1 aed = 17.49 inr 1 eur = 73.38 inr 1 gbp = 83.47 inr 1 kwd = 212.54 inr 1 sar = 17.13 inr 1 usd = 64.56 inr
Jun / 2017
29
Thursday

പൊന്നമ്പലമേട്ടിൽ സ്വർണം കൊണ്ടു ക്ഷേത്രം പണിയുന്നത് തങ്ങളെ ഒഴിവാക്കാനുള്ള സവർണ ഗൂഢാലോചനയെന്ന് മലയരയർ; പന്തളം രാജകൊട്ടാരത്തെയും തന്ത്രി കുടുംബത്തേയും അവഗണിച്ച് ദേവസ്വം പ്രസിഡന്റ്; നീതി തേടി മലയരയ സമുദായം മുഖ്യമന്ത്രിക്ക് മുന്നിൽ; പ്രയാറിനെ തെറിപ്പിക്കാൻ പുതിയ ആയുധം കിട്ടിയ സന്തോഷത്തിൽ സർക്കാരും

March 20, 2017 | 11:12 AM | Permalink



പാർവതി

തിരുവനന്തപുരം: ദേവസ്വം പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണനെ സ്ഥാനത്തുനിന്ന് ഒഴിവാക്കാൻ സിപിഎമ്മും, എൽഡിഎഫ് സർക്കാരും കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ശബരിമല തീർത്ഥാടനത്തിനുമുമ്പേ മുഖ്യമന്ത്രി വിളിച്ചുചേർത്ത അവലോകനയോഗത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റും, മുഖ്യമന്ത്രിയും തമ്മിൽ വാക്കേറ്റവും നടന്നു. മുഖ്യമന്ത്രിയെ പരസ്യമായി എതിർത്തിട്ടും ആ സ്ഥാനത്ത് തുടരുന്ന ഏകവ്യക്തിയാണ് പ്രയാർ ഗോപാലകൃഷ്ണൻ. അദ്ദേഹത്തെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് പെട്ടെന്ന് ഇറക്കിവിട്ടാൽ അത് ഒട്ടേറെ വിമർശനങ്ങൾക്ക് കാരണമാകുമെന്ന് സർക്കാരിനും, മുഖ്യമന്ത്രിക്കും അറിയാം. കാരണം തന്ത്രികുടുംബത്തിനും രാജകൊട്ടാരത്തിനും വിശ്വാസികൾക്കും ഏറെ പ്രിയപ്പെട്ടവനാണ് പ്രയാർ ഗോപാലകൃഷ്ണൻ. കോൺഗ്രസുകാരനാണെങ്കിലും കടുത്ത ഹിന്ദുത്വനിലപാട് സ്വീകരിക്കുന്നതുകൊണ്ട് ബിജെപിക്കുപോലും അദ്ദേഹത്തോടാണ് അടുപ്പം.

അതുകൊണ്ടുതന്നെ, പുറത്തുനിന്നുള്ള ഒരു പരാതി ലഭിക്കാൻ കാത്തിരിക്കുകയായിരുന്നു സർക്കാർ. ആ തക്കത്തിൽ ദേവസ്വം പ്രസിഡന്റുതന്നെ സർക്കാരിന്റെ കോർട്ടിലേക്ക് പന്തുതട്ടിക്കയറ്റുകയാണ്. ശബരിമലയുടെ മൂലസ്ഥാനമായ പൊന്നമ്പലമേട്ടിൽ സ്വർണംകൊണ്ട് ക്ഷേത്രം പണിയണമെന്നും, അവിടെ ദേവസ്വം ബോർഡ് അംഗങ്ങൾക്കുപോലും പ്രവേശനം അനുവദിക്കാതെ പൂജ നടത്തണമെന്നുമുള്ള പ്രയാർ ഗോപാലകൃഷ്ണന്റെ ആവശ്യമാണ് അദ്ദേഹത്തിനുതന്നെ തിരിച്ചടിയായിരിക്കുന്നത്.

അദ്ദേഹത്തിന്റെ ഈ ആവശ്യം വിവാദമായതോടെ പല കാര്യങ്ങളിലും ഭിന്നിച്ചുനിന്നിരുന്ന മലയരയർ ഒറ്റക്കെട്ടായി രംഗത്തുവന്നിരിക്കുകയാണ്. തങ്ങളെ കുടിയിറക്കി അവിടെയും സവർണ മേധാവിത്വം സ്ഥാപിക്കാനുള്ള ഗൂഢാലോചനയാണ് ദേവസ്വം പ്രസിഡന്റ് നടപ്പാക്കുന്നതെന്ന ആക്ഷേപമാണ് അവർ ഉന്നയിക്കുന്നത്. ഇതിനെ ചെറുക്കണമെന്നാവശ്യപ്പെട്ട് 'മലയരയ സംയുക്ത സമിതി'-എൽഡിഎഫ് സർക്കാരിനെ സമീപിച്ചിരിക്കുകയാണ്.
പൊന്നമ്പലമേട്ടിൽ പൂജ നടത്താനും, ദീപം തെളിക്കാനുമുള്ള തങ്ങളുടെ അവകാശം ദേവസ്വം ബോർഡ് കവർന്നെടുത്തതിനെതിരേ മലയരയ സമുദായം ഗോത്രവർഗ കമ്മീഷൻ, കേരള ഹൈക്കോടതി എന്നിവിടങ്ങളിൽ കേസ് നൽകിയിരിക്കുകയാണ്. ഈ കേസിന്റെ വിധി അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് ദേവസ്വം പ്രസിഡന്റിന്റെ പ്രസ്താവന വന്നിരിക്കുന്നത്.

നൂറ്റാണ്ടുകളായി പൊന്നമ്പലമേട്ടിൽ ആചാരപരമായി മകരവിളക്ക് തെളിക്കുന്നതിനുള്ള അവകാശം മലയരയർക്ക് തിരിച്ചുനൽകണമെന്ന് പന്തളം, തിരുവിതാംകൂർ രാജകുടുംബങ്ങളും, ശബരിമല തന്ത്രികുടുംബവും അഭിപ്രായപ്പെട്ടിട്ടുണ്ട്. മലയരയ സമുദായത്തിനെ പൂജാദികർമ്മങ്ങളിൽനിന്ന് ഒഴിവാക്കുന്നതിൽ അയ്യപ്പന് അനിഷ്ടമുണ്ടെന്ന് ദേവപ്രശ്‌നത്തിലും തെളിഞ്ഞിരുന്നു. തുടർന്ന് സമീപപ്രദേശങ്ങളിലെ മലയരയർക്ക് അരിയും, വസ്ത്രവും നൽകി ക്ഷേത്രദോഷ പരിഹാരക്രിയകൾ നടത്തുകയും ചെയ്തിട്ടുണ്ട്.

സാഹചര്യങ്ങളെല്ലാം വീണ്ടും തങ്ങൾക്ക് അനുകൂലമായി വരുമ്പോൾ ദേവസ്വം പ്രസിഡന്റിന്റെ കടകംമറിച്ചിലിൽ മലയരയ സമുദായം അസന്തുഷ്ടരാണ്. ഏകപക്ഷീയനിലപാടുകളാണ് പ്രസിഡന്റ് സ്വീകരിക്കുന്നതെന്ന് അവർ ആക്ഷേപിക്കുന്നു. എൽഡിഎഫ് സർക്കാരിനും ഇതേ അഭിപ്രായമാണുള്ളത്.

പ്രയാർ ഗോപാലകൃഷ്ണനെ അടിക്കാനുള്ള വടിയായിട്ടാണ് സർക്കാർ മലയരയ സംയുക്ത സമിതിയുടെ പരാതിയെ കാണുന്നത്. ഹൈക്കോടതിയിൽ സംയുക്തസമിതി നൽകിയിരിക്കുന്ന കേസിൽ കക്ഷിചേരാനും സർക്കാർ ആലോചിക്കുന്നുണ്ട്. പന്തളം, തിരുവിതാംകൂർ രാജകുടുംബങ്ങളും, തന്ത്രികുടുംബവും അനുകൂലിക്കുന്ന ഒരു വിഷയത്തിൽ സർക്കാർകൂടി ചേരുന്നതോടെ ദേവസ്വം പ്രസിഡന്റ് ഒറ്റപ്പെടും.

ദേവസ്വം ബോർഡിലെ എൽഡിഎഫ് അംഗമായ കെ രാഘവനും, പ്രയാറിനോട് വിയോജിപ്പുള്ള അജയ് തറയിലും വ്യത്യസ്ത തീരുമാനമെടുത്താൽ ദേവസ്വംപ്രസിഡന്റ് ഒറ്റയാനായി മാറും. ഹൈക്കോടതിയിൽനിന്ന് മലയരയ സമൂഹത്തിന് അനുകൂലവിധികൂടി ലഭിച്ചാൽ പ്രയാർ ഗോപാലകൃഷ്ണനെ എടുത്ത് വെളിയിലേക്കെറിയാനാകുമെന്നാണ് സർക്കാർ കണക്കുകൂട്ടൽ. കാനനവാസനായ അയ്യപ്പന് ആചാരപ്രകാരമുള്ള പൂജ നടത്തിവന്നത് മലയരയന്മാരാണെന്നത് ശബരിമലയുടെ ചരിത്രത്തിൽത്തന്നെയുണ്ട്. ശബരിമലയുടെ മൂലസ്ഥാനമെന്ന് വിശ്വസിക്കപ്പെടുന്ന പൊന്നമ്പലമേട്ടിൽ ദീപം തെളിച്ചിരുന്നത് മലയരയ സമുദായക്കാരായ മലവേടന്മാരാണെന്നാണ് വിശ്വാസം.

ശബരിമല സന്നിധാനത്തുനിന്ന് 16 കിലോമീറ്ററോളം മുകളിലുള്ള പൊന്നമ്പലമേട്ടിൽ പരശുരാമൻ സ്ഥാപിച്ച മറ്റൊരു ശാസ്താക്ഷേത്രം ഉണ്ടായിരുന്നെന്നും അവിടെയുള്ള ജ്യോതിമണ്ഡപത്തിൽ വനദേവതമാർക്ക് മകരസംക്രമദിവസം ദീപാരാധന നടത്തിയിരുന്നതാണ് മകരജ്യോതിയായി കണ്ടിരുന്നതെന്നും വിശ്വാസമുണ്ട്. ഇവിടത്തെ മലവേടന്മാരുടെ ആഘോഷവേളയിൽ കത്തിച്ചിരുന്ന കർപ്പൂരമാണ് മകരജ്യോതി എന്നു പറയുന്നവരും ഉണ്ട്. എന്നാൽ മകരജ്യോതി എന്നത് ദേവസ്വം ബോർഡ് ജീവനക്കാരും അയ്യപ്പസേവാസംഘവും ചേർന്ന് പൊലീസ് സംരക്ഷണത്തിൽ പൊന്നമ്പലമേട്ടിൽ കർപ്പൂരം കത്തിക്കുന്നതാണെന്നാണ് ശബരിമലയിലെ മുതിർന്ന തന്ത്രി കണ്ഠരർ പിൽക്കാലത്ത് സമ്മതിച്ചിരുന്നു.

ശബരിമലയും, മൂലസ്ഥാനമായ പൊന്നമ്പലമേടും ഉൾപ്പെടുന്ന 18 മലകളിലും ഒരുകാലത്ത് മലയരയർ തിങ്ങിപ്പാർത്തിരുന്നു. പിന്നീട് ഈ മലകളെ കടുവാസംരക്ഷണ മേഖലയാക്കിയതോടെ മലയരയന്മാരെ ഒഴിവാക്കി. അവരുടെ ആരാധനാലയങ്ങൾ ദേവസ്വംബോർഡിന് കീഴിലാകുകയും ചെയ്തു. തങ്ങളുടെ ആവാസകേന്ദ്രത്തിലെ ആരാധനാസ്വാതന്ത്ര്യം പുനഃസ്ഥാപിച്ച് കിട്ടണമെന്നാവശ്യപ്പെട്ട് വർഷങ്ങളായി അരയസമുദായം കേസ് നടത്തുകയാണ്.

 

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ആലുവയിൽ മിമിക്രി കാണിച്ചു നടന്ന ഗോപാലകൃഷ്ണൻ കമലിന്റെ സഹായിയായി സിനിമയിൽ; ഏഷ്യാനെറ്റിലെ കോമിക്കോളയിലൂടെ നാട്ടുകാരറിഞ്ഞു; മാനത്തെക്കൊട്ടാരത്തിലൂടെ അഭിനയത്തിൽ കൈവച്ചു; സല്ലപിച്ചു സ്വന്തമാക്കിയ മഞ്ജുവുമായി പിരിഞ്ഞു; ദേ പുട്ടും ഡി സിനിമാസുമായി വൻ ബിസിനസ് സാമ്രാജ്യം: നടൻ ദിലീപിന്റെ വളർച്ച സിനിമാക്കഥ പോലെ
നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനാ വിഷയത്തിൽ നടൻ ദിലീപിനെ പൊലീസ് ചോദ്യം ചെയ്യുന്നത് പാതിരാത്രിയോളം നീളുന്നു; ആലുവ പൊലീസ് ക്‌ളബ്ബിൽ സൂപ്പർതാരത്തെ ചോദ്യംചെയ്യാൻ എത്തിയത് പൾസർ സുനിയെ ചോദ്യംചെയ്ത ക്രൈംബ്രാഞ്ച് എസ്‌പി ഉൾപ്പെടെയുള്ളവർ; കേസിൽ വഴിത്തിരിവുണ്ടാകുന്ന നിർണായക തെളിവുകൾ ലഭിച്ചതായി സൂചനകൾ
ദിലീപിനെ ചോദ്യം ചെയ്യുമെന്ന അഭ്യൂഹങ്ങൾ അവസാനിക്കുന്നു; ആലുവ പൊലീസ് ക്ലബ്ബിലെത്തി താരവും നാദിർഷയും മൊഴി നൽകുന്നു; നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങളും പൊലീസ് ചോദിച്ചറിയും; ജനപ്രിയനായകനെ മൊഴിയിൽ വിവാദ കേസിന്റെ ക്ലൈമാക്‌സ് ആകുമോ എന്നറിയാൻ കാത്ത് കേരളം; ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ മൊഴി നൽകാനാണ് എത്തിയതെന്ന് ദിലീപ്
വനിതാ കൂട്ടായ്മയിൽ അംഗമായ രമ്യ നമ്പീശൻ ശക്തമായ നിലപാടെടുക്കും; കൂട്ടായ്മയെ പിന്തുണച്ച പൃഥ്വിരാജ് എന്തു പറയും എന്നറിയാനും ആകാംക്ഷ; നിർണായകം മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും നിലപാടുകൾ തന്നെ; നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ വിവാദങ്ങളടക്കം ചർച്ച ചെയ്യാൻ അമ്മ എക്സിക്യൂട്ടിവ് ഇന്ന് ചേരും; ദിലീപും പങ്കെടുക്കും
നടിയെ അക്രമിക്കാൻ ക്വട്ടേഷൻ കൊടുത്തത് മെഗാതാരമെന്ന് മൊഴി; തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രാ വിവരങ്ങൾ കൈമാറിയത് പ്രമുഖ സംവിധായകനും; മിമിക്രി താരത്തിനെതിരെയുള്ള ആരോപണം പണം തട്ടാനുള്ള തന്ത്രമാണോ എന്നും പരിശോധിക്കും; പൾസർ സുനിയുടെ വെളിപ്പെടുത്തലുകളിലെ മറുനാടൻ റിപ്പോർട്ടുകൾ ശരിവച്ച് ഇന്ത്യാ ടുഡേയും
നടിയും പൾസർ സുനിയും സുഹൃത്തുക്കളാണെന്ന് താനാരോടും പറഞ്ഞിട്ടില്ല; എന്റെ മകനും നടിയുമായി വഴിവിട്ട ബന്ധവുമില്ല; മകന്റെ സിനിമയിൽ അഭിനയിച്ചതിനാൽ കാറു ചോദിച്ചപ്പോൾ നൽകി; ഞാൻ വിചാരിച്ചിരുന്നുവെങ്കിൽ എല്ലാം ഒതുക്കി തീർക്കാമായിരുന്നു; ദിലീപിന്റെ വെളിപ്പെടുത്തൽ തള്ളി സംവിധായകൻ ലാൽ; നടിക്കെതിരായ പരാമർശം ജനകീയ നായകനെ ഒറ്റപ്പെടുത്തും
സൂപ്പർതാരത്തിന്റെ ചോദ്യം ചെയ്യലിനും അറസ്റ്റിനും വഴിയൊരുങ്ങുന്നു; ഗൂഢാലോചനയിലെ രഹസ്യങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് ആക്രമിക്കപ്പെട്ട സൂപ്പർ നടി; സംവിധായകനേയും നടനേയും സംശയ നിഴലിൽ നിർത്തി എഡിജിപി സന്ധ്യ അന്വേഷണം തുടങ്ങി; പൾസർ സുനിയുടെ പുതിയ വെളിപ്പെടുത്തൽ മലയാള സിനിമയെ പ്രതിസന്ധിയിലാക്കും; മഞ്ജുവാര്യരുടെ നീക്കങ്ങൾ ലക്ഷ്യത്തിലേക്ക്
ലണ്ടനിൽ നിന്ന് പറന്നിറങ്ങിയ ലേഡീ സൂപ്പർ സ്റ്റാർ ഉറച്ചു തന്നെ; പാർവ്വതിയും റീമാ കല്ലിങ്കലും മഞ്ജു വാര്യരും താരസംഘടനയുടെ യോഗത്തിനെത്തുക രണ്ടും കൽപ്പിച്ച്; നടിയുടെ ആക്രമണം അജണ്ടയാക്കാതിരിക്കാൻ കരുക്കൾ നീക്കവും സജീവം; നിർണ്ണായകമാകുക മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും നിലപാട്; കള്ളക്കളി തുടർന്നാൽ 'വുമൺ ഇൻ സിനിമ കളക്ടീവ്' അമ്മയെ കൈവിടും
ആലുവയിൽ മിമിക്രി കാണിച്ചു നടന്ന ഗോപാലകൃഷ്ണൻ കമലിന്റെ സഹായിയായി സിനിമയിൽ; ഏഷ്യാനെറ്റിലെ കോമിക്കോളയിലൂടെ നാട്ടുകാരറിഞ്ഞു; മാനത്തെക്കൊട്ടാരത്തിലൂടെ അഭിനയത്തിൽ കൈവച്ചു; സല്ലപിച്ചു സ്വന്തമാക്കിയ മഞ്ജുവുമായി പിരിഞ്ഞു; ദേ പുട്ടും ഡി സിനിമാസുമായി വൻ ബിസിനസ് സാമ്രാജ്യം: നടൻ ദിലീപിന്റെ വളർച്ച സിനിമാക്കഥ പോലെ
ഭയങ്കര അടുപ്പത്തിലായിരുന്നു അവർ; ഗോവയിൽ ഒരുമിച്ചു പ്രവർത്തിച്ചിരുന്നു; അവർ വലിയ ഫ്രണ്ട്സായിരുന്നു എന്നൊക്കെ തന്റെ അടുത്ത് പറഞ്ഞിട്ടുണ്ട്; അതാണ് അപകടത്തിനു വഴിവച്ചത്; എല്ലാം എന്നോട് പറഞ്ഞത് ലാലും; തട്ടിക്കൊണ്ടു പോകലിനിരയായ നടിക്കെതിരെ ഗുരുതര ആരോപണവുമായി ദിലീപ്; സിനിമാ ലോകത്ത് പ്രതിസന്ധി രൂക്ഷം
ഇന്റർവ്യൂവിനിടെ 'ഇൻഷാ അള്ളാ' എന്ന് പറഞ്ഞതോടെ നോട്ടപ്പുള്ളിയായി; ഇസ്ലാം മതം സ്വീകരിക്കാനും മുസ്ലിം യുവാവിനെ വിവാഹം ചെയ്യാനും നിർബന്ധിപ്പിച്ചത് നൗഫൽ കുരുക്കൾ; അച്ഛനും അമ്മയും കാഫിറുകളാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു; കേസായപ്പോൾ എങ്ങനെ പൊലീസിനോട് സംസാരിക്കണമെന്ന് പോലും പോപ്പുലർ ഫ്രണ്ടുകാർ പഠിപ്പിച്ചു; ആയിഷയായ മാറിയ കഥ പറഞ്ഞ് ആതിര
നോട്ട് പിൻവലിക്കൽ ചരിത്രപരമായ മണ്ടത്തരമെന്ന മന്മോഹൻ സിംഗിന്റെ വാക്കുകൾ അച്ചട്ടായി! ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് എട്ട് ശതമാനത്തിൽ നിന്നും 6.1 ശതമാനമായി ഇടിഞ്ഞു; മോദി നഷ്ടമാക്കിയത് ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയെന്ന ബഹുമതി; സാമ്പത്തികവിദഗ്ധൻ കൂടിയായ മുൻ പ്രധാനമന്ത്രിയുടെ വാക്കിന്റെ വില തിരിച്ചറിഞ്ഞ് രാജ്യം
കനത്ത പൊലീസ് സുരക്ഷയിൽ റംസാൻ നോമ്പുനോറ്റ് ഒറ്റയ്ക്ക് കഴിയും; പകൽ മുഴുവൻ മുറിയടച്ച് പ്രാർത്ഥന മാത്രം; ഇസ്‌ളാം മതം സ്വീകരിക്കാതെ മാതാപിതാക്കളോടും സംസാരിക്കില്ലെന്ന് വാശി; സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തുന്നതും തടഞ്ഞു; പുറത്ത് ഒരു ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ അനേകം പൊലീസുകാരുടെ തോക്കേന്തിയ കടുത്ത കാവൽ; മാതാപിതാക്കൾക്ക് ഒപ്പം പോയ ഹാദിയയെ തേടി മറുനാടൻ ലേഖകൻ പോയപ്പോൾ
നടിയെ അക്രമിക്കാൻ ക്വട്ടേഷൻ കൊടുത്തത് മെഗാതാരമെന്ന് മൊഴി; തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രാ വിവരങ്ങൾ കൈമാറിയത് പ്രമുഖ സംവിധായകനും; മിമിക്രി താരത്തിനെതിരെയുള്ള ആരോപണം പണം തട്ടാനുള്ള തന്ത്രമാണോ എന്നും പരിശോധിക്കും; പൾസർ സുനിയുടെ വെളിപ്പെടുത്തലുകളിലെ മറുനാടൻ റിപ്പോർട്ടുകൾ ശരിവച്ച് ഇന്ത്യാ ടുഡേയും
നടിയും പൾസർ സുനിയും സുഹൃത്തുക്കളാണെന്ന് താനാരോടും പറഞ്ഞിട്ടില്ല; എന്റെ മകനും നടിയുമായി വഴിവിട്ട ബന്ധവുമില്ല; മകന്റെ സിനിമയിൽ അഭിനയിച്ചതിനാൽ കാറു ചോദിച്ചപ്പോൾ നൽകി; ഞാൻ വിചാരിച്ചിരുന്നുവെങ്കിൽ എല്ലാം ഒതുക്കി തീർക്കാമായിരുന്നു; ദിലീപിന്റെ വെളിപ്പെടുത്തൽ തള്ളി സംവിധായകൻ ലാൽ; നടിക്കെതിരായ പരാമർശം ജനകീയ നായകനെ ഒറ്റപ്പെടുത്തും
ഷാപ്പു പൊന്നമ്മ ഊരിക്കൊടുത്ത വളയുമായി അലഞ്ഞുനടന്ന് അമേരിക്കയിൽ എത്തി കോടീശ്വരനായ വരുൺ ചന്ദ്രൻ കൈരളി ചാനലിന്റെ അവാർഡ് വാങ്ങി നടത്തിയ പ്രസംഗം പച്ചക്കള്ളമോ? കടം കയറി നാടുവിട്ടെന്നു മകൻ പറഞ്ഞ അമ്മ സൗദിയിൽ ഗദ്ദാമയായി പണിയെടുക്കുന്നു; മമ്മൂട്ടിയുടെ പ്രത്യേക പുരസ്‌കാരം നേടി മുകേഷിനെയും ജോൺ ബ്രിട്ടാസിനെയുമൊക്കെ വരുൺ പച്ചയ്ക്കു പറ്റിച്ചോ? മാതൃദുഃഖത്തിന്റെ നൊമ്പരപ്പെടുത്തുന്ന റിപ്പോർട്ട് മറുനാടൻ പുറത്തുവിടുന്നു