Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

18-ാം വയസ്സിൽ കെട്ടിയ പെണ്ണിന് പത്തുവർഷം കഴിഞ്ഞിട്ടും ഭർത്താവിൽനിന്നും ഒന്നും ലഭിച്ചില്ല; യുപിയിലെ യുവതി ഭർത്താവിന്റെ ലൈംഗികാവയവം മുറിച്ചെടുത്തു

18-ാം വയസ്സിൽ കെട്ടിയ പെണ്ണിന് പത്തുവർഷം കഴിഞ്ഞിട്ടും ഭർത്താവിൽനിന്നും ഒന്നും ലഭിച്ചില്ല; യുപിയിലെ യുവതി ഭർത്താവിന്റെ ലൈംഗികാവയവം മുറിച്ചെടുത്തു

ഗസ്സിയാബാദ്: പത്തുവർഷം കാത്തിരുന്നിട്ടും ഭർത്താവിൽനിന്ന് ലൈംഗികസുഖം നേടാനാകാതെ വന്നതോടെ യുവതി കടുംകൈ കാണിച്ചു. ഭർത്താവിന്റെ ലൈംഗികാവയവം മുറിച്ചെടുത്താണ് അവർ പ്രതികാരം വീട്ടിയത്. 18-ാം വയസ്സിൽ വിവാഹം കഴിച്ച താനുമായി പത്തുവർഷമായി ബന്ധപ്പെടാൻ തയ്യാറാകാതിരുന്ന ഭർത്താവ്, അടുത്തിടപഴകുക പോലും ചെയ്തിരുന്നില്ലെന്ന് യുവതി പൊലീസിനോട് പറഞ്ഞു.

28-കാരിയായ റീത യാദവാണ് ഭർത്താവ് 31-കാരനായ വേദ് പ്രകാശിന്റെ ജനനേന്ദ്രിയം വ്യാഴാഴ് രാവിലെ മുറിച്ചെടുത്തത്. യുപിയിലെ ഗസ്സിയാ ബാദിലുള്ള ഖോറ കോളനിയിലാണ് സംഭവം. പത്തുവർഷമായി വേദ് പ്രകാശ് താനുമായി ബന്ധപ്പെടാൻ തയ്യാറായിട്ടില്ലെന്ന് റീത്ത പറയുന്നു. വേദ് പ്രകാശിന് മറ്റൊരു ബന്ധമുണ്ടെന്നും അതുകൊണ്ടാണ് തന്നെ അവഗണിച്ചതെന്നുമാണ് അവരുടെ ആരോപണം.

തന്നെ ഇഷ്ടമല്ലെന്ന് എപ്പോഴും പറയുമായിരുന്നുവെന്നും റീത്ത പറയുന്നു. എല്ലാ ദിവസവും വഴക്കിടുമായിരുന്നു. തനിക്ക് വേറെ ബന്ധമുണ്ടെന്നും പറഞ്ഞിരുന്നു. കുട്ടികൾ വേണമെന്ന് താൻ കരഞ്ഞുപറഞ്ഞിട്ടും കേട്ടില്ലെന്നും റീത്ത പറയുന്നു. എത്ര യാചിച്ചാലും തന്നോട് അടുത്തിടപഴകാനോ സെക്‌സിനോ ഭർത്താവ് തയ്യാറായിരുന്നില്ലെന്നും റീത്ത പറഞ്ഞു.

ടാക്‌സി ഡ്രൈവറായ വേദ് പ്രകാശ് രാത്രി ഡ്യൂട്ടികഴിഞ്ഞ് വ്യാഴാഴ്ച രാവിലെ എത്തിയപ്പോഴാണ് സംഭവമുണ്ടായത്. കുളിക്കാൻപോയി തിരിച്ചുവരുമ്പോൾ, റീത്ത അയാളെ തലക്കടിച്ച് വീഴ്‌ത്തുകയായിരുന്നു. തുടർന്ന് അടുക്കളയിൽ ഉപയോഗിക്കുന്ന കത്തിയുപയോഗിച്ച് ജനനേന്ദ്രിയം മുറിച്ചുമാറ്റി. ഭർത്താവിനെ കുളിമുറിയിൽ പൂട്ടിയിട്ടശേഷം റീത്ത നേരെ പൊലീസ് സ്‌റ്റേഷനിലെത്തി.

അരമണിക്കൂറോളം അബോധാവസ്ഥയിൽക്കിടന്ന വേദ് പ്രകാശ് തന്നെയാണ് പിന്നീട് ബോധം വന്നപ്പോൾ സുഹൃത്തിനെ വിളിച്ച് സഹായം തേടിയത്. സുഹൃത്ത് ഇയാളെ ജെ.പി ആശുപത്രിയിൽ എത്തിച്ചു. പൊലീസ് സ്‌റ്റേഷനിലെത്തിയ റീത്ത താനെന്താണ് ചെയ്തതെന്ന് പൊലീസിനോട് വിവരിച്ചുവെന്ന് ഇൻസ്‌പെക്ടർ ജയ് പ്രകാശ് ചൗധരി പറഞ്ഞു.

മുറിഞ്ഞുവീണ ലിംഗം അഞ്ചുമണിക്കൂററോളം നീണ്ട ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ തുന്നിച്ചേർത്തു. ആശുപത്രിയിലെത്തുമ്പോൾ ഗുരുതരാവസ്ഥയിലായിരുന്ന വേദ് പ്രകാശ് ഇപ്പോൾ അപകടനില തരണം ചെയ്തതായി ഡോക്ടർമാർ പറഞ്ഞു. റീത്തയ്‌ക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP