Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സുരക്ഷിതരായി ഉറങ്ങേണ്ട സമയമല്ല ഇത്. ഉണരുക; കടലോരത്തു നിന്ന് ഒരു പാട് അമ്മമാരുടെ നിലവിളി ഉയരുന്നുണ്ട്: ഓഖി ചുഴലിക്കാറ്റിൽ ദുരിതം അനുഭവിക്കുന്നവർക്ക് 15 ടൺ ഭക്ഷ്യവസ്തുക്കളുമായി ഫാ. ഡേവിസ് ചിറമേലും വൈലത്തൂരിലെ വിശ്വാസികളും നാട്ടുകാരും ; ദേശീയ പാതയിലൂടെ കടന്നു വരുന്ന യാത്രയിൽ സഹായങ്ങൾ നൽകാൻ ആഗ്രഹിക്കുന്നവർക്ക് ചിറമേൽ അച്ചനെ ഫോണിൽ വിളിച്ച് ഈ നന്മയാത്രയിൽ അണിചേരാം

സുരക്ഷിതരായി ഉറങ്ങേണ്ട സമയമല്ല ഇത്. ഉണരുക; കടലോരത്തു നിന്ന് ഒരു പാട് അമ്മമാരുടെ നിലവിളി ഉയരുന്നുണ്ട്: ഓഖി ചുഴലിക്കാറ്റിൽ ദുരിതം അനുഭവിക്കുന്നവർക്ക് 15 ടൺ ഭക്ഷ്യവസ്തുക്കളുമായി ഫാ. ഡേവിസ് ചിറമേലും വൈലത്തൂരിലെ വിശ്വാസികളും നാട്ടുകാരും ; ദേശീയ പാതയിലൂടെ കടന്നു വരുന്ന യാത്രയിൽ സഹായങ്ങൾ നൽകാൻ ആഗ്രഹിക്കുന്നവർക്ക് ചിറമേൽ അച്ചനെ ഫോണിൽ വിളിച്ച് ഈ നന്മയാത്രയിൽ അണിചേരാം

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: ഓഖി ചുഴലിക്കാറ്റിൽ ദുരന്തം അനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കാൻ സർക്കാർ തലത്തിൽ ശ്രമങ്ങൾ ശ്കതമായി നടക്കുന്നുണ്ട്. ദുരന്തത്തിനിരയായ കുടുംബങ്ങളെ സാമ്പത്തികമായി സഹായിക്കുന്നതിനും അവരെ പുനരധിവസിപ്പിക്കുന്നതിനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കഴിവിന്റെ പരമാവധി സംഭാവന നൽകാൻ സമൂഹത്തിന്റെ എല്ലാ മേഖലകളിലുമുള്ളവരോട് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചിട്ടുണ്ട്.

കേരളത്തിലെ സർക്കാർ ജീവനക്കാർ, അർദ്ധസർക്കാർ, കേന്ദ്ര ജീവനക്കാർ, സർവീസ് സംഘടനകൾ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ, വ്യവസായികൾ, വ്യാപാരികൾ, കലാസാഹിത്യ രംഗത്തുള്ളവർ തുടങ്ങി എല്ലാ മേഖലകളിലുമുള്ളവർ ഈ ജീവകാരുണ്യ സംരംഭത്തിൽ പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചിട്ടുണ്ട്. ഇതിനിടെ സർക്കാർ തലത്തിലുള്ള സഹായത്തിന് പുറമേ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതായി സജീവമായി രംഗത്തുള്ള ഫാദർ, ചിറമേലും രംഗത്തെത്തി.

ഇത്തവണ 15 ഭക്ഷ്യവസ്തുക്കളുമായാണ് ഫാ. ഡേവിസ് ചിറമേൽ തൃശ്ശൂരിൽ നിന്നും ഓഖി ചുഴലിക്കാറ്റ് ബാധിതർക്ക് സഹായവുമായി രംഗത്തെത്തി. തൃശ്ശൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ മറ്റ് ജില്ലകളിൽ ഉള്ളവർക്ക് ഓഖി ചുഴവിക്കാറ്റിലെ ദുരിത ബാധിതകർക്ക് സഹായം എത്തിക്കാൻ ആഗ്രഹിക്കുന്നവർക്ക് അച്ചനെ ബന്ധപ്പെടാം. മറ്റ് ജില്ലകളിൽ കൂട്ടായ്മകളോ വ്യക്തികളോ സഹായം നൽകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവിടെയെത്തി അത് സ്വീകരിക്കുകയും സഹായങ്ങൾ തിരുവനന്തപുരത്തെ ദുരിത ബാധിതർക്ക് എത്തിക്കുകയും ചെയ്യും.

കാരുണ്യ യാത്ര എന്ന് പേരിലാണ് ലോറിയിൽ 15 ടൺ ഭക്ഷ്യധാന്യങ്ങളുമായി ഫാദർ. ഡേവിസ് ചിറമേലിന്റെ നേതൃത്വത്തിൽ വൈലത്തൂർ സെന്റ് സിറിയക് ദേവാലയവും സർവ്വമത കൂട്ടായ്മയും പുറപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരം ബിഷപ്പ് മാർ സൂസൈപാക്യത്തിന്റെ അടുത്താകും സഹായങ്ങൾ എത്തിക്കുക. തൃശ്ശൂരിൽ നിന്നും പുറപ്പെട്ടു കഴിഞ്ഞാൽ എറണാകുളം, ആലപ്പുഴ, കൊല്ലം ദേശീയപാത വഴിയാണ് സാധനങ്ങളുമായി തിരുവനന്തപുരത്ത് എത്തുക.

ഈ യാത്രാവഴിയിൽ ഓഖി ദുരിതബാധികർക്ക് വസ്ത്രമോ ഭക്ഷണ സാമഗ്രികളോ എത്തിക്കാൻ ആഗ്രഹിക്കുന്നവർക്ക് 9744378866 എന്ന നമ്പറിൽ വിളിക്കാവുന്നതാണ്. തങ്ങൾ സാധനങ്ങൾ സ്വീകരിച്ച് ഓഖി ബാധിതകർക്ക് എത്തിക്കുമെന്നും ഫാ. ഡേവീസ് ചിറമേൽ പറഞ്ഞു. ജീവകാരുണ്യ പ്രവർത്തന രംഗത്തെ ശ്രദ്ധേയ സാന്നിധ്യമാണ് ഫാ. ഡേവിസ് ചിറമേൽ. സ്വന്തം വൃക്ക ദാനം ചെയ്ത അദ്ദേഹത്തിന്റെ കീഴിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്. ജാതിമത ഭേദമന്യേ എല്ലാവരും അദ്ദേഹത്തിന്റെ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിൽ പങ്കാളികളാണ് താനും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP