Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്ഷേത്രനട 30 ന് അടക്കുമെന്ന് ശബരിമല കലണ്ടർ; ഇതര സംസ്ഥാന ഭക്തരെ വലച്ചുകൊണ്ട് ദേവസ്വം ബോർഡ് 29 ന് നട അടച്ചു; അയ്യനെ ഒരു നോക്ക് കാണാനെത്തിയ ഭക്തരുടെ വ്യാപക പ്രതിഷേധം

ക്ഷേത്രനട 30 ന് അടക്കുമെന്ന് ശബരിമല കലണ്ടർ; ഇതര സംസ്ഥാന ഭക്തരെ വലച്ചുകൊണ്ട് ദേവസ്വം ബോർഡ് 29 ന് നട അടച്ചു; അയ്യനെ ഒരു നോക്ക് കാണാനെത്തിയ ഭക്തരുടെ വ്യാപക പ്രതിഷേധം

ആർ.പീയൂഷ്

ശബരിമല:വ്രതശുദ്ധിയോടെ നോമ്പ് നോറ്റ് കലിയുഗ വരതനായ അയ്യനെ ദർശിക്കാനെത്തിയ ഭക്തരെ ഇളിഭ്യരാക്കി ദേവസ്വം ബോർഡ് ശബരിമല നട നേരത്തെ അടച്ചു. ദർശ്ശന ഭാഗ്യം കിട്ടാതെ വലഞ്ഞത് ഏറെയും ഇതര സംസ്ഥാന അയ്യപ്പഭക്തരാണ്. മലയാളമാസം തുലാമാസത്തിൽ ശ്രീ ചിത്തിര ആട്ട വിശേഷത്തിന്റെ ചടങ്ങിനായി നട തുറന്ന് ദർശ്ശനം നൽകാറുണ്ട്. ഈ വർഷം നട തുറന്ന് അടക്കുന്ന തീയതി ദേവസ്വം ബോർഡിന്റെ ശബരിമല കലണ്ടറിലും വെബ്‌സൈറ്റിലും 29 ന് 5 ന് തുറന്ന് 30 രാത്രി 10 ന് നട അടയ്ക്കുമെന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ദേവസ്വം 28ന് നട തുറന്ന് 29 ന് രാത്രി 10 മണിയോടെ നട അടച്ചു. കലണ്ടറിലെ തീയതി നോക്കി മല ചവിട്ടാൻ വന്ന ഭക്തരെ നട അടച്ചതോടെ പമ്പയിലെ ഗേറ്റിൽ പൊലീസ് തടഞ്ഞു.

ഇരുമുടിക്കെട്ടുമേന്തി വന്ന ഭക്തർ ഇതോടെ ആശങ്കാകുലരായി. പൊലീസുമായി വാക്കുതർക്കമായി. ഇതോടെ പ്രതിഷേധവുമായി ഭക്തർ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറെ കണ്ടു. കലണ്ടർ തയ്യാറാക്കിയതിലെ പാക പിഴവാണെന്നും വെബ്‌സൈറ്റിൽ ശരിയായ തീയതി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പറഞ്ഞ് ദേവസ്വം ബോർഡ് കൈമലർത്തി. അതേ സമയം പ്രതിഷേധം വ്യാപകമായപ്പോൾ ദേവസ്വം ബോർഡിന്റെ
വെബ്‌സൈറ്റിലെ തീയതി തിരുത്തി 28ന് നട തുറന്ന് 29 ന് അടക്കുമെന്നാക്കിയിട്ടുണ്ട്.

അച്ചടിച്ച കലണ്ടറിലെ തീയതി മായ്ച്ചു കളയാൻ പറ്റാത്തതിനാൽ കാര്യ കാരണം വിശദീകരിക്കേണ്ടി വരും ദേവസ്വം ബോർഡ്. ദേവസ്വം ബോർഡ് വെബ് സൈറ്റല്ലാത്ത സ്വകാര്യ വെബ്‌സൈറ്റുകളിലും തീയതി 29 ന് തുറന്ന് 30 ന് അടക്കുമെന്നാണ്. നിരവധി ഭക്തരെ വലച്ച ദേവസ്വം നടപടിക്കെതിരെ വ്യാപക പ്രതിഷേധം തുടരുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP