമായുള്ള രഹസ്യ ബന്ധം സുഗമമാക്കാൻ ഭാര്യയെ കൊല്ലാൻ അമേരിക്കയിൽ മലയാളി നഴ്‌സിന്റെ ക്വട്ടേഷൻ; ഇന്റർനെറ്റിലൂടെ ഗുണ്ടയെ കണ്ടെത്തി കരാർ ഉറപ്പിച്ചത് 10000ഡോളർ ബിറ്റ് കോയിൻ നൽകി; സോഷ്യൽ മീഡിയയിലെ അക്രമ വാസനകൾ കണ്ടെത്താനുള്ള ചാനലിന്റെ അന്വേഷണം എത്തിയത് 31കാരിയിൽ; ഷിക്കാഗോയിൽ പിടിയിലായത് വിവാഹിതയായ നേഴ്‌സ്; ടീനാ ജോൺസിനെതിരെ ചുമത്തിയത് 20 വർഷം തടവ് ലഭിക്കാവുന്ന കുറ്റം
'സ്‌കോഡയിലൊക്കെ യാത്ര ചെയ്തിരുന്ന ഞാൻ ഇപ്പോൾ യാത്ര ചെയ്യുന്നത് മാരുതി ആൾട്ടോയിലാണ്..! തെറ്റ് ചെയ്തിട്ടാണ് ഈ മോശം അവസ്ഥയെങ്കിൽ സങ്കടമില്ലായിരുന്നു'; 26 ലോറികൾ സ്വന്തമായി ഉണ്ടായിരുന്നിട്ടും ഒന്നു പോലും നിരത്തിലിറക്കാൻ കഴിയാതെ ആത്മഹത്യയുടെ വക്കിലായ ഒരു മലയാളി വ്യവസായിയുടെ രോദനം; ഡ്രൈവർമാരുടെ സമരം മൂലം കോടികളുടെ കടക്കാരനായ സത്യശീലന്റെ കദനകഥ
സീരിയലിൽ അഭിനയിക്കാനെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങി; പോണേക്കരയിൽ താമസിച്ചത് നൗഫലിനൊപ്പം; രാത്രിയിൽ കാമുകൻ വീട്ടിലെത്തിയപ്പോൾ അവിടെ മറ്റൊരു പുരുഷ സാന്നിധ്യം; പ്രതികാരാഗ്നിയിൽ കാമുകിയെ കൊന്ന് ആത്മഹത്യ ചെയ്ത് ഇരുപത്തിയെട്ടുകാരൻ; മീരയുടെ മൃതദേഹം കണ്ടെത്തിയത് വിവസ്ത്രയായി; യുവാവ് തൂങ്ങിമരിച്ചത് വീട്ടിൽ വിളിച്ച് അറിയച്ച ശേഷം; കൊച്ചിയെ നടുക്കി കൊലപാതകവും ആത്മഹത്യയും
തക്‌ബീർ മുഴക്കി പ്രകടനം; മതം നോക്കി ബൈക്ക് യാത്രികരെപ്പോലും തടഞ്ഞു; മുസ്ലിം ബാലികമാരെ ബലാത്സംഗം ചെയ്യാൻ ഹിന്ദുക്കളുടെ യോഗം തീരുമാനിച്ചുവെന്ന വ്യാജ വാർത്ത പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തകർ പരമാവധി ഷെയർ ചെയ്തു; യൂത്ത് ലീഗിന്റെയും സുന്നികളുടെയും എന്തിന് ഡിവൈഎഫ് എയിലെ വരെ ചെറുപ്പക്കാർ തെരുവിലിറങ്ങി; കേരളത്തിന്റെ മതധ്രുവീകരണത്തിൽ അമ്പരന്ന് പൊലീസ് റിപ്പോർട്ട്; സ്റ്റേറ്റ് ഇന്റലിജൻസ് നോക്കുകുത്തിയായെന്നും വിമർശം
പരിവാറിന് തീവ്രത പോരെന്ന് ആരോപിച്ച് അമർനാഥും അച്ഛൻ ബൈജുവും ശിവസേനയിൽ ചേർന്നു; ആർ എസ് എസിനെ പ്രതിക്കൂട്ടിൽ നിർത്താൻ കത്വയിലെ പീഡനം ചർച്ചയാക്കി; പോസ്റ്റിന്റെ പ്രതികരണം കണ്ട് ഉണ്ടാക്കിയ 'വോയ്‌സ് ഓഫ് .....'ഉം 'വോയ്‌സ് ഓഫ് യൂത്ത് 'ഉം വമ്പൻ ഹിറ്റായി; 11 പേരടങ്ങുന്ന സൂപ്പർ അഡ്‌മിനുണ്ടാക്കി ഹർത്താലിന് ആഹ്വാനം ചെയ്തത് സംഘികൾക്ക് പണികൊടുക്കാൻ; സന്ദേശങ്ങൾ ഏറ്റെടുത്ത് അക്രമം കാട്ടി കുടുങ്ങിയത് മുസ്ലിം മതമൗലികവാദികളും; വാട്‌സ് ആപ്പ് ഹർത്താലിന് പിന്നിൽ കൊല്ലത്തെ അച്ഛനും മകനും
ആകാശത്തിൽ 32,000 അടി ഉയരത്തിൽ വിമാനത്തിന്റെ എൻജിൻ പൊട്ടിത്തെറിച്ചു; ഒരു വിൻഡോ തകർന്ന് പുറത്തേക്ക് തെറിച്ച യാത്രക്കാരിയെ അടുത്തിരുന്നയാൾ പുറത്തേക്ക് തൂങ്ങി നിൽക്കാൻ സഹായിച്ചു; മുൻ നേവി ഫൈറ്റർ പൈലറ്റ് ധീരമായി വിമാനം നിലത്തിറക്കിയപ്പോൾ ഒരാളൊഴികെ എല്ലാവരും സുരക്ഷിതർ; ഹോളിവുഡ് സിനിമയെ വെല്ലുന്ന സംഭവങ്ങൾ ഇങ്ങനെ
സൗദിഭരണം പിടിക്കാൻ അട്ടിമറി ശ്രമം നടന്നോ..? സൽമാൻ രാജകുമാരനെ സുരക്ഷിതമായി ബങ്കറിലേക്ക് മാറ്റിയോ..? കൊട്ടാരത്തിന് സമീപം തുടർച്ചയായി വെടി ഉതിർക്കൽ ശബ്ദമെന്നും അട്ടിമറി ശ്രമമെന്നും പാശ്ചാത്യ മാധ്യമങ്ങൾ; അനുമതിയില്ലാതെ പറന്ന ഡ്രോൺ വെടിവച്ചിട്ടത് മാത്രമെന്ന് സൗദി; കടുത്ത നിലപാടുമായി അടിമുടി പരിഷ്‌കരണത്തിന് ശ്രമിക്കുന്ന എംബിഎസിന് വേണ്ടി ആശങ്കയോടെ ലോകം
ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ടയാൾ ക്വട്ടേഷൻ സംഘത്തലവനെന്ന് അറിഞ്ഞതോടെ സെബെല്ലയുടെ മനസ്സിൽ വിരിഞ്ഞത് വീരാരാധന; ഹീറോയിസത്തിൽ മയങ്ങി സിനിമാ പ്രവർത്തകനായ ഭർത്താവ് ഇല്ലാത്തപ്പോൾ വീട്ടിൽ സൽക്കരിച്ച് അപ്പുണ്ണിയുടെ എല്ലാമെല്ലാമായി; കൊലപാതകത്തിന് മുമ്പും ശേഷവും വാഴക്കാലയിൽ താമസവും ഒരുക്കിക്കൊടുത്ത് കാമുകി; ആർജെയെ കൊന്ന കായംകുളം അപ്പുണ്ണി തന്ത്രങ്ങളേറെ പയറ്റിയിട്ടും ഒടുവിൽ വലയിൽകുരുങ്ങിയത് പ്രണയിനിയെ പൊലീസ് വീഴ്‌ത്തിയതോടെ
കണ്ണാ.. എന്റെ പ്രാർത്ഥനയുണ്ട്... ഒന്നും വരില്ല...; ആർജെയെ വെട്ടിയത് ഫോണിൽ സംസാരിക്കുമ്പോൾ തന്നെ; സുഹൃത്തിന്റെ നിലവിളി കേട്ട ശേഷം ഗൾഫിലുള്ള നർത്തകി ഇട്ട പോസ്റ്റ് അന്വേഷണത്തിൽ നിർണ്ണായകമാകും; ആക്രമണ വിവരം മറ്റൊരു സുഹൃത്തിനെ ആലപ്പുഴക്കാരി അറിയിച്ചതിനും തെളിവ് കിട്ടി; വിവാഹമോചിതയെ നാട്ടിലെത്തിച്ച് ചോദ്യം ചെയ്യാൻ പൊലീസ്; റേഡിയോ ജോക്കി രജേഷിനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയത് ഖത്തറിലെ വ്യവസായി; പ്രതികളെ കുറിച്ച് സൂചന കിട്ടിയെന്ന് അന്വേഷണ സംഘം
പാർട്ടി കോൺഗ്രസിലെ പ്രതിനിധികൾക്കിടയിൽ തോളിൽ കയ്യിട്ടുള്ള ആ ഇരുപ്പുണ്ടല്ലോ... ആ സ്‌നേഹമാണ് സഖാക്കളെ കണ്ടു പഠിക്കേണ്ടത്; ശിവൻകുട്ടിയുടെയും പാർവതിയുടെയും പാർട്ടി കോൺഗ്രസിലെ ചിത്രം വൻ വിവാദമാകുന്നു; ഭരണഘടനാ പദവി വഹിക്കുന്ന ഏഷ്യാനെറ്റ് വാർത്താ തലവന്റെ പെങ്ങൾക്ക് എങ്ങനെ വോളണ്ടിയർ ആകാൻ കഴിയുമെന്ന് ചോദിച്ചു വിമർശകർ
സ്‌റ്റേജിൽ മൈക്കിലൂടെ ദാരിദ്ര്യത്തെക്കുറിച്ച് സംസാരിക്കാറുണ്ടായിരുന്ന മണി സമ്പന്നനായപ്പോൾ ചെയ്തത് പലതും പുറത്ത് പറയാൻ കഴിയില്ല; മണി അഹങ്കാരിയും തന്നിഷ്ടക്കാരനും; ഡാമിന്റെ പോകാൻ പാടില്ലാത്ത സ്ഥലത്തേക്ക് കുക്കും ഡോക്ടറും സ്ത്രീയുമായി പോയപ്പോൾ തടഞ്ഞ ഫോറസ്റ്റ് ഗാർഡിനെ തല്ലിചതച്ച സിനിമാക്കാരനെന്നും ശാന്തിവിള ദിനേശ്; ദിലീപിന്റെ അടുപ്പക്കാരന്റെ വിമർശനം കേട്ട് ഞെട്ടി മണിയുടെ കുടുംബവും സുഹൃത്തുക്കളും
40 കിലോ മീറ്റർ സ്പീഡിൽ ഓടാമെങ്കിൽ മാത്രം പത്തനാപുരത്ത് കൂടി പാറ കൊണ്ടു പോയാൽ മതി; നിങ്ങൾ കച്ചവടക്കാരാ.....എനിക്ക് നോക്കേണ്ടത് പാവപ്പെട്ട കുട്ടികളുടെ കാര്യമാണ്; എംഎൽഎയുടെ ബോർഡ് വച്ച് പോവുന്ന എനിക്ക് നിങ്ങൾ സൈഡ് തരാറില്ല; ആദ്യം എംഎൽഎയുടെ പേരെങ്കിലും അറിഞ്ഞിട്ടു വരൂ: പരാതി കൊടുക്കാൻ ചെന്ന ടിപ്പർ മുതലാളിമാരെ ഗണേശ് കുമാർ ഓടിച്ച വീഡിയോ മറുനാടൻ പുറത്തുവിടുന്നു
കല്യാൺ ജുവല്ലറിയിൽ നിന്നും വാങ്ങിയ അഞ്ച് പവന്റെ ആന്റീക് മോഡൽ നെക്‌ളേസിൽ ആകെ ഉണ്ടായിരുന്നത് 12 ഗ്രാം സ്വർണം! അകഭാഗത്ത് നിറച്ചത് മെഴുകു കട്ടകളും കല്ലും; പണയം വെക്കാൻ ബാങ്കിൽ എത്തിയ നെയ്യാറ്റിൻകര സ്വദേശി ഒറിജിനൽ തൂക്കമറിഞ്ഞ് ഞെട്ടി; സ്വർണത്തട്ടിപ്പ് ചൂണ്ടിക്കാട്ടി മാനേജറെ കണ്ടപ്പോൾ പറഞ്ഞത് എല്ലാവർക്കും അറിയാവുന്ന കാര്യമെന്ന്; തമ്പാനൂർ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയതോടെ മുഴുവൻ തുകയും തിരികെ നൽകി തടിയൂരി കല്യാൺ
ആർജെയെ കൊന്നതിന് പിന്നിൽ പെൺബുദ്ധിയോ? കടംകേറി മുടിഞ്ഞ യാത്രവിലക്കുള്ള സത്താർ എങ്ങനെ ക്വട്ടേഷൻ കൊടുക്കുമെന്ന സംശയത്തിൽ ആടിയുലഞ്ഞ് മടവൂരിലെ പാതിരാത്രിക്കൊല; മുസ്ലീമായി മതംമാറിയ നൃത്താധ്യാപികയുടെ മൊഴികളിൽ പൊലീസിന് സംശയം; ഖത്തറിൽ നിന്ന് ഓപ്പറേഷൻ നടത്തിയ സാലിഹിന് പിന്നിൽ അര്? റേഡിയോ ജോക്കിയുടെ കൊലപാതകത്തിൽ ട്വിസ്റ്റിന് സാധ്യത; പ്രതിയെ പിടിക്കാനും യുവതിയെ ചോദ്യം ചെയ്യാനും അന്വേഷണ സംഘം ഗൾഫിലേക്ക്
ഞാനും ഒരു യുവാവ് അല്ലേ; കമ്മലിട്ടവൾ പോയൽ കടുക്കനിട്ടൾ വരും! ഞമ്മക്കൊരു ഡൗട്ട് തോന്നി; ആ ബന്ധം വേണ്ടെന്ന് വച്ചു; പിന്നീട് അതിന് പിറകേ പോയിട്ടില്ല; ഡൈവേഴ്‌സ് ആയിട്ട് മൂന്ന് മാസമായി; ഞാൻ ക്വട്ടേഷൻ കൊടുത്താൽ എന്റെ മക്കളെ ആരു നോക്കും? യാത്രാ വിലക്കുള്ളതിനാൽ നാട്ടിൽ പോയി അന്വേഷണത്തിൽ സഹകരിക്കാനുമാകില്ല; ആർജെ രാജേഷിന്റെ കൊലയിൽ തനിക്ക് പങ്കില്ലെന്ന് നൃത്താധ്യാപികയുടെ മുൻ ഭർത്താവ്; ഖത്തറിലുള്ള ഓച്ചിറ സത്താറിന്റെ വിശദീകരണം പുറത്ത്
കാമുകനുമായുള്ള രഹസ്യ ബന്ധം സുഗമമാക്കാൻ ഭാര്യയെ കൊല്ലാൻ അമേരിക്കയിൽ മലയാളി നഴ്‌സിന്റെ ക്വട്ടേഷൻ; ഇന്റർനെറ്റിലൂടെ ഗുണ്ടയെ കണ്ടെത്തി കരാർ ഉറപ്പിച്ചത് 10000ഡോളർ ബിറ്റ് കോയിൻ നൽകി; സോഷ്യൽ മീഡിയയിലെ അക്രമ വാസനകൾ കണ്ടെത്താനുള്ള ചാനലിന്റെ അന്വേഷണം എത്തിയത് 31കാരിയിൽ; ഷിക്കാഗോയിൽ പിടിയിലായത് വിവാഹിതയായ നേഴ്‌സ്; ടീനാ ജോൺസിനെതിരെ ചുമത്തിയത് 20 വർഷം തടവ് ലഭിക്കാവുന്ന കുറ്റം