Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നികേഷ് കുമാറിനെതിരെ പരാതിയുമായി കൂടുതൽ പേർ; ഓഹരി നൽകാമെന്ന് പറഞ്ഞ് 29 ലക്ഷം കടം വാങ്ങിയ ശേഷം കബളിപ്പിച്ച മുൻ മാനേജരുടെ പരാതിയിലും കേസെടുത്തു; ആദായ നികുതി വകുപ്പുകാർ അറസ്റ്റ് ചെയ്തപ്പോൾ ഭാര്യയുടെ കെട്ടുതാലി പണം വച്ചു കൊടുത്ത പത്ത് ലക്ഷം തിരിച്ചു നൽകിയില്ലെന്ന് രാധാകൃഷ്ണന്റെ പരാതി

നികേഷ് കുമാറിനെതിരെ പരാതിയുമായി കൂടുതൽ പേർ; ഓഹരി നൽകാമെന്ന് പറഞ്ഞ് 29 ലക്ഷം കടം വാങ്ങിയ ശേഷം കബളിപ്പിച്ച മുൻ മാനേജരുടെ പരാതിയിലും കേസെടുത്തു; ആദായ നികുതി വകുപ്പുകാർ അറസ്റ്റ് ചെയ്തപ്പോൾ ഭാര്യയുടെ കെട്ടുതാലി പണം വച്ചു കൊടുത്ത പത്ത് ലക്ഷം തിരിച്ചു നൽകിയില്ലെന്ന് രാധാകൃഷ്ണന്റെ പരാതി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: റിപ്പോർട്ടർ ടിവി മാനേജിങ് ഡയറക്ടർ എം.വി നികേഷ് കുമാറിനെതിരെ മുൻ സെയിൽസ് വിഭാഗം പ്രസിഡന്റ് ആർ രാധാകൃഷ്ണൻ ഡിജിപിക്ക് പരാതി നൽകി. ഈ പാരതിയിൽ രാധാകൃഷ്ണന്റെ മൊഴി രേഖപ്പെടുത്തി കേസെടുക്കാനാണ് ഡിജിപി നൽകിയ നിർദ്ദേശം. ഡിജിപിക്ക് പരാതി നൽകിയതിനൊപ്പം രാധാകൃഷ്ണൻ എറണാകുളം പൊലീസിനും പരാതി നൽകിയിരുന്നു. ഈ പരാതിയിൽ കേസ് ഒത്തുതീർപ്പാക്കാൻ നികേഷ് കുമാർ സമ്മർദ്ദം ആരംഭിച്ചതായാണ് സൂചന. ഇത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് മൊഴിയെടുക്കാൻ നിർദ്ദേശം നൽകിയത്. കേസും രജിസ്റ്റർ ചെയ്യും. ഇതിനിടെയിലും ഒത്തുതീർപ്പിന് ശ്രമം നികേഷ് നടത്തുന്നുണ്ട്.

കള്ളക്കേസിൽ കുടുക്കാൻ നികേഷ് ശ്രമിക്കുന്നതായി ചിക്കിംങ്‌സ് ഉടമ മൻസൂർ ആരോപണം ഉന്നയിച്ചിരുന്നു. വ്യാജ പാസ്‌പോർട്ടെന്ന പ്രചരണത്തിന് പിന്നിൽ നികേഷുമായി ബന്ധപ്പെട്ട ഓഹരി തർക്കമാണെന്നാണ് മൻസൂർ വിശദീകരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചാനലിന്റെ മുൻ വൈസ് ചെയർമാനായിരുന്ന ലാലിയ ജോസഫ് നൽകി പരാതിയിൽ നികേഷ് അറസ്റ്റിന്റെ വക്കിലാണ്. ഈ കേസിൽ മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് നൽകിയ ഹർജി തൊടുപുഴ കോടതി തള്ളിയിരുന്നു. ഇതോടെ നികേഷിനെയും ഭാര്യ റാണിയെയും ഏത് സമയം വേണമെങ്കിലും പൊലീസിന് അറസ്റ്റു ചെയ്യാമെന്ന അവസ്ഥയാണുള്ളത്. അതിനിടെയാണ് രാധാകൃഷ്ണന്റെ പരാതിയും പോലസിന് മുന്നിൽ എത്തുന്നത്. ലാലിയ ജോസഫിന്റെ പരാതിയിൽ തൊടുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കണമെന്ന എം വിനികേഷ് കുമാറിന്റെയും ഭാര്യ റാണി വർഗീസിന്റെയും ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.

ഇതേ തുടർന്നാണ് നികേഷ് തൊടുപുഴ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ തേടിയത്. റിപ്പോർട്ടർ ചാനൽ തുടങ്ങാൻ വേണ്ടി ഒന്നരക്കോടി രൂപ ലാലിയ ജോസഫ് പണമായി നൽകിയിരുന്നു. ഇത് കൂടാതെ ഇൻഡോ ഏഷ്യൻ ന്യൂസ് ചാനലിന് ബാങ്ക് വായ്പയെടുക്കുന്നതിന് ലാലിയ ജോസഫ് വസ്തുവകകൾ ഈടുനൽകുകയും, ആ ഈട് ഉപയോഗിച്ച് 10 കോടി രൂപ ചാനൽ ബാങ്ക് വായ്പ എടുക്കുകയും ചെയ്തു. ഈ പണം ഉപയോഗിച്ചാണ് ചാനലിന്റെ കെട്ടിടം അടക്കം നിർമ്മിച്ചതെന്നാണ് ആരോപണം. ഇതിന് സമാനമായ പരാതിയാണ് രാധാകൃഷ്ണനും നൽകുന്നത്. ഗുരുതര ആരോപണങ്ങൾ ഇതിലുണ്ട്. റിപ്പോർട്ടർ ടിവിയുടെ ഷെയർ നൽകാമെന്ന വ്യവസ്ഥയിൽ 29 ലക്ഷംരൂപ നികേഷ് കുമാർ രാധാകൃഷ്ണനിൽ നിന്ന് കൈപ്പറ്റിയെന്നും പിന്നീട് ഷെയർ നൽകിയില്ലെന്നുമാണ് പരാതി.

ഇതോടൊപ്പം റിപ്പോർട്ടർ ടിവിയിൽ 2012 സെപ്റ്റംബർ മുതൽ 2016 ഫെബ്രുവരി വരെ ജോലി ചെയ്തതിന് നൽകേണ്ട ശമ്പളവും ആനുകൂല്യവും കൃത്യമായി കണക്ക് നോക്കി നികേഷ് കുമാർ നൽകിയിട്ടില്ല എന്നും രാധാകൃഷ്ണൻ ഡിജിപിക്ക് നൽകിയ പരാതിയിൽ പറയുന്നു. സേവന നികുതി അടയ്ക്കാത്തതിന് 2015 മാർച്ച് 23ന് നികേഷ് കുമാറിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയപ്പോൾ ഭാര്യയുടെ കെട്ടുതാലി അടക്കമുള്ള ആഭരണങ്ങൾ മുത്തൂറ്റ് ഫിനാൻസിൽ പണയപ്പെടുത്തി നികേഷ് കുമാറിന് നൽകിയതായും രാധാകൃഷ്ണന്റെ പരാതിയിൽ പറയുന്നുണ്ട്. 

റിപ്പോർട്ടർ ടിവിയുടെ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിന് വേണ്ടി ഞാൻ മൊത്തം 29 ലക്ഷം രൂപ പല ഘട്ടങ്ങളിലായി കമ്പനിയുടെ അക്കൗണ്ടിലേക്ക് ഷെയറായി മാറ്റാമെന്ന നികേഷ് കുമാറിന്റെ ഉറപ്പിൻ മേൽ നൽകിയിട്ടുള്ളതാണ്. 2012 ഡിസംബർ 31ന് 20 ലക്ഷം രൂപയും 2014 മെയ് 15ന് ആറരലക്ഷം രൂപയും 2014 ഒക്ടോബർ അഞ്ചിന് രണ്ടരലക്ഷം രൂപയും ഞാൻ ഷെയർ മണിയായി നൽകിയിട്ടുണ്ട്. എനിക്കുള്ള ഒരു ഓഹരിയും ഈ ദിവസം വരെ നൽകിയിട്ടില്ല. നികേഷ് കുമാർ എന്നെ ഭംഗി വാക്കുകൾ പറഞ്ഞ് വിശ്വസിപ്പിച്ച്, ചതിച്ച്, എനിക്ക് മോഹനവാഗ്ദാനങ്ങൾ നൽകി ഘട്ടം ഘട്ടമായി ലക്ഷക്കണക്കിന് രൂപ വാങ്ങി ഓഹരി നൽകാതെ വഞ്ചിച്ചിരിക്കുന്നു. ഞാൻ പല തവണ ആവശ്യപ്പെട്ടിട്ടും കൃത്യമായ രീതിയിൽ പറഞ്ഞ അവധി പ്രകാരം മേൽ പറഞ്ഞ ഓഹരികൾ തിരികെ നൽകിയില്ല.

ഏകദേശം എനിക്ക് 29 ലക്ഷം രൂപയുടെ ഓഹരികൾ നികേഷ് കുമാർ വിശ്വാസവഞ്ചനയും ചതിയും നടത്തി നൽകിയിട്ടില്ല. ഓരോ ഘട്ടത്തിലും എന്നിൽ നിന്ന് പണം നികേഷ് കുമാർ വാങ്ങുന്ന സമയത്ത് പല വാഗ്ദാനങ്ങൾ നൽകുകയും എനിക്ക് അർഹമായ ഓഹരിയും കൂടാതെ അർഹമായ ലാഭ വിഹിതവും യഥാസമയം നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. മേൽ വാഗ്ദാനങ്ങളാൽ എന്നിൽ ചതിപ്രയോഗം നടത്തുകയും ആ ചതിയിലൂടെ എനിക്ക് 29 ലക്ഷം രൂപയും നഷ്ടം ഉണ്ടാവുകയും അത്രയും ലാഭം നികേഷ് കുമാറിന് ഉണ്ടായിട്ടുള്ളതാണ്. സർ എന്റെ കഴിഞ്ഞ 30 വർഷത്തെ അധ്വാനത്തിന്റെ ഫലമാണ് ഞാൻ നികേഷ് കുമാറിന് നൽകിയത്. എനിക്ക് സ്വന്തമായി വീടില്ല. വാടകവീട്ടിലാണ് താമസം. വയസായ അമ്മയും ഭാര്യയും എഞ്ചിനീയറിംങ്ങിന് പഠിക്കുന്ന ഒരു മകനുമുണ്ട്. മുമ്പോട്ടുള്ള എന്റെ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് ഇപ്പോൾ. 

കഴിഞ്ഞ അഞ്ച് വർഷത്തെ എന്റെ ശമ്പളത്തിൽ നിന്നും നിയമാനുസൃതം പിടിച്ച ടിഡിഎസ് ഇതുവരെയും ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റിൽ നികേഷ് കുമാർ അടച്ചതായി കാണുന്നില്ല. ഇത് കുറ്റകരവും ശിക്ഷാർഹവുമാണ്. എനിക്ക് കഴിഞ്ഞ അഞ്ച് വർത്തെ ഫോം 16 പ്രകാരമുള്ള രേഖകൾ ഇതുവരെയും ലഭിച്ചിട്ടില്ല. അതുപോലെ തന്നെ എന്റെ ശമ്പളത്തിൽ നിന്നും നിയമാനുസൃതം പിടിച്ച പ്രൊവിഡണ്ട് ഫണ്ടും ഇതുവരെ അടച്ചതായി കാണുന്നില്ല. കഴിഞ്ഞ ഏഴ് മാസമായി നികേഷ് കുമാറിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. ഒരിക്കൽ പോലും എന്നോടൊന്ന് സംസാരിക്കാനുള്ള മാന്യതപോലും അദ്ദേഹം കാണിച്ചില്ല. ഓഹരികളും മറ്റും ലഭിക്കാതിരുന്നതിനാൽ നടപടി എടുക്കുന്നതിനായി ഒരു അഭിഭാഷകനെ ഏൽപിച്ചിരുന്നതും അദ്ദേഹം എന്റെ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി നോട്ടീസ് അയച്ച് നടപടി എടുത്തില്ല.

അതു കൊണ്ടാണ് ഈ പരാതി. എനിക്ക് നികേഷ് കുമാർ തരാനുള്ള 29 ലക്ഷം രൂപയുടെ ഓഹരികളും, ഫോം16, പ്രൊവിഡണ്ട് ഫണ്ട്, ഗ്രാറ്റിവിറ്റി, മറ്റ് കമ്പനി ആനുകൂല്യങ്ങൾ എന്നിവ ഏത്രയും പെട്ടന്ന് ലഭ്യമാക്കാൻ വേണ്ട നടപടികൾ സ്വീകരികരിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. കൂടാതെ നിയമാനുസൃതം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ ഉത്തരവ് ഉണ്ടാകാൻ വിനീതമായി അപേക്ഷിച്ചു കൊള്ളുന്നുവെന്നാണ് പരാതി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP