Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലണ്ടനിലെ ലിവിങ് ടുഗദറിനെ അമ്മയും സഹോദരനും എതിർത്തു; ഈസ്റ്റ്ഹാമിലെ പ്രണയം ചെന്നൈയിൽ വിവാഹമൊരുക്കി; പിന്നെ ജാതി വിളിച്ചുള്ള അധിക്ഷേപവും അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന ഭീഷണിയും; അമ്മയാകാൻ പോലും അനുവദിക്കാതെ അമ്മായി അമ്മയും; രമ്യയെന്ന ദളിത് യുവതിയുടെ ജീവിതം വഴിമുട്ടിയത് ഇങ്ങനെ

ലണ്ടനിലെ ലിവിങ് ടുഗദറിനെ അമ്മയും സഹോദരനും എതിർത്തു; ഈസ്റ്റ്ഹാമിലെ പ്രണയം ചെന്നൈയിൽ വിവാഹമൊരുക്കി; പിന്നെ ജാതി വിളിച്ചുള്ള അധിക്ഷേപവും അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന ഭീഷണിയും; അമ്മയാകാൻ പോലും അനുവദിക്കാതെ അമ്മായി അമ്മയും; രമ്യയെന്ന ദളിത് യുവതിയുടെ ജീവിതം വഴിമുട്ടിയത് ഇങ്ങനെ

അരുൺ ജയകുമാർ

തിരുവനന്തപുരം: ബ്രിട്ടണിലെ പ്രണയം രമ്യയെന്ന ദളിത് പെൺകുട്ടിയെ അനാഥമാക്കി. ലിവിങ് ടുഗദറിനോടുള്ള അതൃപ്തി പ്രകടിപ്പിച്ച് അമ്മയും സഹോദരനും രമ്യയുമായി തെറ്റി. പിന്നേയും രാജ് കിരണിൽ പ്രതീക്ഷ കണ്ടു. എന്നാൽ വിവാഹത്തോടെ എല്ലാം മാറി മറിഞ്ഞു. ഇപ്പോൾ കൂടതൽ സ്ത്രീധനത്തിനായുള്ള പീഡനവും ജാതി പറഞ്ഞുള്ള അധിക്ഷേപവും നേരിടുകയാണ് ഈ യുവതി. ഗർഭം ധരിക്കാൻ പോലും ഭർത്താവിന്റെ കുടുംബം ജാതിയുടെ പേരിൽ അനുവദിക്കുന്നില്ല. നീതി തേടി പൊലീസിനെ സമീപിച്ചിരിക്കുകായണ് രമ്യ. അശ്ലീല ദൃശ്യങ്ങൾ പുറത്ത് വിട്ട് അപാനിക്കുമെന്ന ഭർത്താവിന്റെ ഭീഷണിയാണ് ഈ യുവതിയുടെ ജീവിതത്തെ ഇപ്പോൾ കരിനിഴലിൽ നിർത്തുന്നത്.

ചെന്നൈ സ്വദേശിനിയായ രമ്യ ലണ്ടനിൽ എംബിഎ പഠനത്തിനായി പോയപ്പോഴാണ് രാജ് കിരൺ തോമസിനെ കണ്ടുമുട്ടിയത്. അവിടെവച്ച് ഇരുവരും പരിചയത്തിലാവുകയും പ്രണയത്തിലാവുകയുമായിരുന്നു. പിന്നീട് ഇവർ അവിടെ ഒരുമിച്ച് ജീവിക്കാനും തുടങ്ങുകയായിരുന്നു. പട്ടികജാതിക്കാരിയായ തന്നെ അത് പറഞ്ഞ് പല തവണ അമ്മായിഅമ്മ അധിക്ഷേപിച്ചിട്ടുണ്ടെന്നും രമ്യ പറയുന്നു. വിവാഹത്തിന് ശേഷം ഒരിക്കൽപോലും ഭർത്താവിന്റെ വീട്ടിൽ അവർക്ക് താമസിക്കാനായിട്ടില്ല. ലണ്ടനിൽനിന്നും രമ്യ സമ്പാദിച്ചതൊക്കെ കൈക്കലാക്കിയ ശേഷം ഇപ്പോൾ ഭർത്താവും കുടുംബവും ചേർന്ന് രമ്യയെ കൂടതൽ സ്ത്രീധനം നൽകാത്തതിന്റെ പേരിൽ ഉപേക്ഷിച്ചിരിക്കുകയാണ്.

മുമ്പ് ഇവർ തമ്മിലുള്ള സ്വകാര്യ വീഡിയോകൾ ഉൾപ്പടെ ഇന്റർനെറ്റിൽ പ്രദർശിപ്പിക്കുമെന്ന് രാജ്കിരൺ ഭീഷണിപ്പെടുത്തിയതായും ഇവർ കമ്മീഷണർക്ക് പരാതി നൽകിയിട്ടുണ്ട്. എന്നാൽ ഇവർക്കെതിരെയുള്ള ഒരു അനീതിക്കും പൊലീസ് കേസെടുത്തില്ലെന്ന ആരോപണവും ഇവർക്കുണ്ട്. ഇപ്പോൾ ഭർത്താവ് ഉപേക്ഷിച്ച അവസ്ഥയിൽ ദളിത് ആക്റ്റിവിസ്റ്റ് ധന്യ രാമൻ ഇപ്പോൾ ഇവരെ ഒരു ഹോസ്റ്റലിൽ എത്തിക്കുകയും നഗരത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിയും തരപ്പെടുത്തികൊടുക്കുകയും ചെയ്തിരിക്കുകയാണ്.

ചെന്നൈയിൽ ജനിച്ച് വളർന്ന രമ്യയുടെ അമ്മ ലീലാ സുബ്രഹ്മണ്യം അവിടെ ഏജിഎസ് ഓഫീസിലെ ജീവനക്കാരിയാണ്, സഹോദരൻ രഞ്ചിത്ത് കുമാർ ഒരു സോഫ്റ്റ് വെയർ കമ്പനിയിലെ ജീവനക്കാരനുമാണ്. ലണ്ടനിലെ ഈസ്റ്റ്ഹാമിൽ വച്ചാണ് രമ്യയും രാജ് കിരണും പരിചയപ്പെട്ടത്. എംബിഎ ബിരുദദാരിയായ രമ്യ അവിടെ ഒരു ടെക്‌സ്‌റ്റൈൽസ് കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്നു. ഇവർ തമ്മിൽ പ്രണയത്തിലാണെന്ന് ഇരുവരുടേയും വീട്ടുകാർക്ക് അറിയാമായിരുന്നു. എന്നാൽ ഒരുമിച്ചാണ് താമസം എന്ന വിവരം രാജ്കിരണിന്റെ വീട്ടിൽ മാത്രമെ അറിയുകയുള്ളായിരുന്നു. 2014 നവംമ്പർ മുതൽ ഇവർ ഒരുമിച്ചാണ് താമസിച്ചിരുന്നത്. അമ്മയ്ക്ക് അസുഖമാണെന്നും മറ്റും പറഞ്ഞ് രാജ്കിരൺ വീട്ടിലേക്ക് പോവുകയായിരുന്നു. നാട്ടിലെത്തിയ രാജ്കിരണിനെകുറിച്ച് യാതൊരു വിവരവും ലഭിച്ചതുമില്ലെന്നും രമ്യ പറയുന്നു.2015 ജൂലൈയിൽ ഇരുവരും ഒരുമിച്ച് ചെന്നൈയിൽ എത്തുകയും പിന്നീട് അവിടെനിന്നും രാജ്കിരൺ തിരുവനന്തപുരത്തേക്ക് വരികയുമായിരുന്നു.

പിന്നീട് മറ്റൊരു സുഹൃത്ത് വഴിയാണ് ഇയാളുമായി സംസാരിച്ചത്. വീട്ടുകാർക്ക് രമ്യയെ സ്വീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞതായി അറിയിക്കുകയായിരുന്നു.നേരത്തെ ഇവർ തമ്മിലുള്ള പ്രണയത്തിന്റെ വിവരവും ഒരുമിച്ചാണ് താമസമെന്നും രമ്യയുടെ വീട്ടുകാർ അറിയുകയും അവരെ വീട്ടിൽ നിന്നും പുറത്താക്കുകയുമായിരുന്നു. പിന്നീട് രമ്യ യുകെയിലേക്ക് തിരിച്ചുപോവുകയായിരുന്നു. തന്നെ ചതിച്ച രാജാകിണിനെ മറക്കാൻ തന്നെ ശ്രമിക്കുകയായിരുന്നു അവർ. രമ്യ യുകെ യിൽ തിരികെയെത്തിയ വിവരം അറിഞ്ഞ രാജ്കിരൺ വീണ്ടും അവരെ ഫോണിൽ വിളിക്കാൻ തുടങ്ങുകയായിരുന്നു. എന്നാൽ തന്നെ വഞ്ചിച്ചയാളുമായി സംസാരിക്കാൻ തയ്യാറായിരുന്നില്ല രമ്യ. പെട്ടെന്നൊരു ദിവസം വാട്‌സാപ്പിൽ ഇവർ തമ്മിലുള്ള ഒരു സ്വകാര്യ ദൃശ്യം അയക്കുകയായിരുന്നു. തന്റെ സമ്മതമില്ലാതെ എടുത്ത ദൃശ്യങ്ങൾ അവരെ തളർത്തുകയായിരുന്നു.

പിന്നീട് ഫോൺ എടുക്കുകയും സംസാരിക്കുകയും ചെയ്തപ്പോൾ മര്യാദയ്ക്ക് തന്റെ ഫോൺ കോളുകൾ സ്വീകരിച്ചില്ലെങ്കിൽ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. പല തവണയായി രാജ്കിരൺ ഓരോ ആവശ്യങ്ങൾ പറഞ്ഞ് പണം വാങ്ങുമായിരുന്നുവെന്നും രമ്യ പറയുന്നു. ഇതിന് പുറമെ തന്റെ സമ്പാദ്യം കൊണ്ട് വാങ്ങിയ സാധനങ്ങൾ ഉപയോഗിക്കുകയും തന്നോട് ശത്രുതാപരമായി പെരുമാറുകയും ചെയ്തതായും അവർ മറുനാടൻ മലയാളിയോട് പറഞ്ഞു.

പിന്നീട് ഇവരുടെ വിസ കാലാവധി തീർന്നതിനെതുടർന്ന് നാട്ടിലേക്ക് വരാൻ രാജ്കിരൺ ആവശ്യപ്പെടുകയായിരുന്നു. നാട്ടിൽ എത്തിയ ഇവർക്ക് താമസവും മറ്റ് സൗകര്യങ്ങളുമൊരുക്കാമെന്ന് വാഗ്ദാനം ചെയ്യുകയുമായിരുന്നു. രമ്യ നാട്ടിലെത്തിയപ്പോൾ അവരെയും കൂട്ടി എറണാകുളത്തും അവിടെ നിന്നും ചെന്നൈയിലേക്കും പോവുകയായിരുന്നു. പിന്നീട് ക്രിസ്ത്യൻ ആചാര പ്രകാരം വിവാഹം നടത്തുകയുമായിരുന്നു. കല്യാണത്തിന് ശേഷം ഹിന്ദുവായ രമ്യ ക്രിസ്ത്യാനിയായി മാറുകയും വേണമെന്ന നിബന്ധനയും വച്ചിരുന്നു. സ്ത്രീധനമായി 5 ലക്ഷം രൂപയും 50 പവൻ സ്വർണവും ഇവർ രമ്യയുടെ പക്കൽ നിന്നും വാങ്ങിയിരുന്നു. നേരത്തെ നാട്ടിൽ എത്തിയപ്പോൾ ഏകദേശം ഒന്നര ലക്ഷം രൂപയാണ് രാജ്കിരണിന്റെ വീട്ടുകാർക്ക് വേണ്ടി രമ്യ ചെലവാക്കിയത്. ഇതിന് പുറമെ പുതിയ മോഡൽ മൊബൈൽ ഫോണുകളും, ടാബുകളും വസ്ത്രങ്ങളുമെല്ലാം രാജ്കിരണിന് ഇവർ സമ്മാനിച്ചിരുന്നു.

വിവാഹത്തിന് ശേഷവും ഇവരെ വീട്ടിൽ പ്രവേശിപ്പിക്കാൻ രാജ്കിരണിന്റെ കുടുംബം തയ്യാറായിരുന്നില്ല. എന്നാൽ തന്നെ ജാതി പറഞ്ഞും മറ്റും അധിക്ഷേപിക്കുന്നവർ ഒരിക്കൽ പോലും തന്റെ അധ്വാനത്തിന്റെ ഫലം വേണ്ടെന്നു വച്ചവരല്ലെന്നും അവർ പറയുന്നു.കല്യാണത്തിന് ശേഷം അമ്മയാവുകയെന്ന ആഗ്രഹം പോലും ചോദ്യംചെയ്യപ്പെട്ടതായും ഇവർ പറയുന്നു. തങ്ങൾ അന്തസ്സുള്ള ക്രൈസ്തവ കുടുംബമാണെന്നും ഒരു താഴ്ന്ന ജാതിക്കാരി തങ്ങളുടെ കുഞ്ഞിനെ പ്രസവിക്കുന്നതിനെകുറിച്ച് ചിന്തിക്കാൻ കഴിയില്ലെന്നും ഇവർ പറഞ്ഞതായാണ് പരാതി. ഇതേതുടർന്ന് എസ്‌പി ഓഫീസിലെ സ്‌പെഷ്യൽ സെല്ലിൽ പരാതി നൽകിയിരിക്കുകയാണ് ഇവർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP