Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അരവണയെ ചൊല്ലിയും അപ്പത്തെ ചൊല്ലിയും ഭക്തർക്ക് പരാതികളില്ല; അന്നദാനത്തിന്റെ പേരിലും വിഐപി ദർശനത്തെ ചൊല്ലിയു വിവാദങ്ങളില്ല; അഭൂതപൂർവ്വമായ തിരക്കുണ്ടായിട്ടും അപകടങ്ങൾ ഉണ്ടാകാതെ നോക്കി പൊലീസിന്റെ നിതാന്ത ജാഗ്രത; എല്ലാ ശരിയല്ലേ എന്നു ഉറപ്പുവരുത്താൻ ഇടയ്ക്കിടെ മലകയറി മന്ത്രി കടകംപള്ളി; ശബരിമല തീർത്ഥാടനകാലം സമാപിക്കുമ്പോൾ പൊൻതൂവലണിഞ്ഞ് പിണറായി സർക്കാർ

അരവണയെ ചൊല്ലിയും അപ്പത്തെ ചൊല്ലിയും ഭക്തർക്ക് പരാതികളില്ല; അന്നദാനത്തിന്റെ പേരിലും വിഐപി ദർശനത്തെ ചൊല്ലിയു വിവാദങ്ങളില്ല; അഭൂതപൂർവ്വമായ തിരക്കുണ്ടായിട്ടും അപകടങ്ങൾ ഉണ്ടാകാതെ നോക്കി പൊലീസിന്റെ നിതാന്ത ജാഗ്രത; എല്ലാ ശരിയല്ലേ എന്നു ഉറപ്പുവരുത്താൻ ഇടയ്ക്കിടെ മലകയറി മന്ത്രി കടകംപള്ളി; ശബരിമല തീർത്ഥാടനകാലം സമാപിക്കുമ്പോൾ പൊൻതൂവലണിഞ്ഞ് പിണറായി സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തെ ലോകത്തിന് മുമ്പിൽ അടയാളപ്പെടുത്തുന്ന ക്ഷേത്രമാണ് ശബരിമല ശ്രീധർമ്മശാസ്താ ക്ഷേത്രം. ശബരിമല തീർത്ഥാടന കാലത്ത് ലക്ഷക്കണക്കിന് ഭക്തരാണ് കേരളത്തിലേക്ക് എത്തുന്നത്. പതിവു പോലെ കേരള സർക്കാർ എല്ലാ വിധത്തിലുള്ള മുൻഒരുക്കങ്ങളും നടത്തിയാണ് ഈ തീർത്ഥാടന കാലത്തെയും നേരിട്ടത്. മകരവിളക്കോടെ ഈ വർഷത്തെ ശബരിമല സീസൺ അവസാനിക്കുമ്പോൾ പിണറായി സർക്കാറിന് നേട്ടത്തിന്റെ പൊൻതൂവൽ അണിഞ്ഞിരിക്കയാണ്. ഒരു വശത്ത് സംഘപരിവാർ കേന്ദ്രങ്ങളിൽ നിന്നും ഇടതു സർക്കാറിന്റെ ക്ഷേത്രകാര്യങ്ങളിൽ കടുത്ത വിമർശനവും കുപ്രചരണങ്ങളും നടന്നെങ്കിലും അതെല്ലാം മറികടന്നു കൊണ്ടാണ് വളരെ സമർത്ഥമായി ഒരു തീർത്ഥാടന കാലം സുഗമമായി നടത്തിക്കൊണ്ടു പോയത്.

മുൻകാലങ്ങളിലേത് പോലും അരവണയെ കുറിച്ചോ അപ്പത്തെ കുറിച്ചോ പരാതികൾ ഉണ്ടായില്ല. അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ കൃത്യമായ മുന്നൊരുക്കങ്ങലുമായി പൊലീസും കൂടുതൽ സർവീസുകൾ നടത്തി കെഎസ്ആർടിസും ഭക്തർക്ക് സൗകര്യങ്ങൾ ചെയ്തു കൊടുത്തു. ഇതോടെ പരാതികളും പരിഭവങ്ങളുമില്ലാത്ത ഒരു തീർത്ഥാടന കാലമാണ് കഴിഞ്ഞു പോകുന്നത്. മകര വിളക്കിന് വലിയ തോതിൽ വരുമാനം ദേവസ്വം ബോർഡിന്് ലഭിച്ചിട്ടുണ്ട്. ഇതിന്റെ കണക്ക് പുറത്തുവരാനുണ്ട്. ഇതിന് മുമ്പായി മണ്ഡലകാലത്ത് മണ്ഡലകാലത്ത് 60 ലക്ഷം തീർത്ഥാടകർ ദർശനം നടത്തിയതായി ദേവസ്വം ബോർഡ് അറിയിച്ചിട്ടുണ്ട്. സന്നിധാനത്തെ വരുമാനം 159.10 കോടിയും പിന്നിട്ടു. വരുമാനത്തിൽ 18 കോടി രൂപയുടെ വർധനയുണ്ട്. അരവണ വിറ്റുവരവിലൂടെയാണ് ഏറ്റവും കൂടുതൽ വരുമാനം ലഭിച്ചത്. 68.68 കോടി രൂപ.

കാണിക്ക ഇനത്തിൽ 57.81 കോടി, അപ്പം വിറ്റുവരവ് 11.84 കോടി, വെള്ളനിവേദ്യം 6.73 ലക്ഷം, മാല, വടി പൂജ 3.06 ലക്ഷം, പഞ്ചാമൃതം 25.89 ലക്ഷം, ആടിയ ശിഷ്ടം നെയ്യ് 1.12 കോടി, മാളികപ്പുറം 1.13 കോടി, മുറിവാടക 2.87 കോടി, സംഭാവന 1.13 കോടി. അന്നദാന സംഭാവനയായി 1.39 കോടി രൂപയും കിട്ടി. കഴിഞ്ഞ വർഷത്തെക്കാൾ 75 ലക്ഷം രൂപയുടെ വർധനയുണ്ടായത്.

മകരവിളക്ക് മുൻനിർത്തി വിപുലമായ മുന്നൊരുക്കങ്ങളാണ് സർക്കാർ നടത്തിവന്നത്. എല്ലാ വകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥർ 13 മുതൽ 15 വരെ ശബരിമല സന്നിധാനത്ത് തമ്പടിച്ചാണ് കാര്യങ്ങളെല്ലാം ശരിയായല്ലോ പോകുന്നതെന്ന് നിർദ്ദേശിച്ചത്. എല്ലാറ്റിനും മേൽനോട്ടം വഹിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കടകംപള്ളിയും രംഗത്തുണ്ടായിരുന്നു. ശബരിമലയിൽ ദേവസ്വം മന്ത്രി നിരവധി തവണ സന്ദർശിച്ചാണ ഒരുക്കങ്ങളെല്ലാം വിലയിരുത്തിയത്. അടിയന്തര സാഹചര്യങ്ങളിൽ തീരുമാനം എടുക്കാനാണ് ഉദ്യോഗസ്ഥരോടു സന്നിധാനത്തു ക്യാംപ് ചെയ്യാൻ ആവശ്യപ്പെട്ടത്. ഡിജിപി ലോകനാഥ് ബഹ്‌റ നേരിട്ട് തന്നെ മകരവിളക്ക് ദിനത്തിൽ സ്ഥലത്തെത്തിയിരുന്നു.

തീർത്ഥാടകരെ നിയന്ത്രിക്കുക എന്നതു തന്നെയായിരുന്നു പ്രധാന പ്രശ്‌നം, ഒരേ സമയം അധികം തിരക്കുണ്ടാകാതിരിക്കാൻ മുൻകരുതലുകൾ തന്നെ പൊലീസ് സ്വീകരിച്ചു. പുല്ലുമേട്, ഉപ്പുപാറ, പാഞ്ചാലിമേട്, പരുന്തൻപാറ തുടങ്ങിയ മേഖലകളിൽ ബാരിക്കേഡുകൾ ശക്തമാക്കിയും എല്ലായിടത്തും ലൈറ്റ് ഉറപ്പാക്കിയും അപകടങ്ങൽ ഒഴിവാക്കാൻസാധിച്ചു. സന്നിധാനത്തു കൂടുതൽ പൊലീസിനെ വിന്യസിച്ചിരുന്നു. ശുദ്ധജല ലഭ്യത ഉറപ്പാക്കാൻ സംവിധാനങ്ങൾ ഏർപ്പെടുത്തി. ചൂടുവെള്ളവും വിതരണം ചെയ്യാനും ഒരുക്കങ്ങളുണ്ടായിരുന്നു.

മകരവിളക്കു കഴിഞ്ഞാലുടൻ പമ്പയിൽ ഉണ്ടാകുന്ന തിരക്ക് ഒഴിവാക്കാൻ പമ്പ-നിലയ്ക്കൽ റൂട്ടിൽ കെഎസ്ആർടിസി ചെയിൻ സർവീസ് നടത്തും. ആയിരത്തോളം കെഎസ്ആർടിസി ബസുകളാണ് പമ്പയിലേക്ക് സർവീസ് നടത്തിയത്. എരുമേലി പേട്ടതുള്ളൽ ഭക്തരുടെ വിശ്വാസ, വികാരങ്ങൾക്കു യോജിച്ച വിധത്തിലും നടത്താനും ദേവസ്വം ബോർഡിന് സാധിച്ചു. ഇക്കാര്യത്തിൽ ഹൈക്കോടതി ഉത്തരവ് അനുസരിച്ചു പ്രവർത്തിക്കാൻ തന്നെ പിണറായി സർക്കാറിന് സാധിച്ചു. ആചാരങ്ങളുടെ പവിത്രതയും തീഷ്ണതയും തടസ്സപ്പെടുത്തുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും ഹൈക്കോടതി ദേവസ്വം ബോർഡിനോട് നിർദ്ദേശിച്ചിരുന്നു.

തീർത്ഥാടനത്തോട് അനുബന്ധിച്ചുള്ള സംസ്ഥാന സർക്കാരിന്റെ മുന്നൊരുക്കങ്ങളിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ പൂർണ സംതൃപ്തി രേഖപ്പെടുത്തിയത് സർക്കാറിന് പൊൻതൂവലായ സംഭവമാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചപ്പോൾ എല്ലാവർക്കും സർക്കാർ ഒരുക്കങ്ങളിൽ സംതൃപ്തിയാണ് രേഖപ്പെടുത്തിത്. ചെറിയ പിഴവുകൾ ഉണ്ടായാൽ പോലും മുതലെടുക്കാൻ തക്കം പാർത്തിരിക്കുന്നവർ്ക്ക് മുമ്പിൽ കൃത്യതയ്യാർന്ന പ്രവർത്തനത്തിലൂടെ മറുപടി നൽകാൻ മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും സാധിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP