Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഹൈഹീൽഡ് ഷൂസും കറുത്ത ജാക്കറ്റും തലമൂടിക്കെട്ടിയ ഹിജാബുമായി അവർ പറക്കുമ്പോൾ ഒന്നു നോക്കാത്ത ആരുണ്ടാവും? ഡൽഹിയിലെ ഹിജാബ് ബൈക്കർ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് ഇങ്ങനെ

ഹൈഹീൽഡ് ഷൂസും കറുത്ത ജാക്കറ്റും തലമൂടിക്കെട്ടിയ ഹിജാബുമായി അവർ പറക്കുമ്പോൾ ഒന്നു നോക്കാത്ത ആരുണ്ടാവും? ഡൽഹിയിലെ ഹിജാബ് ബൈക്കർ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് ഇങ്ങനെ

വീട്ടിലൊതുങ്ങേണ്ടവരല്ല പെൺകുട്ടികളെന്ന് തെളിയിച്ചവർ ഒരുപാടുണ്ട് നമ്മുടെ രാജ്യത്ത്. സമൂഹത്തിൽ ശക്തമായി ഇടപെടുകയും സാന്നിധ്യമറിക്കുകയും ചെയ്തവർ. റോഷ്ണി മിസ്ബ എന്ന 22-കാരിയും അവരിൽ ഒരാളാണ്. ഡൽഹിയിലെ റോഡുകളിലൂടെ ഹോണ്ട സിബിആർ 250 സിസി ബൈക്കിൽ പറന്നുപോകുന്ന ഈ പെൺകുട്ടി റോഡിൽ മാത്രമല്ല, സോഷ്യൽ മീഡിയയിലും താരമാണ്.

ഹൈ ഹീൽഡ് ബൂട്ടുകളും കറുത്ത ലെതർ ജാക്കറ്റും ശിരോവസ്ത്രവും ഹെൽമറ്റുമണിഞ്ഞ് കടുംചുവപ്പ് നിറത്തിലുള്ള ബൈക്കിൽ റോഷ്‌നിയുടെ പോക്ക് കാണേണ്ടതുതന്നെയാണ്. ഹിജാബി-ബൈക്കർ എന്ന് ഇതിനകം വിളിപ്പേരും അവൾ സ്വന്തമാക്കിയിട്ടുണ്ട്. ന്യൂഡൽഹിയിലെ ജാമിയ മിലിയ ഇസ്ലാമിയയിൽ അറബ് ഇസ്ലാമിക് കൾച്ചർ വിദ്യാർത്ഥിനിയാണ് ഈ ഹിജാബി-ബൈക്കർ.

മറ്റു പെൺകുട്ടികൾ ഗിയറില്ലാത്ത സ്‌കൂട്ടി ഓടിക്കുന്നത് കാണുമ്പോഴും, വലിയ ബൈക്കുകളാണ് റോഷ്‌നിയെ ആകർഷിച്ചത്. ഒമ്പതാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ആദ്യമായി ബൈക്കോടിച്ചത്. പിതാവിന്റെ മോട്ടോർസൈക്കിളിലും കുറെകാലം ചുറ്റിനടന്നു. ജാമിയയിൽ ചേർന്നയുടൻ ബജാജ് അവൻജർ ക്രൂസർ 220 വാങ്ങി. ചെറിയ ചെറിയ ജോലികളിലൂടെ സമ്പാദിച്ച പണവും അച്ഛൻ നൽകിയ പണവും ചേർത്താണ് ആദ്യ ബൈക്ക് വാങ്ങിയത്.

അഞ്ച് മാസം കഴിഞ്ഞപ്പോൾ ബൈക്ക് വിറ്റ് റോയൽ എൻഫീൽഡിലേക്ക് കൂടുമാറി. എങ്കിലും സ്പോർട്സ് ബൈക്കുകളോടുള്ള കമ്പം അവളെ തിരികെ ഹോണ്ട സിബിആറിലെത്തിച്ചു. കടുത്ത മതവിശ്വാസികളുടെ കുടുംബത്തിൽനിന്നാണ് വരുന്നതെങ്കിലും റോഷ്‌നിയുടെ ഇത്തരം ആഗ്രഹങ്ങളൊന്നും വീട്ടുകാർ വേണ്ടെന്നുവച്ചിട്ടില്ല. പിതാവാണ് എല്ലാത്തിനും പിന്തുണ. മകളുടെ സ്വപ്‌നങ്ങളൊന്നും വേണ്ടെന്നുവെക്കേണ്ടെന്ന വീട്ടുകാരുടെ തീരുമാനമാണ് റോഷ്‌നിയുടെ ധൈര്യം.

അറബ് കൾച്ചറിൽ ഡോക്ടറേറ്റ് എടുക്കണമെന്നാണ് റോഷ്‌നിയുടെ ആഗ്രഹം. അതിനുശേഷം കുടുംബത്തെ ബിസിനസിൽ സഹായിക്കുകയും. ബിസിനസ് ചെയ്ത് പണമുണ്ടാക്കി ട്രയംഫ് റോക്കറ്റ് 2300 സിസി ബൈക്ക് വാങ്ങണമെന്നും ഈ പെൺകുട്ടി ആഗ്രഹിക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP