1 usd = 64.71 inr 1 gbp = 90.38 inr 1 eur = 79.82 inr 1 aed = 17.64 inr 1 sar = 17.25 inr 1 kwd = 215.91 inr

Feb / 2018
21
Wednesday

റോഡ് അപകടങ്ങളിൽ ഓരോ വർഷവും 4000 മരണം; 35,000 പേർക്കു രോഗശയ്യ; അപകടത്തിന് ഇരയാകുന്നതിൽ 40ശതമാനം കാൽനടക്കാർ; ദൈവത്തിന്റെ സ്വന്തം നാട്ടിലെ യാത്ര സുരക്ഷിതമല്ല

August 27, 2015 | 07:47 PM | Permalinkമറുനാടൻ മലയാളി ബ്യൂറോ

ദൈവത്തിന്റെ സ്വന്തം നാടാണ് കേരളം. എന്നാൽ ഇവിടുത്ത റോഡുകളിലെ ദുരന്തകാഴ്ചകൾ ഈ വിശേഷണത്തിന് മങ്ങലേൽപ്പിക്കുന്നത് തന്നെയാണ്. ഒട്ടും സുരക്ഷിതരല്ല ഈ റോഡിലൂടെ പോകുന്ന ഓരോരുത്തരും. പ്രതിദിനം ശരാശരി 12 പേർ കേരളത്തിൽ റോഡ് അപകടങ്ങളിൽ കൊല്ലപ്പെടുന്നു. കേരളത്തിലെ ജനസംഖ്യയിലെ ഒരു ലക്ഷത്തിൽ 65 പേർ മരിക്കുന്നത് റോഡ് അപകടങ്ങളിലാണ്. ഇംഗ്ലണ്ടിൽ ഒരു ലക്ഷം പേരിൽ എട്ട് പേർ മാത്രമാണ് റോഡപകടങ്ങളിൽ മരിക്കുന്നത്! നാല് കോടി വാഹനങ്ങളാണ് ഇംഗ്ലണ്ടിലെ നിരത്തുകളിലുള്ളത്. അവിടെ 3200 പേർ റോഡപകടങ്ങളിൽ കൊല്ലപ്പെടുമ്പോൾ ഒന്നരക്കോടിയോട് അടുത്ത് വാഹനങ്ങളുള്ള കേരളത്തിൽ റോഡപകടങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 4000 ആണ്.

എല്ലാ കാര്യത്തിലേയും പോലെ കേരളത്തിൽ അവലോകനങ്ങൾ മാത്രമാണ് റോഡപകടങ്ങളുടെ കാര്യത്തിലും നടക്കുന്നത്. അപകടം സംഭവിച്ച് ആയിരക്കണക്കിന് പേർ മരിച്ചത് അവലോകനം ചെയ്തിട്ട് എന്തുകാര്യം? അപകടം ഇല്ലാതാക്കാനുള്ള വഴികൾ സ്വീകരിക്കുകയും നിവാരണ മാർഗങ്ങൾ ശക്തമായി അവലംബിക്കുകയുമാണ് ഇക്കാര്യത്തിൽ വേണ്ടത്. അതാണ് ഇവിടെയില്ലാത്തതും. ഗ്രാമീണ റോഡുകളിൽ ഹെൽമറ്റില്ലാതെ പോകുന്ന യുവാക്കളെ തടഞ്ഞുനിർത്തി 100 രൂപ പിഴയിടുന്ന അധികൃതർ നിരത്തിലൂടെ ചീറിപ്പായുന്ന ടിപ്പർ ലോറികൾക്കു നേരെ കണ്ണടക്കുന്നു. അതാണല്ലോ കണക്കുകൾ നൽകുന്ന സൂചന. കേരളത്തിലെ വാഹന പരിശോധനകളിൽ 99 ശതമാനവും ഹെൽമറ്റ്, സീറ്റ് ബെൽട്ട് പരിശോധന, മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോയെന്നറിയാനുള്ള പരിശോധന എന്നിവയിൽ ഒതുങ്ങി നിൽക്കുന്നു.

നാഷണൽ ട്രാൻസ്‌പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച്ച് സെന്ററിന്റെ കണക്ക് പ്രകാരം കൊല്ലപ്പെട്ടവരുടെ എണ്ണം 3990 ആണെങ്കിൽ, റോഡ് സുരക്ഷ സംബന്ധിച്ച കാര്യങ്ങളിൽ സജീവ ഇടപെടലുകൾ നടത്തുന്ന സർക്കാരിതര സംഘടനയുടെ കണക്ക് പ്രകാരം കൊല്ലപ്പെട്ടത് 4105 പേരാണ്. 2005 മുതൽ 2011 വരെയുള്ള കാലയളവിൽ റോഡ് അപകടങ്ങളുടെ എണ്ണത്തിൽ ഏകദേശം 17 ശതമാനം കുറവുണ്ടായെങ്കിൽ അപകടത്തിൽ കൊല്ലപ്പെടുന്നവരുടെ എണ്ണത്തിൽ 31 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നതെന്ന് നാറ്റ്പാക്ക് പഠനങ്ങൾ വ്യക്തമാക്കുന്നു. ഇതു തന്നെയാണ് 2015നും പറയാനുള്ളത്. അതായത് അപകടങ്ങളുടെ ഗുരുതര സ്വാഭാവം ഉയരുകയാണ്.

റോഡ് അപകടങ്ങളിൽ കേരളത്തിൽഏകദേശം 35,000 പേർക്കു പരുക്കേൽക്കുന്നു. അമിത വേഗം, മദ്യപിച്ചു വാഹനമോടിക്കൽ, അലക്ഷ്യമായി വാഹ നമോടിക്കൽ എന്നിവയാണ് അപകടങ്ങൾക്കു പ്രധാന കാരണമെന്നു കണ്ടെത്തിയിട്ടുണ്ട്. അപകടത്തിന് ഇരയാകുന്നതിൽ 40 ശതമാനം കാൽനട യാത്രക്കാരാണ്. അപകടങ്ങൾ കാരണം 500 കോടി രൂപയാണു സംസ്ഥാനത്തിനു പ്രതിവർഷം സാമ്പത്തിക നഷ്ടം. 1990ൽ 5.81 ലക്ഷം വാഹനങ്ങളാണ് സംസ്ഥാനത്തുണ്ടായിരുന്നതെങ്കിൽ അത് 20 ഇരട്ടിയിലേറെ വർധിച്ചിരിക്കുകയാണ്. പ്രതിവർഷം പുതുതായി അഞ്ച് ലക്ഷം വാഹനങ്ങൾ നിരത്തിലേക്കെത്തുമ്പോൾ മുൻവർഷത്തേക്കാൾ അധികമായി കൂട്ടിച്ചേർക്കപ്പെടുന്ന റോഡ് സൗകര്യം തുലോം തുച്ഛമാണ്.

കേരളത്തിൽ റോഡ് അപകടങ്ങൾ കുത്തനെ ഉയരാനുള്ള കാരണങ്ങൾ പലതാണ്. ശരിയായ ഡ്രൈവിങ് ശീലം ഇല്ലാത്തത്. അമിത വേഗത. വാഹനങ്ങൾ തമ്മിലുള്ള അനാരോഗ്യകരമായ മത്സരഓട്ടം. റോഡുകളുടെ ശോചനീയാവസ്ഥ. റോഡിലെ ഗർത്തങ്ങൾ. കാൽനടയാത്രക്കാർക്ക് വേണ്ടി പ്രത്യേക സൗകര്യമില്ലാത്തത്. റോഡ് മുറിച്ചുകടക്കാൻ പോലും മതിയായ സൗകര്യം സംസ്ഥാനത്തെ റോഡുകളിലില്ല. പ്രൈവറ്റ് ബസുകൾ, ടിപ്പർ ലോറികൾ തുടങ്ങിയ ഭാരവാഹനങ്ങളുടെ ഡ്രൈവർമാരുടെ അശ്രദ്ധമായ വാഹനമോടിക്കൽ. മദ്യപിച്ച് വാഹനമോടിക്കുന്നത്. ഹെൽമെറ്റ്, സീറ്റ് ബെൽട്ട് എന്നിവ ധരിക്കാത്തത്. മെയ്ൻ റോഡിലേക്ക് പ്രവേശിക്കുന്ന ഇടറോഡുകളിൽ വേണ്ടത്ര സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്താത്തത്. മുഖ്യ കവലകളിൽ സുരക്ഷാ ഉദ്യോഗസ്ഥരില്ലാതെ വരുന്നത്. റോഡരികിലെ അപകടകരമായ വിധത്തിലുള്ള പാർക്കിംഗുകൾ.. റോഡുകൾ അനധികൃതമായി കൈയേറിയുള്ള കച്ചവടങ്ങളും മാലിന്യ നിക്ഷേപവും. റോറാഡിലേക്ക് കയറി നിൽക്കുന്ന വിളക്ക് കാലുകൾ, ടെലിഫോൺ പോസ്റ്റുകൾ. അശാസ്ത്രീയമായി സ്ഥാപിച്ചിട്ടുള്ള സ്പീഡ് ബ്രേക്കറുകൾ, ചെക്കിങ് ബാരിയറുകൾ. ഡ്രൈവർ ഉറങ്ങുന്നത്. ഇങ്ങനെ പോകുന്ന കാരണങ്ങൾ

റോഡ് സുരക്ഷാ ദശകത്തിന്റെ ഭാഗമായി കേരളത്തിലും ചില നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇപ്പോൾ കേരളത്തിൽ പുതുതായി ഡ്രൈവിങ് ലൈസൻസ് എടുക്കുന്നവരെല്ലാം മോട്ടോർ വെഹിക്ക്ൾ ഡിപ്പാർട്ട്‌മെന്റിലെ ഉന്നത ഉദ്യോഗസ്ഥർ നയിക്കുന്ന ക്ലാസിൽ നിർബന്ധമായും പങ്കെടുക്കണം. എങ്കിൽ മാത്രമേ ഡ്രൈവിങ് ടെസ്റ്റിൽ സംബന്ധിക്കാനാകൂ. വാഹനാപകടങ്ങളുടെ ഭീകരതയും അത് സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളും ദൃശ്യശ്രാവ്യ മാദ്ധ്യമത്തിന്റെ സഹായത്താൽ വിവരിക്കുന്ന ഈ ക്ലാസുകൾ ഏറെ ഉപകാരപ്രദമാകുന്നുണ്ടെന്നും വാസ്തവമാണ്. ഏതായാലും ഇനി ഇവിടെ വേണ്ടത് പ്രഖ്യാപനങ്ങളോ ചർച്ചകളോ അല്ല. പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തിയാൽ തന്നെ റോഡിലെത്തുന്ന സ്വകാര്യ വാഹനങ്ങളുടെ എണ്ണം ഒരു പരിധിവരെ കുറയ്ക്കാനാകും. വല്ലപ്പോഴും ആചരിക്കുന്ന ബസ് ഡേ കൊണ്ട് മാത്രം ബസുകളെ ജനപ്രിയമാക്കാൻ സാധിക്കില്ല.

കാറും ബൈക്കുമായി നിരത്തിലിറങ്ങുന്നവരുടെ യാത്രാ ആവശ്യങ്ങൾക്കുതകും വിധം ബസുകൾ ക്രമീകരിക്കണം. വൃത്തിയും വെടിപ്പും സൗകര്യവുമെല്ലാമുള്ള എ.സി, നോൺ എ.സി ലോ ഫ്‌ളോർ ബസുകളും നഗരങ്ങളിൽ സർക്കുലാർ ബസ് സർവീസുകളും ശക്തിപ്പെടുത്തണം. വാഹനങ്ങളുടെ വേഗപരിധി കർശനമായി നടപ്പാക്കുക. അത് ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷ തന്നെ നൽകുക. ട്രാഫിക് നിയമങ്ങൾ കർശനമായി നടപ്പാക്കുക. വാഹനങ്ങളിൽ പ്രവർത്തനക്ഷമമായ വേഗമാനകവും ഡ്രൈവർ ഉറങ്ങിയാൽ ഉണർത്താനുള്ള അലാം സംവിധാനവും ഏർപ്പെടുത്തുക. ഗുണമേന്മയുള്ള ഹെൽമറ്റുകൾ മാത്രം ഉപയോഗിക്കാൻ കർശന നിർദ്ദേശം നൽകുക. സേഫ് ഡിസ്റ്റൻസ് പരിധി സൂക്ഷിക്കാത്ത വാഹനങ്ങൾക്ക് പിഴ ചുമത്തുക. അപകടം വരുത്തുന്ന ഡ്രൈവർമാരുടെ കൈയിൽ നിന്ന് വലിയൊരു തുക നഷ്ടപരിഹാരമെന്ന നിലയ്ക്ക് ഈടാക്കാനുള്ള നിയമ നിർദ്ദേശം കൊണ്ടുവരിക. റോഡ് സുരക്ഷയെ സംബന്ധിച്ച അവബോധം കുട്ടികളിൽ വളർത്താൻ സ്‌കൂളുകളിലും മറ്റും സംവിധാനം ഒരുക്കുക.

വർദ്ധിച്ചുവരുന്ന റോഡ് അപകടങ്ങളും അപകടമരണവും, അത് സമൂഹത്തിനുണ്ടാകുന്നത് വൻ നഷ്ടങ്ങളും. ഇവയെല്ലാം കണക്കിലെടുത്താണ് ഐക്യരാഷ്ട്രസഭ രണ്ടായിരത്തിപ്പത്തിൽ 20112020 റോഡ് സുരക്ഷയുടെ പതിറ്റാണ്ടായി പ്രഖ്യാപിച്ചത്. ഇതോടനുബന്ധിച്ച് കർമ്മപരിപാടി തയ്യാറാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും ലോകാരോഗ്യസംഘടനയെ ചുമതലപ്പെടുത്തുകയും ചെയ്തു. റോഡപകടങ്ങളും അപകടമരണങ്ങളും കുറക്കാനുള്ള ആഗോളകർമ്മപരിപാടി രണ്ടായിരത്തിപതിനൊന്നിൽ ലോകാരോഗ്യസംഘടന പുറത്തിറക്കി. ആഗോള പരിപാടിക്കനുസൃതമായി ദേശീയ കർമ്മപരിപാടികൾ തയ്യാറാക്കാൻ ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറൽ ലോകരാജ്യങ്ങളെ ആഹ്വാനം ചെയ്യുകയും ചെയ്തു. 

വ്യക്തമായ കർത്തവ്യങ്ങളും ഉത്തരവാദിത്വങ്ങളും ആഗോളകർമ്മപരിപാടിയിൽ നിർവചിച്ചിട്ടുണ്ട്. ഇതിൽ നിന്ന് പാഠം ഉൾക്കൊണ്ടാണ് കേരളവും തയ്യാറെടുപ്പുകൾ നടത്തുകയാണ്. ട്രാൻസ്‌പോർട്ട് കമ്മീഷണറേറ്റും കേരളാ പൊലീസും സജീവമായി റോഢ് സുരക്ഷ ഉറപ്പാക്കാൻ രംഗത്ത് വരുന്നു. മുമ്പൊരിക്കലും കേരളത്തിലുണ്ടാകാത്ത ബോധവൽക്കരണ പരിപാടികൾക്കാണ് തയ്യാറെടുക്കുന്നത്. നിരീക്ഷണം കർശനമാക്കിയും റോഡ് സുരക്ഷ ലംഘനങ്ങളിൽ കർശന നടപടികളും വരും ദിനങ്ങളിൽ ഉണ്ടാകും. റോഡ് ഗതാഗത സുരക്ഷയ്ക്കും നിയമങ്ങൾ കർശനമായ നടപ്പാക്കാൻ കേരള പൊലീസിന്റെ പുതിയ പദ്ധതി ഈ തരത്തിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്്. ട്രാഫിക് ബോധവത്കരണം കൂടി ലക്ഷ്യമിട്ടുള്ള പുതിയ പരിപാടി സംസ്ഥാന സർക്കാരുമായി യോജിച്ചാണു നടപ്പാക്കുന്നത്. നാലു വിഭാഗങ്ങളായി തിരിച്ചാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ആത്യാധുനിത സാങ്കേതിക വിദ്യ ഉപയോഗിച്ച് ട്രാഫിക് നിയമങ്ങൾ നടപ്പാക്കും. ഇതിന്റെ ഭാഗമായി എല്ലാ പ്രധാന റോഡിലും അമിത വേഗം കണ്ടെത്താൻ ക്യാമറകൾ സ്ഥാപിക്കും. എല്ലാ പൊലീസ് സ്റ്റേഷനുകളിലും കൈ കൊണ്ട് ഉപയോഗിക്കാവുന്ന വേഗ പരിശോധനാ ഉപകരണവും മദ്യത്തിന്റെ തീവ്രത അളക്കുന്ന ആൽക്കോമീറ്റർ എന്നിവ ലഭ്യമാക്കും. ട്രാഫിക് പിഴ വിവിധ പൊതുമേഖലാ ബാങ്കുകൾ വഴി സ്വീകരിക്കും. പിഴ ഒടുക്കാൻ ക്രെഡിറ്റ്‌ഡെബിറ്റ് കാർഡ് സംവിധാനം കൊണ്ടു വരും. ഹെൽമറ്റ് നിയമം കർശനമാക്കും. മദ്യപിച്ചു വാഹനം ഓടിക്കുന്നവർക്കെതിരേ കർശന നിയമ നടപടി സ്വീകരിക്കും.

കാര്യക്ഷമമായ സംവിധാനത്തിലൂടെ ഫലപ്രദമായ റോഡ് ഗതാഗത നിയന്ത്രണം നടപ്പിലാക്കും. ട്രാഫിക് നിയമ ബോധവത്കരണത്തിനും നിയമം നടപ്പാക്കുന്നതിനും പ്രത്യേക പോർട്ടൽ നിർമ്മിക്കും. ട്രാഫിക് നിർദ്ദേശം, ഉപദേശം എന്നിവ നൽകുന്നതിനും പരാതി സ്വീകരിക്കാനും നവമാദ്ധ്യമങ്ങളായ ഫെയ്‌സ് ബുക്ക് അക്കൗണ്ട്. പരാതി , ചിത്രങ്ങൾ, വിഡിയോ എന്നിവ അയ്ക്കാൻ പ്രത്യേക വാട്‌സ് അപ്പ് നമ്പർ. 1099 ട്രാഫിക് ഹെൽപ്പ് ലൈൻ സംസ്ഥാനത്താകെ നടപ്പാക്കും. ഗതാഗത ക്കുരുക്ക് സംബന്ധിച്ച വിവരം എഫ്എം റേഡിയോ വഴി നൽകും. ബോധവത്കരണത്തിനു ഹ്രസ്വമായ വാർത്താക്കുറിപ്പുകൾ ഇറക്കും.

കുട്ടികളിൽ ബോധവൽക്കരണം നടത്താൻ എല്ലാ ജില്ലകളിലും ട്രാഫിക് പാർക്ക്. എല്ലാ സ്‌കൂളിലും ട്രാഫിക് കൽ് രൂപീകരിക്കും. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിൽ ട്രാഫിക് പരിശീലന ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും. ഗതാഗത സുരക്ഷയ്ക്കുള്ള മികച്ച സേവനത്തിനു ബാഡ്ജ് ഓഫ് ഓണർ സമ്മാനിക്കും. അപകടത്തിന് ഇരയാകുന്നവരെ സഹായിക്കാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കും ഇതിനായി സോഫ്റ്റ് പദ്ധതി ആസൂത്രണം ചെയ്യും. അപകടത്തിൽ പെടുന്നവരുടെ കുടുംബങ്ങളെ ജന പങ്കാളത്തിത്തോടെ പുനരധിവസിപ്പിക്കും. ട്രാഫിക് ബ്രാൻഡ് അംബാസിഡർമാരെ നിയമിക്കും. വാഹനങ്ങളിൽ ട്രാഫിക് നിർദ്ദേശ സ്റ്റിക്കർ പതിക്കും. അവയവദാന പ്രവർത്തനം പ്രോത്സാഹിപ്പിക്കും. ഗതാഗത സുരക്ഷാ മാസവും ഹോൺ ഇല്ലാ ദിവസവും ആചരിക്കും.

ഗതാഗത നിയമത്തെ കുറിച്ചു പ്രദർശനം, ഹ്രസ്വചിത്രം, ലഘുലേഖ, പോസ്റ്റർ എന്നിവ വഴി പ്രചാരണം നടത്തും. എല്ലാ ജില്ലകളിലും ബിപിസിഎല്ലുമായി സഹകരിച്ചു പൊലീസ് ആംബുലൻസ് ഏർപ്പെടുത്തും. ട്രാഫിക് ബോധവൽക്കരണത്തിനു രണ്ടു ബസുകൾ തയാറായിട്ടുണ്ട്. ഇങ്ങനെ ജനങ്ങളിൽ അവബോധമുണ്ടാക്കി റോഡ് അപകടം കുറയ്ക്കാനാണ് പൊലീസിന്റെ നീക്കം. ഇത് ഫലം കാണട്ടേ എന്ന് പ്രതീക്ഷിക്കാം. 

  • തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (28.08.2015) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല. എല്ലാ വായനക്കാർക്കും മറുനാടന്റെ ഹൃദ്യമായ ഓണാശംസകൾ- എഡിറ്റർ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
രാകേഷ് എങ്ങനെ ഡയസിലിക്കുന്നുവെന്ന് മന്ത്രി ബാലനോട് ചോദിച്ചത് പാച്ചേനി; സിപിഎം പ്രതിനിധിയായെന്ന് ജയരാജൻ നൽകിയ മറുപടി തിരിച്ചടിച്ചു; ജനപ്രതിനിധികളെ വിളിച്ചിട്ടില്ലല്ലോ എന്ന ചോദ്യത്തിന് മുന്നിൽ മന്ത്രിമാർ പതറി; കെസി ജോസഫിനേയും സണ്ണി ജോസഫിനേയും കെഎം ഷാജിയേയും എത്തിച്ച് യുഡിഎഫിന്റെ മിന്നൽ ആക്രമണവും; സമാധാന ചർച്ച പൊളിഞ്ഞത് ഭരണക്കാരുടെ പിടിപ്പുകേടിൽ
കണ്ണൂരിലെ സമാധാന യോഗത്തിൽ ബഹളവും വെല്ലുവിളിയും; പരസ്പ്പരം വിരൽചൂണ്ടി സംസാരിച്ച് പി ജയരാജനും സുരേന്ദ്രനും പാച്ചേനിയും; വിവാദമായത് എംഎൽഎമാരെ ക്ഷണിക്കാത്ത യോഗത്തിന്റെ ഡയസിൽ എംപി കെ കെ രാകേഷിനെ ക്ഷണിച്ചിരുത്തിയത്; വിവാദമായപ്പോൾ ഹാളിലേക്കെത്തി ചോദ്യം ചെയ്ത് യുഡിഎഫ് എംഎൽഎമാർ; ഷുഹൈബ് വധത്തിൽ സിപിഎമ്മിനെ അരയും തലയും മുറുക്കി കോൺഗ്രസ് രംഗത്തിറങ്ങിയതോടെ നിസ്സഹായനായി മന്ത്രി എ കെ ബാലൻ; സമാധാനത്തിനായി ചേർന്ന യോഗം അലങ്കോലമായി പിരിഞ്ഞു
സാം എബ്രഹാമിനെ കൊന്നത് ഭാര്യയും കാമുകനും ചേർന്ന് തന്നെ; സോഫിയയും അരുൺ കമലാസനനും കുറ്റക്കാരെന്ന് കണ്ടെത്തി കോടതി; വികാരരഹിതനായി വിധി കേട്ട് ഒന്നാം പ്രതി; സോഫിയ വിധി കേട്ടതും ജയിലിലേക്ക് മടങ്ങിയതും പൊട്ടിക്കരഞ്ഞ്; ശാസ്ത്രീയ തെളിവുകൾ പരിശോധിച്ച് കോടതി നിഗമനത്തിലെത്തിയത് 14 ദിവസത്തെ വിചാരണയ്‌ക്കൊടുവിൽ; മെൽബണെ ഞെട്ടിച്ച മലയാളി കൊലയിൽ ശിക്ഷ തീരുമാനിക്കാനുള്ള വാദം അടുത്ത മാസം 21ന് തുടങ്ങും
ആരും കാണാതെ കൂടിന്റെ പുറകിലൂടെ എടുത്തു ചാടി; മനുഷ്യ മണം കിട്ടിയ സിംഹം അടുത്ത് എത്തും മുമ്പേ രക്ഷാപ്രവർത്തനം നടത്തി ജീവനക്കാർ; കണ്ടു നിന്നവർക്ക് പുഞ്ചിരിച്ച് ടാറ്റ കൊടുത്ത് ഒറ്റപ്പാലത്തുകാരനും; തിരുവനന്തപുരം മൃഗശാലയിൽ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്; സിംഹക്കൂട്ടിൽ മുരുകൻ ഇറങ്ങിയത് സുരക്ഷാ വീഴ്ച തന്നെ
ഭർത്താവില്ലാത്ത സമയത്ത് യുവാവിനെ വീട്ടിൽ വിളിച്ചു വരുത്തി; പണത്തെ ചൊല്ലിയുള്ള തർക്കം അതിരുവിട്ടപ്പോൾ മർദ്ദിക്കാൻ കൈപൊക്കി ഹോട്ടൽ ജീവനക്കാരൻ; മുളക് പൊടി കണ്ണിലേക്കിട്ട് ചൂടുവെള്ളം എടുത്തൊഴിച്ച് പ്രതിരോധവും; തിരുവല്ലത്തെ ബാബു അതീവ ഗുരുതരാവസ്ഥയിൽ; കോവളത്തെ നാദിറയെ ജയിലിടച്ചതുകൊലപാതക കുറ്റം ആരോപിച്ചും
കൊച്ചിൻ സ്മാർട്ട് സിറ്റിക്ക് അകാല ചരമം; കേരളത്തിന്റെ അഭിമാന പദ്ധതിക്ക് ചിതയൊരുങ്ങിയത് ദുബായ്ക്ക് പുറത്തുള്ള എല്ലാ പ്രവർത്തനങ്ങളും ഉപേക്ഷിക്കാൻ കമ്പനി തീരുമാനിച്ചതോടെ: ദുബായ് ഓഫിസ് പ്രവർത്തനം പൂർണ്ണമായി നിലച്ചു: 78,000 തൊഴിലവസരങ്ങളും 90 ലക്ഷം ചതുരശ്രയടി കെട്ടിടങ്ങളുമായി കൊട്ടിഘോഷിക്കപ്പെട്ട പദ്ധതി ഇനി സ്വപ്‌നം മാത്രം
ടി.പിയുടെ ശരീരത്തിലുണ്ടായിരുന്ന അതേ തരം മുറിവുകൾ; അതേ ആഴവും നീളവും; ആക്രമിക്കാനെത്തിയവരിൽ ഒരാൾക്കു പോലും ആകാശിന്റെ ശരീരത്തോടു സാദൃശ്യമുണ്ടായിരുന്നില്ല; വെട്ടിയവർ ആകാശിനോളം ശരീരവലിപ്പം ഇല്ലാത്തവരും; ഷുഹൈബിനെ വെട്ടിയത് പിറകോട്ടു വളഞ്ഞ കനം കൂടിയ വാൾ കൊണ്ടുമെന്ന് ദൃക്‌സാക്ഷിയുടെ മൊഴി; കൊലയ്ക്ക് പിന്നിൽ കിർമ്മാണി മനോജെന്ന് ആവർത്തിച്ച് സുധാകരനും; ഷുഹൈബിന്റെ കൊലയിൽ തർക്കം തുടരുന്നു
മോഹൻലാലിനെ കാത്തിരിക്കുന്ന പ്രശ്‌നങ്ങൾ കിറുകൃത്യമായി പറഞ്ഞു; ദിലീപിന്റെ സമയം വെളിപ്പെടുത്തലും ശരിയായി; ഇപ്പോൾ കോടിയേരി ബാലകൃഷ്ണൻ കുടുംബത്താൽ ദുഃഖിക്കുന്നുവെന്ന പ്രവചനവും ഫലിച്ചു; 'ആസ്വാമി' എന്ന് വിളിച്ചു പുച്ഛിച്ച മലയാളികൾ ഇപ്പോൾ 'അയ്യോസ്വാമി എന്നായി വിളി; സ്വാമി ഭദ്രാനന്ദ ഭാവി പറയുന്നതിലെ കൃത്യത ചർച്ചയാക്കി സോഷ്യൽ മീഡിയ
ചെറുരാജ്യങ്ങളുടെ ഭരണാധികാരികൾ വരുമ്പോൾ പോലും വിമാനത്താവളത്തിൽ പോയി സ്വീകരിക്കന്ന മോദി എന്തുകൊണ്ട് കനേഡിയൻ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ സഹമന്ത്രിയെ അയച്ചു...? മൂന്ന് കുട്ടികളും ഭാര്യയുമായി കൈ കൂപ്പി എത്തിയ പയ്യൻ പ്രധാനമന്ത്രിക്ക് ആകെ നിരാശ; ഇന്ത്യ-കാനഡ ബന്ധം കൂടുതൽ വഷളാവുമെന്ന് വിദേശ മാധ്യമങ്ങൾ
സ്വർണ്ണാഭരണം മോഷണം പോയെന്നത് കള്ളക്കഥ; ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് ഉഭയസമ്മത പ്രകാരവും; പരാതിക്കിടയാക്കിയ അഭിപ്രായ ഭിന്നതിയിൽ വികാരിക്കും ബംഗ്ലാദേശിനിക്കും മിണ്ടാട്ടമില്ല; സിംബാബ് വേക്കാരേയും ചോദ്യം ചെയ്‌തേക്കും; പരാതിക്കാരി ഉറച്ചു നിന്നാൽ അച്ചൻ കുടുങ്ങും; പള്ളി മേടിയിലെ പീഡനത്തിൽ നിറയുന്നത് ഹണിട്രാപ്പ് തന്നെ; ഫാ തോമസ് താന്നിനിൽക്കും തടത്തിൽ ഊരാക്കുടുക്കിൽ
ഫയൽ ഒപ്പിട്ടശേഷം, അടുത്ത നിമിഷം മന്ത്രി എന്നെ ചുംബിച്ചു; ഒരു നിമിഷം ഞെട്ടുകയും ആഴക്കടലിൽ പെട്ടെന്നവണ്ണം ഉലയുകയും ചെയ്തു; ഒച്ചവച്ച് ആളെക്കൂട്ടാനുള്ള അവിവേകം എനിക്കുണ്ടായില്ല; വൈപ്‌സ് കൊണ്ട് കൈ തുടച്ച് നീരസം പ്രകടിപ്പിച്ച് ഞാനിറങ്ങിപ്പോന്നു; സെക്രട്ടറിയേറ്റിലെ ഓഫീസിൽ വെച്ച് മന്ത്രിയിൽ നിന്നും ലൈംഗികാതിക്രമം നേരിടേണ്ടി വന്നത് ഫേസ്‌ബുക്കിൽ എഴുതി മുൻ പിആർടി ഉദ്യോഗസ്ഥ
രാമചന്ദ്രന് ജാമ്യം നിന്നത് സുഷമാ സ്വരാജ് തന്നെ; ചർച്ചകൾക്ക് നേതൃത്വം നൽകിയത് ദുബായിലെ ഇന്ത്യൻ അംബാസിഡർ; മോചനത്തിനായി അഹോരാത്രം പണിയെടുത്തത് ദുബായിലെ ബിജെപി എൻആർഐ സെൽ നേതാവ്; ഷെട്ടിയുടെ 100 മില്ല്യണും തുണയായി; ഇനി സെറ്റിൽ ചെയ്യാൻ അവശേഷിക്കുന്നത് ഡൽഹിക്കാരന്റെ കടം മാത്രം; എല്ലാവരും കൈവിട്ടു ജയിലിൽ കഴിഞ്ഞ അറ്റ്‌ലസ് രാമചന്ദ്രനെ ഇന്ത്യ നേരിട്ട് പുറത്തിറക്കുന്നത്‌ ഇങ്ങനെ
ഓഡി കാർ വാങ്ങാനായി 53ലക്ഷവും ഇന്ത്യയിലും യുഎയിലും നേപ്പാളിലും ബിസിനസ് തുടങ്ങാൻ 7.7കോടിയും അടക്കം 13 കോടി കൈപ്പറ്റി ദുബായിൽ നിന്നും മുങ്ങി; പണം തിരിച്ചു പിടിക്കാൻ നടത്തിയ നീക്കങ്ങൾ എല്ലാം പരാജയപ്പെട്ടപ്പോൾ പരാതിയുമായി രംഗത്ത്; ഇന്റർപോളിന്റെ സഹായത്തോടെ പിടിക്കുമെന്നായപ്പോൾ ഒത്തുതീർപ്പ് ചർച്ചകളുമായി നെട്ടോട്ടം; ഉന്നതനായ സിപിഎം നേതാവിന്റെ മകനെന്ന് മനോരമ പറയുന്നത് കോടിയേരിയുടെ മകനെ കുറിച്ചെന്ന് റിപ്പോർട്ടുകൾ
ഉറക്കത്തിൽ ആരോ ചുണ്ടിൽ സ്പർശിക്കുന്നതായി തോന്നി; ഞെട്ടി ഉണർന്ന് ബഹളം വച്ചിട്ടും ആരും സഹായിച്ചില്ല; പ്രതികരണവും പ്രതിഷേധവും ഫേസ്‌ബുക്കിൽ മാത്രം; കൺമുന്നിൽ ഒരു പെൺകുട്ടി ആക്രമിക്കപ്പെട്ടാൽ ആരും തിരിഞ്ഞ് നോക്കില്ല; സിനിമയിലെ സുഹൃത്തുക്കൾ മാത്രമാണ് പൊലീസിനെ വിളിക്കാനും പിടികൂടാനും സഹായിച്ചത്: മാവേലി യാത്രയിലെ ദുരനുഭവം മറുനാടനോട് വിവരിച്ച് സനൂഷ
ഭാവനയുടെ വിവാഹത്തിന് ഇന്നസെന്റിനും അമ്മ ഭാരവാഹികൾക്കും ക്ഷണമില്ല; ക്ഷണിച്ചത് മമ്മൂട്ടിയെ മാത്രം; ലുലു കൺവെൻഷൻ സെന്ററിലെത്തിയ മെഗാ സ്റ്റാർ വധൂവരന്മാരെ കണ്ട് നിമിഷങ്ങൾക്കകം മടങ്ങി; ഭാര്യക്കൊപ്പം ചടങ്ങിൽ സംബന്ധിച്ച് പൃഥ്വിരാജ്; ആട്ടവും പാട്ടുമായി വധൂവരന്മാരെ സ്വീകരിച്ച് ആദ്യാവസാനം വരെ ഒപ്പം നിന്ന് മഞ്ജുവാര്യരും സയനോരയും ഷംന കാസിം അടങ്ങുന്ന കൂട്ടുകാരുടെ സംഘം
പതിമൂന്ന് കോടിയുടെ തട്ടിപ്പ് കേസിൽ കുടുങ്ങി ദുബായിൽ നിന്ന് മുങ്ങിയത് കോടിയേരിയുടെ മകൻ തന്നെ; പ്രതിസ്ഥാനത്തുള്ളത് ബിനീഷിന്റെ സഹോദരൻ ബിനോയ്; രവി പിള്ളയുടെ വൈസ് പ്രസിഡന്റ് മുങ്ങിയത് ദുബായ് പൊലീസ് അഞ്ച് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തപ്പോൾ; പാർട്ടി സെക്രട്ടറിയുടെ മൂത്തമകനെ രക്ഷിക്കാൻ മുതലാളിമാർ പണം മുടക്കാത്തത് പിണറായിയുടെ പച്ചക്കൊടി കിട്ടാത്തതിനാൽ; പരാതി ഗൗരവമായെടുത്ത് സിപിഎം കേന്ദ്ര നേതൃത്വം
മോഹൻലാലിനെ കാത്തിരിക്കുന്ന പ്രശ്‌നങ്ങൾ കിറുകൃത്യമായി പറഞ്ഞു; ദിലീപിന്റെ സമയം വെളിപ്പെടുത്തലും ശരിയായി; ഇപ്പോൾ കോടിയേരി ബാലകൃഷ്ണൻ കുടുംബത്താൽ ദുഃഖിക്കുന്നുവെന്ന പ്രവചനവും ഫലിച്ചു; 'ആസ്വാമി' എന്ന് വിളിച്ചു പുച്ഛിച്ച മലയാളികൾ ഇപ്പോൾ 'അയ്യോസ്വാമി എന്നായി വിളി; സ്വാമി ഭദ്രാനന്ദ ഭാവി പറയുന്നതിലെ കൃത്യത ചർച്ചയാക്കി സോഷ്യൽ മീഡിയ