Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എതിർത്തത് 19 വയസുള്ള മകളുടെ 18കാരനുമായുള്ള വിവാഹത്തെ മാത്രം; കോടതിയിൽ പോയത് ശൈശവ വിവാഹത്തിന്റെ പേരിൽ നിയമക്കുരുക്കിൽ ആകാതിരിക്കാൻ; മകളുടെ ഇഷ്ടത്തിന് താൻ എതില്ല; പയ്യന് പ്രായമാകുമ്പോൾ വിവാഹത്തിന് പൂർണ്ണ സമ്മതമായിരുന്നു; ഹർജിക്കാരനായ അച്ഛനും പ്രണയത്തിന് എതിരല്ല; റിഫാനയും ഹനീഷയും ഇനി ഏവർക്കും പ്രിയങ്കരർ; പ്ലസ് വണിലെ ഇഷ്ടം കുട്ടിക്കളിയല്ലെന്ന് സമൂഹം തിരിച്ചറിയുമ്പോൾ

എതിർത്തത് 19 വയസുള്ള മകളുടെ 18കാരനുമായുള്ള വിവാഹത്തെ മാത്രം; കോടതിയിൽ പോയത് ശൈശവ വിവാഹത്തിന്റെ പേരിൽ നിയമക്കുരുക്കിൽ ആകാതിരിക്കാൻ; മകളുടെ ഇഷ്ടത്തിന് താൻ എതില്ല; പയ്യന് പ്രായമാകുമ്പോൾ വിവാഹത്തിന് പൂർണ്ണ സമ്മതമായിരുന്നു; ഹർജിക്കാരനായ അച്ഛനും പ്രണയത്തിന് എതിരല്ല; റിഫാനയും ഹനീഷയും ഇനി ഏവർക്കും പ്രിയങ്കരർ; പ്ലസ് വണിലെ ഇഷ്ടം കുട്ടിക്കളിയല്ലെന്ന് സമൂഹം തിരിച്ചറിയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: മകളുടെ ഇഷ്ടത്തിന് എതിരല്ലായിരുന്നു. പയ്യന് പ്രായപൂർത്തിയാകുമ്പോൾ മകളെ വിവാഹം ചെയ്തു കൊടുക്കാൻ തയ്യാറായിരുന്നു''- ആലപ്പുഴ സ്വദേശി മുഹമ്മദ് റിയാദ് പറയുന്നു. തനിക്കെതിരെ ബാല വിവാഹത്തിന് നിയമനടപടിയുണ്ടാകുമോയെന്ന് ഭയന്നാണ് ഇങ്ങനെയൊരു നിലപാടെടുത്തത്. ഇതു കൊണ്ട് മാത്രമാണ് ഹൈക്കോടതിയേയും സമീപിച്ചത്. വിവാഹ പ്രായമായില്ലെങ്കിലും പ്രായപൂർത്തിയായ കമിതാക്കൾക്ക് ഒരുമിച്ച് താമസിക്കാമെന്ന ഹൈക്കോടതിവിധിയോട് പരാതിക്കാരൻ പ്രതികരിക്കുന്നത് ഇങ്ങനെയാണ്. റിയാദിന്റെ 19 വയസുള്ള മകൾക്ക് ആലപ്പുഴ പതിയാങ്കര സ്വദേശിയായ 18കാരനോടൊപ്പം താമസിക്കാമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്.

ഇരുവർക്കും പ്രായപൂർത്തി ആയി. പെൺകുട്ടിക്ക് 18 കഴിഞ്ഞ് 19 ആയി. ആൺകുട്ടിക്ക് പതിനെട്ടേ ആയുള്ളൂ. ആണുങ്ങൾക്ക് വിവാഹം കഴിക്കാൻ 21 വയസ്സാകണമെന്നാണ് നിയമം. ഇത് പാലിച്ചില്ലെങ്കിൽ അത് ശൈശവ വിവാഹമായി മാറും. ഈ സാഹചര്യത്തിലാണ് നിയമനടപടിക്ക് കാരണം. പരസ്പരസമ്മതത്തോടെ ഒരുമിച്ച് കഴിയുന്നതിന് വിവാഹപ്രായം തികയണമെന്ന വ്യവസ്ഥ ബാധകമല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. പതിനെട്ടുകാരനായ ആൺകുട്ടിക്കും പത്തൊൻപതുകാരിയായ പെൺകുട്ടിക്കും ഒരുമിച്ച് കഴിയാൻ നിയമം തടസമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കുമ്പോൾ പൂവണിഞ്ഞത് ഹനീഷിന്റേയും റിഫാന്റേയും സ്വപ്നങ്ങളാണ്. ആലപ്പുഴക്കാരായ റിഫാന റിയാദിന്റെയും എച്ച്. ഹനീഷിന്റെയും പ്രണയ കഥയാണ് ഇതിലൂടെ ചർച്ചയായത്. പത്തൊൻപത് വയസ്സുള്ള റിഫാനയും പതിനെട്ട് വയസ്സുള്ള ഹനീഷിനേയും പിരിക്കാൻ കഴിയാത്ത വിധമുള്ള കോടതി ഇടപെടൽ.

കാമുകന്റെ തടവിൽ കഴിയുന്ന മകളെ വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് റിയാദ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് സുപ്രധാന ഉത്തരവ് വന്നത്. ആലപ്പുഴയിൽ സ്വകാര്യ സ്‌കൂളിൽ പഠിക്കുമ്പോഴാണ് തൃക്കുന്നപ്പുഴ പതിയാങ്കര സ്വദേശിയായ 18 കാരനും ആലപ്പുഴ സ്വദേശിയായ 19 കാരിയും അടുപ്പത്തിലാകുന്നത്. ഹനീഷിന്റെ വീട് ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴക്കടുത്ത് പതിയൻകാമുറി തീരദേശ ഗ്രാമത്തിലാണ്. റിഫാനയുടേത് ആലപ്പുഴ നഗരത്തിലുള്ള സക്കറിയ ബസാറിലും. രണ്ടുപേരും തമ്മിൽ പ്രണയത്തിലായത് ആലപ്പുഴ നഗരത്തിലുള്ള സെന്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂളിൽ പതിനൊന്നാംക്ലാസിൽ പഠിക്കുന്ന കാലത്താണ്. തീവ്രമായ പ്രണയം. വിവാഹ താത്പര്യം യുവാവിന്റെ വീട്ടുകാർ യുവതിയുടെ പിതാവിനെ അറിയിച്ചു.

എന്നാൽ യുവാവിന് വിവാഹപ്രായമെത്താത്തതിനാൽ വിവാഹത്തിന് തയ്യാറല്ലെന്നും നിയമാനുസൃതമായ പ്രായം തികയുമ്പോൾ വിവാഹം ചെയ്തു തരാമെന്നും റിയാദ് പറഞ്ഞു. തനിക്കെതിരെ നിയമനടപടിയുണ്ടാകുമോയെന്ന് ഭയന്നാണ് ഇങ്ങനെയൊരു നിലപാടെടുത്തതെന്നാണ് റിയാദ് പറയുന്നത്. യുവാവിനൊപ്പം താമസിക്കാനായിരുന്നു യുവതിയുടെ ആഗ്രഹം. തുടർന്ന് യുവതിയെ യുവാവ് വീട്ടിൽ നിന്ന് വിളിച്ചിറക്കിക്കൊണ്ടു പോയി. റിയാദ് ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. മജിസ്‌ട്രേട്ടിന് മുന്നിൽ ഹാജരാക്കിയപ്പോൾ സ്വന്തം ഇഷ്ടപ്രകാരമാണ് യുവാവിനൊപ്പം പോയതെന്ന് യുവതി അറിയിച്ചു.

പിന്നീട് സ്വന്തം വീട്ടിലേക്ക് വന്ന യുവതി കുറച്ചു നാളിനുള്ളിൽ വീണ്ടും യുവാവിനൊപ്പം പോയി. യുവാവിന്റെ കുടുംബവുമായി ബന്ധപ്പെട്ടെങ്കിലും പൊലീസിനെ ഉപയോഗിച്ച് തന്നെ തടയുകയായിരുന്നെന്ന് റിയാദ് ആരോപിച്ചു. തുടർന്നാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. എന്നാൽ ഒരുമിച്ച് ജീവിക്കുന്നവരെ വിവാഹപ്രായമായില്ലെന്ന കാരണത്താൽ വേർപ്പെടുത്താനാകില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കുകയായിരുന്നു. ഹനീഷിന് 21 വയസ്സാകുമ്പോൾ വിവാഹം നടത്തിക്കൊടുക്കാമെന്നും ഇപ്പോൾ മകളെ വിട്ടുകിട്ടണമെന്നുമായിരുന്നു ഹർജിക്കാരനായ മുഹമ്മദ് റിയാദിന്റെ അപേക്ഷ. ബാല വിവാഹനിരോധന നിയമപ്രകാരം.

യുവാവ് കുട്ടിയെന്ന നിർവ്വചനത്തിൽ വരുമെന്ന് വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. പ്രായപൂർത്തിയായ പെൺകുട്ടിക്ക് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാം എന്നതിനാൽ യുവാവിനൊപ്പം വിവാഹം കഴിക്കാതെയും ജീവിക്കാമെന്നും ലിവ് ഇൻ റിലേഷൻഷിപ്പ് സുപ്രീം കോടതി അംഗീകരിച്ചിട്ടുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. പ്രായപൂർത്തിയായവർക്ക് സ്വന്തം താൽപര്യപ്രകാരം ജീവിക്കാൻ കഴിയും. കോടതിക്ക് സൂപ്പർ രക്ഷിതാവ് ചമയാൻ ആകില്ലെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ഇതോടെ ഈ പ്രണയത്തിന് പുതിയ തലം വന്നു. പ്രായപൂർത്തിയായവർ ഒരുമിച്ച് ജീവിക്കുന്നത് സർവസാധാരണമായ സമൂഹത്തിൽ കണ്ണടച്ച് ഇരിക്കാൻ കോടതിക്കാകില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റീസുമാരായ വി ചിദംബരേഷും ജ്യോതീന്ദ്രനാഥും അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് .മാത്രമല്ല അത്തരമൊരു വിഷയത്തിൽ ഹേബിയസ് കോർപ്പസ് ഹർജി നിലനിൽക്കില്ലെന്നും കോടതിവ്യക്തമാക്കി. പ്രായപൂർത്തിയയവർക്ക് ഒരുമിച്ച് കഴിയാൻ സ്വന്തം നിലയിൽ തീരുമാനമെടുക്കാം. ഇവിടെ പെൺകുട്ടിക്ക് വിവാഹപ്രായമാവുകയും ചെയ്തു.

ഈ സാഹചര്യത്തിൽ ഒരുമിച്ച് താമസിക്കുന്നതിന് തടസമില്ല. പ്രായപൂർത്തിയായവർക്ക് ഒരുമിച്ച് കഴിയാൻ മറ്റ് നിയമതടസങ്ങളില്ലെന്ന സുപ്രീംകോടതി വിധികൂടി അധികരിച്ചാണ് ഹൈക്കോടതി അന്തിമ ഉത്തരവ് പുറപ്പെടുവിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP